Friday, 24 October 2025

കോൺക്രീറ്റ് മിശ്രിതം റോഡിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു

ചാത്തന്നൂർ: ഓടി കൊണ്ടിരുന്ന  ടാങ്കർ ലോറിയിൽ
കോൺക്രീറ്റ് മിശ്രിതം റോഡിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വഴിയാത്രക്കാരുടെ ദേഹത്ത്  കോൺക്രീറ്റ്  ലായിനി വീഴുകയും 
ചെയ്തു. പരവൂർ - ചാത്തന്നൂർ റോഡിൽ ഇന്നലെ വൈകുന്നേരം നാലരയിലെ മീനാട്  ഭാഗത്ത് പഞ്ചായത്തിന്റെ  അനുവാദമില്ലാതെ പ്രവർത്തിക്കുന്ന 
റെഡിമിക്‌സ്‌ പ്ളാന്റിൽ നിന്നും വർക്കല പോയി  തിരികെ വന്ന കോൺക്രീറ്റ്  മിശ്രിതം 
കൊണ്ട് പോകുന്ന  ടാങ്കർ ലോറിയിൽ നിന്നും കോൺക്രീറ്റ്  മിശ്രിതം പരവൂർ മുതൽ മീനാട് വരെയുള്ള ഭാഗത്ത് റോഡിൽ  നിരന്നത്. മിശ്രിതം റോഡിൽ നിരന്നതോടെ ഇരുചക്രവാഹനങ്ങൾ റോഡിൽ  വീണ് അപകടങ്ങൾ ഉണ്ടായതോടെ ബി ജെ പി പ്രവർത്തകർ  ഫയർഫോഴ്സുമായി ബന്ധപ്പെട്ടെങ്കിലും  ഫയർഫോഴ്സ് അധികൃതർ എത്താതിനെ തുടർന്ന്   പ്ളാന്റിൽ എത്തി  പ്രതിക്ഷേധം ഉയർത്തിയതോടെ പ്ളാന്റ്  
അധികൃതർ എത്തി റോഡ്  വെള്ളമൊഴിച്ച്  ക്ളീൻ ചെയ്യുകയായിരുന്നു
കോൺക്രീറ്റ് താഴെ വീണ സമയത്ത്  കൂടുതൽ വാഹനങ്ങളൊന്നും അതുവഴി കടന്ന് പോകാതിരുന്നതും കോൺക്രീറ്റ് മിശ്രിതം റോഡിൽ  വീഴുന്നത് കണ്ട നാട്ടുകാരും 
ഡ്രൈവർമാരും വാഹനങ്ങൾ ഒരുക്കി നിർത്തിയതും മൂലം
വൻ ദുരന്തം ഒഴിവായി. കമ്പനി  അധികൃതരുടെയും ഡ്രൈവറുടെയും  അശ്രദ്ധയാണ് ഈ അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ഥിരമായിട്ടും കബനി അധികൃതർ നടപടിയെടുക്കാത്തതിൽ പൊതുജനങ്ങളിൽ നിന്നും ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
ഫോട്ടോ: റോഡിൽ വീണ കോൺക്രീറ്റ് മിശ്രിതം കബനി അധികൃതർ എത്തി ക്ളീൻ ആക്കുന്നു.

No comments:

Post a Comment