Friday, 18 May 2018

മുഖ്യമന്ത്രി പിണറായി ഒന്ന് ചിരിക്കണം

നി​ത്യേന പ​ത്തു വർ​ത്ത​മാ​ന​പ​ത്ര​ങ്ങൾ വാ​യി​ക്കു​ന്ന വ്യ​ക്തി എ​ന്ന നി​ല​യിൽ ആ​മു​ഖ​മാ​യി ര​ണ്ട് കാ​ര്യ​ങ്ങൾ പ​റ​ഞ്ഞു​വ​യ്ക്കേ​ണ്ട​തു​ണ്ട് എ​ന്ന് തോ​ന്നു​ന്നു. ഒ​ന്ന്, പി​ണ​റാ​യി വി​ജ​യൻ ഒ​രു പ​ത്ര​ത്തിൽ നി​ന്നും കാ​രു​ണ്യം കി​ട്ടാ​ത്ത ഹ​ത​ഭാ​ഗ്യ​നാ​ക​യാൽ അ​ദ്ദേ​ഹം ന​യി​ക്കു​ന്ന സർ​ക്കാ​രി​നെ​ക്കു​റി​ച്ച് പ​ത്ര​ദ്വാ​രാ കി​ട്ടു​ന്ന വി​വ​ര​ങ്ങൾ പ​ല​ത​രം അ​രി​പ്പ​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടാ​തെ വ​സ്തു​നി​ഷ്ഠ​മായ ഒ​രു വി​ല​യി​രു​ത്തൽ അ​സാ​ദ്ധ്യ​മാ​ണ്. വി.​എ​സാ​ണ് കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലിയ ആ​ദർ​ശ​ധീ​രൻ എ​ന്നും ഉ​മ്മൻ​ചാ​ണ്ടി​യാ​ണ് കേ​ര​ള​ത്തിൽ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​വ​രിൽ ഏ​റ്റ​വും വ​ലിയ സ്ത്രീ​ല​മ്പ​ടൻ എ​ന്നും സ​ത്യാ​ന​ന്തര സ​മൂ​ഹം ന​മ്മെ ബോ​ദ്ധ്യ​പ്പെ​ടു​ത്താൻ ശ്ര​മി​ച്ച​പ്പോൾ പോ​ലും ഇ​ത്ര അ​ഭി​പ്രായ ഐ​ക്യം മാ​ദ്ധ്യ​മ​ലോ​ക​ത്ത് നാം ക​ണ്ടി​ല്ല.
ര​ണ്ട്, ഇ​വി​ടെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത് നി​ല​വിൽ ഭ​ര​ണം കൈ​യാ​ളു​ന്ന കേ​ര​ള​സർ​ക്കാ​രാ​ണ്, അ​തി​നെ ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക​ക്ഷി​യ​ല്ല. ആ ക​ക്ഷി ഭ​ര​ണ​ത്തെ മ​ലീ​മ​സ​മാ​ക്കു​ക​യോ വി​ക​ല​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​താ​യി തോ​ന്നി​യാൽ അ​ക്കാ​ര്യം യ​ഥാ​വ​സ​രം പ​റ​യേ​ണ്ടി​വ​രും എ​ങ്കി​ലും കേ​രള സർ​ക്കാ​രി​നെ വി​ല​യി​രു​ത്തു​മ്പോൾ ജ​യ​രാ​ജ​ന്മാ​രെ​യും കാ​രാ​യി സ​ഹോ​ദ​ര​ന്മാ​രെ​യും നോ​ക്കി​യ​ല്ല ആ കർ​ത്ത​വ്യം നിർ​വ​ഹി​ക്കേ​ണ്ട​ത്.

പി​ണ​റാ​യി​വി​രോ​ധം
ആ​ദ്യ​ത്തെ കാ​ര്യം ആ​ദ്യം പ​റ​യാം. കാ​സർ​കോ​ട്ട് ഒ​രു യോ​ഗം ഉ​ണ്ടാ​യി. അ​വി​ടു​ത്തെ പൗ​ര​മു​ഖ്യ​രു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ സം​വാ​ദം. ക​ഴി​ഞ്ഞ ര​ണ്ട് കൊ​ല്ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും അ​ടു​ത്ത മൂ​ന്നു​കൊ​ല്ല​ത്തെ സ്വ​പ്ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കാൻ ന​ട​ത്തിയ യോ​ഗം. സ​ത്യ​ത്തിൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ജി​ല്ല​യി​ലെ മ​ന്ത്രി എ​ന്ന നി​ല​യിൽ ച​ന്ദ്ര​ശേ​ഖ​രൻ അ​വി​ടെ ഒ​രു സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ആ പ്രാ​രം​ഭ​ച​ട​ങ്ങു​കൾ ക​ഴി​ഞ്ഞ​പ്പോൾ മാ​ദ്ധ്യ​മ​പ്ര​വർ​ത്ത​കർ പു​റ​ത്തു​പോ​ക​ണം എ​ന്ന് നിർ​ദ്ദേ​ശി​ക്ക​പ്പെ​ട്ടു. അ​വർ ഇ​റ​ങ്ങാൻ കൂ​ട്ടാ​ക്കി​യി​ല്ല. സം​ഘാ​ട​ക​രു​ടെ അ​ഭ്യർ​ത്ഥന വി​ഫ​ല​മാ​യ​പ്പോൾ മ​ന്ത്രി ത​ന്നെ അ​ഭ്യർ​ത്ഥി​ക്കേ​ണ്ടി​വ​ന്നു. കേ​ന്ദ്ര​ത്തി​ലും ഇ​വി​ടെ​യും എ​ത്ര​യോ സർ​ക്കാർ യോ​ഗ​ങ്ങ​ളി​ലും സർ​ക്കാ​രി​തര യോ​ഗ​ങ്ങ​ളി​ലും ക​ണ്ടി​ട്ടു​ള്ള സം​ഗ​തി​യാ​ണ് യോ​ഗാ​രം​ഭ​ത്തി​ലോ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ലോ കു​റേ പ​ടം എ​ടു​ത്ത് പി​രി​യാ​നും ശേ​ഷം ബ്രീ​ഫിം​ഗി​ന് കാ​ത്തി​രി​ക്കാ​നും മാ​ദ്ധ്യ​മ​ങ്ങൾ​ക്ക് നിർ​ദ്ദേ​ശം നൽ​ക​പ്പെ​ടു​ന്ന​ത്. വി​വാ​ഹ​ഫോ​ട്ടോ​ഗ്രാ​ഫർ മ​ണി​യ​റ​യിൽ നി​ന്ന് ഇ​റ​ങ്ങാൻ വി​സ​മ്മ​തി​ക്കു​മ്പോൾ ഇ​റ​ക്കി​വി​ടേ​ണ്ടി​വ​രും. കേ​ര​ള​കൗ​മു​ദി​യും മ​നോ​ര​മ​യും മ​റ്റും കീ​ശ​വ​ര​കൾ​ക്ക് വി​ഷ​യ​മാ​ക്കി​യ​ത് നർ​മ്മ​ബോ​ധ​മാ​യി കാ​ണാം. എ​ങ്കി​ലും പി​ണ​റാ​യി​യെ വ​ലി​ച്ചി​ഴ​ച്ച് വാർ​ത്ത പൊ​ലി​പ്പി​ച്ച​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ല. പി​ണ​റാ​യി സ്വ​ത​വേ '​ക​ട​ക്കു പു​റ​ത്ത് '​എ​ന്ന​ല്ലാ​തെ '​പു​റ​ത്ത് ക​ട​ക്ക് ' എ​ന്ന് പ​റ​യാ​ത്ത ആൾ ത​ന്നെ. വ​രാ​പ്പു​ഴ​യി​ലെ വീ​ട്ടിൽ പോ​കാ​തി​രി​ക്കാൻ കേ​ര​ള​ദർ​ശ​ന​യാ​ത്ര ന​ട​ത്തി​യ​തും മാ​ഹി​യിൽ പോ​യാ​ലും ന്യൂ​മാ​ഹി​യിൽ പോ​കാ​തി​രി​ക്കു​ന്ന​തും ഒ​ക്കെ വി​മർ​ശി​ക്ക​പ്പെ​ടാം. അ​തൊ​ക്കെ വേ​ണം താ​നും. ഞാ​യ​റാ​ഴ്ച​യി​ലെ വാർ​ത്താ​വി​ന്യാ​സം തെ​ളി​യി​ക്കു​ന്ന പി​ണ​റാ​യി​വി​രോ​ധം ന​മ്മു​ടെ കാ​ഴ്ച​യ്ക്ക് മ​ങ്ങ​ലേ​ല്പി​ക്കു​ന്നു എ​ന്ന് പ​റ​യാ​നാ​ണ് ഇ​ത്ര​യും വി​ശ​ദീ​ക​രി​ച്ച​ത്.
ര​ണ്ടാ​മ​ത്തെ കാ​ര്യ​വും ത​ഥൈ​വ. സർ​ക്കാ​രി​നെ വി​ല​യി​രു​ത്തു​മ്പോൾ സർ​ക്കാർ ന​ട​പ​ടി​കൾ മാ​ത്രം ആ​വ​ണം പ​രി​ഗ​ണ​ന​യിൽ. കോ​ടി​യേ​രി​യു​ടെ മ​കൻ ദു​ബാ​യി ന​ഗ​ര​ത്തിൽ വ​ഴി​യോ​ര​ത്ത് മൂ​ത്രം​ഒ​ഴി​ച്ചാൽ അ​ത് പി​ണ​റാ​യി സർ​ക്കാ​രി​ന്റെ ക​ണ​ക്കിൽ ചേർ​ക്ക​രു​ത്. അ​തേ​സ​മ​യം ആ യു​വാ​വ് ത​ന്റെ സ്വാ​ധീ​നത ഉ​പ​യോ​ഗി​ച്ച് സർ​ക്കാ​രിൽ നി​ന്ന് എ​ന്തെ​ങ്കി​ലും അ​വി​ഹി​ത​മാ​യി നേ​ടി​യെ​ടു​ത്താൽ പ​റ​യാ​തി​രി​ക്ക​യു​മ​രു​ത്. ഈ അ​തിർ​വ​ര​മ്പ് ലോ​ല​മോ തി​രി​ച്ച​റി​യാൻ വ​യ്യാ​ത്ത​തോ ഒ​ന്നു​മ​ല്ല. അ​ല്പം ഒ​ന്ന് മ​ന​സി​രു​ത്തി വി​ഷ​യം പ​രി​ശോ​ധി​ക്ക​ണം എ​ന്ന് മാ​ത്രം.

പൊ​ലീ​സ് മോ​ശ​മാ​യി
ഇ​നി വി​ഷ​യ​ത്തി​ലേ​ക്ക്, ഈ സർ​ക്കാ​രി​ന്റെ ര​ണ്ടാ​മത്തെ വർ​ഷം പൊ​ലീ​സ് വ​കു​പ്പി​ന്റെ പ്ര​വർ​ത്ത​നം കൂ​ടു​തൽ മോ​ശ​മാ​യി എ​ന്ന് നി​രീ​ക്ഷി​ക്കാ​തെ വ​യ്യ. ലോ​ക​നാ​ഥ് ബെ​ഹ്റ ദേ​ശീ​യ​ത​ല​ത്തിൽ പ്ര​ശംസ നേ​ടി​യി​ട്ടു​ള്ള, സി.​ബി.ഐ ഇ​ത്യാ​ദി സം​ഘ​ട​ന​ക​ളിൽ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥൻ ആ​യി​രി​ക്കെ ഇ​ത് സം​ഭ​വി​ക്കാൻ ര​ണ്ട് കാ​ര​ണ​ങ്ങൾ മാ​ത്ര​മേ കാ​ണാ​നാ​വൂ. ഒ​ന്ന്, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ശ്ര​ദ്ധ അ​ല്ലെ​ങ്കിൽ പി​ടി​പ്പു​കേ​ട്. ര​ണ്ട്, സേ​ന​യി​ലെ അ​ദൃ​ശ്യ​മായ അ​ച്ച​ട​ക്ക​രാ​ഹി​ത്യം ത​ട​യു​ന്ന​തിൽ മ​ധ്യ​നി​ര​യിൽ ഉ​ണ്ടായ പാ​ളി​ച്ച​കൾ.
