നൂറോളം പേര് ബിജെപിയിൽ ചേർന്നു.
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് മുൻ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സജീവ് സജിഗത്തിലിന്റെ നേത്രത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ ബിജെപി യിൽ എത്തിയത് സിപിഎം,സിപിഐ രാക്ഷ്ട്രീയപാർട്ടികളിൽ നിന്നും വന്ന പ്രവർത്തകരും അംഗത്വം എടുത്തിട്ടുണ്ട്.
പാരിപ്പള്ളി മീനബലത്ത് നടന്ന രാക്ഷ്ട്രീയ വിശദീകരണ യോഗത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ബിജെപിയിൽ എത്തിയവർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്.ജി.കുറുമണ്ടൽ അധ്യക്ഷത വഹിച്ചു,ബിജെപി സംസ്ഥാന സമിതി അംഗം കിഴക്കനേലസുധാകരൻ,
ജില്ലാ വൈസ് പ്രസിഡന്റ് പരവൂർസുനിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാജേന്ദ്രൻ മാസ്റ്റർ, സജീഷ് അപ്പുമാങ്കൂട്ടം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മണൻ, വിഷ്ണുകുറുപ്പ്,പാരിപ്പള്ളി മേഖലപ്രസിഡന്റ് സുരേഷ്ചന്ദ്രൻപിള്ള, കർഷകമോർച്ച സംസ്ഥാന സമിതി അംഗം മുരളീധരൻ, കല്ലുവാതുക്കൽ മേഖല പ്രസിഡന്റ് വിഷ്ണു വർക്കല എന്നിവർ സംസാരിച്ചു.
@ കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം ബിജെപി തിരിച്ചു പിടിക്കും -എസ്. പ്രശാന്ത്
കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം
മുഴുവൻ സീറ്റുകളും നേടി
ബിജെപി തിരിച്ചു പിടിക്കുമെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് പറഞ്ഞു. ബിജെപിയുടെ ഭരണ ത്തെ അട്ടിമറിയ്ക്കാൻ നേതൃത്വം കൊടുത്ത ഇടത് വലത് അവിശുദ്ധ കൂട്ടുകെട്ടിന് ഈ തിരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകാൻ കല്ലുവാതുക്കലിലെ ജനങ്ങൾ കാത്തിരിക്കുകയാണ് അതിന്റെ തെളിവാണ് ഇന്ന് മുൻ ഗ്രാമ പഞ്ചായത്ത് അംഗം സജീവ് സജിഗത്തിൽ അടക്കം
നൂറോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നത്.വരും ദിവസങ്ങളിൽ കൂടുതൽ ആൾക്കാർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ സീറ്റുകളിലും ബിജെപി യ്ക്ക് വിജയസാധ്യതയുണ്ട് ഇണ്ടി സഖ്യത്തെ പരാജയപ്പെടുത്തി ബിജെപി നേത്രത്വം കൊടുക്കുന്ന എൻ ഡി എ വിജയിക്കുമെന്നും എസ്. പ്രശാന്ത് പറഞ്ഞു.
No comments:
Post a Comment