Friday, 30 April 2021

കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തി സേവാഭാരതി. അരോഗ്യ വകുപ്പ് അധികൃതരും ജനപ്രതിനിധികളും ബന്ധുക്കളും കോവിഡ് ബാധിച്ച് അവശനിലയിലായ വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനോ പ്രാഥമിക ചികിത്സ പോലും നടത്താതെ മാറി നിന്നപ്പോൾ കുടുംബത്തിന് ആശ്വാസമായി സേവാഭാരതി എത്തിയത്. പുത്തൻകുളം വിവേകോദയം ഗ്രന്ഥശാലയ്ക്ക് സമീപം കല്ലുവിളവീട്ടിൽ സത്യദേവി അമ്മ കൊവിഡ് പോസറ്റീവ് ആയതിനെ തുടർന്ന്ആരോഗ്യ വകുപ്പ് അധികൃതർ ഗ്യഹ ചികീത്സയ്ക്ക് നിർദ്ദേശം നല്കുകയുംആരോഗ്യവകുപ്പ് അധികൃതർ യാതൊരു ചികത്സയും കൊടുക്കാത്തതിനെ തുടർന്ന് കൊറോണ ബാധിച്ച് അവശനിലയിലായി വീട്ടിൽ കിടക്കവേ ഒപ്പമുണ്ടായിരുന്ന ബന്ധു നിരവധി തവണ അരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് ഈ വീട്ടിലെത്തിയ സേവാഭാരതി പ്രവർത്തക ജ്യേതി ജയസിംഗ് സേവാഭാരതിയുമായി ബന്ധപ്പെടുകയും തുടർന്ന് സേവാഭാരതി പ്രവർത്തകൻ വേക്കുളം രാമൻ്റെയും ജ്യേതി ജയസിംഗിൻ്റെയും നേതൃത്വത്തിൽ വീട്ടിൽ മരിച്ചു കിടന്ന സത്യദേവിയമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് പരിശോധനകൾക്ക് ശേഷം മൃതദേഹംസേവാഭാരതി പ്രവർത്തകർ വീട്ടിൽ എത്തിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്തു സംസ്കാരം നടത്തുകയായിരുന്നു. രാഷ്ട്രിയ സ്വയംസേവക സംഘം നഗർ സഹകാര്യവാഹ് അനൂപ്, പൂതക്കുളം മണ്ടൽ കാര്യവാഹ് ശും, മണ്ടൽ സേവാപ്രമുഖ് സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം അപ്പുമാങ്കൂട്ടം, ഷിലോക്, സുനിൽ ഊന്നിൻമൂട്,അശോകൻ, ജയസിംഗ് എന്നിവർ നേതൃത്വം നൽകി

കോവിഡ് ബാധിച്ച്  മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തി സേവാഭാരതി

പരവൂർ: കോവിഡ് ബാധിച്ച്  മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തി സേവാഭാരതി. അരോഗ്യ വകുപ്പ് അധികൃതരും ജനപ്രതിനിധികളും ബന്ധുക്കളും കോവിഡ് ബാധിച്ച് അവശനിലയിലായ വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനോ പ്രാഥമിക ചികിത്സ പോലും നടത്താതെ മാറി നിന്നപ്പോൾ കുടുംബത്തിന് ആശ്വാസമായി സേവാഭാരതി എത്തിയത്. 
പുത്തൻകുളം വിവേകോദയം ഗ്രന്ഥശാലയ്ക്ക് സമീപം കല്ലുവിളവീട്ടിൽ സത്യദേവി അമ്മ കൊവിഡ് പോസറ്റീവ് ആയതിനെ തുടർന്ന്
ആരോഗ്യ വകുപ്പ് അധികൃതർ ഗ്യഹ ചികീത്സയ്ക്ക് നിർദ്ദേശം നല്കുകയും
ആരോഗ്യവകുപ്പ് അധികൃതർ 
യാതൊരു ചികത്സയും കൊടുക്കാത്തതിനെ തുടർന്ന് 
കൊറോണ ബാധിച്ച് അവശനിലയിലായി വീട്ടിൽ കിടക്കവേ ഒപ്പമുണ്ടായിരുന്ന ബന്ധു നിരവധി തവണ അരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് ഈ വീട്ടിലെത്തിയ സേവാഭാരതി പ്രവർത്തക ജ്യേതി ജയസിംഗ് സേവാഭാരതിയുമായി ബന്ധപ്പെടുകയും തുടർന്ന് സേവാഭാരതി പ്രവർത്തകൻ വേക്കുളം രാമൻ്റെയും ജ്യേതി ജയസിംഗിൻ്റെയും നേതൃത്വത്തിൽ വീട്ടിൽ മരിച്ചു കിടന്ന സത്യദേവിയമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് പരിശോധനകൾക്ക് ശേഷം മൃതദേഹം
സേവാഭാരതി പ്രവർത്തകർ 
വീട്ടിൽ എത്തിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്തു 
സംസ്കാരം നടത്തുകയായിരുന്നു. രാഷ്ട്രിയ സ്വയംസേവക സംഘം നഗർ സഹകാര്യവാഹ് അനൂപ്, പൂതക്കുളം മണ്ടൽ കാര്യവാഹ് ശും, മണ്ടൽ സേവാപ്രമുഖ് സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം അപ്പുമാങ്കൂട്ടം, ഷിലോക്, സുനിൽ ഊന്നിൻമൂട്,അശോകൻ, ജയസിംഗ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ സംസ്കാര ചടങ്ങുകൾ സേവാഭാരതി പ്രവർത്തകർ നടത്തുന്നു.





Thursday, 29 April 2021

ഉമയനല്ലൂർ ജംഗഷനിൽ രൂക്ഷമായ ഗതാഗതകുരുക്ക് ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണം

ഉമയനല്ലൂർ ജംഗഷനിൽ രൂക്ഷമായ ഗതാഗതകുരുക്ക് ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണം.

കൊട്ടിയം: ദേശിയപാതയിൽ ഉമയനല്ലൂർ ജംഗഷനിൽ രൂക്ഷമായ ഗതാഗതകുരുക്ക് ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടിയത്തിനും പള്ളിമൂക്കിനും മധ്യയുള്ള പ്രധാനപെട്ട ജംഗഷനാണ് ഉമയനല്ലൂർ ദേശിയപാതയിലെ വാഹനങ്ങൾ കൂടാതെ രണ്ട് പ്രധാനറോഡുകൾ കൂടി ഇ ജംഗഷനിൽ സംഗമിക്കുന്നത് മൂലം ഇവിടെ ഗതാഗതകുരുക്ക് ആയി മാറി ദേശിയപാതയിൽ കിഴകോട്ട് കൊട്ടിയം വരെയും പടിഞ്ഞാറ് പള്ളിമുക്ക് വരെയും വാഹനങ്ങളുടെ നീണ്ട നിരയാകുകയും ബൈപാസ് റോഡിലടക്കം രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാകുകയും ഇത് അപകടങ്ങൾക്ക് കാരണമായി മാറുകയും ചെയ്യുന്നു. ജംഗഷനിൽ 
തെക്കു ഭാഗത്തുള്ള   നാടുവിലക്കര. റോഡിൽ നിന്നും ദേശീയപാത വഴി വരുന്ന വാഹനങ്ങളും വടക്കുഭാഗത്തു നിന്നുള്ള  റോഡിൽ നിന്നുള്ള വാഹനങ്ങളും
 കടന്നു പോകുന്ന ഈ ജംഗ്ഷനിൽ ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് പല ദിശകളിലേക്കും കടന്നു പോകുമ്പോൾ തർക്കങ്ങളും വാക്ക് തർക്കങ്ങളും അപകടങ്ങളും പതിവാണ്
നിരവധി വലിയ അപകടങ്ങൾക്കും നാട്ടുകാർ സാക്ഷ്യം വഹിച്ചിട്ടുമുണ്ട് കൂടാതെ ഓട്ടോസ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് നിരവധി  ധനകാര്യ സ്ഥാപനങ്ങൾ, കൊല്ലം തിരുവനന്തപുരം ബസ് സ്റ്റോപ്പുകൾ എന്നിവ ഉമയനല്ലൂർ ജംഗഷന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നുവെന്നതിനാൽ എപ്പോഴും തിരക്കൊഴിഞ്ഞ സമയമില്ല. ജംഗഷന് വടക്ക് ഭാഗത്തേക്കും 
തിരിച്ചുമായെത്തുന്ന ബസുകൾ ദേശിയപാത മറികടന്നാണ് കടന്ന് പോകുന്നത് ഒപ്പം ചരക്ക് വാഹനങ്ങളും 
അതുകൊണ്ടു തന്നെ രണ്ടോ മൂന്നോ ബസുകളും ലോറികളും 
ഒരേ സമയത്ത് ഇവിടെ എത്തിപ്പെട്ടാൽ പലപ്പോഴും ട്രാഫിക് കുരുക്ക് ഉണ്ടാവുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ് ഹൈവേയിൽ നിന്നടക്കം  നാല് ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഇവിടെയില്ലാത്തതു കാരണം പലപ്പോഴും അപകട സാദ്ധ്യത ഉണ്ടാക്കുന്നുവെന്ന് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പരാതിയുണ്ട് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത് നിയന്ത്രിക്കാനായി
ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

@ ട്രാഫിക് നിയന്ത്രിക്കാൻ 
 ഒരു ഹോംഗാർഡ്.മാത്രം 

കൊട്ടിയം പോലിസ് നിയോഗിക്കുന്ന 
ഏക ഹോം ഗാർഡിനാണ് ഈ കുരുക്കൊക്കെ നിയന്ത്രിക്കാനുള്ള ചുമതല ഗതാഗതകുരുക്ക് ഉണ്ടാവുമ്പോൾ മാത്രമാണ് ഹൈവേ പോലീസും കൊട്ടിയം പോലീസും എത്തുന്നത് കൂടുതൽ തീരക്കുള്ള സമയമായ രാവിലെയും വൈകുന്നേരവും കൂടുതൽ പോലീസിനെ നിയോഗിക്കണം ഒപ്പം തന്നെ 
ദേശീയപാതയിലുള്ള ഈ ജംഗ്ഷനിൽ ഒരു ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമോ ട്രാഫിക് സർക്കിളോ സ്ഥാപിച്ച് വാഹനങ്ങളുടെ യാത്ര സുഗമമാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.
സന്ദീപ് സജീവ് (യുവമോർച്ച ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌)

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചു കൊണ്ട് കൗൺസിലർ സിന്ധു


പരവൂർ : ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചു കുറമണ്ടൽ ഡിവിഷനിൽ കൗൺസിലർ സിന്ധു. മുൻ കൗൺസിലർ പ്രദീപ്‌. ജി. കുറുമണ്ഡൽ തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്തിനൊപ്പം പുതിയ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണ് സിന്ധു. ഡിവിഷന്റെ പ്രധാന ആവശ്യവും അടിസ്ഥാനവികസനത്തിന് അത്യാവശ്യവുമായ പിഞ്ചുകുഞ്ഞുങ്ങളുടെ പ്രാതമിക വിദ്യാഭ്യാസ സൗകര്യമൊരുക്കുന്ന അoഗനവാടിയ്ക്ക് വേണ്ടിയുള്ള ഭൂമിയുടെ പ്രമാണം സിന്ധു കഴിഞ്ഞദിവസം മുൻസിപ്പൽ സെക്രട്ടറിയ്ക്ക് കൈമാറി. കുറുമണ്ടൽ ആശാന്റഴികത്ത്‌ ഇന്ദിരാദേവി അമ്മയാണ് മൂന്നുസെന്റ് ഭൂമി സിന്ധുവിന്റെ അഭ്യർത്ഥന പ്രകാരം നഗരസഭയ്ക്ക് രജിസ്റ്റർ ചെയ്തു നൽകിയത്.നാളിതുവരെ ഒരു ഡിവിഷനിലെ വീട്ടിൽ പ്രവർത്തിച്ചിരുന്ന കുറുമണ്ടലിലെ 182-ാം നമ്പർ അങ്കണവാടിക്കാണ്‌ സ്വന്തമായി സ്ഥലം ഉണ്ടായിരിക്കുന്നത്.
മുൻ കൗൺസിലർ പ്രദീപ്‌. ജി. കുറുമണ്ഡലിന്റെ പാത പിന്തുടർന്ന് ഡിവിഷന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ആണ് അംഗൻവാടിയ്ക്ക് സ്വന്തമായി സ്ഥലം വേണമെന്ന ആവശ്യവുമായി സിന്ധു
ഇന്ദിരാദേവി അമ്മയെ സമീപിക്കുന്നത് തുടർന്ന് ഇന്ദിരദേവിയമ്മ നെടുങ്ങോലത്ത് രെജിസിസ്റ്റർ ഓഫിസിലെത്തി നഗരസഭയുടെ പേരിൽ പ്രമാണം രെജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് കഴിഞ്ഞ
തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിനുശേഷം കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വസ്തുവിന്റെ ആധാരം ഇന്ദിരാദേവി അമ്മയ്ക്കുവേണ്ടി മരുമകൾ രശ്മി നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജയ്ക്ക് കൈമാറി. ഈ സ്ഥലത്ത് അങ്കണവാടിക്കായി നവീനമാതൃകയിലുള്ള കെട്ടിടം നിർമിക്കുമെന്ന് സിന്ധു പറഞ്ഞു.ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എസ്.ശ്രീലാൽ, എസ്.ഗീത. വി.അംബിക, ജെ.ഷെരീഫ്, മാങ്ങാക്കുന്ന് ഗീത എന്നിവർ പങ്കെടുത്തു.

ഫോട്ടോ: നഗരസഭയിലെ 182-ാം നമ്പർ അങ്കണവാടിക്ക് സൗജന്യമായി നൽകിയ സ്ഥലത്തിന്റെ ആധാരം, രശ്മി നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജയ്ക്ക് കൈമാറുന്നു.