പൊ​ലീ​സു​കാർ​ക്കി​ട​യി​ലെ രാ​ഷ്ട്രീ​യം അ​പ​ക​ട​ക​ര​മാ​ണ്. നാ​ലര പ​തി​റ്റാ​ണ്ടു​കൾ​ക്ക​പ്പു​റം യു.​പി​യിൽ ലോ​കം ക​ണ്ട​താ​ണ് അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത പൊ​ലീ​സു​കാർ സ​മു​ദാ​യ​ത്തി​ന് എ​ത്ര​ദ്റോ​ഹം ചെ​യ്യു​മെ​ന്ന്, എ​ന്നി​ട്ടും നാം ഇ​വി​ടെ സം​ഘ​ടന അ​നു​വ​ദി​ച്ചു. അ​താ​ക​ട്ടെ, നാൾ​തോ​റും രാ​ഷ്ട്രീ​യ​ച്ഛായ കൂ​ടു​തൽ കൂ​ടു​തൽ തെ​ളി​യി​ക്കാൻ തു​ട​ങ്ങി. പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്റെ യോ​ഗ​വും രാ​ഷ്ട്രീ​യ​ക​ക്ഷി​യു​ടെ യോ​ഗ​വും ത​മ്മിൽ തി​രി​ച്ച​റി​യാ​നാ​വ​ണ​മെ​ങ്കിൽ മാ​ദ്ധ്യ​മ​ങ്ങൾ ഇ​ട​പെ​ടേ​ണ്ടി​വ​രു​ന്നു എ​ന്ന​ത് ബെ​ഹ്റ​യ്ക്കും വി​ജ​യ​നും ഭൂ​ഷ​ണ​മ​ല്ല. കോ​ടി​യേ​രി​യു​ടെ കാ​ല​ത്തെ​ക്കാൾ മോ​ശ​മാ​ണ് പി​ണ​റാ​യി​യു​ടെ കാ​ലം എ​ന്ന് ധ​രി​ക്കാൻ ഇ​ട​കൊ​ടു​ക്ക​രു​ത്. കോ​ടി​യേ​രി പാർ​ട്ടി​ത​ല​ത്തി​ലും പി​ണ​റാ​യി സർ​ക്കാർ ത​ല​ത്തി​ലും അ​ടി​യ​ന്ത​ര​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട വി​ഷ​യ​മാ​ണ് ഇ​ത്.
പൊ​ലീ​സി​ന് ഉ​പ​ദേ​ഷ്ടാ​വ് വേ​ണ്ട​തു​ണ്ടോ എ​ന്നും ചി​ന്തി​ക്ക​ണം. വ്യ​ക്തി​യെ​ക്കു​റി​ച്ച​ല്ല പ​റ​യു​ന്ന​ത്, സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചാ​ണ്. ര​മൺ ശ്രീ​വാ​സ്തവ പ്ര​ഗ​ല്ഭ​നാ​ണ്. ഞാൻ ക​ള​ക്ട​റാ​യി​രു​ന്ന സ്ഥ​ല​ത്ത് എ.​എ​സ്.​പി ആ​യി​രു​ന്ന കാ​ല​ത്ത് സ​ക​ല​മാ​ന​പേ​രും '​സ്മാർ​ട്ട് പ​യ്യൻ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന വ്യ​ക്തി. എ​ന്നാൽ പൊ​ലീ​സ് ഒ​രു ഏ​ക​ശി​ലാ​ഘ​ടന ഉ​ള്ള വ​കു​പ്പാ​ണ്. ഡി.​ജി.​പി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​മ്പോൾ പ​ഴയ ഡി.​ജി.​പി​യു​ടെ ഉ​ച്ഛ്വാ​സ​വാ​യു ഭ​രി​ക്കു​ന്ന ഡി.​ജി.​പി​യു​ടെ ക​ഴു​ത്തിൽ ചൂ​ട് പ​ക​രു​ന്ന​ത് ന​ന്ന​ല്ല. അ​ത് ശ്രീ​വാ​സ്ത​വ​യ​ല്ല ഇ​നി ശി​ങ്കാ​ര​വേ​ലു​വോ ജേ​ക്ക​ബ് പു​ന്നൂ​സോ ആ​യാ​ലും. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ സെ​ക്ര​ട്ട​റി ആ​യി​രി​ക്ക​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ്. കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തിൽ പി.​ടി. ചാ​ക്കോ​യു​ടെ കാ​ല​ത്ത് പി.​ഐ. ജേ​ക്ക​ബും വ​യ​ലാർ ര​വി​യു​ടെ ഭ​ര​ണ​ത്തിൽ കാ​ളീ​ശ്വ​ര​നും മാ​ത്രം ആ​ണ് ത​ല​യെ​ടു​പ്പു​ള്ള ആ​ഭ്യ​ന്ത്രര സെ​ക്ര​ട്ട​റി​മാ​രാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന​വർ. എ​ന്നാൽ ജേ​ക്ക​ബി​നെ​യും കാ​ളീ​ശ്വ​ര​നെ​യും പോ​ലെ ശോ​ഭി​ക്കാൻ ക​ഴി​യു​ന്ന ര​ണ്ട് മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥർ എ​ങ്കി​ലും ഇ​പ്പോ​ഴും സർ​വീ​സിൽ ഉ​ണ്ട​ല്ലോ.
ശ്രീ​ജി​ത്തി​ന് സം​ഭ​വി​ച്ച ദു​ര​ന്തം വെ​റും ക​സ്റ്റ​ഡി​മ​ര​ണം ആ​യി എ​ഴു​തി​ത്ത​ള​രു​ത്. രാ​ജ​ന്റെ​യും ഉ​ദ​യ​ന്റേ​തും ഒ​ക്കെ ക​സ്റ്റ​ഡി​മ​ര​ണം ആ​യി​രു​ന്നു. ഇ​വി​ടെ വൈര നി​ര്യാ​ത​ന​ത്തി​ന് അ​ധി​കാ​രം ദുർ​വി​നി​യോ​ഗം ചെ​യ്തു എ​ന്ന​താ​ണ് വി​ഷ​യം. എ​സ്.​പി ഇ​ങ്ങ​നെ ഒ​രു സേന ഉ​ണ്ടാ​ക്കി​യ​ത് തെ​റ്റ​ല്ല. എ​ന്നാൽ അ​വർ ത​ങ്ങൾ​ക്ക്ത​ന്നെ നി​യ​മാ​വ​ലി എ​ഴു​താൻ പു​റ​പ്പെ​ട്ട​താ​ണ് തെ​റ്റാ​യ​ത്.

