സംഘശക്തി വിളിച്ചോതുന്ന ശക്തി പ്രകടനത്തോടെ
ബി എം എസ് വിശ്വകര്‍മ്മ ജയന്ധി ആഘോഷിച്ചു.
തിരുമുക്കില്‍ നിന്നും ആര൦ഭിച്ച പ്രകടനം ചാത്തന്നൂര്‍ ജന്ക്ഷനില് അവസാനിച്ചു.തുടര്‍ന്ന് നടന്ന സമ്മേളനം സെറ്റോ സംസ്ഥാന കാര്യകാര്യ സദസ്യര്‍ വാരിജാഷന് ഉത്ഘാടനം ചെയ്തു.ആറു പതിറ്റാണ്ടായി കേരളത്തിലെ തൊഴിലാളി സമൂഹത്തിനെ വന്ജിച്ചിരുന്ന സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ ട്രേഡ് യൂണിയനുകളെ വെല്ലുവിളിച്ചുകൊണ്ട് മൂന്നാറില്‍ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന സമരം വേറിട്ട ഒരു സംഭവമായി.
മൂന്നാറില്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തനം നടത്തി തടിച്ചുകൊഴുത്ത സ്വന്തം നേതാക്കന്മാര്ക്കെതിരെ തൊഴിലാളികള്‍ നടത്തിയ മുന്നേറ്റമാണ് മൂന്നാറില്‍ നടന്നത്. തൊഴിലാളിയുടെ പേരില്‍ വലുതായ ഒരുപാട് നേതാക്കന്മാരെ ആശങ്കാകുലരാക്കിയിട്ടുണ്ട് മൂന്നാര്‍ സമരം എന്നത് തീര്‍ച്ചയാണ്. ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ തികഞ്ഞ സുതാര്യതയോടെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം എന്ന താക്കീതും മൂന്നാര്‍ നല്കുന്നു. ഭീഷണിയും ഭരണസ്വാധീനവും ഉപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തെള്ളിവാന് മുന്നാറില്‍ കണ്ടത് ഇവിടെയാണ് ബി.എം എസിന്ടെ പ്രസക്തിയേരുന്നത് രാക്ഷ്ട്രിയ പ്രസ്ഥാനങ്ങളുടെ വാലാകാതെ സ്വതന്ത്ര നിലപാടുമായാണ് ബി എം എസ് കേരളത്തില്‍ മുന്നേരുന്നത് എക്കാലവും ബി.എം എസ് തൊഴിലാളി താല്പര്യങ്ങള്ക്കാന്നു മുന്‍തൂക്കം നല്‍കുന്നത് അത് തിരിച്ചറിഞ്ഞ് നിരവധി മേഖലകളില്‍ നിന്നും തൊഴിലാളികള്‍ ബി.എം എസിലേക്ക് എത്തുന്നു.
അദ്ധ്വാനം ആരാധനയായി സ്വീകരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടിയും സമാജത്തിനുവേണ്ടിയും രാഷ്ട്രത്തിനുവേണ്ടിയും പ്രയത്നിക്കാന്‍ ഈ ദേശീയ തൊഴിലാളി ദിനാഘോഷം പ്രേരണയായിത്തീരട്ടെയെന്നു വാരിജാഷന് പറഞ്ഞു.ബി.എം എസ് മേഖലാ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യഷത വഹിച്ചു.സെക്രട്ടറി തന്ഘരാജ് സ്വാഗതവും ചാത്തന്നൂര്‍ വിനോദ് കൃതഞ്തയും പറഞ്ഞു.
No comments:
Post a Comment