Wednesday, 28 April 2021

ഹരിപത്മൻ ചാത്തന്നൂരിന്റെ സ്വന്തം കലാകാരൻ

 : ​അഞ്ചാം വയസിൽ വിജയദശമി ദിനത്തിൽ ചാത്തന്നൂർ ശ്രീഭൂതനാഥന്റെ മുന്നിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച ബാലസ്വയം സേവകൻ ഹരിപദ്മൻ ഇന്ന് ലോകം അറിയുന്ന നൃത്തകരിൽ ഒരാളാണ്.
ചെന്നൈ കലാക്ഷേത്രത്തിലെ പ്രധാന നർത്തകരിലൊരാളായ ഹരിപത്മൻ തന്റെ അഞ്ചാമത്തെ വയസിലാണ് നൃത്തലോകത്തെത്തുന്നത്. ഒരു കാലത്ത് കേരളത്തിലെ ഉത്സവപറമ്പുകളിൽ നിറഞ്ഞു നിന്ന 
കേരള നൃത്തരംഗം എന്ന ബാലെ ട്രൂപ്പിലൂടെ പ്രശ്സ്തനായ 
 ഡാൻസർ പത്മൻ  എന്ന 
പദ്മനാഭ പിള്ളയുടെയും വസന്തയുടെയും അമ്മായി കലാമണ്ഡലം കമലയുടെയും കീഴിൽ ഡാൻസ് പഠനം ആരംഭിച്ചു.  ഭരതനാട്യം, മോഹിനിയാട്ടം, കഥകളി തുടങ്ങിയവ സംയോജിപ്പിച്ചു കൊണ്ട്  25 ബാലെകൾ നിർമ്മിച്ചു സംവിധാനം ചെയ്ത 
പ്രതിഭയായ നൃത്ത അദ്ധ്യാപകനായ പിതാവ് പത്മനാഭപിള്ളയാണ് ഹരിയെ ആദ്യം നൃത്തം പരിശീലിപ്പിച്ചത്.
ഭരതനാട്യത്തിൽ പ്രാഥമിക പരിശീലനം നൽകിയതും പിതാവായ ഡാൻസർ പത്മനാണ്. കുട്ടിക്കാലം മുതൽ അദ്ദേഹം ഒരു നാടക ലോകത്താണ് ജീവിച്ചിരുന്നത്, മാതാപിതാക്കൾ എവിടെയായിരുന്നാലും അവർക്കൊപ്പം യാത്ര ചെയ്യുകയും അത് ആസ്വദിക്കുകയും ചെയ്തു. കലയെ പരിഷ്കരിക്കാനായി കലാക്ഷേത്രത്തിലെത്തിയപ്പോൾ, ക്ലാസിക്കൽ നൃത്തത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധമുണ്ടായിരുന്നു. 
ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കി പരിശീലനം തുടർന്നു.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഭാരതിദാസം സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇന്ന്, കലാക്ഷേത്രയിലെ സീനിയർ ഫാക്കൽറ്റികളിൽ ഒരാളാണ്.
കലാക്ഷേത്ര റിപ്പർട്ടറി കമ്പനിയുടെ പ്രധാന നർത്തകരിൽ ഒരാളാണ്. കലാക്ഷേത്രയുടെ 18 ലധികം പ്രധാന പ്രൊഡക്ഷനുകളിൽ ശ്രദ്ധേയമായ 
 പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്, രാമായണ പരമ്പരയിലെ ഹനുമാൻ,
 കൃഷ്ണ വേഷങ്ങൾ തുടങ്ങിയ കലാക്ഷേത്ര നൃത്ത നാടകങ്ങളിൽ വെല്ലുവിളി നിറഞ്ഞ നിരവധിവേഷങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ അദ്ധ്യാപന ശൈലികൾ, ശക്തമായ പ്രകടനരീതികൾ, ഭരതനാട്യ മേഖലയിലെ ഒരു പ്രൊഫഷണൽ കലാകാരനാണ് 
ഇപ്പോൾ കലാക്ഷേത്രത്തിലെ എല്ലാ പ്രമുഖ നർത്തകികളുമായും വിവിധ നൃത്ത നാടകങ്ങളുമായും പ്രവർത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും നിർവധി പ്രഭാഷണങ്ങളും കലാപ്രകടനങ്ങളും നടത്തിയിട്ടുണ്ട്. കൃത്യമായ നടനവും ആംഗ്യങ്ങളോട് കൂടിയ നൃത്തവും അദ്ദേഹത്തെ വളരെയധികം പ്രശസ്തനായ 
ഭരതനാട്യം കലാകാരനാക്കി. ഭരതനാട്യത്തിനു പുറമേ, കലാക്ഷേത്രത്തിലെ സദാനം ബാലകൃഷ്ണന്റെ കീഴിൽ അദ്ധ്യാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ശ്രീലങ്കയിലെ ഹട്ടൻ നാഷണൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചറായി ഹരി പദ്മൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മിഷൻ, സാംസ്കാരിക കാര്യ വകുപ്പ്  ശ്രീലങ്ക.1987 ൽ കേരള സംഗീത നാടക് അക്കാദമി സ്റ്റൈപ്പന്റ്, സിസിആർടി സ്കോളർഷിപ്പ്, ദൂരദർശൻ ചെന്നൈയിലെ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റ്, പാർത്ഥസാരഥി ഡാൻസ് ഫെസ്റ്റിവൽ 2012 ലെ മികച്ച നർത്തകി അവാർഡ്, നവ നാർത്തക - ദസ്യാം ചെന്നൈ 2013 തുടങ്ങി നിരവധി ബഹുമതികൾ ഹരി പദ്മന് ലഭിച്ചിട്ടുണ്ട്. ദേശീയമായും അന്തർദ്ദേശീയമായും നിരവധി നൃത്തമേളകളിൽ അദ്ദേഹം പ്രകടനം നടത്തിയിട്ടുണ്ട്. സ്വീഡറാമം, കൃഷ്ണ ഗീത്തി, സ്വാതിമുത്തരം, സമുദ്രമദാനം, സ്വീഡനിലെ എത്‌നോ ടെക്നോ പ്രോജക്റ്റിന്റെ ഡാൻസ് കൊറിയോഗ്രാഫർ കൃതിക സുബ്രഹ്മണ്യം നിർമ്മിച്ച നമർഗം തുടങ്ങി നിരവധി നൃത്ത ഇനങ്ങളും തീമാറ്റിക് അവതരണങ്ങളും അദ്ദേഹം നൃത്തം ചെയ്തിട്ടുണ്ട്. സമാധി ഗ്രൂപ്പ് നിർമ്മിച്ച ഇന്ത്യൻ, സ്വീഡിഷ് ശാസ്ത്രീയ സംഗീതം തമ്മിലുള്ള സമകാലിക സൃഷ്ടിയാണിത്. നൃത്തത്തിലെ എല്ലാ ശാഖകളിലും അഗാധമായ അറിവ് നേടിയ ഇ കലാകാരൻ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഫോട്ടോ:വാട്സ്ആപ്പ് ഗ്രൂപ്പ്
ഫോൺ:09840395212

അധികൃതരുടെ അനാസ്ഥ പൂതക്കുളത്ത് കോവിഡ് ബാധിച്ചു രണ്ട് പേര് മരിച്ചു.



പരവൂർ: അധികൃതരുടെ അനാസ്ഥ 
പൂതക്കുളത്ത് കോവിഡ് ബാധിച്ചു
ഹോം ട്രീറ്റ്മെന്റിൽ കഴിഞ്ഞ
 രണ്ട് പേര് മരിച്ചു. പൂതക്കുളം ഇടയാടി ശ്രീനിലയത്തിൽ സജിത്ത് (40), പുത്തൻകുളം കല്ലുവിളവീട്ടിൽ സത്യദേവി(75)എന്നിവരാണ് മരിച്ചത്.
സജിത്ത് കോവിഡ് സ്ഥിതികരിച്ചതിന് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ ഇന്ന് അസുഖം കൂടിയതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ ആംബുലൻസിൽ നെടുമ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. തിങ്കളാഴ്ച കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ ഇന്നലെ
രാവിലെ അസുഖം കൂടുകയും വീട്ടിൽ കിടന്ന് മരിക്കുകയായിരുന്നു.180ൽ പരം കോവിഡ് രോഗികൾ പഞ്ചായത്തിൽ ഉണ്ടായിട്ടും ചികിത്സയ്ക്കായിൽ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളില്ല രോഗികളെ പാർപ്പിക്കാൻ സംവിധാനമൊരുക്കിയിട്ടില്ല കലയ്‌ക്കോട് ലക്ഷംവീട് കോളനിയിൽ 6കോവിഡ് രോഗികളും ഇപ്പോഴും അവരവരുടെ വീടുകളിലാണ് കഴിയുന്നത് അത് കൊണ്ട് തന്നെ കോളനി കോവിഡ് ഭീതിയിലാണ്. പല രോഗികളും ഗുരുതരാവസ്ഥയിലായിട്ടും ആരോഗ്യപ്രവർത്തകർ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് പരാതിയുണ്ട്. പരിശോധനയും വഴിപാട് പോലെയാണ് രോഗം സ്ഥിതീകരിച്ച രോഗികളുടെ ബന്ധുക്കളെ പോലും അങ്ങോട്ട്‌ ആവശ്യപെട്ടാലും പരിശോധനയില്ല. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അപകടം പറ്റി കാലൊടിഞ്ഞു വീട്ടിൽ ചികിത്സയിലാതിനാൽ പഞ്ചായത്ത്‌ കമ്മിറ്റി കൂടി തീരുമാനം എടുക്കാതെ സെക്രട്ടറി തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന് ആക്ഷേപം നിലനിൽക്കുകയാണ്. അടിയന്തിരമായി ജില്ലാ ഭരണകൂടം ഇടപെട്ട് കോവിഡ് ചികിത്സാ കേന്ദ്രങ്ങളും കോവിഡ് രോഗികളെ പാർപ്പിക്കാനും ഉള്ള സംവിധാനം ഒരുക്കണമെന്ന്നാണ് ജനങ്ങളുടെ ആവശ്യം.


Friday, 23 April 2021

തീവിലയിൽ റംസാൻ വിപണി


കൊല്ലം : റംസാൻ വിപണിയിൽ 
പഴം പച്ചക്കറി വില കുതിച്ചുയരുന്നു വില നിയന്ത്രിക്കാതെ അധികൃതർ. വ്യാപരികൾ തോന്നും പോലെ വില നിച്ഛയിക്കുമ്പോൾ സാധാരണകാരൻ ചന്തകളിൽ എത്തി വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയാണ് എന്ന്  ദിനംപ്രതി വർദ്ധിച്ചു വരുന്ന വിലനിലവാരം സൂചിപ്പിക്കുന്നു. ചെറിയപെരുന്നാളിലേക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിലനിലവാരം ഉയരുന്നത് മൂലം റംസാന്‍ വിപണിയുടെ ഭാവപ്പൊലിമ നഷ്ടപ്പെടുകയാണ് എന്ന് കച്ചവടക്കാർ പറയുന്നു.കടകളിൽ 
ആഘോഷത്തിന് പരിമളം പരത്തുന്ന അത്തറും ശോഭയേറ്റുന്ന മൈലാഞ്ചിയും മുതല്‍ നോമ്പുതുറയ്ക്കുള്ള പഴവര്‍ഗങ്ങള്‍ വരെ നിരന്നു കഴിഞ്ഞു പക്ഷെ വില നിലവാരം സാധാരണക്കാരെ അകറ്റുകയാണ്.
പച്ചക്കറികളും തുണിത്തരങ്ങളും മാലയും പഴംവർഗ്ഗങ്ങളും  വാങ്ങാന്‍ ആളുകളെത്തുകയാണ്.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ'യുള്ള വിഭവങ്ങള്‍ നിരത്തുന്ന സൂപ്പർ മാർക്കറ്റുകൾ മുതൽ വഴിയോര കച്ചവടക്കാർ വരെ റംസാൻ വിപണിയിലേക്കുള്ള സാധനങ്ങൾ നിരത്തി കഴിഞ്ഞു. വിലനിൽവാര പ്രദർശനം ഇല്ലാത്ത ഇ കടകളിലെല്ലാം തന്നെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ 
പച്ചക്കറികള്‍ക്ക് സാമാന്യം നല്ല വിലയാണ്  ഈടാക്കുന്നത് വലിയ ഉള്ളിക്ക്
30,
ഉരുളക്കിഴങ്ങിന്
 25,
തക്കാളിക്ക്  24,
പയറിന് 40,
മുരിങ്ങക്കായ്ക്ക് 60 എന്നിങ്ങനെയായിരുന്നു കിലോവിന് വില. പച്ചമീനിന്റെ വിലയും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു.

ചെമ്മീനിന് കിലോയ്ക്ക് 300 രൂപയും
അയലയ്ക്ക് 200 രൂപയും
മത്തിക്ക് 100 രൂപയുമായിരുന്നു വില

തണ്ണിമത്തങ്ങയാണ് ഇപ്പോൾ കിട്ടുന്ന പഴവർഗ്ഗങ്ങളിൽ വില അല്പമെങ്കിലും കുറവുള്ളത്. മൂന്ന് തരത്തിലുള്ള തണ്ണിമത്തങ്ങ വിപണിയിലുണ്ട് സാധാരണ വിപണിയിൽ സുലഭമായി കിട്ടാറുള്ള നാന്താരി ഇനത്തിലുള്ള തണ്ണിമത്തങ്ങയ്ക്ക് വിപണിയിൽ കിലോ 20രൂപയാണ് കിരൺ ഇനത്തിനും ഇപ്പോൾ സുലഭമായി ലഭിക്കുന്ന മഞ്ഞകിരൺ ഇനത്തിലുള്ളതിനും വില 18മുതൽ 25വരെ തരം പോലെയാണ് കച്ചവടം. കൈതചക്ക കിലോ അൻപത് മുതൽ 80വരെയാണ്. 

കാശ്‍മീരി ആപ്പിളിന് 200രൂപയും പച്ച ആപ്പിളിന് 240രൂപയുമാണ്,

ഓറഞ്ച് സീസൺ അവസാനിച്ചുവെങ്കിലും വിപണിയിൽ
കിലോ 150രൂപയാണ്.
ചെറിയതോതിൽ വരുന്നതിന് കിലോ 
മുസംമ്പി ഒരു പെട്ടി 1350യാണെങ്കിൽ റീട്ടയിൽ വില കിലോ 90 മുതൽ 120രൂപ വരെയാകും.
മുന്തിരി മൂന്ന് തരത്തിലുണ്ട് ശരത് എന്ന കച്ചവടപേരിൽ അറിയപ്പെടുന്ന 
കുരു ഇല്ലാത്ത വെള്ളമുന്തിരിയ്ക്കും ജ്യുസ് മുന്തിരിക്കും നൂറ് മുതൽ 140രൂപവരെയാണ് വില മൊത്തവിപണിയിൽ 75രൂപയും കറുത്ത മുന്തിരിയ്ക്ക് 180രൂപയാണ് വിപണിയിൽ. സപ്പോട്ടക്കക് കിലോ 80രൂപയാണ്. ഷമാം കിലോ 60, കൊല്ലത്തിന്റെ നഗരപ്രാദേശങ്ങളിൽ പപ്പായ കിലോ 30മുതൽ അൻപത് വരെ തരം പോലെ ഇടാക്കുന്നു.മാങ്ങയാണ് വിപണിയിലെ മറ്റൊരു താരം നാടൻ മാങ്ങയുടെ വരവ് തുടങ്ങിയതോടെ വിലയൽപ്പം കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇക്കുറിയും 
കോവിഡിന്റെ രണ്ടാംവരവ് ശക്തമായതിനാൽ ഇത്തവണ ഇഫ്താർസംഗമങ്ങളും പ്രാർഥനാസമ്മേളനങ്ങളും വലിയതോതിൽ ഉണ്ടാവില്ല  അത് കൊണ്ട് തന്നെ ഹോൾസയിൽ വിപണിയിൽ മ്ലാനതയാണ് റീട്ടയിൽ വിപണിയിൽ പൊള്ളുന്ന വിലയും

Thursday, 22 April 2021

ഇനിയും വരയ്ക്കാനുള്ളത് ബാക്കിയാക്കി ആശാജി യാത്രയായി


ചാത്തന്നൂർ: തലതിരിഞ്ഞ ലോകത്തെ തലകീഴായി നിന്നു ക്യാൻവാസിലാക്കിയ ആശാജി ചിത്രകലയിൽ വരകളും  വർണ്ണങ്ങളും കൊണ്ടു കവിതകൾ രചിച്ച ആശാജി ഇനിയും കൂടുതൽ വരയ്ക്കണമെന്ന മോഹം ബാക്കിയാക്കി വർണ്ണങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. നൂറ് കണക്കിന് ശിഷ്യഗണങ്ങൾ പഠിച്ചിറങ്ങിയ ചാത്തന്നൂർ മാബള്ളികുന്നത്തെ ചിത്രകൂടത്തെ അനാഥമാക്കി ആശാജി യാത്രയായപ്പോൾ ഒരുപാടുപേരുടെ ചിത്രകലാപഠനമാണ് പാതിവഴിയിലാക്കുന്നത്. ആശാജിയെന്ന മൂന്നക്ഷരം ചിത്രരചനയിൽ വലിയ സംഭാവനകളാണ് ലോകത്തിന് നൽകിയത് അഞ്ചാമത്തെ വയസ്സിൽ വീട്ട്മുറ്റത്തെ മണലിൽ ഈർക്കിൽകൊണ്ടും  അമ്പലച്ചുമരിൽ കരിക്കട്ടകൊണ്ടും വരച്ചുതുടങ്ങിയ 
ഈ 'വര'രുചിയുടെ 
 ഏറ്റവും വലിയ സംഭാവനയായിരുന്നു തലകീഴായി തൂങ്ങി കിടന്ന് കൊണ്ട് ലോകത്തിലെ ഓരോ സംഭവവികാസങ്ങളും ക്യാൻവാസിലാക്കിയത് കുമാരനാശാന്റെ ചണ്ടലഭിഷുകി മുതൽ നിരവധി കവിതകൾ ക്യാൻവാസിലാക്കി. പ്രകൃതിയെ അതേപടി ക്യാൻവാസിലാക്കിയ ആശാജി 
പ്രസക്തിക്ക് പിന്നാലെ പോകില്ലായിരുന്നു. ഒരു ദിവസം പോലും ചിത്രം വരയ്ക്കാതിരുന്നിട്ടില്ല.
ഓയിൽ പെയിന്റിങ്ങിൽ തീർത്ത ആയിരകണക്കിന് ചിത്രങ്ങൾ നൂറ് കണക്കിന് ശില്പങ്ങൾ കവിതകളും കഥകളും എല്ലാം രചിച്ച ആശാജിയ്ക്ക് 
നൂറ് കണക്കിന് ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു
ഇതായിരുന്നു ആശാജിയുടെ സബാധ്യവും. മണ്ണ്, മരം, ശില, ലോഹങ്ങളിലും ശില്പങ്ങൾ തീർത്തിരുന്നു.
കേരളീയ കലകളുടെ രേഖാചിത്രസാധ്യതകൾ സാക്ഷാത്കരിച്ച ചിത്രകാരൻ കൂടിയായ ആശാജി വിദേശ രാജ്യങ്ങളിലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ആശാജിയെ കുറിച്ച് കേട്ടറിഞ്ഞു നിരവധി വിദേശികളാണ് ചിത്രങ്ങൾ കാണുന്നതിന് എത്തിയിരുന്നത്. ആശാജിയെന്നാൽ 
" കണ്ണിൽ വരയുടെ ലെൻസുള്ള ഒരു ക്യാമറയുണ്ടെന്നർഥം" എന്നാണ് ഒരു അറബി ചിത്രകാരാൻ ആശാജിയുടെ ചിത്രകൂടം സന്ദർശിച്ചിട്ട് പറഞ്ഞത്. അതിന് മറുപടിയായി ആശാജി പറഞ്ഞത് ഇങ്ങനെയാണ് 
"ക്യാമറപോലെ കണ്ണ് പ്രവർത്തിക്കണം. വരയ്ക്കുമ്പോൾ മനസ്സ് സർഗാത്മകമാകണം എന്നാൽ ഏത് ചിത്രവും ജീവസുറ്റതാകും"ഇതെല്ലാം ലോകത്തെ പഠിപ്പിച്ച ആശാജിയെ
"മികവ് 2019"ൽ ജന്മഭൂമി ആദരിച്ചിരുന്നു. സംസ്‌കൃതം സ്കൂളിൽ പഠിക്കാത്ത ആശാജിയ്ക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാമായിരുന്നു വേദങ്ങൾ മന:പാടമാക്കിയ ആശാജി രാമായണവും മഹാഭാരതവും അതിലെ അർത്ഥങ്ങളും പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് പകർന്നു നൽകുമായിരുന്നു. 
അക്ഷരങ്ങൾ കൊണ്ടു മോഹനചിത്രങ്ങൾ വരച്ച ആശാജി യാത്രയാകുമ്പോൾ. കഥകളിയും മോഹിനിയാട്ടവും തുടങ്ങിയ ഒട്ടനവധി കലാരൂപങ്ങൾ വരയ്ക്കുമായിരുന്നു. നിറഞ്ഞ കാൻവാസുപോലെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ചിത്രകാരൻ ആശാജി മോഹങ്ങൾ ബാക്കിയാക്കി യാത്രയായി. മാബള്ളിക്കുന്നം തോട്ടവാരത്ത് പാണഞ്ചേരിയിൽ സുധർമ്മയാണ് ഭാര്യ മക്കൾ: നിഖിൽ (ഗ്രാഫിക് ഡിസൈനർ), നിമ്മി ( സർക്കാർ യു.പി.എസ് ഇളബൽ
), നിമ്‌ന(സർക്കാർ മെഡിക്കൽ കോളേജ് കളമശേരി). മരുമക്കൾ:രശ്മിനിഖിൽ, സതീഷ്(ബിസിനസ്)ജലാൽ(സർക്കാർ മെഡിക്കൽ കോളേജ് കളമശേരി). സംസ്കാരം ഇന്ന്.