ചി​രി​ക്കാ​ത്ത മു​ഖം
ഇ​വി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​രീ​ര​ഭാഷ പ​രാ​മർ​ശി​ക്കാ​തെ വ​യ്യ. പി​ണ​റാ​യി വി​ജ​യ​ന്റെ ഉ​ള്ളിൽ ആർ​ദ്ര​ഹൃ​ദ​യ​നായ ഒ​രു ന​ല്ല മ​നു​ഷ്യൻ ഉ​ണ്ടെ​ന്ന് അ​ടു​ത്ത​റി​യാ​വു​ന്ന​വർ​ക്ക് അ​റി​യാം. എ​ന്നാൽ മാ​ദ്ധ്യ​മ​ങ്ങൾ വ​ളർ​ത്തി​യെ​ടു​ത്തി​ട്ടു​ള്ള (​അ​വർ സൃ​ഷ്ടി​ച്ച​ത​ല്ല) പ്ര​തി​ച്ഛായ നി​സം​ഗ​ത​യോ ക്രൂ​ര​ത​യോ ബ​ഹു​മാ​നി​യാ​ണാ​രെ​യും തൃ​ണ​വൽ എ​ന്ന മ​നോ​ഭാ​വ​മോ ഒ​ക്കെ ദ്യോ​തി​പ്പി​ക്കു​ന്ന​താ​ണ്. ചി​രി​ക്കാ​ത്ത ആ മു​ഖം പൊ​ലീ​സ് സേ​ന​യി​ലെ അം​ഗ​ങ്ങ​ളിൽ സ്വ​ത​വേ അ​ക്ര​മ​വാ​സന ഉ​ള്ള​വർ​ക്ക് പ്ര​ചോ​ദ​ന​സ്രോ​ത​സ് ആ​യി ഭ​വി​ക്കു​ന്നു​ണ്ട് എ​ന്ന് സം​ശ​യി​ക്ക​ണം. അ​ച്ചുത​മേ​നോ​ന്റെ മു​ഖ​ത്തും സ​മാ​ന​മായ നി​സം​ഗത ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​വാം അ​ത് ഇ​ത്ര ഭ​യം ജ​നി​പ്പി​ച്ചി​രു​ന്നി​ല്ല. ഉ​മ്മൻ​ചാ​ണ്ടി​യെ പോ​ലെ ആ​ക​ണ്ട. നാ​യ​നാ​രെ പോ​ലെ ആ​കാൻ പി​ണ​റാ​യി​ക്ക് ക​ഴി​യു​ക​യി​ല്ല. ക​രു​ണാ​ക​ര​നാ​വാം മാ​തൃ​ക. അ​ത്യാ​വ​ശ്യം ചി​രി. ക​ണ്ണി​റു​ക്കൽ, അ​തേ​സ​മ​യം ക​ളി സൂ​ക്ഷി​ച്ചു​വേ​ണം എ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കു​ക. അ​തി​ലും ശ്രേ​ഷ്ഠ​മാ​യി​രു​ന്നു സീ​യെ​ച്ചി​ന്റെ ഹ്ര​സ്വ​കാ​ലം. '​ഭ​വാൻ അ​ല്പം അ​ങ്ങോ​ട്ട് മാ​റി നി​ന്നാൽ അ​സ്മാ​ദൃ​ശ​ന്മാർ​ക്ക് അ​സൗ​ക​ര്യം കു​റ​യു​മാ​യി​രു​ന്നു' എ​ന്നൊ​ന്നും പ​റ​യ​ണ്ട, എ​ങ്കി​ലും '​ക​ട​ക്ക് പു​റ​ത്ത്'​എ​ന്ന​തി​ന് പ​ക​രം '​പു​റ​ത്തേക്ക് പോ​വു​ക' എ​ന്ന് പ​റ​ഞ്ഞ് ശീ​ലി​ക്ക​ണം. വൈ​ദ്യു​തി​മ​ന്ത്രി ആ​യി​രു​ന്ന​പ്പോൾ അ​ങ്ങ​നെ ആ​യി​രു​ന്ന​ല്ലോ. ഞാ​നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ​ങ്കി​ലും ന​മ്മു​ടെ പൊ​ലീ​സ് തൊ​ഴി​ക്കും. പി​ന്നെ ഇ​ങ്ങ​നെ ഒ​രു ശ​രീ​ര​ഭാഷ നൽ​കു​ന്ന സ​ന്ദേ​ശം കൂ​ടി ആ​യാ​ലോ?
പൊ​ലീ​സ് വ​ഴി ആ​ണ് സർ​ക്കാ​രി​ന്റെ ചീ​ത്ത​പ്പേ​ര് കൂ​ടു​തൽ ഉ​ണ്ടാ​വു​ന്ന​ത് എ​ന്ന​തി​നാ​ലാ​ണ് ഇ​ത്ര​യും പ​റ​ഞ്ഞ​ത്. എ​ന്നാൽ ഒ​പ്പം പ​റ​യ​ട്ടെ, പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​ണ്. ക​ഴി​ഞ്ഞ​വർ​ഷം ഞാൻ അ​റു​പ​ത് ശ​ത​മാ​നം മാർ​ക്ക് നൽ​കി​യി​രു​ന്നു. ഇ​ത്ത​വണ അ​ത് അ​റു​പ​ത്തി​യ​ഞ്ചാ​യി ഉ​യർ​ത്താം.
മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സിൽ നി​ന്നു​ത​ന്നെ തു​ട​ങ്ങാം. സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​കൾ പി​ണ​റാ​യി ഭ​ര​ണ​ത്തി​ന് അ​നു​കൂ​ല​മാ​ണ്. രാ​ഷ്ട്രീ​യാ​തി​ക്ര​മ​ങ്ങൾ കു​റ​ഞ്ഞു. രാ​ഷ്ട്രീയ കൊ​ല​പാ​ത​ക​ങ്ങ​ളും കു​റ​ഞ്ഞു. പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളിൽ രാ​ജ​ഭ​ര​ണ​കാ​ല​ത്തെ​പ്പോ​ലെ ഇൻ​സ്പെ​ക്ടർ​മാർ​ക്ക് ചു​മ​തല നൽ​കാൻ തീ​രു​മാ​നി​ച്ച​ത് ന​ന്നാ​യി. അ​ത് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്ക​ണം. പി​ങ്ക് പ​ട്രോൾ, പി​ങ്ക് ബീ​റ്റ്, ഫോൺ​കോ​ളി​ന്റെ ഉ​റ​വി​ടം ജി.​ഐ.​എ​സ്- ജി.​പി.​എ​സ് വ​ഴി ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​നം, സ്ത്രീ​സു​ര​ക്ഷ​യ്ക്കു​ള്ള നിർ​ഭയ വോ​ള​ന്റി​യർ​മാർ, സ്ത്രീ​കൾ​ക്ക് പ്ര​തി​രോ​ധ​പ​രി​ശീ​ല​നം, സാ​ങ്കേ​തിക സം​വി​ധാ​ന​ങ്ങൾ​ക്കും ഐ.​ടി സേ​വ​ന​ങ്ങൾ​ക്കും നൽ​കു​ന്ന പ്രാ​ധാ​ന്യം, പു​തിയ സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള ഇ​ന്റ​റോ​ഗേ​ഷൻ മു​റി​കൾ, മു​തിർ​ന്ന പൗ​ര​ന്മാർ​ക്കാ​യി പാ​ലാ​യി​ലേ​ത് പോ​ലെ ഹോ​ട്ട് ലൈൻ, ഐ.​എ​സ്.ഒ അം​ഗീ​കാ​ര​മു​ള്ള സൈ​ബർ ഡോം, -​ഇ​ങ്ങ​നെ​യൊ​ക്കെ ഒ​രു​പാ​ട് സം​ഗ​തി​കൾ ആ വ​കു​പ്പിൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. പ​റ​ഞ്ഞി​ട്ടെ​ന്താ, എ​ല്ലാ​റ്റി​ന്റെ​യും ശോഭ കെ​ടു​ത്താൻ ഒ​രു വ​രാ​പ്പു​ഴ​കേസ് മ​തി​യ​ല്ലോ.

ഐ.​ടി മേ​ഖല
ഐ.​ടി മേ​ഖ​ല​യിൽ ഒ​ട്ടേ​റെ കാ​ര്യ​ങ്ങൾ നി​ശ​ബ്ദ​മാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ട്. പ​തി​ന്നാ​ല് ല​ക്ഷം ച​തു​ര​ശ്ര​യ​ടി പു​തിയ കെ​ട്ടി​ട​ങ്ങൾ, നൂ​റോ​ളം പു​തിയ ക​മ്പ​നി​കൾ, സോ​ഫ്ട് വെ​യർ ക​യ​റ്റു​മ​തി​യിൽ ഇ​രു​പ​ത് ശ​ത​മാ​നം വർ​ദ്ധ​ന, അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ദ്ധ​രും വ്യ​വ​സാ​യി​ക​ളും ഒ​ത്തു​ചേർ​ന്ന ഹാ​ഷ് ഫ്യൂ​ച്ചർ എ​ന്ന ഡി​ജി​റ്റൽ സ​മ്മേ​ള​നം, ടെ​ക്നോ​സി​റ്റി, അ​ടു​ത്ത ഘ​ട്ട​ത്തി​ലെ വേൾ​ഡ് ടെ​ക്നോ​ള​ജി സെ​ന്റ​റി​ന്റെ പ്രാ​രം​ഭ​പ്ര​വൃ​ത്തി​കൾ, കൊ​ര​ട്ടി ഇൻ​ഫോ​പാർ​ക്ക്, സൈ​ബർ​പാർ​ക്ക്, കേ​രള സ്റ്റാർ​ട്ട​പ്പ് മി​ഷൻ ഇ​ങ്ങ​നെ പോ​കു​ന്നു ആ മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങൾ, സ്വ​പ്ന​ങ്ങ​ള​ല്ല, കൈ​വ​രി​ച്ചു​ക​ഴി​ഞ്ഞ നേ​ട്ട​ങ്ങൾ.
മു​ഖ്യ​മ​ന്ത്രി​യു​ടെ നിർ​ലോ​പ​മായ പ്രോ​ത്സാ​ഹ​ന​ത്തി​ന് മാ​ത്യു ടി. തോ​മ​സ് നേ​തൃ​ത്വം നൽ​കു​ന്ന മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​മായ നേ​ട്ട​ങ്ങൾ നാം കാ​ണാ​തി​രു​ന്നു​കൂ​ടാ.

വ​ര​ട്ടാർ
വ​ര​ട്ടാ​റി​ന്റെ പു​ന​രു​ജ്ജീ​വ​നം ഈ മ​ന്ത്രി​സഭ കൊ​ണ്ടു​വ​ന്ന പു​തിയ ആ​ശ​യം ഒ​ന്നു​മ​ല്ല. അ​ര​നൂ​റ്റാ​ണ്ടി​ന​പ്പു​റം പ​മ്പ​യു​ടെ പോ​ഷ​ക​ന​ദി​യായ വ​ര​ട്ടാർ ജ​ല​സ​മൃ​ദ്ധ​വും ച​ര​ക്കു​വ​ഞ്ചി​കൾ നി​ര​ന്ത​രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ല​പാ​ത​യും ആ​യി​രു​ന്നു. പി​ന്നെ​പ്പി​ന്നെ ഒ​ഴു​ക്ക് കു​റ​ഞ്ഞു. കൈ​യേ​റ്റം കൂ​ടി. വെ​ള്ള​ത്തി​ന്റെ വ​ഴി​യിൽ തെ​ങ്ങും പ്ലാ​വും വ​ളർ​ന്നു. അ​തൊ​ക്കെ ഒ​ഴി​വാ​ക്കി വേ​ണം ഭ​ഗീ​ര​ഥ​ന്റെ പ്ര​യ​ത്നം ഫ​ലം കാ​ണാൻ. ചെ​ങ്ങ​ന്നൂ​രി​ലെ​യും തി​രു​വ​ല്ല​യി​ലെ​യും മ​നു​ഷ്യ​രെ കാ​ര്യം ബോ​ദ്ധ്യ​പ്പെ​ടു​ത്തി. മാ​ത്യു ടി. തോ​മ​സും തോ​മ​സ് ഐ​സ​ക്കും പു​ഴ​യോ​ര​ത്തു​കൂ​ടെ ന​ട​ന്നു. ജ​നം ത​ങ്ങ​ളു​ടെ ദേ​ഹ​ണ്ഡ​ങ്ങൾ നാ​ടി​ന്റെ ന​ന്മ​യ്ക്കാ​യി സ്വ​യം വി​ട്ടു​കൊ​ടു​ത്തു. ഇ​ങ്ങ​നെ ഒ​രു ജ​ന​കീയ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കാൻ ക​ഴി​ഞ്ഞ​ത് ത​ന്നെ വ​ലിയ വി​ജ​യ​മാ​ണ്. കാ​മ​റ​ക​ളു​ടെ മു​ന്നിൽ ഗീർ​വാ​ണം പ​റ​യു​ക​യ​ല്ല സർ​ക്കാർ ചെ​യ്ത​ത്. അ​താ​യി​രു​ന്നു വി​ജ​യ​ര​ഹ​സ്യ​വും. വ​ര​ട്ടാ​റിൽ വീ​ണ്ടും വെ​ള്ളം ഒ​ഴു​കി. ഇ​നി ഇ​രു​ക​ര​ക​ളും വൃ​ക്ഷ​ല​താ​ദി​കൾ വ​ളർ​ത്തും. പ​ക്ഷി​ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും വ​രും.
