ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദർശനൻ പറഞ്ഞു ഹിന്ദുഐ
ഐക്യവേദിയുടെ നേതൃത്വത്തിൽ പരവൂരിൽ നടന്ന പ്രതിക്ഷേധത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ശബരിമലയിൽ ദേവസ്വം സ്വത്തിൽ തട്ടിപ്പ് നടത്തി ആ തട്ടിപ്പിന് നെറ്റിപ്പട്ടം ചാർത്തുന്നവരാണ് കേ
ദേവസ്വം ബോർഡ് ഭരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തെ ഒരു ദേവസ്വം ബോർഡിനെതിരെ അമ്പലം കൊള്ളയടിച്ചതിന് എഫ്ഐആർ ഇടുന്നത്. അതും ലോകശ്രദ്ധനേടിയ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ സ്വർണപ്പാളികൾ കൊള്ളയടിച്ചതിന്. ദേവസ്വം എന്ന വാക്കിൻ്റെ അർത്ഥം ദൈവത്തിൻ്റേത് എന്നാണ്. ദേവസ്വം ബോർഡിൻ്റെ ഉത്തരവാദിത്തം ദേവൻ്റെ സ്വത്തും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുക എന്നതും. സംസ്ഥാനത്ത് സർക്കാർ നിയന്ത്രിക്കുന്ന അഞ്ച് ദേവസ്വങ്ങളാണുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ്, മലബാർ ദേവസ്വം ബോർഡ്, കൂടൽമാണിക്യം ദേവസ്വം ബോർഡ്. ദേവസ്വം ബോർഡുകളിൽ വിശ്വാസികൾ ആണ് അംഗങ്ങൾ ആകേണ്ടത്. എന്നാൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനനുസരിച്ച് ബോർഡിൻ്റെ രാഷ്ട്രീയ നിറവും മാറും. പക്ഷെ അമ്പലക്കൊള്ളയ്ക്ക് മാത്രം വ്യത്യാസമുണ്ടാകില്ല. അതാണ് ശബരിമലയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യ വേദി താലൂക്ക് പ്രസിഡന്റ് മാങ്കുളം രാജേഷ്, താലൂക്ക് ജനറൽ സെക്രട്ടറി പ്രസന്നൻ, ബിജെപി ജില്ലാ ഉപാദ്യക്ഷൻ സുനിൽകുമാർ പ്രദീപ് കുറുമണ്ടൽ, ശിവപ്രസാദ്, അമർനാഥ്,ബിജു സദാനന്ദൻ,ജാൻ, പ്രദീപ് നെടുങ്ങോലം, മോനിഷ്, സുഭാഷിണി മുനിസിപ്പൽ കൗൺസിലർമാരായ സ്വർണ്ണമ്മ സുരേഷ്, അനീഷ്യ,സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി എച്ച്. അനിൽകുമാർ സ്വാഗതവും പറഞ്ഞു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
മാങ്കുളം രാജേഷ്,
No comments:
Post a Comment