തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് അണികളില്ല സ്ഥാനാർഥിയാവാൻ ആളിനെ കിട്ടാനില്ല ഗതികേടിന്റെ നടുമുറ്റത്ത് കോൺഗ്രസ്.
ഞവരൂർ വാർഡിൽ ആളിനെ കിട്ടാതായതോടെ വയലിക്കട വാർഡിൽ നിന്നുമുള്ള നിലവിലുള്ള പട്ടികജാതി അംഗത്തിനെ കൊണ്ട് വരാനുള്ള നീക്കമാണ് നടത്തുന്നത്.പട്ടികജാതി വനിത വാർഡായ സിവിൽസ്റ്റേഷൻ വാർഡിൽ പഞ്ചായത്ത് മുഴുവൻ അരിച്ചുപറക്കിയിട്ടും ഒരാളിനെയും കിട്ടാത്ത അവസ്ഥ. വനിത വാർഡുകളായ ബ്ലോക്ക്, താഴം, എം. സി പുരം, മാമ്പള്ളിക്കുന്നം, കോയിപ്പാട്, വരിഞ്ഞം ഇടനാട്, കോട്ടവാതുക്കൽ
എന്നിവടങ്ങളിൽ നേതാക്കന്മാരുടെ ഭാര്യമാരെ നിർത്താൻ നീക്കം നടക്കുമ്പോൾ ജനറൽ സീറ്റായ കാരംകോട്, മീനാട്, കല്ലുവട്ടാംകുഴി, മീനാട് എന്നിവടങ്ങളിൽ പ്രവർത്തന രംഗത്തുള്ള നേതാക്കൾ പോലും സ്ഥാനാർഥികളാവാൻ തയ്യാറല്ല ന്യുനപക്ഷ സമുദായത്തിലുള്ളവർ കൂടുതലുള്ള വാർഡുകൾ ആയ പാലവിള, വയലിക്കട,ഏറം എന്നീ വാർഡുകൾ മാത്രമാണ് യു ഡി എഫ് വിജയസാധ്യത കാണുന്നത്. ഇക്കുറി ജയിച്ച അഞ്ചു സീറ്റുകളിൽ രണ്ടു സീറ്റുകൾ പോകുമെന്ന് കണക്ക് കൂട്ടുന്ന യു ഡി എഫ് മൂന്ന് സീറ്റ് ഉറപ്പ് ആണെന്ന് കണക്ക് കൂട്ടി ആ സീറ്റുകളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ബൂത്ത് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും പോലും പലയിടത്തും സജീവമല്ലാത്തത് ആണ് പലരും സ്ഥാനാർഥിയാവാൻ നിൽക്കാൻ മടിക്കുന്നത് എന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടികാട്ടുന്നത് കടലാസ്സിൽ ഒതുങ്ങുന്ന കമ്മിറ്റികൾ പോലും ചാത്തന്നൂർ പഞ്ചായത്തിന്റെ പല വാർഡുകളിലും ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ സമ്മതിക്കുമ്പോൾ കോൺഗ്രസ് ചാത്തന്നൂർ പഞ്ചായത്തിൽ ചരമഗീതം അടയുന്ന കാഴ്ചയാണ് കാണുന്നത്.
No comments:
Post a Comment