സഖാക്കളെ ചുട്ടുകൊന്നിട്ടും 'ക മാ' എന്നു മിണ്ടാത്തതിന് പിണറായി വിജയന് മമതാ ബാനര്‍ജിയുടെ ആശംസകള്‍. പിണറായിയുടെ 74 വര്‍ഷത്തിനിടെ ആദ്യമായാണ്, 63 കഴിഞ്ഞ മമത ആശംസയറിയിച്ചത്. ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായല്ല, ബംഗാള്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവം.
ബെംഗളൂരില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ആവേശത്തോടെ സ്വീകരിച്ചു, കുശലം പറഞ്ഞു പൊട്ടിച്ചിരിച്ചു. അവിടെ കൂടിക്കണ്ട് അഭിവാദ്യം കൈമാറിയപ്പോര്‍ കേരള മുഖ്യമന്ത്രി പിണറായിവിജയനും സന്തോഷവും സന്തുഷ്ടിയും പ്രകടിപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോ ആകെയുള്ള സിപിഎം മുഖ്യമന്ത്രിയോ ''നിങ്ങള്‍ ഞങ്ങടെ സഖാക്കളെ ചട്ടുകൊന്നില്ലേ''എന്ന് മമതാ ബനര്‍ജിയോടു ചോദിച്ചില്ല. അതുകൊണ്ടുതന്നെ പിറ്റേന്ന്, ഇന്നു കാലത്ത് പിണറായി വിജയന് മമത ജന്മദിന ആശംസയറിയിച്ചു. ഇതാദല്പമായാണ് ഇങ്ങനെയൊന്ന്.
ബംഗാളില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തല്ലിയും ചുട്ടും കൊന്നത് അമ്പതിലേറെ പേരെയാണ്. ഇവരില്‍ 90 ശതമാനവും സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. രണ്ട് പാര്‍ട്ടി ഭാരവാഹികളെ പച്ചയ്ക്ക് കത്തിച്ചു. തെരഞ്ഞെടുപ്പില്‍ സിപിഎം നാലാം സ്ഥാനത്തായി. പക്ഷേ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബെംഗളൂരില്‍ മമതയെ കണ്ടപ്പോള്‍ മുഖം തിരിച്ചില്ല. മമത ഗൗനിക്കാതിരുന്നപ്പോള്‍ ഓടിച്ചെന്ന് അഭിവാദ്യം ചെയ്തു.
ആവേശം പങ്കുവെച്ചു, ആഹ്ലാദം പ്രകടിപ്പിച്ചു. സിപിഎമ്മിന് ഇന്ത്യയില്‍ ശേഷിക്കുന്ന ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങനെ പെരമാറുമെന്ന് മമതയ്ക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ, പിണറായിയും മമതയോട് ആഹ്ലാദഭരിതനായിരുന്നു.
No comments:
Post a Comment