 

Tuesday, 20 April 2021

തീരദേശറോഡിൽ പോലീസിന്റെ വേട്ടയാടൽ


കൊല്ലം:  ജനങ്ങളെ വേട്ടയാടുന്ന പോലീസിന്റെ ഒരു മുഖം കാണണമെങ്കിൽ കൊല്ലത്തെ തീരദേശറോഡിൽ എത്തണം.
 കൊച്ചുപിലാംമൂട് പാലം മുതൽ പള്ളിത്തോട്ടം വരെയും, കല്ലുപാലം മുതൽ ലക്ഷ്മിനടവരെയും ഒന്ന് പോയി നോക്കണം. ഇവിടേക്ക് 
വരുമ്പോൾ സൂക്ഷിക്കുക പൊലീസ് ഇവിടെ നിരന്ന് നിൽക്കുകയാണ്. കള്ളന്മാരെ പിടിക്കാനെന്ന് കരുതിയെങ്കിൽ തെറ്റി. പാവം യാത്രക്കാരെ നടുറോഡിൽ വട്ടം ചുറ്റിച്ച് അപകടത്തിലേക്ക് തള്ളിയിടാനാണ് ഇവിടെ പോലിസ് നിരന്ന് നിൽക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസം മുൻപ് വരെ സാധാരണ പോലിസ് പരിശോധനയാണെങ്കിൽ കൊറോണ പ്രോട്ടോകോൾ വന്നതോടെ പകൽ കൊള്ളയായി മാറി.
ഹെൽമറ്റ് ഉണ്ടായാലും ഇല്ലെങ്കിലും വണ്ടി നിർത്തിക്കും പിന്നെ ഏമാൻ ചുവന്ന കണ്ണുരുട്ടി ഒരു നോട്ടം. ആ നോട്ടം കാണുമ്പോഴേ ബൈക്ക് യാത്രക്കാരന്റെ ബാലൻസ് തെറ്റിയത് തന്നെ. വീഴാതിരിക്കുന്നെങ്കിൽ അത് ആ യാത്രക്കാരന്റെ ഭാഗ്യം കൊണ്ട് മാത്രം. ഇരുചക്രവാഹനക്കാരെ മാത്രമല്ല, കാറിൽ യാത്ര ചെയ്യുന്നവരെയും കൊറോണ പ്രോട്ടോകോൾ പ്രകാരം നടന്ന് പോകുന്നവരെ പോലും വെറുതെ വിടില്ല. വേഗത കുറച്ച് വാഹനം ഓടിച്ച് വരുന്നവരെ സീറ്റ് ബെൽറ്റിന്റെ പേരിൽ മറ്റൊരു വേട്ടയാടൽ. ഇത് ഇവിടെ പതിവ് കാഴ്ച. കുടുംബവുമായി എത്തുന്നവർക്ക് നേരെയും പൊലീസിന്റെ പരാക്രമം ഉണ്ടാകും
നടന്ന പോകുന്ന ജനങ്ങളിൽ മാസ്ക് നേരെ വയ്ക്കാഞ്ഞതിന് സ്ത്രീകൾ ആണെങ്കിൽ പോലും  
പെറ്റി ഉറപ്പ്. ബീച്ചിൽ വരുന്നവരെയും 
മത്സ്യ തൊഴിലാളികളെയും അവരുടെ
കുടുംബങ്ങളുമാണ് 
അധികവും ഇതിലേ യാത്ര ചെയ്യുന്നത്.അത് കൊണ്ട് തന്നെ പാവങ്ങളെയാണ് കൂടുതലും ഇവർ വേട്ടയാടുന്നത്. ബീച്ച് റോഡിൽ നിന്നും 
കൊച്ചുപിലാംമൂട് പാലം വളഞ്ഞ് തിരിഞ്ഞാണ് ബീച്ചിലെത്താൻ. അങ്ങനെ വളയുമ്പോഴാണ് പൊലീസ് മുന്നിൽ നിൽക്കുന്നത് കാണുന്നത്.
വണ്ടി പെട്ടെന്ന് നിർത്തുമ്പോൾ പുറകിൽ നിന്നും മുന്നിൽ നിന്നും എത്തുന്ന വാഹനങ്ങൾ അപകടത്തിന്റെ മറ്റൊരു മുഖമായി മാറുകയാണ്. നേരേ പോകുന്നത് അപകടത്തിന്റെ മുഖത്തിലേക്ക്. വീണില്ലെങ്കിൽ ഭാഗ്യം. വീണാൽ നേരെ  ഐ സി യു വിലേക്ക്.
പറയത്തക്ക  തിരക്കില്ലാത്ത ഇ തീരദേശ റോഡിലും  കൊച്ചുപിലാംമൂട്ടിലും എന്തിനാ ഇത്രയും പൊലീസ്. ചുമ്മാ യാത്രക്കാരെ വിരട്ടാൻ. അത് പൊലീസിന്റെയൊരു പതിവ് രീതിയാണല്ലോ. വരുന്ന വാഹനങ്ങളുടെ വലുപ്പം നോക്കും. വലിയ വാഹനമാണെങ്കിൽ പൊലീസ് ഒന്നും കണ്ടില്ലെന്ന് നടിക്കും. അല്ലാത്ത വാഹനമാണെങ്കിലോ കൈയടുത്തോരു പൊക്ക്. അതോടെ തീർന്നു യാത്രക്കാരന്റെ ഗതി.
കഴിഞ്ഞ ദിവസം ഇതിലെ വന്ന ഒരു കാൽനടയാത്രക്കാരന്റെ നേരെയും പൊലീസ് പതിവ് ശൈലി ആവർത്തിച്ചു. യാത്രക്കാരൻ അപകടത്തിൽപ്പെടാത്തത് ഭാഗ്യം കൊണ്ടു മാത്രം.
ട്രാഫിക് തെറ്റിച്ച് വണ്ടി ഓടിക്കുന്നവരെ പിടിക്കാനെന്ന മട്ടിലാണ് നിൽപ്പ്. പിടിക്കുന്നതോ പാവം യാത്രക്കാരെ. വണ്ടി തെറ്റിച്ച് ഓടിക്കുന്നവർ അവരുടെ പാട്ടിന് പോവുകയും ചെയ്യുന്നു. എന്ത് ചോദിച്ചാലും സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഇതൊന്നും അറിയുന്നതുമില്ല. അനധികൃതമായി വാഹന പരിശോധനയ്ക്ക് ഇരയാകുന്നവർ സിറ്റി പൊലീസിനെ പഴിച്ചിട്ടാണ് പോകുന്നത്.
കൊച്ചുപിലാംമൂട്ടിൽ വാഹന പരിശോധനയുടെ പേരിൽ തെറിച്ച് വീണത് കഴിഞ്ഞമൂന്ന് മാസത്തിനിടയിൽ എഴുപതോളം പേരാണ് എന്ന് നാട്ടുകാർ പറയുന്നു . ഇതിൽ കൂടുതലും  ഇരുചക്രവാനത്തിൽ വന്നവരാണ്.
അടുത്തിടെ ഒരു മത്സ്യ തൊഴിലാളി 
ഭാര്യയും മക്കളുമായി വരുമ്പോഴായിരുന്നു പൊലീസിന്റെയൊരു തടഞ്ഞു നിർത്തൽ. പെട്ടെന്ന് ബൈക്ക് നിർത്തിയതോടെ പുറകിൽ വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു. ഇത് അപകടത്തിന്റെ മറ്റൊരു മുഖം. ഇങ്ങനെയെത്രയെത്ര മുഖങ്ങൾ. അപകടത്തിൽപ്പെട്ടവർ മൂക്കും കുത്തി വീഴുമ്പോൾ ഒന്നും കണ്ടില്ല രാമനാരായണ എന്ന മട്ടിൽ പൊലീസ് അടുത്ത വാഹനത്തിന് കൈകാണിക്കുകയാണ്. ഇതാണ് കൊച്ചുപിലാംമൂട്ടിലെ പതിവ് സീൻ.
പൊലീസ്  ഇങ്ങനെ നിരന്ന് തുടങ്ങിയതോടെ ബീച്ചിലേക്ക് വരന്നുവരുടെ എണ്ണം കുറഞ്ഞു. എന്തിനാ വെറുതേ പൊലീസിന്റെ കണ്ണിൽപ്പെടുന്നത്. വെറുതേ വീട്ടിലിരുന്നാൽ പോരേ എന്ന ചിന്തയായി. ഫലമോ ബീച്ചിൽ  തിരക്കില്ല. തീരദേശ റോഡ് വഴി ആൾക്കാരുടെ വരവ് കുറഞ്ഞു. കോവിഡ് പ്രോട്ടോകോൾ വന്നതോടെ ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങിയിരിക്കുകയാണ് പോലിസ് ഇ വേട്ടയാടി പിടിക്കുന്ന പള്ളിത്തോട്ടം പോലീസിന്റെ പകൽ കൊള്ളക്ക്പ രിഹാരം ഉണ്ടാക്കണമെന്ന്നാണ് ജനങ്ങളുടെ ആവശ്യം.


കോവിഡ് പ്രോട്ടോകോൾ ജനങ്ങൾക്ക് യാത്ര ദുരിതം

കോവിഡ് പ്രോട്ടോകോൾ ജനങ്ങൾക്ക് യാത്ര ദുരിതം 

കൊല്ലം: കോവിഡ്പ്രോട്ടോകോൾ വന്നതോടെ ബസുകളിൽ യാത്രക്കാർക്ക് നിന്ന് പോകാൻ അനുമതിയില്ലെന്നിരിക്കെ ജനങ്ങളുടെ 
യാത്ര ദുരിതത്തിലായി.
പ്രൈവറ്റ് ബസുകൾ സർവീസ് നിർത്തുകയും ഉത്തരവാദിത്തം ഇല്ലാതെ കെ എസ് ആർ ടി സി യും സർവീസുകൾ വെട്ടികുറയ്ക്കുമ്പോൾ ദുരിതത്തിലാകുന്നത് ജനങ്ങളാണ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം പോലീസ് നിയമം കടുപ്പിച്ചതോടെ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ ആൾക്കാർ ബസിൽ പറ്റില്ലായെന്ന നിയമം വന്നതോടെ നഷ്ടങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ഒരു വിഭാഗം പ്രൈവറ്റ് ബസ് മുതലാളിമാർ പ്രൈവറ്റ് ബസ് സർവീസ് നിർത്തി തുടങ്ങിയത്. അതിന് പകരം ജനങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റേണ്ട കെ എസ് ആർ ടി സി നഷ്ടങ്ങളുടെ കഥ പറഞ്ഞു ജനങ്ങളെ വലയ്ക്കുകയാണ്. ജില്ലയിലെ വിവിധ 
ഡിപ്പോകളിൽ നിന്ന് ആകെയുള്ള സർവീസുകളിൽ പകുതി മാത്രമാണ് മിക്ക ദിവസങ്ങളിലും നിരത്തിലിറങ്ങുന്നത്. വരുമാനമില്ലാത്തതിന്റെ പേരിൽ 
സ്വകാര്യ ബസ് സർവീസുകൾ താത്കാലികമായി നിറുത്തിയിട്ടുണ്ട്. സീറ്റുകളിലെല്ലാം യാത്രക്കാർ ഇടംപിടിക്കുന്നതോടെ ബസുകൾ തുടർന്നുള്ള സ്റ്റോപ്പുകളിൽ ഇപ്പോൾ നിറുത്താറില്ല.ഇതുമൂലം ചെറു സ്റ്റോപ്പുകളിൽ നിൽക്കുന്ന യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്.
ഇവരിൽ ഭൂരിഭാഗവും സ്വന്തമായി വാഹനമില്ലാത്തവരാണ് കൊല്ലത്ത് തുണികടകളിലും മറ്റ് സ്ഥാപനങ്ങളിലും ജോലിക്ക് പോകുന്നവരാണ് കൂടുതൽ വലയുന്നത്. ഇവർക്ക് ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിൽ പോകുന്നതിന് സാമ്പത്തികമായി പ്രയാസമുള്ളവരുമാണ്. ജനങ്ങൾക്ക് ജീവിക്കാൻ ജോലി ചെയ്യണം അതിന് ജോലിക്ക് പോകണം അതിന് പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും യാത്ര സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം

@ഉത്തരവാദിത്വം ഇല്ലാതെ 
കെ എസ് ആർ ടി സി 

കെ എസ്ആർ ടി  സിയുടെ നിലവിലുള്ള സർവീസുകളുടെ കാര്യക്ഷമത കുറവായതും അറ്റകുറ്റപ്പണിക്കായി ബസുകൾ ഷെഡിൽ കയറ്റുന്നതും മൂലം പല ട്രിപ്പുകളും മുടങ്ങുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്ക് രാവിലെയും വൈകിട്ടും മാത്രമാണ് ഇപ്പോൾ സർവീസുള്ളത്.
ലോക്ക് ഡൗണിന് മുൻപ് വരെ കാര്ക്ഷമമായിരുന്ന കെ എസ് ആർ ടി സി സർവീസുകൾ വെട്ടികുറയ്ക്കുകയാണ്. 30 മുതൽ 40 വരെ ട്രിപ്പുകളുണ്ടായിരുന്നത് നിലവിൽ നാലിനും പത്തിനുമിടയിലായി ചുരുങ്ങിയിട്ടുണ്ട്. എല്ലാം കെ എസ് ആർ ടി സി യുടെ അനാസ്ഥ തന്നെയാണ്‌ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
 ഡ്രൈവർമാരുടെ കുറവും ബസുകളുടെ കാര്യക്ഷമതയില്ലായ്മയുമാണ് സർവീസിനെ ബാധിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം എന്നാൽ നേരത്തെ നടത്തിയിരുന്ന സർവീസുകളിൽ ഒന്നുപോലും ലോക്ക് ഡൗണിന് ശേഷം പുനഃസ്ഥാപിക്കാത്തത് കെടുകാര്യസ്ഥതയാണെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്
നിലവിലുള്ള പശ്ചാത്തല സൗകര്യത്തിൽ തന്നെ ട്രിപ്പുകൾ പുനഃക്രമീകരിച്ചും എണ്ണം കൂട്ടിയും യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം

@ കൊട്ടാരക്കര 
കൊല്ലത്തെ പ്രധാന ഡിപ്പോയായ കൊട്ടാരക്കര ഡിപ്പോയിൽ 104സർവീസുകളാണ് മൊത്തം ഇവിടെ ഉണ്ടായിരുന്നത്.
ഇപ്പോൾ 80ഷെഡ്യുളുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത് 17ഫാസ്റ്റ് പാസഞ്ചർ ബസുകളും 6 സൂപ്പർ ഫാസ്റ്റ് ബസുകളും ഉണ്ട് കൂടാതെ മൂന്ന് ഡീലക്സ് ബസുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ട് 54ഓർഡിനറി ബസുകളുമാണ്

@  കൊല്ലം ഡിപ്പോയിൽ 25 ഫാസ്റ്റ് പാസഞ്ചർ ബസുകളും ഒരു സൂപ്പർ ഫാസ്റ്റ് ബസും അടക്കം
 97 ഷെഡ്യുകൾ ഓപ്പറേറ്റ് ചെയ്തു കൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോൾ 18 ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും അടക്കം 60 ഷെഡ്യുളുകൾ ആണ് ഒപ്പേറേറ്റ് ചെയ്യുന്നത് ഇവിടെ സർവീസുകൾ  ഓപ്പറേറ്റ് ഡ്രൈവർമാർ ഇല്ലാത്തതാണ് കാരണമെന്ന് അതികൃതർ പറയുന്നത്.

