Wednesday, 22 October 2025

കേന്ദ്രസർക്കാരിൻ്റെ അമൃത് സമ്പൂർണകുടിവെള്ളപദ്ധതി നടപ്പാക്കി പരവൂർ നഗരസഭ

കേന്ദ്രസർക്കാരിൻ്റെ അമൃത് സമ്പൂർണ
കുടിവെള്ളപദ്ധതി നടപ്പാക്കി പരവൂർ നഗരസഭ

പരവൂർ : സംസ്ഥാനത്ത് ആദ്യമായി കേന്ദ്രസർക്കാരിൻ്റെ അമൃത് സമ്പൂർണ
കുടിവെള്ളപദ്ധതി നടപ്പാക്കി പരവൂർ നഗരസഭ. മന്ത്രി റോഷി അഗസ്റ്റിൻ പൂർത്തീകരണോദ്ഘാടനം നിർവഹിച്ചു കൊണ്ട്  പദ്ധതി നാടിന് സമർപ്പിച്ചു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. 3221 ഗാർഹിക കണക്‌ഷനുകൾ പുതുതായി നൽകി. 6439 ഗാർഹിക കണക്‌ഷനുകളാണ് ഉണ്ടായിരുന്നത്. 43.4 കിലോമീറ്റർ പുതിയ പൈപ്പുലൈനുകൾ സ്ഥാപിച്ചു. ജപ്പാൻ കുടിവെള്ളപദ്ധതിയുടെ 700 മില്ലി മീറ്റർ, 400 മില്ലി മീറ്റർ പൈപ്പുകൾ പുനഃസ്ഥാപിച്ചു. ജപ്പാൻകുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള 98 പൈപ്പുലൈനുകളുടെ ചോർച്ചയും പരിഹരിച്ചു. തെക്കുംഭാഗം, പൊഴിക്കര, പുക്കുളം സുനാമി ഫ്ളാറ്റ് എന്നിവിടങ്ങളിലേക്ക് പ്രത്യേകം പൈപ്പുലൈൻ സ്ഥാപിച്ചു. ആയിരവില്ലി, പശുമൺ ഏലാകൾക്കു സമീപമുള്ള വീടുകളിലേക്ക് പാടത്തുകൂടി ജിഐ പൈപ്പ് സ്ഥാപിച്ച് കണക്‌ഷൻ നൽകി. ഒമ്പത് ദശലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം പരവൂരിലെത്തുന്നത്. ചോർച്ചയുണ്ടായിരുന്ന പുക്കുളത്തെ ജലസംഭരണിയുടെ ശേഷി 30.9 ലക്ഷം ലിറ്ററായി വർധിപ്പിച്ചു. നേരത്തേ വശങ്ങളിലെ ഭിത്തികളുടെ ചോർച്ചമൂലം കൂടുതൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. ഭിത്തികൾ ബലപ്പെടുത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. തീരദേശമേഖലകളിലേക്കുൾപ്പെടെ ശക്തിയിൽ വെള്ളം പമ്പുചെയ്യാൻ ഇതുവഴി കഴിയുന്നുണ്ട്. പൈപ്പിടാൻ പൊളിച്ച 16.5 കിലോമീറ്റർ റോഡും പുനഃസ്ഥാപിച്ചു. 16.32 കോടി രൂപ ചെലവിലാണ് അമൃത് പദ്ധതി നടപ്പാക്കിയത്. നഗരങ്ങളിൽ കുടിവെള്ളലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയാണിത്. എല്ലാവീടുകളിലും കുടിവെള്ളത്തിൻ്റെ ലഭ്യത ഉറപ്പാക്കുക, പൈപ്പുലൈനുകൾ ശക്തിപ്പെടുത്തുക, കാലപ്പഴക്കം ചെന്ന പൈപ്പുലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുക, ജലമലിനീകരണം കുറയ്ക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പദ്ധതിച്ചെലവിൻ്റെ 50 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും 10 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വഹിക്കുന്ന പദ്ധതിയാണിത്. ജി.എസ്.ജയലാൽ.എം.എൽ എ അധ്യക്ഷത വഹിച്ചു.എൻ.കെ.
പ്രേമചന്ദ്രൻ. എം.പി മുഖ്യാതിഥിയായി പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, 
വൈസ് ചെയർമാൻ സഫർകയാൽ, എസ് എൻ വി ബാങ്ക് പ്രസിഡന്റ് 
നെടുങ്ങോലം രഘൂ, കൗൺസിലർമാരായ സ്വർണ്ണമ്മ സുരേഷ്, എസ്. ഗീത, എസ്. ശ്രീലാൽ, ബി.ജെ പി പരവൂർ മണ്ടലം പ്രസിഡന്റ് പ്രദീപ്.ജി. കുറുമണ്ടൽ എന്നിവർ സംസാരിച്ചു.

