Friday, 8 December 2023

അവശ്യ സാധനങ്ങളുടെ വരവ് നിലച്ചു ജനങ്ങൾക്ക് ആശ്രയമായപൊതുവിതരണ ശ്രഖoല അടച്ചുപൂട്ടൽ ഭീഷണിയിൽ

കൊല്ലം : അവശ്യ സാധനങ്ങളുടെ വരവ് നിലച്ചു ജനങ്ങൾക്ക് ആശ്രയമായ
പൊതുവിതരണ ശ്രഖoല അടച്ചുപൂട്ടൽ ഭീഷണിയിൽ റേഷൻകടകളിലും 
സപ്ലെക്കോ സ്ഥാപനങ്ങളിലും അരിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വരവ് നിലച്ചതാണ് പ്രതിസന്ധി രൂക്ഷമായതിന് കാരണം.
കൊറോണ സമയത്ത് 
കിറ്റ് വിതരണം ചെയ്‌തതിലെ കമ്മീഷൻ തുക കുടിശ്ശികയായതിൽ റേഷൻ കടയുടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പുറമേ റേഷൻ വിതരണം ചെയ്‌തതിൽ ഒക്ടോബർ, നവംബർ മാസത്തിലെ കമ്മീഷനും കിട്ടിയിട്ടില്ല. ഇതോടെ മുൻഗണനാ വിഭാഗമായ നീല, വെള്ള കാർഡുടമകളുടെ അരിയും മഞ്ഞ പിങ്ക് കാർഡുടമകളുടെ ആട്ടയും ക്രിസസ് കാലത്ത് മുടങ്ങുന്ന സ്ഥിതി വരും. പണം ഉടൻ നൽകുകയോ ഭക്ഷ്യധാന്യമെടുക്കുന്നതിന് ക്രെഡിറ്റ് സമ്പ്രദായം ഏർപ്പെടുത്തുകയോ വേണമെന്നതാണ് റേഷൻ കടയുടമകളുടെ ആവശ്യം

@ സപ്ലെക്കോ സൂപ്പർമാർക്കറ്റുകളും  മാവേലി സ്‌റ്റോറുകളും അടച്ചിടലിന്റെ വക്കിൽ.
ദിവസവും ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ വിൽപന നടത്തിയിരുന്ന ജില്ലയിലെ മാവേലി ‌സ്റ്റോറുകൾ അടക്കമുള്ള സപ്ലെക്കോ സ്ഥാപനങ്ങളാണ്  സാധനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് കച്ചവടം പകുതിയിൽ താഴെയായി.
 മാവേലി സ്‌റ്റോർ, സപ്ലൈകോ പീപ്പിൾ ബസാർ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നായി ആഴ്ചതോറും സാധനങ്ങൾ വാങ്ങാനായി 
ആയിരക്കണക്കിനാളുകളാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അരി അടക്കം സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ മാവേലി സ്‌റ്റോറിലെത്തി ഒന്നും കിട്ടാതെ തിരിച്ചു പോവുകയാണു പതിവ്.
സബ്‌സിഡി സാധനങ്ങൾ പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് 13 ഇനം സാധനങ്ങൾ സബ്‌സിഡിയായി സപ്ലൈകോയുടെ ഔട്ട്ലറ്റുകളിലൂടെ വിതരണം നടത്തിയിരുന്നത്. മട്ട, ജയ, പച്ചരി, കുറുവ അരികൾ, ചെറുപയർ, വൻപയർ, കടല, ഉഴുന്ന്, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര,വെളിച്ചെണ്ണ എന്നിവയായിരുന്നു സബ്‌സിഡിയായി
നൽകിയിരുന്നത്. വർഷങ്ങളായി വില വർധനയില്ലാത്ത സാധനങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഈ സാധനങ്ങളിൽ പലതും പല ഔട്ട്ലെറ്റുകളിൽ നിന്നും കിട്ടാതായിട്ടു മാസങ്ങളായി. കടല, വെളിച്ചെണ്ണ, ചെറുപയർ എന്നിവ മാത്രമാണ് ജില്ലയിലെ ചില മാവേലി സ്‌റ്റോറുകളിലുള്ളത്. സബ്‌സിഡി സാധനങ്ങൾ ഒന്നുമില്ലാത്ത ഔട്ട്ലൈറ്റുകളും ജില്ലയിലുണ്ട്.  ഗോഡൗണുകളിൽ നിന്നു സാധനങ്ങൾ എത്താറില്ലെന്നും ജീവനക്കാർ പറയുന്നു.പഞ്ചസാരയും അരിയും കട ഔട്ട്ലെറ്റുകളിലൂടെ നൽകേണ്ട പഞ്ചസാര ജില്ലയിൽ വിതരണം
നിലച്ചിട്ട് മൂന്ന് 
മാസത്തിലേറെയായി.
ഓണക്കാലത്ത് കുറച്ച് ലോഡ് പഞ്ചസാര എത്തിയിരുന്നു അത് ആ മാസങ്ങളിൽ തന്നെ തീർന്നു. പിന്നീട് പഞ്ചസാരയുടെ ലോഡ് എത്തിയില്ല. ഓരോ മാസവും സപ്ലൈകോയുടെ ഔട്ട്ലൈറ്റുകളിലൂടെ 100 ലോഡ് അരി വിതരണം നടത്തിയിരുന്നു. എന്നാൽ ഈ മാസം ഒരു ലോഡ് അരി പോലും ജില്ലയിലെത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. പൊതു വിപണിയെ അപേക്ഷിച്ച് വൻ വില കുറവായതിനാൽ മാവേലി സ്‌റ്റോറുകളിൽ നിന്നുള്ള അരി ആവശ്യക്കാർ ഏറെയായിരുന്നു. എന്നാൽ അരി ഇല്ലാത്തതിനാൽ പൊതുവിപണിയിൽ നിന്ന് വൻതുക നൽകി അരി വാങ്ങേണ്ട
അവസ്‌ഥയിലാണു ജനങ്ങൾ. 