@ ചാത്തന്നൂർ ഡിപ്പോയിൽ 7 ഫാസ്റ്റ് പാസഞ്ചർ ബസുകൾ സഹിതം  45  ഷെഡ്യുളുകൾ ഓപ്പറേറ്റ് ചെയ്തു കൊണ്ടിരുന്ന സ്ഥലത്ത് 7 ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾപ്പടെ ദിവസവും 34 - 35 സർവീസുകൾ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്

@ കരുനാഗപ്പള്ളി  ഡിപ്പോയിൽ 77 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു കൊണ്ടിരുന്ന സ്ഥലത്ത്‌ 60 സർവീസുകൾ ആണ് ഓപ്പറേറ്റ് ചെയ്യുന്നത് ഇതിൽ 12 ഫാസ്റ്റ് പാസഞ്ചറും ഒരു സൂപ്പർ ഫാസ്റ്റ് ബസുമാണ്

@ പുനലൂർ ഡിപ്പോയിൽ 22 ഫാസ്റ്റ് പാസഞ്ചർ ബസുകളും ഒരു സൂപ്പർ ഫാസ്റ്റ് ബസും അടക്കം 64 സർവീസുകൾ ആണ് ഓപ്പറേറ്റ ചെയ്തിരുന്ന സ്ഥലത്ത് 15 ഫാസ്റ്റ് പാസഞ്ചർ ബസുകളും ഒരു സൂപ്പർ ഫാസ്റ്റ് ബസും അടക്കം 40 ഷെഡ്യുളുകൾ ആണ് ഇപ്പോൾ  ഓപ്പറേറ്റ് ചെയ്യുന്നത് 24 സർവീസുകൾ വിവിധ കാര്യങ്ങൾ പറഞ്ഞു 24 സർവീസുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത് .

@ പത്തനാപുരം  ഡിപ്പോയിൽ 8 ഫാസ്റ്റ് പാസഞ്ചർ ബസുകളും രണ്ട്  സൂപ്പർ ഫാസ്റ്റ് ബസും അടക്കം 45 ഷെഡ്യുളു കൾ ഓപ്പറേറ്റ് ചെയ്തു കൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോൾ   7  ഫാസ്റ്റ് പാസഞ്ചർ ബസുകളും ഒരു   സൂപ്പർ ഫാസ്റ്റ് ബസും അടക്കം  30 ഷെഡ്യുളു കൾ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്.

@ കുളത്തൂപ്പുഴ ഡിപ്പോയിൽ 7 ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾപ്പടെ 33 ഷെഡ്യുളുകൾ ഓപ്പറേറ്റ് ചെയ്തു കൊണ്ടിരുന്ന സ്ഥലത്ത് 4 ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾപ്പടെ 23 ഷെഡ്യുളുകൾ ആണ്  ഓപ്പറേറ്റ് ചെയ്യുന്നത്

@ ചടയമംഗലം  ഡിപ്പോയിൽ 6  ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾപ്പടെ അൻപത് ഷെഡ്യുളു കൾ ഓപ്പറേറ്റ് ചെയ്തു കൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോൾ അഞ്ചു  ഫാസ്റ്റ് പാസഞ്ചർ ബസുൾപ്പടെ 39 ഷെഡ്യുളുകൾ ആണ്  ഓപ്പറേറ്റ് ചെയ്യുന്നത്.
 
@ ആര്യങ്കാവ് ഡിപ്പോയിൽ 2  ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾപ്പടെ 16 ഷെഡ്യുളു കൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഒരു ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾപ്പടെ നേർപകുതി 8 എണ്ണമാണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്  


@ നടുവൊടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം

 കിതച്ചോടുന്നതിനിടെയാണ് സ്വകാര്യ ബസ് വ്യവസായത്തിന് കനത്ത പ്രഹരമേകിയാണ്‌ വീണ്ടും കൊറോണയെത്തുന്നത്. അതോടെ സ്വകാര്യ ബസ് വ്യവസായം പൂർണമായും തകർന്നു. കൊറോണ വ്യാപനത്തിനുമുൻപ് കൊല്ലം ജില്ലയിൽ ഉണ്ടായിരുന്ന ബസുകളുടെ 
നേർപകുതി പോലും ഇപ്പോൾ ഇല്ല 
സംസ്ഥാന സർക്കാർ മാർച്ചുവരെയുള്ള നികുതി ഒഴിവാക്കിയതു കൊണ്ടുമാത്രമാണ് ഇത്രയെങ്കിലും ബസുകൾ ഓടുന്നത്. വീണ്ടും നികുതി ഏർപ്പെടുത്തിയാൽ ബാക്കിയുള്ള ബസുകളിൽ ഭൂരിഭാഗവും ഓട്ടം നിർത്തുമെന്നാണ് ഉടമകൾ പറയുന്നത്.

ഇപ്പോൾ ഓടുന്ന ബസുകൾക്ക് ഏകദേശം 5,000 രൂപയാണ് ദിവസ വരുമാനം. ഡീസൽച്ചെലവു കഴിഞ്ഞ് ബാക്കി ജീവനക്കാർക്ക് വീതിച്ചുനൽകും. മിക്കപ്പോഴും ഉടമസ്ഥന് ഒന്നും ലഭിക്കാറില്ല. അറ്റകുറ്റപ്പണി വന്നാൽ പെട്ടതുതന്നെ  ഉടമകൾ പറയുന്നു.

ദീർഘദൂര റൂട്ടുകളിൽ ഓടുന്ന ബസുകൾക്കാണ് പേരിനെങ്കിലും വരുമാനമുള്ളത്. റൂട്ടടക്കം ബസുകൾ വിൽക്കാനും കരാറടിസ്ഥാനത്തിൽ വിട്ടുനൽകാനുംവരെ ഉടമകൾ തയ്യാറാണ്. പക്ഷേ, ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ് എന്ന് ഇ മേഖലയിൽ ഉള്ളവർ പറയുന്നു.

ചാത്തന്നൂരിൽ പോലിസ് രാജ് ജനം വലയുന്നു


ചാത്തന്നൂരിൽ പോലിസ് രാജ് ജനം വലയുന്നു

@ ഇരുചക്രവാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരം പിഴചുമത്തി പോലിസ് 

ചാത്തന്നൂർ ഇരുചക്രവാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരം പിഴചുമത്തി
ചാത്തന്നൂർ  പോലിസ്. എസ് എസ് എൽ സി പരീക്ഷയെഴുതാൻ ബൈക്കിന്റെ പിറകിലിരുന്ന എത്തിയ വിദ്യാർത്ഥിയ്ക്കും അഞ്ഞൂറ് രൂപ പിഴ ചുമത്തിയതോടെ പോലിസ് പരിശോധനയ്ക്ക് എതിരെ 
നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസം  എസ് എസ് എൽ സി പരീക്ഷയ്ക്ക് കുട്ടികളെയുംകൊണ്ട് സ്കൂളുകളിലേക്ക് പോയവർക്ക്  ചാത്തന്നൂർ പോലിസ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് അഞ്ഞൂറ് രൂപ വീതമാണ് പിഴ ചുമത്തിയത്പുറകിലിരുന്നവരും ഹെൽമെറ്റ് വയ്ക്കണമെന്ന നിയമം പാലിക്കാത്തതിനാണ് ഇവർക്ക് പിഴ കിട്ടിയത്. പൊതുവാഹനങ്ങളിൽ പോകാതെ, സ്വന്തം ബൈക്കിൽ കുട്ടിയെ സ്കൂളിലെത്തിക്കാൻ ജോലിക്കുപോലും പോകാതെ ഇറങ്ങിയവരാണ് പലരും. എന്നാൽ ഇവർക്കെല്ലാം പിഴയീടാക്കാനായി നൽകിയ രസീതിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രചെയ്തതിനുള്ള പിഴയും.
500 രൂപ രാവിലെ തന്നെ പോക്കറ്റിൽനിന്ന്‌ പോയതോടെ നിസ്സഹായരായി പോകുകയായിരുന്നു പലരും. വൈകുന്നേരമായതോടെ അനാവശ്യമായി പിഴയീടാക്കുന്നുവെന്ന് പറഞ്ഞ് പോലീസുമായി ചിലർ തർക്കത്തിലായി. ഇതിനിടയിൽ ട്യൂഷനു പോയി മടങ്ങിയ കുട്ടികൾക്കും പിഴയീടാക്കിയതോടെയാണ് പോലീസുമായി രക്ഷാ
കർത്താക്കൾ വാക്ക് തർക്കം ആയത്.ചാത്തന്നൂർ താഴം തെക്ക് ശീലാന്തിമുക്കിലായിരുന്നു ഇതേച്ചൊല്ലി
പോലീസുമായി രക്ഷാകർത്താക്കൾ 
തർക്കമുണ്ടായത്. ഇതിനിടയിൽ 
ദേശീയപാതയിൽ തിരുമുക്കിലും
ശീമാട്ടിയിലും ചാത്തന്നൂർ ജംഗനീലുമെല്ലാം പരിശോധന തുടങ്ങി 
തിരക്കേറിയ സ്ഥലത്തെ പരിശോധനയും ജനത്തിന് ബുദ്ധിമുട്ടായി മാറി. പരവൂർ - ചാത്തന്നൂർ റോഡ് കൂടിച്ചേരുന്ന വളവിലാണ് പരിശോധന. ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ തിരുമുക്കിലെ വളവിൽ പരിശോധന നടത്തുന്നത് അപകടക്കെണിയായി മാറിയിരിക്കുകയാണ്.

വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങളെ പോലീസ് കൈകാണിച്ച് നിർത്തുന്നതോടെ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇത് ബുദ്ധിമുട്ടായി മാറിയെന്നാണ് ആക്ഷേപം.കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെ തിരുമുക്ക് ജങ്ഷനിലെ മെഡിക്കൽ സ്റ്റോറിൽനിന്ന്‌ മരുന്നുവാങ്ങി പുറത്തേക്കിറങ്ങി ബൈക്കിൽ കയറിയ ആളെ ഹെൽമെറ്റെടുത്ത് വയ്ക്കുന്നതിന് മുമ്പായി പിടികൂടി പിഴയീടാക്കിയതായും പരാതിയുണ്ട്.കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മറവിൽ പോലീസ് ഇരുചക്രവാഹനയാത്രികരെ വളഞ്ഞിട്ട് പിടിക്കുകയാണ്. പെറ്റിക്കേസുകൾ തികയ്ക്കാൻ ഇവരെ ബലിയാടാക്കുന്നതായാണ് നാട്ടുകാർ പറയുന്നത് പോലീസിന്റെ പരിശോധനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് വനിത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന ഇ പരിശോധനയിൽ യാതൊരു വിധത്തിലുള്ള മാര്യാദയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലയെന്നുള്ള പരാതിയും ഉണ്ട്.

Sunday, 18 April 2021

ബൈപാസ് റോഡിൽ കണ്ടെയ്നർ ലോറികളുടെ അനധികൃത പാർക്കിങ്ങ് ജനങ്ങൾക്ക് ദുരിതമാകുന്നു

ബൈപാസ് റോഡിൽ കണ്ടെയ്നർ ലോറികളുടെ അനധികൃത പാർക്കിങ്ങ് ജനങ്ങൾക്ക് ദുരിതമാകുന്നു

കൊല്ലം: ബൈപാസ് റോഡിൽ കണ്ടെയ്നർ ലോറികളുടെ അനധികൃത പാർക്കിങ്ങ് ജനങ്ങൾക്ക് ദുരിതമാകുന്നു. ദീർഘദൂര ഓട്ടം കഴിഞ്ഞു വരുന്ന അന്യസംസ്ഥാനത്ത് നിന്നുള്ള കണ്ടെയ്നർ ലോറികളും നാഷണൽ പെർമിറ്റ്‌ ഉള്ള ലോറികളും 
സ്റ്റേ ചെയ്യുന്നത് ബൈപാസ് റോഡിലാണ്. ഡ്രൈവർമാരുടെയും സഹായികളുടെയും ആഹാരം പാചകം ചെയ്യുന്നതും മറ്റ് പ്രാതമിക കാര്യങ്ങൾ ചെയ്യുന്നതും ഇ ലോറികളുടെ മറവിലാണ്. ഒപ്പം വാഹനങ്ങളിൽ ഉള്ള വേസ്റ്റും ഇവിടെ കളയുകയാണ്‌ ഇത് മൂലം കാൽനടയാത്രക്കാർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഓരോ വാഹനങ്ങളും ഒന്ന് മുതൽ നാല് അഞ്ചു ദിവസം വരെ സ്റ്റേ ചെയ്തതിന് ശേഷമാണ് പോകുന്നത്.
ഇത് കൂടാതെ 
ചെറു വാഹനങ്ങളിൽ നിന്നും
ലോറികളിലേക്ക് സാധനങ്ങൾ കയറ്റുന്നതും തമിഴ്നാട്ടിൽ നിന്നും മറ്റും കൊണ്ട് വരുന്ന അറവ് മാടുകളെ കയറ്റിയിറക്കുന്നതും ഇവിടെയാണ്‌ പകൽ സമയങ്ങളിൽ കണ്ടെയ്നർ ലോറികൾ വീതിയുള്ള ബസ് സ്റ്റോപ്പുകളുടെ സമീപം നിർത്തിയിടുന്നത് മൂലം ബസുകളിൽ യാത്രകാർക്ക് കയറാനോ ബസ് ഡ്രൈവർമാർക്ക് ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്ന യാത്രക്കാരെ കണ്ടു ബസ് നിർത്താനോ പറ്റുന്നില്ല. ഇത് മൂലം യാത്രക്കാർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്‌. അടിയന്തിരമായി അനധികൃതമായി ബൈപാസ് റോഡിൽ നിർത്തിയിടുന്ന
കണ്ടെയ്നർ ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് ശക്തമായ നിയന്ത്രണം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:ബസ് സ്റ്റോപ്പുകൾക്ക് സമീപം
കണ്ടെയ്നർ ലോറികൾ നിർത്തിയിട്ടിരിക്കുന്നു.

Saturday, 17 April 2021

"മോട്ടോർ ന്യൂറോൺ ഡിസീസ്" രോഗം ബാധിച്ച വീട്ടമ്മ ചികിത്സയ്ക്കായി കേഴുന്നു.

"മോട്ടോർ ന്യൂറോൺ ഡിസീസ്" രോഗം ബാധിച്ച വീട്ടമ്മ ചികിത്സയ്ക്കായി കേഴുന്നു.
 
