നൽകി. ഒരുമിച്ച് കളിച്ച് വളർന്ന രണ്ട് പേരും മരണത്തിലും ഒരുമിച്ചാ യിരുന്നു കഴിഞ്ഞ ദിവസം മയ്യനാട് ശാസ്താംകോവിൽ ജഗ്ഷന് സമീപത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച താന്നിമുക്ക് സാഗരതീരം സുനാമി ഫ്ലാറ്റിൽ അലൻ ജോസ് , വിനു രാജ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇരുവരും രണ്ട് സ്ഥലങ്ങളിൽ നിന്ന് ഫ്ലാറ്റിൽ എത്തിപ്പെട്ട കുടുംബങ്ങൾ ആയിരുന്നു. 5ാം ക്ലാസ്സ് മുതൽ മയ്യനാട്ഹൈസ്കൂളിൽ പഠിച്ച വിനു രാജും, വെള്ളമണലിൽ പഠിച്ച അലനും ഫ്ലാറ്റിലെത്തിയാൽ വലിയ ചങ്ങാതികൾ ആയിരുന്നു. പഠന ശേഷം രണ്ട് പേരും ഒരുമിച്ച് മുണ്ടയ്ക്കൽ പ്രവർത്തിക്കുന്ന നമ്പർ ബോർഡുകൾ നിർമ്മിക്കുന്ന കടയിൽ ജോലിക്ക് പോവുകയായിരുന്നു. അലൻ ജോസിന്റെ ഇരുചക്ര വാഹനത്തിലായിരുന്നു ഇരുവരും എപ്പോഴും യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അവധിയായിരുന്നതിനാൽ കുട്ടുകാർക്കൊപ്പം ചിലവഴിച്ച ശേഷം മയ്യനാട്ടത്തെ എ ടി എം കൗണ്ടറിൽ പോകനായി പോവുന്ന സമയത്താണ് ഇരുവർക്കും അപകടം സംഭവിച്ചത്.ഇന്നലെ രാവിലെ പോസ്റ്റ് മാർട്ടത്തിന് ശേഷം സുനാമി കോളനിയിൽ എത്തിച്ച മൃതദേഹങ്ങൾ ക്ക് ഒരുമിച്ച് കിടത്തി തന്നെ അന്ത്യകർമ്മങ്ങൾ നടത്തി ഒരുമിച്ച് തന്നെ ഇരവിപുരം താന്നി സെന്റ് മൈക്കിൾ ദേവത്തിലെ സെമിത്തേരിയിൽ അടുത്തടുത്ത കല്ലറയിൽ അവർക്കായി അന്ത്യവിശ്രമമൊരുക്കി. കുട്ടുകാരും ബന്ധുക്കളുംനാട്ടുകാരും മടക്കം നിരവധി പേർ അന്ത്യയാത്ര നൽകാൻ പള്ളിയിൽ എത്തിയിരുന്നു.
@ മയ്യനാട്-താന്നി പാതയിലെ ശാസ്‌താംകോവിൽ വളവ് അപകടക്കെണി. ഞായറാഴ്‌ച വൈകീട്ട് ഇവിടെ സംഭവിച്ച അപകടത്തിൽ സമീപത്തെ സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന 20 വയസ്സുകാരായ രണ്ടു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്.
അപകടം പതിവായിട്ടും സുരക്ഷാനടപടികളൊന്നും അധികൃതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മയ്യനാട് എച്ച്എസ്എസ്, ഗവ. ഐടിഐ എന്നിവിടങ്ങളിലെത്തുന്ന ഒട്ടേറെ വിദ്യാർഥികൾ ഈ വഴിയാണ് സഞ്ചരിക്കുന്നത്.
അപകടവളവിലെ പാതയ്ക്കിരുവശത്തും കാടുകയറിയനിലയിലാണ്. വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ ഉയർത്തുന്ന അപകടഭീഷണി 'മാതൃഭൂമി' നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.ഒട്ടേറെ ഇടപ്പാതകളാണ് ശാസ്‌താംകോവിൽ ജങ്ഷനിൽ സംഗമിക്കുന്നത്. മയ്യനാട്ടുനിന്ന് താന്നിയിലേക്ക് ബൈക്കിൽ വന്ന യുവാക്കൾ എതിരേ വന്ന ബസ് കണ്ട് ബ്രേക്കിടാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞ് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇത്തരത്തിൽ നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.
No comments:
Post a Comment