@ തൊഴിലാളികളുടെ അന്നം
മുട്ടുമോ?
പാക്കിങ്ങിനുള്ള
സാധനങ്ങൾ ഇല്ലാത്തതിനാൽ
മാവേലി, സൂപ്പർമാർക്കറ്റുകളിൽ
ജോലി ചെയ്യുന്ന
തൊഴിലാളികളുടെ അവസ്‌ഥയും
പരിതാപകരമാണ്. ജില്ലയിലെ
മാവേലിസ്റ്റോർ, സൂപ്പർമാർക്കറ്റ്,
പീപ്പിൾസ് ബസാർ
എന്നിവിടങ്ങളിലായി പാക്കിങ്,
ദിവസവേതനക്കാർ ഉൾപ്പെടെ
മുന്നുറോളം തൊഴിലാളികളാണുള്ളത്.ഇതിൽ ഭൂരിപക്ഷവും പാർട്ടി നോമിനികളാണ്.
എന്നാൽ സാധനങ്ങൾ
എത്താത്തതിനാൽ പാക്കിങ്
ജോലിയും കുറഞ്ഞു. തുച്ഛ‌മായ
വേതനമാണെങ്കിലും 3 മാസം
മുൻപ് വരെ എല്ലാം ദിവസവും
ജോലിയുണ്ടായിരുന്നു. എന്നാൽ
ഇപ്പോൾ 2 മാസത്തിലേറെയായി
ആഴ്‌ചയിൽ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് ഇപ്പോൾ ജോലിക്കു വരുന്നത്. വന്നാൽ തന്നെ യാത്രക്കൂലിക്കുള്ള വേതനം പോലും കിട്ടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഇത് ദിവസ വേതനക്കാരുടെയും പാക്കിങ് തൊഴിലാളികളുടെയും ജോലിയെയും പ്രതിസന്ധിയിലാക്കി.