ചാത്തന്നൂർ: അപൂർവമായി
മാത്രം മനുഷ്യരിൽ കണ്ട് വരാറുള്ള രോഗം ബാധിച്ച വീട്ടമ്മ ചികിത്സ സഹായം തേടുന്നു.
മൂന്ന്  വർഷം മുൻപ് വരെ ഉത്സാഹവതിയായി തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കൊണ്ടിരുന്നതാണ് ഷൈല ചെറിയ പനിയും ക്ഷീണവും തുടങ്ങിയപ്പോൾ അതൊരിക്കലും തന്റെ കുടുംബത്തെ തകർക്കാൻ ശക്തിയുള്ള അപൂർവരോഗത്തിന്റെ വരവായിരുന്നെന്ന് ആ വീട്ടമ്മ അറിഞ്ഞിരുന്നില്ല, 'മോട്ടോർ ന്യൂറോൺ ഡിസീസ്' എന്ന മാരകരോഗമാണ് കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ ഭരണിക്കാട്ട് കോണത്തുവീട്ടിൽ ഷൈലാ രാജുവിന്റെ (56) ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തിയത്
 അസുഖം ബാധിച്ച് ചലനശേഷി പൂർണമായും നഷ്ടമായതോടെ ഒന്നനങ്ങാൻ പോലും പരസഹായം വേണ്ട അവസ്ഥയാണ് ഇപ്പോൾ
ഷൈലയെ പരിചരിക്കുന്നതിനായി പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് രാജു ഇപ്പോൾ ജോലിക്ക് പോകുന്നില്ല
 മകൾ ഭർത്താവിനൊപ്പം കർണാടകയിലാണ്.ഷൈലയുടെ ചികിത്സാ ചെലവിനും മറ്റുമായി ഭീമമായ തുകയാണ് ദിവസവും വേണ്ടത്
 നാട്ടുകാരുടെയും ബന്ധുക്കളുടെയും കനിവിലാണ് ഇതുവരെ കഴിഞ്ഞത് ഇതിനോടകം കടബാദ്ധ്യതയും ഏറെയായി താമസിക്കുന്ന വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര ജീർണിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്
 തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ചികിത്സ ലഭിക്കുമെന്നും 25 ലക്ഷത്തോളം രൂപ ചെലവാകുമെന്നുമാണ് ഡോക്ടർമാർ പറയുന്നത് ഈ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രാജു
 ഇനിയും കനിവുവറ്റാത്തവരിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഈ കുടുംബം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വേളമാനൂർ ശാഖയിൽ ഷൈലാ രാജുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്
 നമ്പർ: 67219481587
 ഐ.എഫ് എസ് കോഡ്: എസ്
ബിഐ എൻ 0070591  ഫോൺ: 9747059856
ഫോട്ടോ:അപൂർവ്വ രോഗം ബാധിച്ച വീട്ടമ്മ ഷൈലരാജു 

ടെൻഡർ നടപടികൾ അട്ടിമറിച്ചു കൊല്ലം കോർപ്പറേഷനിൽ അനധികൃത കോഴിവേസ്റ്റ് കച്ചവടം

ടെൻഡർ നടപടികൾ അട്ടിമറിച്ചു കൊല്ലം കോർപ്പറേഷനിൽ അനധികൃത കോഴിവേസ്റ്റ് കച്ചവടം.

@ കോർപ്പറേഷൻ പരിധിയിൽ കോഴി വേസ്റ്റ് നീക്കം ചെയ്യുന്നത്  കരാർ എടുക്കാതെ കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം.

കൊല്ലം: ടെൻഡർ നടപടികൾ അട്ടിമറിച്ചു കൊല്ലം കോർപ്പറേഷൻ അധികൃതരുടെ മൗനാനുവാദത്തോടെ പീരങ്കി മൈതാനത്ത് കോഴിവേസ്റ്റ് കച്ചവടം. കോർപ്പറേഷൻ പരിധിയിലെ വിവിധ കോഴി ഫാമുകളിൽ നിന്നും കച്ചവടകേന്ദ്രങ്ങളിൽ നിന്നും 
വീടുകളിൽ നിന്നും ചെറിയ വാഹനങ്ങളിൽ ചാക്ക് കെട്ടുകളിൽ 
ശേഖരിക്കുന്ന കോഴി വേസ്റ്റ് രാത്രിയോടെ പീരങ്കി മൈതാനത്ത് എത്തിച്ചു വലിയ കണ്ടെയനറികളിലേക്കും ലോറികളിലേക്കും മാറ്റി അതിർത്തി കടത്തി വിടുകയാണ്.
കോർപ്പറേഷനുമായി യാതൊരു കരാറും ഇല്ലാതെ സിപിഎം നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന ഇ അനധികൃത വേസ്റ്റ് കച്ചവടത്തിലൂടെ കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടവും സിപിഎം നേതാക്കൾക്ക് ഇ ഇടപാടിലൂടെ ലക്ഷങ്ങളുടെ ലാഭവുമാണ്. കോഴി വേസ്റ്റ് നീക്കം ചെയ്യുന്നതിന് 
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് പത്രപരസ്യം നൽകി ടെൻണ്ടർ നടപടികളിലൂടെ കോർപ്പറേഷൻ മുന്നോട്ട് പോയപ്പോൾ നിരവധി അംഗീകൃത കമ്പനികൾ ടെൻണ്ടറിൽ പങ്കെടുക്കാൻ എത്തുന്നത് അറിഞ്ഞു കൊണ്ട് കോർപ്പറേഷനിലെ സിപിഎം ഉദ്യോഗസ്ഥലോബി 
തിരഞ്ഞെടുപ്പിന്റ പേരിൽ ടെൻണ്ടർ നടപടികൾ അട്ടിമറിയ്ക്കുകയായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പിന് ശേഷം ടെൻണ്ടർ വിളിക്കാതെ യാതൊരു വിധ 
മാനദണ്ഡങ്ങളും പാലിക്കാതെ
 ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ഒരു വ്യക്തിയ്ക്ക് 
കോഴി വേസ്റ്റ് എടുക്കുന്നതിന് കരാർ നൽകുകയായിരുന്നു. ഇ നടപടി 
 തുടർന്ന് നടന്ന കൗൺസിലിൽ ബിജെപി അംഗങ്ങൾ ചോദ്യം ചെയ്യുകയും തുടർന്ന്
കളക്ടർക്ക് പരാതി നൽകുകയും കളക്ടർ ഇടപെട്ട് കോർപ്പറേഷൻ സെക്രട്ടറി ഒപ്പിടാത്ത കരാർ 
റദ്ദാക്കിയിരുന്നു  എന്നാൽ അന്ന് മുതൽ 
കളക്ടറുടെ ഉത്തരവിനെ കാറ്റിൽ പറത്തി കൊണ്ടാണ്  മാലിന്യ ശേഖരണം നടത്തുന്നതും കച്ചവടം നടത്തുന്നതും.
ആരാണ് മാലിന്യശേഖരണം നടത്തുന്നത് എന്ന് ആർക്കും അറിയില്ല എങ്ങോട്ട് കൊണ്ട് പോകുന്നത് എന്നും അറിയില്ല. കേരള അതിർത്തി കടക്കണമെങ്കിൽ കോർപ്പറേഷൻ നൽകുന്ന പാസ് വേണം അത് എവിടെ നിന്നെന്നും അറിയില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും മാലിന്യം ശേഖരിക്കാൻ ആൾക്കാർ എത്തുന്നുണ്ട് എന്ന് കച്ചവടക്കാർ പറയുന്നു. നിയമങ്ങൾ എല്ലാം കാറ്റിൽ
പറത്തി തീവെട്ടി കൊള്ളയാണ്‌ കോർപ്പറേഷനിൽ നടക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
നഗരപരിധിയിലുള്ള  നൂറുകണക്കിന്  കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് വൻ തുകകളാണ് 
കച്ചവടക്കാരിൽ നിന്നും 
കൈപ്പറ്റുന്നത് . ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം അളന്ന് തിട്ടപ്പെടുത്തി കോർപ്പറേഷൻ നിശ്ചയിച്ചിരിക്കുന്ന തുക അടയ്ക്കണം എന്നാണ് നിയമം . എന്നാൽ കഴിഞ്ഞ ആറ് മാസകാലമായി യാതൊരു പരിശോധനയുമില്ലത്തെ ഇരുപത്തും - മുപ്പത്തും ലോറികളിലായി ടൺ കണക്കിന് മാലിന്യമാണ് ദിവസവും 
കൊണ്ടു പോകുന്നത് . ഈ ഇനത്തിൽ മാസം ലക്ഷങ്ങളുടെ നഷ്ട്മാണ് കോർപ്പറേഷന് ഉണ്ടാകുന്നത് .
കോർപ്പറേഷൻ ഓഫീസിന് മുക്കി താഴെ എല്ലാ സംവിധാനങ്ങളോടും ഗുണ്ടാ സംഘങ്ങളുടെ സംവിധാനത്തോടെയാണ്‌ ഇവിടെ വേസ്റ്റ് വ്യാപരം നടക്കുന്നത്. വിവരാവകാശ രേഖകൾ പ്രകാരം 
നഗരത്തിലെ വിവിധ കോഴിക്കടകളിൽ നിന്നും ഫാമുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന്   യാതൊരു അനുമതിയും ഇല്ല ഇങ്ങനെയൊരു വേസ്റ്റ് നീക്കം കൊല്ലം കോർപ്പറേഷനിൽ രേഖാ മൂലം ഇല്ല കൊല്ലം കോർപ്പറേഷൻ അധികൃതരുടെ ഒത്താശയോടെ കോർപ്പറേഷനിൽ നടക്കുന്ന കോഴിവേസ്റ്റ് കച്ചവടം വിജിലൻസ് അന്വേഷണം നടത്തണ്ണം കേരള അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് കോർപ്പറേഷൻ കൊടുക്കുന്ന പാസ് എവിടെ നിന്നെന്നും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.പോലീസ്, ഹെൽത്ത്, കോർപ്പറേഷൻ അധികാരികൾ എല്ലാം കണ്ടിട്ടും കാണാതെ നടക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

@സന്ധ്യ കഴിഞ്ഞാൽ പീരങ്കിമൈതാനം ദുർഗന്ധപൂരിതമാണ്.

മഹാത്മ അയ്യൻകാളിയുടേയും മുൻ മുഖ്യമന്ത്രി ആർ.ശങ്കറുടെയും സ്മാരകങ്ങൾ ഉൾക്കൊള്ളുന്ന പീരങ്കി മൈതാനം.അതിലുപരി എ. ആർ ക്യാമ്പ് ശ്രീനാരായണ കോളേജ് എല്ലാം തൊട്ടടുത്ത് ഇവിടെ വൈകുന്നേരം അഞ്ചു മണി കഴിയുമ്പോഴേക്കും കോഴി വേസ്റ്റ് കൊണ്ട് പോകുന്ന ലോറികൾ എത്തി കഴിയും എട്ടു മണിയോടെ കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെറിയ വാഹനങ്ങളിൽ വേസ്റ്റ് എത്തും പിന്നെ ഇവിടെ ദുർഗ്ദ്ധമാണ് ആർക്കും തന്നെ ചോദ്യം ചെയ്യാൻ പാടില്ല കാരണം സിപിഎം നേതാക്കൾ ഏർപ്പെടുത്തുന്ന ഗുണ്ടാ സംവിധാനങ്ങളുടെ സഹായത്തോടെ വെളുപ്പിന് നാല് മണിവരെയുള്ള അനധികൃത വേസ്റ്റ് കടത്തൽ.

@ സാധാരണഗതിയിൽ 
 നഗരസഭകൾ കോഴിവേസ്റ്റ് ശേഖരിക്കുന്നത് ഇങ്ങനെയാണ്   നഗരസഭാ പരിധി സർക്കിൾ ബയിസിൽ തരംതിരിച്ച് ടെണ്ടർ നടപടികളിലൂടെ വിവിധ അംഗീകൃത ഏജൻസികളെ ഏൽപ്പിക്കുന്നു ഇപ്രകാരമുള്ള ഏജൻസികൾക്കും അവരുടെ വാഹനങ്ങൾക്കും വേണ്ട യോഗ്യതകൾ കോർപ്പറേഷൻ നിശ്ചയിച്ചിട്ടുണ്ട്.
വാഹനങ്ങൾ കവറിങ് ബോഡി ആയിരിക്കണം വാഹനത്തിൽ നിന്നും മലിനജലം റോഡിലും മറ്റും വീഴാത്ത തര ത്ത്തിൽ വാഹനം തയ്യാർ ചെയ്തിരിക്കണം വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഉണ്ടായിരിക്കണം വാഹനങ്ങളുടെ മുൻവശത്തും പിൻവശത്തും ഉൾവശത്തും ക്യാമറ ഘടിപ്പിച്ചിരിക്കണം  ഇവ രണ്ടും കോർപ്പറേഷൻ സെർവറുമായി കണക്ട് ചെയ്തിരിക്കണം. അനുവദിച്ചിട്ടുള്ള സർക്കിളിൽ നിന്നും മാത്രമേ വേസ്റ്റ് ശേഖരണം നടത്താവൂ അതാത് ദിവസങ്ങളിൽ ശേഖരിക്കുന്ന വേസ്റ്റ് തൂക്കം കോർപ്പറേഷൻ പരിധിയിലുള്ള വെയിഗ്  മെഷീനിൽ തൂക്കി ആ രസീത് കോർപ്പറേഷൻ ക്രിയേറ്റ് ചെയ്തിട്ടുള്ള ഗ്രൂപ്പിൽ ഇടണം വാഹനം കമ്പനിയിൽ എത്തിയാലുടൻ കമ്പനി സൂപ്പർവൈസർ തൂക്കചീട്ടും വാഹനത്തിലെ തൂക്കവും വിലയിരുത്തി ബോധ്യപ്പെട്ടതിനുശേഷം മെയിൽ വഴിയും ഗ്രൂപ്പ് വഴിയും കോർപ്പറേഷന് വിവരം ധരിപ്പിക്കുന്നു ആയതിനാൽ വാഹനം കൃത്യമായി കമ്പനിയിൽ എത്തി എന്ന് കോർപ്പറേഷന്  ഉറപ്പു വരുത്താൻ സാധിക്കുന്നു കൂടാതെ ഏജൻസികൾ അതാതു ദിവസത്തെ തൂക്ക ചീട്ട് കമ്പനിയിൽ നിന്നും സീൽ ചെയ്ത് വാങ്ങി സൂക്ഷിച്ചു  വയ്ക്കണം ഇപ്രകാരം ഒരു മാസം പൂർത്തിയാകുമ്പോൾ ആ മാസത്തെ മുഴുവൻ തൂക്കവും കണക്കുകൂട്ടി അതിന് ആനുപാതികമായി കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള തുകയും ജി എസ് ടി യും കോർപ്പറേഷനിൽ അടച്ച് ഏജൻസികൾ രസീത് കൈപ്പറ്റണം കൂടാതെ ഏജൻസികൾ കമ്പനി സീൽ ചെയ്ത തൂക്ക് ചീട്ടും ഏജൻസികളുടെ ലെറ്റർ ഹെഡിൽ തയ്യാറാക്കിയ മാസ റിപ്പോർട്ടും കോർപ്പറേഷനിൽ സമർപ്പിക്കണം ഇത് കമ്പനി നൽകുന്ന മാസ റിപ്പോർട്ടുമായി താരതമ്യം ചെയ്ത് സൂക്ഷ്മ പരിശോധന നടത്തുന്നു ആയതിനാൽ ഏജൻസികൾക്ക് യാതൊരുവിധത്തിലുമുള്ള ക്രമക്കേടുകളും  കാണിക്കാൻ സാധിക്കില്ല എല്ലാ മാസവും നാലാം തീയതി ബഹുമാനപ്പെട്ട മേയറുടെ അധ്യക്ഷതയിൽ മീറ്റിംഗ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു.
അംഗീകൃത ഏജൻസികൾ അല്ലാതെ നഗരസഭാ പരിധിയിൽ മറ്റേതെങ്കിലും വാഹനങ്ങൾ വേസ്റ്റ് ശേഖരണം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ആവാഹനം പിടികൂടി കസ്റ്റഡിയിലെടുത്തു  ശക്തമായ നിയമനടപടികൾക്ക് വിധേയമാക്കുന്നു. 
അക്കാരണത്താൽ അംഗീകൃതഏജൻസികൾക്ക് ഉണ്ടാകാവുന്ന സാമ്പത്തികനഷ്ടം ഒഴിവാകുന്നു കോർപ്പറേഷൻ്റെ ഈ മാതൃകാപരമായ പ്രവൃത്തിയിലൂടെ നഗരം മാലിന്യ മുക്തം ആവുകയും കോർപ്പറേഷന് നല്ല റവന്യൂവരുമാനം ഉണ്ടാവുകയും ചെയ്യുന്നു, കൊല്ലത്തും ഇത് നടപ്പാക്കി കോഴിവേസ്റ്റ് നീക്കുന്നത് സൂതാര്യമാക്കി കോർപ്പറേഷന് വരുമാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ ടെൻഡർ നടപടികളിലൂടെ അംഗീകൃത കമ്പനികൾക്ക് കരാർ നൽകണം -ബിജെപി 

കോഴിവേസ്റ്റ് നീക്കം ചെയ്യുന്നതിന് നിയമപരമായ നടപടികളിലൂടെ
സർക്കാർ അംഗീകരിച്ചിട്ടുള്ള കമ്പനികൾക്ക് 
ടെൻഡർ നടപടികൾ സ്വീകരിച്ചു കൊണ്ട് നൽകണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ മങ്ങാട് ഗിരീഷ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ ടെൻഡർ നടപടികൾ നീണ്ടുപോകുന്നതിൻ്റെ കാരണമെന്താണ് എന്ന് സെക്രട്ടറിയും ചെയർപേഴ്സണും വ്യക്തമാക്ക്ണം ഇല്ലെങ്കിൽ ശക്തമായ പ്രഷോഭപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും മങ്ങാട് ഗിരീഷ് പറഞ്ഞു.

