ഹയർസെക്കന്ററി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്കിടയിലാണ് ഇത് കൂടുതൽ പ്രചരിച്ചിരിക്കുന്നത്.
പരമ്പരാഗത സിഗരറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഇ-സിഗരറ്റിൽ പുകയില അടങ്ങിയിട്ടില്ല ഇ-സിഗരറ്റുകളും സമാന ഉപകരണങ്ങളും കൈവശം വയ്ക്കുന്നത് 2019 ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത് വകവയ്ക്കാതെയാണ് സ്കൂൾ പരിസരങ്ങളിൽ ഇ സിഗരറ്റ് വിൽപന ചെയ്യുന്നത്.
ഇ-സിഗരറ്റിന്റെ ഉൽപാദനം, നിർമാണം, ഇറക്കുമതി, കയറ്റുമതി, വിൽപന, വിതരണം, സംഭരണം, പരസ്യങ്ങൾ എന്നിവ നിയമം മൂലം നിരോധിച്ചതാണ്. . ഇ- സിഗരറ്റിന്റെ ഉൽപാദനം, നിർമാണം, ഇറക്കുമതി, കയറ്റുമതി, കൈവശം വയ്ക്കൽ, വിൽപന, വിതരണം,
പരസ്യം, പ്രോത്സാഹനം എന്നീ കുറ്റങ്ങൾ തെളിഞ്ഞാൽ ഒരു പരസ്യം, പ്രോത്സാഹനം എന്നീ കുറ്റങ്ങൾ തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കുടിയോ ശിക്ഷ ലഭിക്കും. ഇത് ആദ്യമായി കുറ്റം ചെയ്യുന്നവർക്കുള്ളതാണ്. ആവർത്തിച്ചുള്ള ലംഘനത്തിന് 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇ- സിഗരറ്റുകൾ സൂക്ഷിക്കുന്നവർക്ക് 6 മാസം വരെ തടവോ 50000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
No comments:
Post a Comment