പ്രതീക്ഷയ്ക്കു വകയുണ്ടോ?
കൊല്ലം : കൊല്ലത്തിന്
പോയ വർഷം ഒരേപോലെ നേട്ടങ്ങളുടേയും കോട്ടങ്ങളുടെയുമായിരുന്നു.
ജില്ലയ്ക്കായി തുടങ്ങിവച്ച പല വികസന പദ്ധതികളും ഇനിയും പൂർത്തീകരിക്കാനുണ്ട്.കേന്ദ്രസർക്കാർ പദ്ധതികളുടെ തിളക്കത്തിൽ ജില്ല മുന്നോട്ടു കുതിക്കുകയാണ്.
പോയ വർഷത്തിന്റെ വിലയിരുത്തലിനൊപ്പം ശ്രദ്ധ പതിയേണ്ട വിഷയങ്ങളിലൂടെ ഒരു യാത്ര...
കാർഷിക മേഖലയെ തകർത്ത ഇടത് ഭരണത്തിൽ പരമ്പരാഗത വ്യവസായ മേഖല പൂർണ്ണമായും തകർന്നടിഞ്ഞു.
കയർ, കശുവണ്ടി, കൈത്തറി, മത്സ്യബന്ധന മേഖലയിൽ തൊഴിലാളികൾ ജോലിയില്ലാതെ തൊഴിലുറപ്പ് മേഖലയിൽ അഭയം തേടുന്നു. ജില്ലയുടെ വ്യവസായ രംഗത്തെ നെടുംതൂണായിരുന്ന കശുവണ്ടി മേഖലയിൽ ഇപ്പോൾ കണ്ണീരാണ് തൊഴിലാളികളും മുതലാളിമാരും ഒരുപോലെ കണ്ണീർ വാർക്കുകയാണ്.കൈത്തറി കയർ മത്സ്യബന്ധന മേഖലയിലും സ്ഥിതി വിഭിന്നമല്ല അത് കൊണ്ട് തന്നെ
ഇന്നത്തെ കൊല്ലത്തിന്റെ അവസ്ഥ വളരെയധികം പരിതാപകരമായി പോയിക്കൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ വളർന്നുവരുന്ന ഒരു നഗരം എന്ന നിലയിൽ കൊല്ലത്തിന് വേണ്ടത്ര പരിഗണന ഇന്നുവരെ ഭരിച്ചിട്ടുള്ളതും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഒരു ഭരണ വർഗങ്ങളിൽ നിന്നും
ലഭിച്ചിട്ടില്ല. ഒരോ അഞ്ചുവർഷം കൂടുന്തോറും വോട്ട് ചോദിച്ചുകൊണ്ട് ഉളുപ്പില്ലാതെ കൊല്ലംകാരുടെ മുന്നിൽവരുന്ന ഒരു ജനപ്രതിനിധികളെയും കൊല്ലത്തിന്റെ വികസനത്തിനു വേണ്ടിയോ വളർച്ചയ്ക്ക് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല പ്രകൃതി തന്നെ അനുഗ്രഹമായി ഒരു ജില്ലയെ
ഭരിച്ചു മുടിച്ച് ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമത്തിലാണ് ഓരോ രാഷ്ട്രീയ നേതാക്കളും ലക്ഷ്യം വയ്ക്കുന്നത് എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഓരോ കാര്യങ്ങളും നമ്മുടെ മുന്നിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന് എംപി ആകട്ടെ എംഎൽഎ ആകട്ടെ അല്ലെങ്കിൽ ഒന്നിനും കൊള്ളത്ത നഗരഭരണവും അതിന്റെ
മേയറും ഒരു പോലെ കുറ്റക്കാർ ആണ്.
