ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലെ പോക്കറ്റ് റോഡുകൾ മാലിന്യം തള്ളലിന്റെ കേന്ദ്രങ്ങളായി മാറുന്നു. പലയിടത്തും നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ദൂരെ സ്‌ഥലങ്ങളിൽ നിന്ന് രാത്രികാലങ്ങളിലും പുലർച്ചെയുമായി വൻതോതിൽ ആണ് പാഴ് വസ്‌തുക്കൾ റോഡരികിൽ തള്ളുന്നത്. നേരത്തെ പാതയോരത്തെ കാടുപിടിച്ച പ്രദേശങ്ങളിലാണ് ഇത്തരം മാലിന്യം തള്ളൽ നടന്നിരുന്നത്. എന്നാൽ സമീപത്തെ കടകളിലും മറ്റും ക്യാമറകൾ ഉള്ളതിനാൽ ഇത്തരം സ്ഥലങ്ങൾ ഒഴിവാക്കുന്നവർ നേരെ ഉൾറോഡുകളിലേക്കാണ് നീങ്ങുന്നത്. തോടരുകളിലും കനാൽ തീരങ്ങളിലുമാണ് ഏറെക്കാലമായി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്ചീഞ്ഞളിഞ്ഞ ഭക്ഷ്യവസ്‌തുക്കളും കുട്ടികളുടെ വിസർജ്യം അടക്കം കൊണ്ടുവന്നിടുന്നത്. ചിറക്കരയിലെ രാവണൻ പൊയ്കയുടെ കരയിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്.
ഇവിടെ വേസ്റ്റുകൾ കൊണ്ടിട്ടു അഴുകി റോഡിൽ കൂടി ജനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. കെ.ഐ.പി കനാലിന് സമാന്തരമായുള്ള
പോക്കറ്റ് റോഡിലും പോളച്ചിറ ഏലായ്ക്ക് സമാന്തരമായുള്ള ഏലാ റോഡിലും
വൻതോതിൽ മാലിന്യം തള്ളൽ നടക്കുന്നുണ്ട്. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ചില വീടുകളുടെ സമീപത്താണ് കിറ്റുകളിൽ മാലിന്യം കൊണ്ടുവന്നിരുന്നത്. ഇത് കാക്കകളും തെരുവുനായ്ക്കളും ചേർന്ന് റോഡാകെ പരത്തുന്നു. ഇതോടെ പരിസരമാകെ ദുർഗന്ധപൂരിതമാകുകയും ചെയ്യുന്നു. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഒന്നും ഉണ്ടായില്ല. റോഡിലും അടുത്തിടെയായി മാലിന്യം തള്ളൽ വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരവൂർ- ചാത്തന്നൂർ റോഡിൽ നെടുങ്ങോലം കോട്ടേക്കുന്ന് ഭാഗത്ത് മാലിന്യം തള്ളൽ കുടിയിട്ടുണ്ട്. സദാ ആൾസഞ്ചാരമുള്ള റോഡ് ആയതിനാൽ നേരത്തെ ഈ പ്രശ്നം ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ രാത്രി കാലങ്ങളിലും മറ്റും ആരുടെയും ശ്രദ്ധയിൽപ്പെടാത്ത തരത്തിൽ ഇരുചക വാഹനങ്ങളിലും മറ്റും മാലിന്യം കൊണ്ടു വന്നു തള്ളുകയാണ്. നാട്ടുകാർ പലതവണ ചിറക്കര പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിട്ടും പരിഹാര നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഫോട്ടോ: ചിറക്കര ക്ഷേത്രം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യ നിക്ഷേപിച്ച നിലയിൽ
No comments:
Post a Comment