Sunday, 11 April 2021

കടലിൽ കടുത്ത ചൂട്മത്സ്യക്ഷാമം രൂക്ഷം

കടലിൽ കടുത്ത ചൂട്മത്സ്യക്ഷാമം രൂക്ഷം 

കൊല്ലം: കടലിൽ ചൂട് കനത്തതോടെ കടലിൽ മത്സ്യക്ഷാമം രൂക്ഷമായി ഒപ്പം വിപണിയിൽ വിലയും വർദ്ധിച്ചു. ജില്ലയിൽ മത്സ്യക്ഷാമം രൂക്ഷമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതിയും കൂടി വകുപ്പ് തല പരിശോധനയും ഇല്ലാതായി. അതോടെ പഴകിയ മത്സ്യങ്ങൾ വിപണിയിൽ എത്തിതുടങ്ങി ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധന ഇപ്പോൾ നടക്കുന്നില്ല എന്ന് മാത്രമല്ല അന്യസംസ്ഥാന മത്സ്യങ്ങളുടെ വരവിനെ പോത്സാഹിപ്പിക്കുകയാണ് എന്നും കച്ചവടക്കാർ പറയുന്നു കൂടാതെ  മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ മത്സ്യഫെഡും അന്യസംസ്ഥാനങ്ങളിൽനിന്ന് മത്സ്യം  ഇറക്കുമതി ചെയ്യുകയാണ്. ചൂട് കൂടിയതോടെ  മത്സ്യങ്ങൾ ജലോപരിതല ഭാഗത്തേക്ക് വരുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യം ആഴത്തിലേക്ക് പോയി.
യന്ത്രവൽക്കൃത ബോട്ടുകളുടെ അമിതമായ മത്സ്യബന്ധനവും ക്ഷാമം രൂക്ഷമാകാൻ കാരണമായെന്ന് അവർ പറയുന്നു. മീൻ അച്ചാർ ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുടെ നിർമ്മാണത്തിനായാണ് മത്സ്യഫെഡ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നത്.
മത്സ്യക്ഷാമം രൂക്ഷമായതോടെ വിപണിയിൽ മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളും കൂടുതലായി എത്തിതുടങ്ങി.
മനുഷ്യ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ ചേർത്താണ് മത്സ്യങ്ങൾ കേട് കൂടാതെ
കൂടുതൽ കാലം പരിപാലിക്കുന്നത്. തമിഴ്നാട്, കർണ്ണാടക, ആന്ത്രപ്രാദേശ് 
 ഗുജറാത്ത് എന്നിവടങ്ങളിൽ നിന്നുമാണ് ഇത്തരം മത്സ്യങ്ങൾ കേരള വിപണിയിലേക്ക് എത്തിച്ചേരുന്നത്. ഇവ തടയാൻ നിലവിൽ യാതൊരു മാർഗവും അധികൃതർ സ്വീകരിച്ചിട്ടില്ല. ലോക്ക് ഡൌൺ സമയത്ത് പോലിസ് ശക്തമായ നടപടികൾ സ്വീകരിച്ചുവെങ്കിലും ഇപ്പോൾ അവരും മറ്റ് തിരക്കിലേക്ക് മാറിയതോടെ പഴകിയ മത്സ്യങ്ങളുടെ വരവ് കൂടി വിപണി അന്യസംസ്ഥാന മത്സ്യങ്ങൾ കൈയ്യടക്കുകയും ചെയ്തുവെന്ന് കച്ചവടക്കാർ പറയുന്നു. കൂടാതെ മത്‍സ്യബന്ധന മേഖലയിൽ സർക്കാർ കൊണ്ട് വന്ന നിയമങ്ങളും തിരിച്ചടിയാകുന്നു. കൂടാതെ 
ക്ഷാമം മൂലം കപ്പൽ ചാലുകൾ കടന്നാണ് ഇപ്പോൾ തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത്. മത്സ്യബന്ധനത്തിനുള്ള ചെലവും വർദ്ധിച്ചത് മേഖലയ്ക്ക് കൂനിൻമേൽ കുരുവായി. വല, എൻജിൻ, മണ്ണെണ്ണ തുടങ്ങിയവയുടെ വിലയും കൂടി ഡീസലിന് റോഡ് ടാക്സ് ഒഴിവാക്കി നൽകണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ് ഇതെല്ലാം കൊണ്ട് തന്നെ മത്സ്യo സാധാരണക്കാരന് കഴിക്കാനാകാത്ത വിധം വില ഉയരുകയാണ് ഒപ്പം അന്യസംസ്ഥാനത്ത് നിന്നും പഴകിയ മത്സ്യങ്ങളുടെ വരവും വർദ്ധിച്ചു.

 

പുറ്റിങ്ങൽ ദുരന്തത്തിന് അഞ്ചാണ്ട് തികയുമ്പോൾ ദുരന്തത്തിന്റെ കാരണം കണ്ടെത്തുവാനോ, ഉത്തരവാദികളായവർക്ക് എതിരെ നിയമനടപടി കൈകൊള്ളുവാനോ ദുരുന്തപ്പെട്ടവർക്ക് ആശ്വാസനിധി നൽകുവാനോ നാളിതുവരെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.


പരവൂർ: പുറ്റിങ്ങൽ ദുരന്തത്തിന് അഞ്ചാണ്ട് തികയുമ്പോൾ ദുരന്തത്തിന്റെ കാരണം കണ്ടെത്തുവാനോ, ഉത്തരവാദികളായവർക്ക് എതിരെ നിയമനടപടി കൈകൊള്ളുവാനോ ദുരുന്തപ്പെട്ടവർക്ക് ആശ്വാസനിധി നൽകുവാനോ നാളിതുവരെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണു കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു. ദുരന്തത്തിന്റെ ഓർമ്മകൾ പൊള്ളിക്കുന്ന ഇ മീനമാസത്തിലെ വേനൽച്ചൂടിലും തരിച്ചു നിൽക്കുകയാണ് പുറ്റിങ്ങൽ. 2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നീ കരാറുകാരാണ് വെടികെട്ട് നടത്തിയത്.വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം അപ്പാടെ തകർന്നു. ഇതിന്റെ കോൺക്രീറ്റും ഇരുമ്പുകമ്പികളും പതിച്ചാണ് അനവധി പേർ മരിച്ചത്. അപകടത്തിൽപ്പെട്ട മിക്കവരുടെയും ശരീരങ്ങൾ ഛിന്നഭിന്നമായി. ദുരന്തത്തെ സംസ്ഥാന സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വീടുകൾ തകർന്നവർക്കുള്ള നഷ്ടപരിഹാരം ഇനിയും അകലെ. പിഡബ്ല്യൂഡി ബിൽഡിങ്സ് വിഭാഗത്തിനായിരുന്നു നാശനഷ്ടം വിലയിരുത്താനുള്ള ചുമതല. 5000 രൂപ മുതൽ 35 ലക്ഷം രൂപ വരെ ഇവർ നഷ്ടപരിഹാരം തിട്ടപ്പെടുത്തി. പക്ഷേ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതാണ് വിനയായത്. പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിനുള്ള ഫണ്ടിൽ നിന്നു പരമാവധി 1,90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂ. 35 ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും 1,90,000 രൂപ വാങ്ങി തിരികെപ്പോകേണ്ട സ്ഥിതിയായി.അതോടെ പലർക്കും പൈസ കിട്ടാതെയായി. ദുരന്തത്തിനു അഞ്ചു വർഷമാകുമ്പോഴും പരവൂർ നിവാസികളുടെ ഉള്ളിലെ ആളൽ നിലച്ചിട്ടില്ല. ദുരന്തത്തിന്റെ ശേഷിപ്പുകൾ നീറുന്ന കാഴ്ചകളായി ഇന്നും പുറ്റിങ്ങലിലുണ്ട്.

@ ക്രൈംബ്രാഞ്ച്കുറ്റപത്രം സമർപ്പിച്ചു 

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിൽ വിചാരണ നേരിടുന്ന 52 പ്രതികൾക്കുള്ള കുറ്റപത്രം  തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി ബി.സി ഐ ഡിക്ക് വേണ്ടി നിലവിൽ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ജില്ല പൊലീസ് സൂപ്രണ്ട് പി.എസ്. സാബു ഫയൽ ചെയ്ത കുറ്റപത്രത്തിൽ എഫ്. ഐ ആർ, സാക്ഷി മൊഴികൾ, മജിസ്ട്രേറ്റിന് മുമ്പിൽ കൊടുത്ത മൊഴികൾ, കുറ്റപത്രം, പോസ്​റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ഇൻക്വസ്​റ്റ്​ റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ ഉൾപ്പെടെ 10,600 പേജുകൾ വരുന്ന കുറ്റപത്രത്തിൽ സർക്കാർ പോലിസ് ഉദ്യോഗസ്ഥർ ആരും തന്നെ പ്രതികളല്ല മരിച്ചു പോയ കരാറുകാരൻ ഉൾപ്പെടെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചുവെങ്കിലും അതിനന്മേലുള്ള തുടർനടപടികൾ കോടതിയിൽ നടന്നിട്ടില്ല. കമ്പം നിരോധിച്ചുവെന്ന് അന്നത്തെ കളക്ടർ അവകാശപ്പെടുമ്പോൾ തന്നെ നിയമവശം അനുസരിച്ചു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കുറ്റകാർ ആണ് എന്നിരിക്കെ ഉദ്യോഗസ്ഥതലത്തിലുള്ള മുഴുവൻ ആൾക്കാരെയും ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പിഎസ് ഗോപിനാഥൻ കമ്മിഷൻ തെളിവെടുപ്പ് തുടരുകയാണ്. കമ്മീഷൻ റിപ്പോർട്ട് പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കുന്നതും നോക്കിയിരിക്കുകയാണ് ഭക്തജനങ്ങൾ.

@ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

ദുരന്തം നടന്നിട്ട് അഞ്ചു വർഷം പിന്നീടുമ്പോഴും ക്ഷേത്രത്തിൽ നടന്ന ദുരുന്തത്തിന്റെയും മറ്റ് 
സംഭവവികാസങ്ങളുടെ പേരിലുമുള്ള ദുരൂഹത നിലനിൽക്കുകയാണ്. ആകാശത്ത് വച്ച് പൊട്ടിയ അമിട്ടിന്റെ തീപ്പൊരി വീണ അമിട്ട് കമ്പപുരയിലേക്ക് എറിയുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും അതിന്മേൽ അന്വേഷണം നടന്നിട്ടില്ല. രക്ഷാപ്രവർത്തനം നടത്താതെ മാരകായുധങ്ങളുമായി ഒരു സംഘം ക്ഷേത്ര ഓഫിസ് ആക്രമിച്ചു സി.സി.ടി. വി ഉൾപ്പെടെ തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല, അപകടം ഉണ്ടായശേഷം പോലിസ് കാവൽ നിൽക്കുമ്പോൾ മൂലസ്ഥാനം തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല ഇതെല്ലാം തന്നെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ദുരന്തത്തിന് പിന്നിൽ 
ദുരൂഹതയുണ്ട് അത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.

കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

ദുരന്തം നടന്നിട്ട് അഞ്ചു വർഷം പിന്നീടുമ്പോഴും ക്ഷേത്രത്തിൽ നടന്ന ദുരുന്തത്തിന്റെയും മറ്റ് 
സംഭവവികാസങ്ങളുടെ പേരിലുമുള്ള ദുരൂഹത നിലനിൽക്കുകയാണ്. ആകാശത്ത് വച്ച് പൊട്ടിയ അമിട്ടിന്റെ തീപ്പൊരി വീണ അമിട്ട് കമ്പപുരയിലേക്ക് എറിയുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും അതിന്മേൽ അന്വേഷണം നടന്നിട്ടില്ല. രക്ഷാപ്രവർത്തനം നടത്താതെ മാരകായുധങ്ങളുമായി ഒരു സംഘം ക്ഷേത്ര ഓഫിസ് ആക്രമിച്ചു സി.സി.ടി. വി ഉൾപ്പെടെ തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല, അപകടം ഉണ്ടായശേഷം പോലിസ് കാവൽ നിൽക്കുമ്പോൾ മൂലസ്ഥാനം തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല ഇതെല്ലാം തന്നെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ദുരന്തത്തിന് പിന്നിൽ 
ദുരൂഹതയുണ്ട് അത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.


കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം - ഹിന്ദു ഐക്യവേദി 

ദുരന്തം നടന്നിട്ട് അഞ്ചു വർഷം പിന്നീടുമ്പോഴും ക്ഷേത്രത്തിൽ നടന്ന ദുരുന്തത്തിന്റെയും മറ്റ് 
സംഭവവികാസങ്ങളുടെ പേരിലുമുള്ള
അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേധി താലൂക്ക് പ്രസിഡന്റ്‌ മാങ്കുളം രാജേഷ് പറഞ്ഞു. 


ദുരൂഹത നിലനിൽക്കുകയാണ്. ആകാശത്ത് വച്ച് പൊട്ടിയ അമിട്ടിന്റെ തീപ്പൊരി വീണ അമിട്ട് കമ്പപുരയിലേക്ക് എറിയുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും അതിന്മേൽ അന്വേഷണം നടന്നിട്ടില്ല. രക്ഷാപ്രവർത്തനം നടത്താതെ മാരകായുധങ്ങളുമായി ഒരു സംഘം ക്ഷേത്ര ഓഫിസ് ആക്രമിച്ചു സി.സി.ടി. വി ഉൾപ്പെടെ തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല, അപകടം ഉണ്ടായശേഷം പോലിസ് കാവൽ നിൽക്കുമ്പോൾ മൂലസ്ഥാനം തകർത്തിരുന്നു ഇതിന്മേൽ അന്വേഷണം നടന്നിട്ടില്ല ഇതെല്ലാം തന്നെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ദുരന്തത്തിന് പിന്നിൽ 
ദുരൂഹതയുണ്ട് അത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടത്തണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.





കനത്തചൂട് പച്ചപ്പുല്ലിന് ക്ഷാമമേറി ക്ഷീരമേഖലയിൽ പ്രതിസന്ധി

കനത്തചൂട് 
പച്ചപ്പുല്ലിന് ക്ഷാമമേറി ക്ഷീരമേഖലയിൽ പ്രതിസന്ധി 

ചാത്തന്നൂർ : കൊടും ചൂടിൽ 
 പച്ചപ്പുല്ലിനും ശുദ്ധജലത്തിനും ക്ഷാമമേറിയത് ക്ഷീരമേഖലയിൽ പാൽ  ഉത്‌പാദനത്തെ ദോഷകരമായി ബാധിക്കുന്നു. ജീവിതമാർഗത്തിന് പശുക്കളെ വളർത്തുന്ന നൂറുകണക്കിന് കർഷകരാണ് കന്നുകാലികൾക്ക് ആവശ്യമായ തീറ്റയും വെള്ളവും നൽകാൻ കഴിയാതെ പ്രയാസപ്പെടുന്നത്. തീറ്റയ്ക്ക് തീവിലയാണ് അതിന് പിന്നാലെയാണ് പുല്ലിന്റെ ക്ഷാമവും വെള്ളത്തിന്റെ ക്ഷാമവും ഉണ്ടായിരിക്കുന്നത്.
ലോക്ക്ഡൗണിന് ശേഷം 
വിവിധ കൃഷികളുടെ തകർച്ചയെ തുടർന്നാണ് പലരും ക്ഷീരമേഖലയിലേക്ക് തിരിഞ്ഞത്. ക്ഷീര മേഖലയിൽ നഷ്ടം മൂലം 
കന്നുകാലികളെ പരിചരിക്കാൻ കഴിയാതെ വിൽക്കുന്നവരുമേറെയാണ്. ഈ സമയത്താവട്ടെ ന്യായവില കിട്ടാറുമില്ല. നല്ല കറവയുള്ള പശുവിന് ദിവസം 30 കിലോ പച്ചപ്പുല്ല് നൽകണം. കൃഷിയിടങ്ങളുൾപ്പെടെ വരൾച്ചയിൽ കരിഞ്ഞു. തുറസായ സ്ഥലത്തെ പുല്ലും വാടിയുണങ്ങി. കാലിത്തീറ്റ, പിണ്ണാക്ക്, ചോളപ്പൊടി തുടങ്ങിയവയ്ക്കും വിലയേറി. ഇപ്പോൾ ലഭിക്കുന്ന പാൽവില ഉത്‌പാദന ചെലവുമായി പൊരുത്തപ്പെടില്ലെന്ന് കർഷകർ പറയുന്നു. പശുക്കളെ കുളിപ്പിക്കാനും അവയ്ക്ക് കുടിക്കാൻ കൊടുക്കാനും വേണ്ടത്ര വെള്ളം കിട്ടാതെയും കർഷകർ വലയുന്നു.


