ചാത്തന്നൂർ ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ സജില പ്രസിഡന്റ് സ്ഥാനവും
മെബർ സ്ഥാനവും രാജിവച്ചു. ഇന്നലെ ഉഴയ്ക്ക് രണ്ട് മണിയോടെ പഞ്ചായത്തിൽ എത്തിയ ശേഷമാണ് ടി.ആർ സജിലയും സജിലയ്ക്ക് ഒപ്പം സി പി എമ്മിൽ നിന്നും കൂറുമാറിയ സുചിത്രയും സെക്രട്ടറിയ്ക്ക് മുന്നിലെത്തി രാജികത്ത് കൈമാറിയത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി പി എമ്മിൽ നിന്നും വിജയിച്ച ഇരുവരും
2023ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം വിമതയായി
ടി.ആർ സജിലയ പ്രസിഡന്റായി. എൽഡിഎഫിൻ്റെ ഔദ്യോഗിക സ്‌ഥാനാർഥി സിപിഎമ്മിലെ മിനി മോൾ ജോഷിനെയാണ് പരാജയപ്പെടുത്തിയത്. സിപിഎം വിമത ടി.ആർ. സജിലയ്ക്ക് 8 വോട്ടും മിനി മോൾ ജോഷിനു 6 വോട്ടും ലഭിച്ചു. ടി.ആർ.സജില, സുചിത്ര എന്നീ 2 അംഗങ്ങൾ സിപിഎമ്മിൽ നിന്നു കൂറുമാറി വോട്ടു ചെയ്തു. സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ചു സിപിഎം വിമതയ്ക്കു കോൺഗ്രസ് പിന്തുണ നൽകുകയായിരുന്നു. ബിജെപി വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. 16 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫിൽ സിപിഎം-5, സിപിഐ -2, സ്വതന്ത്രൻ -ഒന്ന് ഉൾപ്പെടെ 8 അംഗങ്ങളും കോൺഗ്രസ്-6, ബിജെപി-2 എന്നായിരുന്നു കക്ഷി നില. തുടർന്ന് യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് ആയ സജില കോൺഗ്രസുമായി അഭിപ്രായ വിത്യാസമുണ്ടായി കോൺഗ്രസുമായി അകന്ന് ജി.എസ്.ജയലാൽ എം എൽ എ യുടെ ഇടപെടലിൽ സി പി ഐയുമായി ചർച്ചകൾ നടന്ന് വരികയാണ് ഇന്നലെ പഞ്ചായത്തിൽ ഉണ്ടായ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു കൊണ്ട് രാജിവച്ചത്.
No comments:
Post a Comment