@ കൊല്ലത്തിനെ അവഗണിക്കുന്ന
സംസ്ഥാന സർക്കാർ
കൊല്ലം ജില്ലയിൽ നിന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാലിനും ചിഞ്ചുറാണിയ്ക്കും പിന്നാലെ കെ.ബി ഗണേഷ്കുമാർ കൂടി മന്ത്രിയായതോടെ വരും വർഷത്തിൽ വളരെ പ്രതീഷയോടെയാണ് കൊല്ലത്തെ കാണുന്നത്. കെ. എൻ ബാലഗോപാലിനെ ധനമന്ത്രിയായി
തിരഞ്ഞെടുത്തപ്പോൾ ജില്ലയ്ക്കു പ്രതീക്ഷകൾ ഏറെ ആയിരുന്നു എന്നാൽ
രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഒരു പ്രധാന പദ്ധതികളും കൊല്ലത്തേക്ക് കൊണ്ടുവരാനോ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ പോയ വർഷത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും കൊല്ലത്തിനോട് എന്നും അവഗണനയായിരുന്നു
@ കെടുകാര്യസ്ഥതയുടെ പര്യായമായ
കൊല്ലം കോർപറേഷൻ മാറിയിരിക്കുന്നു വാഗ്ദാനങ്ങൾ കൊടുക്കുന്നത് അല്ലാതെ ഒന്നും പാലിക്കപ്പെടുന്നില്ല
കൊല്ലം നഗരത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിയും എന്ന പ്രത്യാശയും ഇല്ലാതാവുകയാണ് .
കെ. എൻ ബാലഗോപാലിന്റെ ആദ്യ ബഡ്ജറ്റിലും മുൻപ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും പ്രഘ്യപിച്ച കൊല്ലത്തിന്റെ തലവര മാറ്റിയേക്കാവുന്ന സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ് ,
കൊല്ലം കെ എസ് ആർ ടി സി
ടെർമിനൽ , കൊല്ലം മൊബിലിറ്റി ഹബ് എന്നീ പദ്ധതികൾ ചരമഗീതം അടയുകയാണ്. കൊല്ലത്തിന്റെ വ്യാവസായിക മേഖലയുടെ നട്ടെല്ല് ആയേക്കാവുന്ന കൊല്ലം തുറമുഖത്തിനു എമ്മിഗ്രേഷൻ കൊണ്ടുവരാനും ഇവർക്കു ഇതുവരെ കഴിഞ്ഞിട്ടില്ല നിർമ്മാണം തുടങ്ങിയ പല പാലങ്ങൾ ഉൾപ്പടെ എല്ലാം പാതി വഴിയിൽ നിലച്ച മട്ടാണ്. ലിങ്ക് റോഡ് ഫേസ് നാല് നിരവധി ബജറ്റുകളിൽ പണം നീക്കിവച്ചെങ്കിലും നിർമാണം തുടങ്ങാൻ പോലും ആയിട്ടില്ല .സംസ്ഥാനത്തു നാലു സയൻസ് പാർക്കുകൾ പ്രഖ്യാപിച്ചപ്പോഴും
കൊല്ലത്തെ ഒഴിവാക്കി . കൊല്ലത്തെ ഐ ടി വ്യവസായത്തെയും ഇല്ലാതാകാൻ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത് . ജില്ലയിൽ ഒരു വൻകിട വ്യവസായങ്ങളും തുടങ്ങാൻ സംസ്ഥാന സർക്കാരിന് ആയില്ല.
@ കൊല്ലം നഗര റോഡ് വികസനം സി ആർ ഐ പി
@ കൊല്ലം കെ എസ് ആർ ടി സിയുടെ
പുതിയ ടെർമിനൽ
@ കൊല്ലത്ത് പുതിയ ഐ ടി പാർക്ക്
@ കൊല്ലത്ത് മേവറത്ത്
50 കോടിയുടെ മൊബൈലിറ്റി ഹബ്
@ കൊല്ലത്ത് 200 കോടിയുടെ ഇലക്ട്രോണിക്സ് പാർക്ക്
@ കൊല്ലം പോർട്ടിൽ കപ്പൽ അറ്റകുറ്റപണിക്ക് ഡ്രൈഡോക്ക്
@ കൊല്ലം പോർട്ടിന് എമ്മിഗ്രേഷൻ
@ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രധാന കാബസ് നിർമ്മാണം
@ കൊല്ലത്ത് കുണ്ടറയിലുള്ള ടെക്നോ പാർക്ക് വികസനം
@ മൂന്ന് റെയിൽവേ ക്രോസ്സുകളാൽ വലയുന്ന കുണ്ടറ പട്ടണത്തിൽ ഫ്ളൈഓവർ റോഡ് വികസനം
@ കൊല്ലം - കുണ്ടറ (കോയിക്കൽ - കരിക്കോട് ) നാല് വരി പാത
@ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മിൽ നവീകരണം
@ അഞ്ചു വർഷമായി കേൾക്കുന്ന കൊല്ലം ജില്ലാ ആശുപത്രി/വിക്ടോറിയ ആശുപത്രി 252 കോടിയുടെ വികസനം
ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.