@സംസ്‌ഥാന സർക്കാരിന്റെയും
സപ്ലൈകോയുടെയും സാമ്പത്തിക
പ്രതിസന്ധി റേഷൻ വിതരണ
രംഗത്തെയും ബാധിക്കുന്നു.
ക്രിസ്‌മസ് കാലത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം മുടങ്ങുമെന്ന
ആശങ്കയിലാണ് വ്യാപരികൾ 
റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം കുടിശ്ശികയായതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. നൽകാനുള്ള പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷൻ കടയുടമകളുടെ നിലപാട്. കൂടാതെ 
സപ്ലൈകോയിൽ നിന്ന് റേഷൻ
സാധനങ്ങളുടെ ട്രാൻസ്പോർട്ട്
ബിൽ കുടിശികയായതോടെ
കരാറുകാർ പണിമുടക്കിനൊരുങ്ങുകയാണ്.
റേഷൻ വ്യാപരികൾക്കുള്ള 
രണ്ടു മാസത്തെ കമ്മിഷൻ
കുടിശികയായതോടെ റേഷൻ
വ്യാപാരികളിൽ ഒരു വിഭാഗം
സ്‌റ്റോക്കെടുപ്പിൽ നിന്നു
വിട്ടുനിന്നുള്ള സമരത്തിനും
സൂചന നൽകി. സമരം
ആരംഭിച്ചാൽ ഡിസംബർ
പകുതിയോടെ റേഷൻ കടകളിൽ
സാധനങ്ങൾക്കു ക്ഷാമം നേരിടും.
ജനുവരി മുതൽ  ലക്ഷകണക്കിന് കാർഡ് ഉടമകൾക്കു റേഷനും മുടങ്ങും.
ബിൽ കുടിശിക നൽകാത്തതിനെതിരെ  സൂചനാ പണിമുടക്കു നടത്താനും തുടർന്ന് അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങാനുമാണ് കരാറുകാരുടെ തീരുമാനം.

@ തൊഴിലാളികളുടെ അന്നം
മുട്ടുമോ?
പാക്കിങ്ങിനുള്ള
സാധനങ്ങൾ ഇല്ലാത്തതിനാൽ
മാവേലി, സൂപ്പർമാർക്കറ്റുകളിൽ
ജോലി ചെയ്യുന്ന
തൊഴിലാളികളുടെ അവസ്‌ഥയും
പരിതാപകരമാണ്. ജില്ലയിലെ
മാവേലിസ്റ്റോർ, സൂപ്പർമാർക്കറ്റ്,
പീപ്പിൾസ് ബസാർ
എന്നിവിടങ്ങളിലായി പാക്കിങ്,
ദിവസവേതനക്കാർ ഉൾപ്പെടെ
ജില്ലയിൽ 
അഞ്ഞൂറോളം തൊഴിലാളികളാണുള്ളത്.ഇതിൽ ഭൂരിപക്ഷവും പാർട്ടി നോമിനികളാണ്.
എന്നാൽ സാധനങ്ങൾ
എത്താത്തതിനാൽ പാക്കിങ്
ജോലിയും കുറഞ്ഞു. തുച്ഛ‌മായ
വേതനമാണെങ്കിലും 3 മാസം
മുൻപ് വരെ എല്ലാം ദിവസവും
ജോലിയുണ്ടായിരുന്നു. എന്നാൽ
ഇപ്പോൾ 2 മാസത്തിലേറെയായി
ആഴ്‌ചയിൽ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് ഇപ്പോൾ ജോലിക്കു വരുന്നത്. വന്നാൽ തന്നെ യാത്രക്കൂലിക്കുള്ള വേതനം പോലും കിട്ടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.ഒപ്പം തന്നെ കൗണ്ടറിൽ ഇരിക്കുന്ന സ്ഥിരമല്ലാത്ത ജീവനക്കാരുടെ 
ശബളം വെട്ടികുറച്ചതായും ഇവർ പറയുന്നു മാസത്തിൽ മുപ്പത് ദിവസം വന്നാലും 20ദിവസത്തെയോ 15ദിവസത്തെയോ കൂലിയാണ് ലഭിക്കുക 
ഇത് ദിവസ വേതനക്കാരുടെയും പാക്കിങ് തൊഴിലാളികളുടെയും ജോലിയെയും പ്രതിസന്ധിയിലാക്കി.



No comments:

Post a Comment