Saturday, 5 September 2015

സിപിഎം മെമ്പര്‍ക്ക് പാര്‍ട്ടിക്കാരുടെ ക്രൂരമര്‍ദ്ദനം; വീടിന് നേരെയും ആക്രമണം

ചാത്തന്നൂര്‍: ചാത്തന്നൂര്‍ സിപിഎമ്മില്‍ ഓണത്തല്ല്. എല്‍സി മെമ്പറുടെ നേതൃത്വത്തില്‍ രണ്ടുവെട്ടം പാര്‍ട്ടി മെമ്പര്‍ക്ക് ക്രൂരമര്‍ദനം. ചാത്തന്നൂരില്‍ സിപിഎം ഗ്രൂപ്പ് വഴക്ക് പുതിയ തലത്തിലേക്ക്. സിപിഎം എല്‍സി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പാര്‍ട്ടി സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനും പാര്‍ട്ടി മെമ്പറുമായ ഉണ്ണിഗോപനെ സ്വന്തം ട്രാവല്‍സിന്റെ മുന്നില്‍ വച്ചാണ് മര്‍ദ്ദിച്ചത്. എന്നിട്ടും കലിതീരാതെ സംഘടിച്ച് എത്തിയ പാര്‍ട്ടി ക്രിമിനല്‍ സംഘം ഉണ്ണിഗോപന്റെ വീടിനു നേരെയും ആക്രമണം നടത്തി. തിരുവോണ നാളില്‍ കടയടച്ച് മകനുമൊത്ത് വീട്ടിലേക്ക് പോകുവാന്‍ നിന്നപ്പോള്‍ മദ്യപിച്ചു ബൈക്കില്‍ എത്തിയവര്‍ ഉണ്ണിഗോപനെ തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഉണ്ണിഗോപന്‍ ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അവിട്ടം നാളില്‍ പരാതി പിന്‍വലിച്ചു കൊണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുതിര്‍ന്ന സിപിഎം നേതാക്കളുടെയും എല്‍ സി മെമ്പര്‍മാരുടെയും മുന്നിലിട്ട് വീണ്ടും ഉണ്ണിഗോപനെ സിപിഎം-ഡിവൈഎഫ്‌ഐ-സിഐടിയു നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ ഉണ്ണിഗോപന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ജനാലകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയും ഭാര്യയേയും മകനെയും അസഭ്യം പറയുകയും ഉണ്ണിഗോപനെ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. ചാത്തന്നൂര്‍ ചേനമത്ത് ഷേത്രം റോഡിലെ നാലുമുക്ക് കേന്ദ്രീകരിച്ചുള്ള സിപിഎം ഗുണ്ടാസംഘമാന്ന് ഉണ്ണിഗോപന്റെ വീടിനു നേരെ ആക്രമണം നടത്തിയത്. ഈ സംഘം പ്രദേശത്തെ കടകള്‍ക്കും മറ്റും ഭീഷണിയായി മാറുകയാണ്. ഒരു മാസത്തിനിടെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി ഗുണ്ടാ ആക്രമണങ്ങള്‍ നടന്നു. സിപിഎം പ്രവര്‍ത്തകരെ പോലും ആ പാര്‍ട്ടി വെറുതെ വിടുന്നില്ല. പാര്‍ട്ടിയിലും ഗുണ്ടാരാജ് നിലനില്‍ക്കുന്നതിന് തെളിവാണിത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തികള്‍ മൂലം വലിയൊരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ലെന്ന് ഉണ്ണിഗോപന്‍ പറഞ്ഞു. മാത്രവുമല്ല മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. സാധാരണക്കാരന് ഈ പാര്‍ട്ടിയില്‍ രക്ഷയില്ല. നേതാക്കളുടെ പാദസേവ ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ എന്തുമാകാം. റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ പാര്‍ട്ടി ‘രിക്കുകയാണ്. സിപിഎം പണക്കാരന്റെ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും ഉണ്ണിഗോപന്‍ പറഞ്ഞു
ജന്മഭൂമി: http://www.janmabhumidaily.com/news316987

No comments:

Post a Comment