@ കൊല്ലം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് /സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമ്മാണം
@ കൊല്ലം തോട് വീതി കൂട്ടി ഗതാഗത യോഗ്യമാക്കൽ പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ
@ അഷ്ടമുടി കായൽ മാലിന്യ മുക്തമാക്കൽ
@ കൊല്ലം നഗരത്തിന്റെ ഏറ്റവും വലിയ ഗതികേട് എന്തെന്നാൽ
കൊള്ളാത്ത നഗരസഭ ഭരണം തന്നെ ആണ്..കൃഷിപണിയിലും താറാവ് കൃഷിയിലും മാത്രം അഭിരുചിയുള്ള നഗര വികസനത്തിൽ യാതൊരു കാഴ്ചപ്പാടും ഇല്ലാത്ത മേയറും ഭരണക്കാരും. കൂടാതെ സംസ്ഥാന സർക്കാരിന്റെ കൊല്ലത്തോടുള്ള കടുത്ത അവഗണനയും കൂടി ആകുമ്പോൾ കൊല്ലത്തിന്റെ ദയനീയത പൂർണ്ണം. ഇതിനെതിരെ പ്രതികരിക്കാനറിയാത്ത ഞങ്ങളൊന്നും അറിഞ്ഞില്ല എന്ന രീതിയിൽ ഉറങ്ങുന്ന പ്രതിപക്ഷ പാർട്ടികളും. ജനങ്ങൾ ക്ഷമയുടെ നെല്ലിപലക കണ്ടുകഴിഞ്ഞു.
@ തകർന്ന് കിടക്കുന്ന റോഡുകളും അണഞ്ഞു കിടക്കുന്ന ലൈറ്റുകളും
തകർന്ന് കിടക്കുന്ന റോഡുകളും അണഞ്ഞു കിടക്കുന്ന ലൈറ്റുകളും കൊല്ലം നഗരത്തിന്റെ ശാപമായി മാറുകയാണ്. നഗരത്തിലെ ഒട്ടേറെ റോഡുകളാണ് വാഹന യാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു തകർന്നു കിടക്കുന്നത്. ഇടവിട്ടുള്ള മഴയും പതിവായതോടെ തകർന്ന റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. വർഷങ്ങളായി പണി പുരോഗമിക്കുകയും എന്നാൽ, പൂർത്തിയാകാത്തതുമായ റോഡും ഈ കൂട്ടത്തിലുണ്ട്.സമയബന്ധിതമായി പരിപാലിക്കാത്തത് മൂലം
തെരുവ് വിളക്കുകളും അണഞ്ഞുകിടക്കുകയാണ് അത് കൊണ്ട് തന്നെ ഇത്രയും കുത്തഴിഞ്ഞ ഭരണവും കഴിവില്ലാത്ത കാഴ്ചപാടില്ലാത്ത ഭരണക്കാരും കൊല്ലത്തെ ഭരിക്കുന്നവരെ പോലെ വേറൊരിടത്തും കാണില്ല!
@ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ
ലേ ഓഫിൽ
കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതാണ് ടെക്സ്റ്റയിൽ രംഗം കൊല്ലത്തെ പ്രധാന കൈത്തറി വ്യവസായ സ്ഥാപനമായ
കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ
ലേ ഓഫിലാണ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് പ്രവർത്തനം നടക്കുന്നത്.കൈത്തറി മേഖലയിൽ നെയ്ത്ത് ശാലകൾ
പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ് സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയമാണ് കൈത്തറി രംഗം തകരാനുള്ള കാരണം.
@ കശുവണ്ടി മേഖലയിൽ കണ്ണീർ
കൊല്ലത്തിൻ്റെ സമ്പത്ത് വ്യവസ്ഥയുടെ താളമായിരുന്നു ഇത്. നൂറുകണക്കിന്
കശുവണ്ടി ഫാക്ടറികൾ, പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ. സമൃദ്ധിയുടെ ആ നല്ലനാളുകൾ ഇന്ന് വെറും ഓർമയാണ്. ഭൂരിഭാഗം കശുവണ്ടി ഫാക്ടറികൾക്കും താഴ്വീണു. പ്രവർത്തിക്കുന്നവയിലാകട്ടേ വേണ്ട പണിയുമില്ല. ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെയാണ് കശുവണ്ടിമേഖല നേരിടുന്നത്.
@ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയർച്ചയില്ലാ.
സർക്കാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ പോയ വർഷം തുടങ്ങാൻ കഴിഞ്ഞിട്ടില്ല
പുതിയ മെഡിക്കൽ കോളേജുകളും സിവിൽ സർവ്വീസ് അക്കാദമിയും വേണമെന്ന ആവശ്യം ശക്തമാണ്
കൊല്ലം ഗവ. മെഡിക്കൽ കോളേജിന്റെ
പ്രവർത്തനം തുടങ്ങിയടുത്ത് തന്നെ നിൽക്കുന്ന അവസ്ഥയിലാണ്.
@ ടൂറിസം രംഗത്ത് അവഗണന.
കാപ്പിൽ മുതൽ ആലപ്പാട് വരെയുള്ള കടലോര മേഖലയും കിഴക്കൻ മേഖലയിലെ മലയോര ടൂറിസവും കൊല്ലം നഗരപ്രദേശത്തെയടക്കം ചുറ്റി കിടക്കുന്ന കായലോര ടൂറിസവും
കാനനഭംഗികൾ കാണാനായി വിനോദ സഞ്ചാരികൾക്കായി നടപ്പാക്കിയ ഇക്കോ ടൂറിസം പദ്ധതി മലയോര ടൂറിസവും ഫലപ്രദമായി നടപ്പാക്കിയാൽ ജില്ല ടൂറിസം രംഗത്ത് കുതിച്ചുയരും
ടൂറിസം രംഗത്ത് പുതിയ കാൽവെയ്പ്പായി ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസം കേന്ദ്രമായ തെന്മല. കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ് വാരകളിലാണ് തെൻമല സ്ഥിതിചെയ്യുന്നത്,പാലരുവി വെള്ളച്ചാട്ടം, സമുദ്രനിരപ്പില് നിന്ന് 850 അടി ഉയരത്തില് ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം നിര്മ്മിക്കപ്പെട്ടിരിക്കുന്ന ജാഡായുപാറ,
സഹ്യപർവതനിരകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന അച്ചൻകോവിൽ
ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രമാണ്. പാലരുവി വെള്ളച്ചാട്ടം,തങ്കശ്ശേരി ലൈറ്റ് ഹൗസ് കേരളത്തിലെ മുഴുവൻ തീരപ്രദേശങ്ങളിലെയും ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വിളക്കുമാടമാണ്, പുനലൂർ തൂക്കുപാലം, മണ്ടറോതിരുത്ത്,
നെടുങ്ങോലം കണ്ടൽകാട്, പോളച്ചിറ ഏല ടൂറിസംപദ്ധതി തുടങ്ങിയ പദ്ധതികൾ കൂടി കോർത്തിണക്കിയുള്ള ടൂറിസം പാക്കേജ് നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
@ ഉണർവില്ലാതെ കായികരംഗം
കായിക രംഗത്ത് പിന്നോട്ടു നടത്ത മത്സരമുണ്ടെങ്കിൽ ഒന്നാമതെത്തും
കൊല്ലം . ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ വിരലിലെണ്ണാവുന്ന
മെഡളുകലുമായാണ്
കൊല്ലം മടങ്ങിയത്. കൊല്ലത്തിന്റെ
ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ പദ്ധതികൾ പ്രഖ്യാപിച്ച് പണം അനുവദിക്കുന്നതല്ലാതെ നേട്ടങ്ങളിലേക്ക് എത്തുന്നില്ല. കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവീഷ്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
@ കരിമണൽ ഖനനം മൂലം ആലപ്പാട് പഞ്ചായത്ത് ഇല്ലാതാകുന്നു.
മത്സ്യസമ്പത്താലും കാർഷിക അഭിവൃദ്ധിയാലും സമ്പന്നമായ കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്ത് കരി മണൽ ഖനനത്തെ തുടർന്ന് ഇല്ലാതാകുന്ന അവസ്ഥയിലാണ്. ഇന്ത്യൻ റെയർ എർത് ലിമിറ്റഡ്, കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് കരിമണൽ ഖനനം നടത്തുന്നത്.
No comments:
Post a Comment