വ​ര​ട്ടാർ മാ​ത്രം അ​ല്ല, തെ​ക്കൻ കേ​ര​ള​ത്തിൽ കോ​ല​റ​യാർ, കു​ട്ട​മ്പെ​രൂ​റാർ, മീ​ന്ത​ല​യാർ, പ​ള്ളി​ക്ക​ലാർ, വ​ട​ക്ക് പൂ​ന്തു​രാർ, കാ​നാ​മ്പുഴ എ​ന്നിവ പു​ന​രു​ജ്ജീ​വ​നം പ്രാ​പി​ച്ച ന​ദി​ക​ളാ​ണ്. കി​ള്ളി​യാ​റി​ലും പ​മ്പ​യു​ടെ​യും ഭാ​ര​ത​പ്പു​ഴ​യു​ടെ​യും ചില ഭാ​ഗ​ങ്ങ​ളി​ലും ഇ​തേ പ​രി​പാ​ടി ന​ട​ക്കു​ന്നു. ജ​ന​ങ്ങൾ സ​ക്രി​യ​മാ​യി ഇ​ട​പെ​ടു​ന്നു എ​ന്ന​താ​ണ് ര​ഹ​സ്യം. സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് എ​ന്ന​തു​പോ​ലെ ഒ​രു ഗാ​ന്ധി​യൻ ആ​വേ​ശം സൃ​ഷ്ടി​ച്ചെ​ടു​ക്കാൻ ക​ഴി​ഞ്ഞ​താ​ണ് പി​ണ​റാ​യി​യു​ടെ​യും മാ​ത്യു തോ​മ​സി​ന്റെ​യും വി​ജ​യം. പ്ര​തി​പ​ക്ഷ​ത്ത് എം.​എൽ.എ ആ​യി​രി​ക്കു​മ്പോൾ ത​ന്നെ ഈ ജ​ന​കീ​യത പ്ര​വർ​ത്തി​പ​ഥ​ത്തിൽ എ​ത്തി​ച്ച തോ​മ​സ് ഐ​സ​ക് തോൽ​ക്കാ​തെ തൊ​പ്പി​യി​ട്ട് ഇ​റ​ങ്ങി​യ​പ്പോൾ ആ​ല​പ്പു​ഴ​ക്ക​ഥ​കൾ കേ​ട്ട​റി​ഞ്ഞ ജ​നം ആ​വേ​ശം പൂ​ണ്ടു. പു​റ​മേ ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഒ​രു വ​ലിയ വി​പ്ല​വ​മാ​ണ് ന​മ്മു​ടെ പു​ഴ​യോ​ര​ങ്ങ​ളിൽ ന​ട​ക്കു​ന്ന​ത്.

വി​ജ​യ​ഗാഥ
പൊ​തു​ജ​നം വേ​ണ്ട​ത്ര തി​രി​ച്ച​റി​യാ​തെ പോ​കു​ന്ന മ​റ്റൊ​രു വി​ജ​യ​ഗാ​ഥ​യാ​ണ് മ​ന്ത്രി ശൈ​ല​ജ​യും അ​ഡി​ഷ​ണൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​നും ചേർ​ന്ന് ആ​രോ​ഗ്യ​മേ​ഖ​ല​യിൽ ര​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു പ​തി​റ്റാ​ണ്ടി​ന​പ്പു​റം ന​മ്മു​ടെ പ്രൈ​മ​റി ഹെൽ​ത്ത് സെ​ന്റ​റു​കൾ കേ​ന്ദ്ര​മാ​ക്കി ബ്രി​ട്ട​നി​ലേ​ത്പോ​ലെ ഒ​രു കു​ടുംബ ഡോ​ക്ടർ സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് എ​ഴു​തി​യ​ത് ഇ​പ്പോൾ ഓർ​മ്മി​ച്ചു​പോ​കു​ന്നു. അ​തി​ന്റെ കു​റേ​ക്കൂ​ടി പ​രി​ഷ്കൃ​ത​മായ ഒ​രു രൂ​പ​മാ​ണ് ഇ​-​ഹെൽ​ത്ത് പ്രോ​ജ​ക്ട്. രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും ക​മ്പ്യൂ​ട്ട​റൈ​സ് ചെ​യ്യുക എ​ന്ന​താ​ണ് അ​ടി​സ്ഥാ​നം. ഞാൻ നേ​ര​ത്തെ നിർ​ദ്ദേ​ശി​ച്ചി​ട​ത്ത് എ​ത്ത​ണ​മെ​ങ്കിൽ അ​രോഗ ദൃ​ഢ​ഗാ​ത്ര​രു​ടെ വി​വ​ര​ങ്ങ​ളും കൂ​ടെ ഉ​ണ്ടാ​ക​ണം. ഒ​രു നി​ശ്ചി​ത​സം​ഖ്യ കു​ടും​ബ​ങ്ങ​ളു​ടെ വി​ളി​പ്പു​റ​ത്ത് ഒ​രാൾ എ​ന്ന നി​ല​യിൽ ഡോ​ക്ടർ​മാർ​ക്ക് ചു​മ​ത​ല​യും ഉ​ണ്ടാ​ക​ണം. ആ വ​ഴി തേ​ടാ​തെ ദ്വി​തീ​യ- തൃ​തീയ ത​ല​ങ്ങ​ളിൽ ത​ള്ളി​ക്ക​യ​റു​ന്ന സ​മ്പ്ര​ദാ​യം ഒ​ഴി​വാ​ക്ക​ണം. ഇ​-​ഹെൽ​ത്ത് പ​ദ്ധ​തി അ​ങ്ങ​നെ ഒ​രു സ​മ​ഗ്രാ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ന്റെ തു​ട​ക്ക​മാ​ണ്.