ഏത് നിമിഷവും കൊല്ലപ്പെടാം മരണം മുന്നിൽ കണ്ട് രതിരാജനും കുടുംബവും

കൊല്ലം:
ഏത് നിമിഷവും കൊല്ലപ്പെടാം മരണം മുന്നിൽ കണ്ടാണ് രതിരാജനും കുടുംബവും ഇവിടെ താമസിക്കുന്നത്.
കടയ്ക്കലിൽ സിപിഎംന് കൊലപാതകം പുത്തരിയല്ല ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ രവീന്ദ്രന്റെ മൂന്നാം ബലിദാനദിനം കടന്ന് പോയതേയുള്ളൂ. രവീന്ദ്രൻ സാറിന്റെ മരണത്തിന് ശേഷം രൂപീകരിച്ച കമ്മിറ്റിയിലാണ് വൈസ് പ്രസിഡന്റ്‌ ആയത് വീടിന്റെ തൊട്ടടുത്ത് താമസിക്കുന്നവർക്ക് എല്ലാം കേസുകൾ ഉണ്ടായാൽ സാക്ഷി പറയാൻ പോലും ഭയമാണ് രതിരാജൻ പറഞ്ഞു തുടങ്ങി

@ തദേശതിരഞ്ഞെടുപ്പിന് സ്ഥാനാർഥിയായതിന് ശേഷം ആക്രമണം കൂടി

"കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്തതിന് പിന്നാലെ ആദ്യ ആക്രമണം ഉണ്ടായി ജീപ്പ് ഓടിച്ചു വരവേ വണ്ടിയിൽ നിന്നും പിടിച്ചിറക്കിയതിന് ശേഷം ജീപ്പ് തൊട്ടടുത്ത വയലിലേക്ക് മറിക്കുകയായിരുന്നു. രണ്ട് ദിവസം കഴിയും മുൻപേ കൃഷികൾ നശിപ്പിച്ചു രാത്രിയിൽ എത്തി നാൽക്കാലികളെ ആക്രമിച്ചു എല്ലാ വൈരാഗ്യവും തീർക്കുന്നത് പോലെ അടുത്തുള്ള ജംഗക്ഷനിൽ വന്ന് നിന്ന് വെല്ലുവിളിച്ചു കൊണ്ട്  സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ദൂരെ നിന്നത് ആയത് കൊണ്ട് തൊട്ടടുത്ത കൃഷിയിടത്തിൽ വീണ് പൊട്ടി അല്ലെങ്കിൽ വീടിനുള്ളിൽ പതിച്ചേനെ" രതിരാജൻ പറഞ്ഞു നിർത്തി.

@ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയതിന് ശേഷം വൈരാഗ്യം കൂടി 

"തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു തിരഞ്ഞെടുപ്പിന് ശേഷം ഭീഷണിയാണ് കൊല്ലുമെന്നാണ് ഭീഷണി വാഹനവും കൊണ്ട് ജോലിക്ക് പോകാൻ പറ്റില്ല ബന്ധുക്കളുടെ വീടുകളിൽ പോകാൻ പറ്റില്ല എവിടെ ചെന്നാലും ഭീഷണിയാണ്‌ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു വീടിന്റെ അയൽ വക്കത്ത് ഉള്ളവർ പോലും പേടിച്ചാണ് കഴിയുന്നത് ഞങ്ങളോട് സംസാരിക്കാൻ പോലും ഭയക്കുകയാണ് രതിരാജൻ പറഞ്ഞു.

@ പോലിസ് സ്റ്റേഷനിൽ സിപിഎം ന്റെ കാട്ട് നീതി
"ഒരു ആക്രമണം ഉണ്ടായാൽ പോലിസ് പോലും തിരിഞ്ഞു നോക്കില്ല കടയ്ക്കൽ സ്റ്റേഷനിൽ വിളിച്ചാൽ ആദ്യം അവർ സിപിഎംന്റെ നേതാക്കന്മാരെയാണ് വിളിക്കുന്നത് അവരുടെ നിർദ്ദേശമനുസരിച്ചാണ് പിന്നീട് പോലീസിന്റെ നീക്കങ്ങൾ അത് കൊണ്ട് പോലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കില്ല അത് കൊണ്ട് തന്നെ കടയ്ക്കൽ പോലിസ് സ്റ്റേഷൻ പരിധിയിൽ സിപിഎം പറയുന്നതാണ് നിയമം അത് കൊണ്ട് കടയ്ക്കൽ പോലിസ് സ്റ്റേഷനിൽ സിപിഎംന്റെ കാട്ട് നീതിയാണ് നടക്കുന്നത്"

@ സിപിഎം നുള്ളിലുള്ള പ്രവർത്തകർ പോലും നേതൃത്വത്തെ ഭയന്നാണ് കഴിയുന്നത്
" സിപിഎംൽ പോലും അഭിപ്രായ സ്വാതന്ത്ര്യമില്ല പാർട്ടി പറയുന്നതാണ് വീട്ടിനുള്ളിൽ പോലും നിയമം പാർട്ടി പറയുന്നത് അനുസരിക്കണം.സഹകരണബാങ്കകളിൽ പോലും സിപിഎംകാരൻ അല്ലെങ്കിൽ ലോൺ ഇല്ല ലോൺ എടുത്താൽ കൂടെ പാർട്ടിപത്രവും ബ്രാഞ്ച് ലോക്കൽ ഏരിയ വക പിരിവും ഉണ്ട് അത് പാർട്ടികാരനായാൽ പോലും അത് കൊണ്ട് തന്നെ പാർട്ടിപ്രവർത്തകർക്ക് പോലും മനസ് കൊണ്ട് സിപിഎംനോട്‌ വെറുപ്പാണ്. ഇടത് മുന്നണിയിൽപെട്ട സിപിഐകാർക്ക് പോലും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ല പ്രവർത്തന സ്വാതന്ത്ര്യവുമില്ല പിന്നെ മറ്റു പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ കുറിച്ച് പറയണോ?
@ പോലീസിനെ കൂടാതെ 
സർക്കാർ സംവിധാനത്തെയും സിപിഎം നിയന്ത്രിക്കുന്നു.
"പോലീസിന്റെ നിയന്ത്രണത്തെ കൂടാതെ എന്തെല്ലാം സർക്കാർ സംവിധാനങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ അതിന്റെയെല്ലാം നിയന്ത്രണം സിപിഎംന്റെ കൈയ്യിലാണ്. പഞ്ചായത്ത്‌ റവന്യു തുടങ്ങി ആവശ്യ സർവീസുകൾ റേഷൻകടകൾ തുടങ്ങി എല്ലാം നിയന്ത്രണവും സിപിഎംന്റെ പ്രാദേശിക നേതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ നടന്നാൽ ഉദ്യോഗസ്ഥരെ ആദ്യം വിരട്ടും പിന്നെ ഭീഷണിയായി പിന്നാലെ മുകളിൽ നിന്നുള്ള ഭീഷണി മാനസികമായും ശാരീരികമായും ഉള്ള ഉപദ്രവങ്ങൾ ആകുന്നതോടെ പലരും ലീവ് എടുത്തോ സ്ഥലംമാറ്റം വങ്ങിയോ പോകും കൃഷിവകുപ്പിൽ സിപിഎംൽ പെട്ടവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക പാർട്ടി നേതാക്കൾ ജനപ്രതിനിധികൾ മുഖേന ലിസ്റ്റ് കൊടുക്കും അവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ആവശ്യസർവീസുകളിൽ പോലും സിപിഎം കൈകടത്തുന്നു.

@ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ പോലും നിഷേധിക്കുന്നു.

"ബിജെപി പ്രവർത്തകർ ബന്ധപ്പെടുന്ന വീടുകൾ ഉൾപ്പടെ പാർട്ടി കണ്ണുകളുടെ നിരീക്ഷണത്തിലാണ് സദാസമയവും ബൈക്കുകളിൽ റോന്ത്‌ ചുറ്റുന്നു കടയ്ക്കൽ ചന്തയിൽ എത്തിയാൽ സഖാക്കൾ അസഭ്യവർഷവുമായി ചുറ്റും കൂടും. പ്രതികരിച്ചാൽ മർദ്ദനമാണ് ആശുപത്രിയിൽ എത്തിയാൽ അവിടേക്ക് എത്തും ഡിസ്ചാർജ് ചെയ്തു പോകാൻ ആവശ്യപ്പെടും പോയില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടറോഡ് ആവശ്യപ്പെടും ഭയന്ന് ഡോക്ടർ മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞു വിടും അത് കൊണ്ട് തന്നെ മർദ്ദനമേറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചെന്നാൽ ഡോക്ടർമാർ ഭയന്ന് മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയാണ് അത് കൊണ്ട് തന്നെ ചികിത്സ വരെ നിഷേധിക്കുന്ന കാടാത്ത നീതിയാണ് കടയ്ക്കലിൽ നിലനിൽക്കുന്നത്.

ഓരോ രാത്രിയിലും ഉറങ്ങുന്നത് ഭീതിയോടെയാണ് ഇപ്പോൾ കല്ല് എറിഞ്ഞു നാളെ ഇവർ കല്ലിന് പകരം ബോംബ് ആയിരിക്കും എറിയുന്നത് രതിരാജൻ പറയുന്നു. ഭയമില്ല മരിക്കാൻ കുടുംമ്പാങ്ങളെ ഓർക്കുമ്പോൾ ഭയം കൂടുന്നു. എന്തും ചെയ്യാൻ മടിക്കാത്ത സിപിഎംന്റെ കാട്ടാള നീതിയ്ക്ക് മുന്നിൽ തലകുനിയ്ക്കില്ല എന്ന് രതിരാജൻ പറഞ്ഞു നിർത്തി.

വനിത പോലിസ്കാരിയുടെ സംയോജിത ഇടപെടൽ തമിഴ്നാട് സ്വദേശിനികളായ മൂന്നoഗ തിരുട്ട് സംഘം അറസ്റ്റിലായി.

വനിത പോലിസ്കാരിയുടെ സംയോജിത ഇടപെടൽ തമിഴ്നാട് സ്വദേശിനികളായ മൂന്നoഗ തിരുട്ട് സംഘം അറസ്റ്റിലായി. 

ചാത്തന്നൂർ: വനിത പോലിസ്കാരിയുടെ സംയോജിത ഇടപെടൽ തമിഴ്നാട് സ്വദേശിനികളായ മൂന്നoഗ തിരുട്ട് സംഘം അറസ്റ്റിലായി. തമിഴ്നാട് സ്വദേശിനികളായ തെങ്കാശി പഴയകുറ്റാലം അന്തോണിയുടെ മകൾ ബിന്ദു(45), നടരാജന്റെ മകൾ സിന്ധു(40), വെളുത്തയുടെ മകൾ ഗംഗാദേവി(28)
എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ കൊല്ലത്ത് നിന്നും
കെ എസ് ആർ ടി സി 
ബസിൽ കയറിയ തിരുട്ട് സംഘത്തെ ചാത്തന്നൂർ സ്റ്റേഷിനിലേക്ക് ഡ്യുട്ടിയ്ക്ക് പോകുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥ അശ്വതി തമിഴ്നാട് സ്വദേശിനികളെ നിരീക്ഷിച്ചു വരികയായിരുന്നു.
 ചാത്തന്നൂർ എത്തിയപ്പോൾ കൃത്രിമമായി ബഹളം സൃഷ്ടിച്ചു കൊണ്ട് മോഷണശ്രമം നടത്താൻ ശ്രമിക്കുന്നതിനിടെ 
ബസിൽ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥ സ്റ്റേഷനിൽ അറിയിക്കുകയും ചാത്തന്നൂർ പോലിസ് സ്ഥലതെത്തി മൂവരെയും ബസിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചാത്തന്നൂർ പോലീസിന്റെ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ആറു മാസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തി വരുകയായിരുന്ന സംഘത്തിന്റെ പേരിൽ പാരിപ്പള്ളി സ്റ്റേഷനിൽ ഒരു മോഷണകേസ് നിലവിലുണ്ട് കൂടുതൽ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട് കൂടുതൽ അന്വേഷണം നടത്തുന്നത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലിസ് അറിയിച്ചു. പരവൂർ കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാന്റു ചെയ്തു.
ഫോട്ടോ:ചാത്തന്നൂർ പോലിസ് അറസ്റ്റ് ചെയ്ത തമിഴ്നാട് സ്വാദേശിനികൾ 

Monday, 5 April 2021

ധർമ്മവും അധർമ്മവും ഏറ്റുമുട്ടുമ്പോൾ

നമസ്തെ
ധർമ്മവും അധർമ്മവും ഏറ്റുമുട്ടുകയാണ് ഇവിടെ യുദ്ധത്തിൽ 
ചുറ്റും നോക്കുമ്പോൾ മുഖം മൂടി ധരിച്ച ഒത്തിരി മുഖങ്ങൾ അതിനിടയിൽ യഥാർത്ഥ മുഖങ്ങൾ കണ്ടാലും മനസ്സിൽ അങ്കലാപ്പാണ്. അതിന് ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ അത്തരത്തിലുള്ളതാണ്. പരസ്പരം ചെളി വാരിയെറിഞ്ഞ് വികൃതമാക്കപ്പെട്ടിരിക്കുന്ന കോലങ്ങൾ. അപ്പോൾ നമ്മളും ആ ചെളി തെറിച്ച് അതിലൊരാളായി മാറുമോ എന്ന ആശങ്ക. അത് സ്വാഭാവികം മാത്രം. ഏത് പ്രതിസന്ധിയിലും നമുക്ക് നാമായി നില്ക്കാം. അതിനു വേണ്ടത് സ്വയം തിരിച്ചറിയുകയാണ്. ഈശ്വരൻ കനിഞ്ഞു നൽകിയ സർഗ്ഗാത്മകമായ കഴിവുകൾ സമൂഹനന്മയ്ക്കായി വിനിയോഗിക്കുമ്പോഴാണ് നമ്മൾ നാമാകുന്നത്. തളരരുത് ഇത്
ഇവിടെ യുദ്ധമാണ് ധർമ്മം ജയിക്കുവാനുള്ള യുദ്ധം ഇവിടെ നമ്മൾക്ക് ജയിച്ചേ പറ്റൂ.
മുഖംമൂടികളുടെ ഇടയിൽ യഥാർത്ഥ മുഖങ്ങളെ തിരിച്ചറിയുക. ആ സർഗ്ഗ സൃഷ്ടികൾക്കായി കാത്തിരിക്കുന്നവർ ഏറെപ്പേരുണ്ടെന്ന് തിരിച്ചറിയുക. യുദ്ധം ചെയ്യുക. ജയം മാത്രമായിരിക്കണം മനസ്സിൽ .മറ്റെല്ലാം മറന്നേക്കൂ. ഇവിടെ വിജയമാണ് പ്രധാനം... നമ്മൾക്ക് ജയിക്കണം കൗരവപടയാണ് മുന്നിൽ നമ്മളെ നയിക്കാൻ ഭഗവാൻ കൃഷ്ണനുണ്ട് മുന്നിൽ ശത്രുപക്ഷത്ത് ആരുണ്ടെങ്കിലും എയ്തു വീഴ്ത്തുക ജയം ആണ് പ്രധാനം നമ്മുക്ക് നമ്മുടെ ഭഗവത് ധ്വജം ഉയരത്തിലേക്ക് ഉയർത്തണം നമ്മൾ പൊരുതുന്നത് ഭാരതത്തിന് വേണ്ടിയാണ് നമ്മുടെ അമ്മയാണ് ഭാരതം ഓർക്കണം എല്ലാവരും ഓർക്കുക നമ്മൾ നരേന്ദ്രമോദിജിയ്ക്ക് ഒപ്പമാണ്.വിജയിക്കും നമ്മൾ. അരുൺസതീശൻ ചാത്തന്നൂർ


കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രാക്ഷ്ട്രീയ ശമ്പ്ദതാരാവലിയിൽ ശ്രദ്ധേയമായ ഒരു വാക്കാണ് അടവുനയം