@  അമ്യത് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ 
 കേന്ദ്ര സർക്കാരിന്റെ പേര്  പറയാതെ കോർപ്പറേഷനും എം എൽ എയും

കേന്ദ്ര സർക്കാർ പദ്ധതിയായ അമ്യത് പദ്ധതിയും ജൽ ജീവൻ മിഷൻ പദ്ധതിയും സംസ്ഥാന സർക്കാരിന്റെയും പരവൂർ മുൻസിപ്പാലിറ്റിയുടെയും പദ്ധതിയാക്കി അവതരിപ്പിച്ചു കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ചത് പരവൂരിൽ രാഷ്ട്രിയ വിവാദമായി മാറുന്നു. അൻപത് ശതമാനം കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമൃത് കുടിവെള്ള പദ്ധതിയുടെയും പൂർണ്ണമായും കേന്ദ്ര സർക്കാർ സർക്കാർ ഫണ്ട് ഉപയോഗിച്ച് . നടക്കുന്ന ജൽ ജീവൻ പദ്ധതിയും ആറ് മാസം മുൻപ് പൂർത്തിയായിട്ടും ഉത്ഘാടനം വൈകിച്ചു കൊണ്ട് ജി.എസ്.ജയലാൽ എം.എൽ എ യുടെ പോക്കറ്റ് പദ്ധതിയായ ദാഹനീർ പദ്ധതിയാണ് എന്ന് വരുത്തി രണ്ട് പദ്ധതികളും ഉത്ഘാടനം ചെയ്യുകയായിരുന്നു. ഉത്ഘാടന നോട്ടീസിലും പ്രചരണ ബോർഡുകളിലും എങ്ങും തന്നെ കേന്ദ്രസർക്കാരിന്റെ പേര് പറയാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. 

@ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അപമാനിച്ചു എം എൽ എ യും നഗരസഭയും 

അമ്യത് പദ്ധതിയുടെ ഉത്ഘാടന ചടങ്ങിനും രണ്ട് മണിക്കൂർ മുൻപ് സമ്മേളന സ്ഥലത്ത് എത്തിയ മുഖ്യാതിഥി എൻ.കെ.പ്രേമചന്ദ്രൻ.എം.പി മന്ത്രി എത്തുന്നതിനും ഒരു മണിക്കൂർ മുൻപ് സമ്മേളന സ്ഥലത്ത് എത്തിയിരുന്നു എന്നിട്ടും സമ്മേളനം തുടങ്ങാതെ മന്ത്രിയും എം എൽ എ യും എത്തിയതിന് ശേഷമാണ് സമ്മേളനം തുടങ്ങിയത്. തുടർന്ന് വഴിപാട് പോലെ പ്രസംഗവും ഉത്ഘാടനവും നടത്തിയതോടെ  അധ്യക്ഷനായ എം.എൽ എ യും മന്ത്രിയും സമ്മേളന സ്ഥലം വിട്ടതോടെ  സദസും ശൂന്യമായി തുടർന്ന് എൻ.കെ പ്രേമചന്ദ്രൻ 
എം.പി മുഖ്യ പ്രഭാഷണം നടത്താതെ  സമ്മേളനനഗരി വിട്ടു. യു ഡി എഫുകാരിയായ ചെയർപേഴ്സൺ പി.ശ്രീജ ഇടതുപക്ഷ നേതാക്കൾക്കും എം എൽ എ യുടെയും  പരിപാടികൾക്ക് ഒത്താശ ചെയ്യുന്ന നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.

No comments:

Post a Comment