വനിതകള്‍ക്ക് പരാതി നല്കാന് ഇനി കൊല്ലത്ത് സ്വന്തം പോലീസ് സ്റ്റേഷന്. ജില്ലയിലെവിടെയുമുള്ള സ്ത്രീകളുടെ പ്രശ്നപരിഹാരത്തിനും സുരക്ഷയ്ക്കും കൊല്ലത്തെ വനിതാ പോലീസുകാര്‍ കാത്തിരിക്കുന്നു. പാറാവ് ജോലിക്കും രാത്രി പരിശോധനയ്ക്കുമൊക്കെ ഇവര്‍ തയ്യാര്‍. ഉദ്ഘാടനത്തിനുശേഷം ആദ്യ പരാതി കിട്ടിയത് പരവൂരില്‍നിന്ന് -വിഷയം അയല്‍വാസിയുമായുള്ള വഴക്ക്.
സ്ത്രീക്കുറ്റവാളികള്ക്ക് ലോക്കപ്പ്് ഉള്‍പ്പെടെ ജില്ലയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് വളപ്പില്‍ തിങ്കളാഴ്ചയാണ് പ്രവര്‍ത്തനം തുടങ്ങിയത്. സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ്.അനിതയുള്പ്പെടെ 15 പേരാണ് ചുമതലയേറ്റത്. മൂന്ന് എ.എസ്.ഐ.മാരടക്കം 25 പേരാണ് വേണ്ടതെങ്കിലും ബാക്കിയുള്ളവരുടെ നിയമനം പിന്നീടേ ഉണ്ടാകൂ. ഈസ്റ്റ് സി.ഐ. എസ്.ഷെരീഫിനാണ് ഇവിടത്തെ അധികച്ചുമതല. ഒരു ജില്ലയുടെ മുഴുവന്‍ അധികാരമാണ് കൊല്ലത്തെ വനിതാ പോലീസിന്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അവര്‍ വാദികളും പ്രതികളുമായ കേസുകള്‍, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവ കൊല്ലത്ത് പരിഗണിക്കും. വനിതാ ഹെല്‍പ്പ് ലൈന്‍ കെട്ടിടം നവീകരിച്ചാണ് ലോക്കപ്പ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തൊട്ടടുത്ത കെട്ടിടത്തില്‍ത്തന്നെ വനിതാ സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്പ് ലൈനിലെ പോലീസുകാര്‍ സ്റ്റേഷനില്‍ തുടരും.
No comments:
Post a Comment