നമസ്തെ 
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രാക്ഷ്ട്രീയ ശമ്പ്ദതാരാവലിയിൽ ശ്രദ്ധേയമായ 
ഒരു വാക്കാണ്  അടവുനയം, എന്താണ് അടവുനയം എന്ന വാക്കുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ ഉദ്ദേശിക്കുന്നത്.
 ജനങ്ങളെ കബളിപ്പിച്ച് തങ്ങളുടെ കാര്യം നേടുകഎന്നതിൽ കുറഞ്ഞൊന്നുമല്ല അടവുനയം എന്ന വാക്കുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ അർത്ഥമാക്കുന്നത്. തങ്ങളുടെ നയവും നിലപാടും സംരക്ഷിക്കാൻ വേണ്ടി എടുക്കുന്ന കുതന്ത്രത്തെയാണ് അടവുനയം എന്നതുകൊണ്ട് അവർ വിവക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ശബ രിമല വിഷയത്തിൽ തങ്ങൾക്കെതിരായ ജനവികാരത്തിൽ നിന്നും രക്ഷപ്പെടാനും ജനങ്ങളുടെ വോട്ടുകൾ തട്ടിയെടുക്കാനും അവർ സ്വീകരിച്ച തന്ത്രം മാത്രമാണ് മുഖ്യമന്ത്രി വിജയ ന്റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ശബരിമല പ്രസ്താവനകൾ, ശബരിമല ആചാരസംരക്ഷണ വിഷയത്തിൽ ഭക്ത ജനകോടികളുടെ വികാരം തരിമ്പുപോലും മാനിക്കാതെ ശബരിമലയ്ക്കും ഹിന്ദുക്കൾക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് കോടതിയുടെ അന്തിമ ഉത്തരവ് വന്നാൽ വിശ്വാസികളുമായി ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുമെന്ന് പറയുന്നത്. അതിന്റെ അർത്ഥം കോടതി ഉത്തരവിന്റെ മറവിൽ ശബരിമലയിൽ മു മ്പ് കാട്ടികൂട്ടിയതൊക്കെ തെറ്റായിരുന്നു എന്നല്ലേ? അങ്ങനെ പറ്റിയ തെറ്റുകൾ സമ്മതിചു കൊടുക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകൾ, ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും കമ്മ്യുണിസ്റ്റ് പ്രതീകമായ വിജയൻ മുഖ്യമന്ത്രിയുടെ ശബ്ദത്തിൽ സമവായത്തിന്റെ അക്ഷരംസുഗന്ധം ഇപ്പോഴെങ്ങനെ വന്നു? അത് കഴിഞ്ഞ ലോക 
സഭാതിരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരു സീറ്റിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ഒതുക്കിക്കളഞ്ഞതിന്റെ ഭയപ്പെടുത്തുന്ന ഓർമ്മയിൽ നിന്നുണ്ടാകുന്ന കപട വിനയമാണ്

ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വമ്പൻ വിജയം നേടിയതിന്റെ അർത്ഥo ശബരിമല ആചാര ലംഘനത്തിന് നേത്യത്വം നൽകിയ വിജയൻ മുഖ്യമന്ത്രിയോടും കമ്മ്യുണിസ്റ്റ് പാർട്ടിയോടും വിശ്വാസികൾ ക്ഷമിച്ചു എന്നാണ് ചിലർ കരുതുന്നതെങ്കിൽ അവർക്ക്തെ റ്റുപറ്റിയെന്ന് ഈ നിയമസഭാതിരഞ്ഞെടുപ്പ് തെളിയിക്കാൻ പോകുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനങ്ങളെ രാഷ്ട്രീയത്തിന് അതീതമായി  സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഏങ്കിലും പഞ്ചായത്ത് മെമ്പറോ (പ്രസിഡന്റോ അല്ല ശബരിമലയിലെ ആ ചാര ലംഘനത്തിന് നേതൃത്വം നൽകിയതെന്ന് ജനങ്ങൾക്കറിയാം. ആത്മാഭിമാനം വൃണപ്പെട്ട ഒരു ജനത പ്രതികാര ബുദ്ധിയോടെ സമ്മതിദാനാവ ശം വിനിയോഗിക്കാനുളള സാധ്യത ഏറെയാണെന്ന ബോധ്യം മറ്റാരെക്കാളും വിജയൻ ഖ്യമന്ത്രിക്കുണ്ട്. ആ ഭയത്തിൽനിന്നുമാണ് സമവായത്തിന്റെ മൃദുഭാഷയുമായി മുഖ്യമന്ത്രിയും ദേവസ്വo മന്ത്രിയും ഇറങ്ങിതിരിച്ചിരിക്കുന്നത്.
ഈ മൃദുഭാഷയൊക്കെ ഈ നിയമ സഭാതിരഞ്ഞെടുപ്പ് കടക്കുവോളംവരെയും സൗജന്യ ഓഫറാണ്, അയ്യപ്പ വിശ്വാസികൾക്ക് ഭൂരിപക്ഷമുള കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധിതേടുന്ന കടകംപള്ളി സുരേന്ദ്രന്റെ  നേതൃത്വത്തിലായിരുന്നു ശബരിമല സന്നിധാനത്ത് ഇരുട്ടിന്റെ മറവിൽ ആചാരലംഘനം നടത്തിയത്. അയ്യപ്പഭക്തരുടെ വികാരം തന്റെ മേലെ അശനിപാതമാകാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ കടകംപള്ളി ഒന്നു കടകം മറിഞ്ഞതാണ് അദ്ദേഹത്തിന്റെ പേരിൽ വന്ന പ്രസ്താവന. എന്തു വിലകൊടുത്തും ശബരിമലയിൽ അവിശ്വാസികളായ യുവതികളെ ക യറ്റുമെന്ന് പ്രഖ്യാപിക്കുകയും അതിന് നേത്യത്വം കൊടുക്കുകയും ചെയ്ത ദേവസ്വംമന്ത്രി ഇപ്പോൾ പറയുന്നത് അന്നത്തെ നടപടി തെറ്റായിപ്പോയെന്നാണ്. തിരഞ്ഞെടുപ്പ് കടക്കാനായി മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായുള്ള ഒരു പ്രസ്താവന മാത്രമായി ഇതിനെ കണ്ടാൽ മതി, ദേവ സ്വംമന്ത്രിയുടെ പ്രസ്താവനയെ സി പി എം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി തള്ളി ക്കളഞ്ഞതിൽനിന്നു തന്നെ ശബരിമലയോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനത്തിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച്

ശബരിമലയിലും ഗുരുവായൂരിലും ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലും പൂർണ്ണതയീശനിലും വടക്കുംനാഥനിലും ഉള്ള വിശ്വാസം നശിപ്പിക്കേണ്ടതും അത്തരം ആരാധനകേന്ദ്രങ്ങൾ
തകർക്കേണ്ടതും അനിവാര്യമായ കർമ്മമാണ്, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലെങ്കിൽ പിന്നെ ക്ഷേത്രമെന്ന സംവിധാനത്തിനു തന്നെ നിലനിൽപ്പുണ്ടാവില്ല. എല്ലാ മതങ്ങൾക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്, ഹൈന്ദവേതര മതങ്ങളുടെ ആചാ രവിശ്വാസങ്ങളെ ചോദ്യംചെയ്യാനോ അത്തരം ആരാധനാലയങ്ങളുടെ ഭരണകാര്യങ്ങളിൽ ഇടപെടാനോ തയ്യാറാകാത്ത  കമ്മ്യുണിസ്റ്റുകൾ
ഹിന്ദു സമൂഹത്തിനെതിരെ മാത്രം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്, ആഗോള മത പരിവർത്തന ശക്തികൾക്ക് ഹിന്ദു സമൂഹത്തെ വലിച്ചെറിഞ്ഞു കൊടുക്കാമെന്ന കരാറെടുത്തവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, മതപരിവർത്തന ശക്തികൾക്ക് ഹിന്ദു സമൂഹത്തിന്റെ കടുത്ത ക്ഷേത്രവിശാ സം മാത്രമാണ് ഇന്നൊരു തടസ്സമായി നിൽക്കുന്നത്. ആ വിശ്വാസം തകർക്കുന്നതിന്. സംഘടിത സെമിറ്റിക് മതങ്ങളിൽനിന്നും പ്രവർത്തനമൂലധനം നേടുന്നവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടികൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ശ്രീമതി ടീച്ചറും എം.എം.മണി യും സുധാകരനും സ്വരാജും എല്ലാം ശബ രിമല പ്രശ്നത്തിന്റെ മറവിൽ മത്സരിച്ച് ഹിന്ദു അവഹേളനം നടത്തിയത് കൃത്യമായ ഒരു അജണ്ടയുടെ ഭാഗമായിട്ടായിരുന്നു.
ഈ തിരഞ്ഞെടുപ്പ് കടക്കുവോളം ഇത്ത രക്കാർ സൗമ്യസ്വരങ്ങളായി വർത്തിക്കുമെങ്കിലും ശേഷം ഹിന്ദു സമൂഹത്തിനുമേൽ വായിലാടെ വിസർജ്ജിക്കുന്ന മുൻസ്വഭാവം തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ട.മുറിവേറ്റ അയ്യപ്പഭക്തരുടെ വികാരവിചാരങ്ങ ളെ തണുപ്പിച്ച് ഒരിക്കൽ കൂടി കമ്മ്യൂണിസ്റ്റ് പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യിച്ച് അവരെ കബളിപ്പിക്കുക എന്നതിൽ കുറഞ്ഞ ഒരു ല ക്ഷ്യവുമില്ല പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രസ്താവനയിലും, "പാർട്ടിക്ക് ഒരു നിലപാടുണ്ടെന്നു കരുതി അത് ഭരണ ത്തിൽ നടപ്പിലാക്കണമെന്നില്ല' എന്ന ബേ ബിയുടെ പ്രസ്താവനയിലും ഒളിഞ്ഞിരിക്കുന്നത് കമ്മ്യൂണിസ്റ്റ് അടവുനയം മാത്രമാണ്. എന്തായാലും അയ്യപ്പ സ്വാമിയോടുള്ള കമ്മ്യൂ ണിസ്റ്റ് പാർട്ടിയുടെ അടവുനയത്തിന് ആയു സ്സുണ്ടാവില്ല എന്നു മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു... നിങ്ങളുടെ സ്വന്തം അരുൺസതീശൻ ചാത്തന്നൂർ.





Friday, 2 April 2021

അഴിമതിയുടെ നേർകാഴ്ചയുമായി ജയലാലിന്റെ സമഗ്രം ചാത്തന്നൂർ

 
@ അടിസ്ഥാനസൗകര്യമെന്നപേരിൽ
നടന്നത് അഴിമതിയുടെ വികസനമാണെന്ന് നാട്ടുകാർ

ചാത്തന്നൂർ: അഴിമതിയുടെ നേർകാഴ്ചയുമായി ജയലാലിന്റെ "സമഗ്രം ചാത്തന്നൂർ" എന്ന വികസനപത്രിക പുറത്തിറക്കി.
1500കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന നേർകാഴ്ചയിൽ പകുതിയിലധികവും കേന്ദ്രസർക്കാരിന്റെ പദ്ധതികളാണ്. സമഗ്രവിദ്യാഭ്യാസ വികസനപദ്ധതികളിൽ കൂടുതൽ സ്കൂളിനും അടിസ്ഥാന വികസന സൗകര്യങ്ങളുടെ പേരിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത് പല സ്കൂളുകളിലും നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ലായെന്ന് പി ടി എ സാക്ഷ്യപ്പെടുത്തുന്നു. പൂയപ്പള്ളി സർക്കാർ എൽ പി എസിന് പത്ത് ലാപ്ടോപ്പ് നൽകിയതിന് തുക മൂന്ന് ലക്ഷമാണ് ഒരു ലാപ്ടോപ്പിന് 15000രൂപയാണ് വിലയെന്നിരിക്കെ നഗ്നമായ അഴിമതി നടന്നുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ആരോഗ്യമേഖലയിൽ 
നെടുങ്ങോലം തലൂക്ക് ആശുപത്രിയിൽ നടത്തിയെന്ന് പറയുന്ന വികസനപ്രവർത്തനങ്ങൾ എല്ലാം തന്നെ പേപ്പറിൽ മാത്രമാണ് എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇ എസ് ഐ കോർപ്പറേഷൻ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി കേരള സർക്കാരിന് കൈമാറിയ പാരിപ്പള്ളി. മെഡിക്കൽ കോളേജിന്റെ പിതൃത്വവും ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ പടവും വച്ചാണ് ജി.എസ്. ജയലാൽ നേർകാഴ്ചയായി അവതരിപ്പിച്ചിരിക്കുന്നത്.822കൊടിയുടെ വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടന്നത് എന്ന് ജയലാൽ പറയുമ്പോൾ മെഡിക്കൽ കോളേജ് അധികൃതർ ഞെട്ടിതരിച്ചു ഇരിക്കുകയാണ്‌ ഏഴ് കോടി രൂപയുടെ കേരഗ്രാമം പദ്ധതിയിൽപെട്ട ആയിരംതെങ്‌ പദ്ധതി 
പോളച്ചിറ ഏലായിൽ വെള്ളത്തിൽ ഒലിച്ചു പോയത് ജയലാൽ അറിഞ്ഞിട്ടേയില്ല കേരഗ്രാമം പദ്ധതിയുടെ പേരിൽ നഗ്നമായ അഴിമതിയാണ് നടന്നത് എന്ന് വിവരാവകാശരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.കാർഷിക മേഖലയിൽ ഏലാകളുടെ അടിസ്ഥാനവികസനത്തിനായി നൽകിയ തുകകൾ ലക്ഷകണക്കിന് ആണ് പക്ഷെ എവിടെയാണ് നടപ്പാക്കിയത് എന്ന് ചോദിച്ചാൽ കർഷകർ കൈമലർത്തും.ചിറക്കര പഞ്ചായത്തിൽ നടപ്പാക്കിയ അഴിമതിയുടെ കൈയൊപ്പ് ചാർത്തിയ പദ്ധതികൾ എല്ലാം നേട്ടങ്ങളാക്കി അവതരിപ്പിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ നടന്നതും നടക്കാതെ പോയതും 
ഉത്ഘാടനം ചെയ്തിട്ടും നടക്കാതെ പോയതുമായ പദ്ധതികളെല്ലാം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ പദ്ധതിയും, വീടുകളുടെ സമ്പൂർണ്ണ വൈദ്യുതികരണവും കാർഷിക മേഖലയിലെ പദ്ധതികൾ എല്ലാം തന്നെ ജയലാൽ സ്വന്തമാക്കിയപ്പോൾ കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിൽ നടത്തിയ നവീകരണപ്രവർത്തനങ്ങൾ ജയലാൽ മറന്നു. റോഡ് സൈടുകളിൽ വിവിധ സ്ഥലങ്ങളിൽ നിർമ്മിച്ച വെയ്റ്റിങ് ഷെഡുകൾക്ക് നാല് ലക്ഷം, ഏഴ് ലക്ഷം, അഞ്ചു ലക്ഷം, ആറു എന്നിങ്ങനെയാണ് അനുവദിച്ച തുകകൾ കെ. എസ് ആർ ടി സി യുടെ ഡിപ്പോ വികസനത്തിന് കോടിയുടെ കണക്ക് ജയലാൽ പറയുമ്പോൾ തൊട്ടടുത്ത് തന്നെ ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ് അഴിമതിയുടെ സ്മാരകമായി നിൽക്കുന്നു. ഇനിയും പണിപൂർത്തിയാകാത്ത കാപെക്സ് ജംഗക്ഷൻ - പാലമുക്ക് റോഡിന്റെ നിർമ്മാണ. പ്രവർത്തനങ്ങൾ പൂർത്തിയായത് 4.57ലക്ഷം രൂപയ്ക്ക് ആണ് എന്ന് ജയലാൽ പറയുമ്പോൾ ടാറിങ് അല്ലാതെ മറ്റൊന്നും നടന്നിട്ടില്ല എന്ന് വിവരവകാശ രേഖകൾ പറയുന്നു റോഡ് നിർമ്മാണവുമായി നടന്ന നിർമ്മാണപ്രവർത്തനങ്ങളിൽ എല്ലാം അഴിമതിയുടെ കൈയൊപ്പ് ചാർത്തിയെന്ന് ജയലാലിന്റെ നേർകാഴ്ചയെന്ന വികസനപത്രിക തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ ജയലാലിന്റെ അഴിമതിയുടെ നേർകാഴ്ച കണ്ട് അന്തംവിട്ടിരിക്കുകയാണ്‌ ജനങ്ങൾ. ഒരു വികസനപത്രികയിൽ തന്നെ ഇരുപുറങ്ങളുള്ള ഏഴ് പേജ് കളർ പേജുകളുള്ള പത്രികയാണ്‌ രംഗത്ത് ഇറക്കിയിട്ടുള്ളത്.എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ്‌ കെ. സേതുമാധവനും സെക്രട്ടറി ജി. ലാലുവുമാണ് 
നേർകാഴ്ചയായി ഇറക്കിയിട്ടുള്ളത്. അഴിമതിയുടെ കൈയൊപ്പ് ചാർത്തിയ ഇ നേർകാഴ്ച ഇടത് മുന്നണിയ്ക്ക് തിരിച്ചടിയാകുകയാണ്.