സാ​ന്ത്വ​ന​ചി​കി​ത്സ
ശൈ​ല​ജ- രാ​ജീ​വ് ടീം ശ്ര​ദ്ധി​ച്ച മ​റ്റൊ​രി​ടം സാ​ന്ത്വ​ന​ചി​കി​ത്സ​യാ​ണ്. ഡോ. എം.​ആർ. രാ​ജ​ഗോ​പാൽ സ്വ​ന്ത​നി​ല​യ്ക്ക് തു​ട​ങ്ങിയ ഈ പ​രി​പാ​ടി എ​ല്ലാ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും വ്യാ​പി​പ്പി​ക്കു​ന്ന​ത് ഒ​രു വ​ലിയ കു​തി​ച്ചു​ചാ​ട്ടം ആ​ണ്. അ​ഞ്ഞൂ​റോ​ളം പേ​രെ ഇ​തി​നാ​യി നി​യ​മി​ക്കു​ന്നു എ​ന്നാ​ണ് കേ​ട്ട​ത്. പു​രോ​ഗ​തി കൃ​ത്യ​മാ​യി അ​റി​വി​ല്ല. എ​ങ്കി​ലും സർ​ക്കാ​രി​ന്റെ ര​ണ്ടാം​വർ​ഷ​ത്തെ ശ്ര​ദ്ധേ​യ​മായ ഒ​രു ചു​വ​ടു​വ​യ്പാ​ണ് സാ​ന്ത്വ​ന​ചി​കി​ത്സാ​രം​ഗ​ത്തെ ഈ പ​രി​പാ​ടി.
ഭാ​ര​ത​ത്തിൽ ആ​ദ്യ​മാ​യി കേ​ര​ളം ന​ട​പ്പാ​ക്കു​ന്ന മ​റ്റൊ​രു പ​ദ്ധ​തി ഉ​ണ്ട്. സേ​ഫ് കി​റ്റ്. സേ​ഫ് സ​മം സെ​ക്‌​ഷ്വൽ അ​സോൾ​ട്ട് ഫോ​റൻ​സി​ക് എ​വി​ഡൻ​സ്. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​വു​ന്ന സ്ത്രീ​ക്ക് പ​രി​ശോ​ധ​ന​കൾ ന​ട​ത്താ​നും തെ​ളി​വ് ശേ​ഖ​രി​ക്കാ​നും ഒ​ക്കെ​യു​ള്ള ഒ​രു പ​രി​പാ​ടി​യാ​ണി​ത്. ഒ​പ്പം പ​രാ​മർ​ശി​ക്ക​ണം '​ഹൃ​ദ്യം' വെ​ബ് ര​ജി​സ്ട്രേ​ഷൻ വ​ഴി സൗ​ജ​ന്യ ഹൃ​ദ​യ​ശ​സ്ത്ര​ക്രിയ സാ​ദ്ധ്യ​മാ​കു​ന്ന രീ​തി. മു​ന്നൂ​റി​ല​ധി​കം കു​ട്ടി​കൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ട​തും ര​ണ്ട് ദേ​ശീയ പു​ര​സ്കാ​ര​ങ്ങൾ നേ​ടി​യ​തു​മാ​ണ് സം​ഗ​തി. ശൈ​ല​ജ​യു​ടെ ക​ണ്ണാ​ടി​യും ഭർ​ത്താ​വി​ന്റെ ചി​കി​ത്സാ​ച്ചെ​ല​വും ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​നി​ട​യിൽ അ​വ​രു​ടെ വ​കു​പ്പിൽ ചില നി​ശ​ബ്ദ​വി​പ്ള​വ​ങ്ങൾ ന​ട​ക്കു​ന്ന കാ​ര്യം പ​റ​യാ​തി​രു​ന്നാൽ ധർ​മ്മ​വി​ലോ​പം ആ​കും എ​ന്ന​തി​നാ​ലാ​ണ് ഇ​ത് പ്ര​ത്യേ​കം എ​ടു​ത്തു പ​റ​യു​ന്ന​ത്.

റോ​ഡു​കൾ
മ​ന്ത്രി സു​ധാ​ക​രൻ ന​മ്മു​ടെ റോ​ഡു​കൾ​ക്ക് നൽ​കിയ സം​ഭാ​വ​ന​യും വ​ഴി​യാ​ത്ര​ക്കാ​രായ ന​മു​ക്ക് ശ്ര​ദ്ധി​ക്കാ​തെ വ​യ്യ. ര​ണ്ട് വ​ഴി​ക​ളി​ലാ​ണ് ഇ​ത് പ്ര​ധാ​നം. ഒ​ന്ന് ന​മ്മു​ടെ പ​ഴയ നാ​ഷ​ണൽ ഹൈ​വേ. എ​ന്റെ ത​ല​മു​റ​യു​ടെ സ​മ​യം ഏ​റെ ക​വർ​ന്നെ​ടു​ത്തി​ട്ടു​ള്ള​താ​ണ് അ​തി​ന്റെ നിർ​മ്മി​തി. പി​ന്നി​പ്പി​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​കൾ വേ​ണ്ട​സ​മ​യ​ത്ത് വേ​ണ്ട​തു​പോ​ലെ ചെ​യ്യാ​ത്ത​തും മാ​രു​തി​യോ​ടെ ആ​രം​ഭി​ച്ച വാ​ഹ​ന​വി​പ്ല​വ​വും ആ പാ​ത​യു​ടെ മാ​നം കെ​ടു​ത്തി. നാ​യ​നാർ മ​ന്ത്രി​സ​ഭ​യി​ലെ പി.​ജെ. ജോ​സ​ഫ് എം.​സി റോ​ഡി​നെ മ​ണ​വാ​ട്ടി​യാ​ക്കി​യ​പ്പോൾ നാ​ഷ​ണൽ ഹൈ​വേ കാ​സ​രോ​ഗി​യായ ഒ​ന്നാം കെ​ട്ടി​യോൾ ആ​യി. ആ ദു​ര​വ​സ്ഥ​യിൽ നി​ന്നാ​ണ് സു​ധാ​ക​രൻ, പ​ണ്ട് ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്റെ പി​റ​കെ ഓ​ട്ടോ​റി​ക്ഷ​യിൽ വ​ച്ചു​പി​ടി​ച്ച അ​തേ നി​ശ്ചയ ദാർ​ഢ്യ​ത്തോ​ടെ ഹൈ​വേ​യെ ര​ക്ഷി​ച്ചെ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തേ​ത് പു​തിയ പാ​ത​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തിൽ മ​ന്ത്രി കാ​ണി​ക്കു​ന്ന താ​ത്പ​ര്യം. പ്ലാ​സ്റ്റി​ക്കും റ​ബ​റും റോ​ഡ് നിർ​മ്മാ​ണ​ത്തിൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തും കൊ​ല്ലം ബൈ​പാ​സി​ന്റെ പു​രോ​ഗ​തി ശ്ര​ദ്ധേ​യ​മാ​വു​ന്ന​തും ഉൾ​പ്പെ​ടെ ഒ​രു​പ​ന്യാ​സ​ത്തി​നു​ള്ള വ​ക​യു​ണ്ട് ഈ വ​ക​യിൽ.
ചില ന​യ​വ്യ​തി​യാ​ന​ങ്ങൾ ശ്ര​ദ്ധി​ച്ച മേ​ഖ​ല​ക​ളാ​ണ് ഇ​വി​ടെ എ​ടു​ത്തു​പ​റ​ഞ്ഞ​ത്. സ്ഥാ​ലീ​പു​ലാ​ക​ന്യാ​യം അ​നു​സ​രി​ച്ച് പ​റ​ഞ്ഞാൽ പി​ണ​റാ​യി ഭ​ര​ണം കൊ​ള്ളാം എ​ന്ന അ​നു​മാ​ന​ത്തി​ലെ​ത്താൻ ഇ​ത്ര​യും മ​തി. എ​ന്നാൽ തു​ട​ങ്ങി​യേ​ട​ത്ത് മ​ട​ങ്ങാ​തെ നിർ​ത്താ​നാ​വു​ന്നി​ല്ല. പൊ​ലീ​സാ​ണ് പ്ര​തി​ച്ഛാ​യ​യു​ടെ കാ​ര്യ​ത്തിൽ ഏ​റ്റ​വും വ​ലിയ പ്ര​ശ്നം.

കാ​ക്കി​വ​ത്ക​ര​ണം
കാ​വി​വ​ത്ക​ര​ണ​ത്തേ​ക്കാൾ ഭേ​ദം അ​രു​ണ​വ​ത്ക​ര​ണ​മാ​ണ് എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യ​രു​ത്. ജ​ന​ങ്ങൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് കാ​ക്കി​വ​ത്ക​ര​ണ​മാ​ണ്.
സ​മൂ​ഹ​ത്തിൽ കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​ക്ര​മ​വാ​സ​ന​ക​ളും ഏ​റി​വ​രു​ന്നു​ണ്ട്. പ​ത്ത് അ​തി​ക്ര​മ​ങ്ങൾ ത​ട​യാ​നാ​യാ​ലും പ​തി​നൊ​ന്നാ​മ​ത്തേ​ത് ആ​രോ​പ​ണ​കാ​ര​ണ​മാ​കും. പ​ത്ര​ങ്ങൾ എ​തി​രാ​ണ് ; എല്ലാം ശ​രി. അ​പ്പോൾ 57​ലെ കു​ഞ്ഞു ചെ​റു​ക്ക​ന്മാ​രു​ടെ സെൽ​ഭ​ര​ണ​വും അ​സോ​സി​യേ​ഷൻ സ​ഖാ​ക്ക​ളു​ടെ ര​ക്ത​സാ​ക്ഷി​വ​ന്ദ​ന​വും കൂ​ടെ ആ​യാ​ലോ? പി​ണ​റാ​യി​യു​ടെ പാ​യ​സ​ക്ക​ല​ത്തിൽ പൊ​ലീ​സു​കാ​രും കു​ഞ്ഞു​ചെ​റു​ക്ക​ന്മാ​രും പാ​വ​യ്ക്കാ അ​രി​ഞ്ഞി​ടാൻ അ​നു​വ​ദി​ക്ക​രു​ത്. പ​ഴയ എ​സ്.​എ​ഫ്.ഐ നേ​താ​വ​ല്ല, കേ​ര​ള​ത്തി​ലെ കോൺ​ഗ്ര​സു​കാ​രും ഭാ.​ജ.​പാർ​ട്ടി​ക്കാ​രും ഉൾ​പ്പെ​ടെ സ​ക​ല​രു​ടെ​യും മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യൻ. വൈ​ദ്യു​തി​മ​ന്ത്രി ആ​യി​രു​ന്ന​പ്പോൾ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ചു. പാർ​ട്ടി​സെ​ക്ര​ട്ട​റി ആ​യി​രു​ന്ന​പ്പോൾ അ​തു​ല്യത തെ​ളി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലും ഭം​ഗി​യാ​യി ത​ന്നെ ഭ​ര​ണ​കാ​ര്യ​ങ്ങൾ ചെ​യ്യു​ന്നു​ണ്ട് എ​ന്ന് സൂ​ക്ഷ്മ​ദൃ​ക്കു​കൾ സ​മ്മ​തി​ക്കും. പ​ക്ഷേ പ്ര​തി​ച്ഛായ മോ​ശം. അ​തി​ന്റെ അ​ടി​സ്ഥാ​ന​കാ​ര​ണം പൊ​ലീ​സ് വ​കു​പ്പ് ത​ന്നെ. പി​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​രീ​ര​ഭാ​ഷ​യും ര​ണ്ടും ശ​രി​യാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.​
ശു​ഭ​മ​സ്തു.
 

No comments:

Post a Comment