കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണ സീറ്റുകളുടെ ഞെ
ഞെറുക്കെടുപ്പ് പൂർത്തിയായതോടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു വനിതാ സ്ഥാനാർത്ഥികള കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികൾ നെട്ടോട്ടം തുടങ്ങി. സീറ്റുകൾ കൂടുതലും വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ളതിനാൽ അവരെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്കിറക്കാൻ രാഷ്ട്രീയ പാർട്ടികൾ കിണഞ്ഞു ശ്രമിക്കുകയാണ്.
കുടുംബശ്രീ, ഹരിതകർമ്മസേന, തൊഴിലുറപ്പ് മേറ്റുമാർ, ആശവർക്കർമാർ
എന്നീവരുടെ പിന്നാലെയാണ് രാഷ്ട്രിയ പാർട്ടികൾ
വനിതാ സ്ഥാനാർത്ഥികളുടെ ബാഹുല്യം സ്ഥാനാർത്ഥിക്കുപ്പായം തയ്പ്പിച്ചു കാത്തിരിക്കുന്ന പുരുഷ കേസരികൾക്കാണ് പാരയാകുന്നത്.18 വാർഡുള്ള ഒരു ഗ്രാമപഞ്ചായത്തിൽ പത്ത് വാർഡുകൾ സംവരണവാർഡുകളായിരിക്കും.ശേഷിക്കുന്ന കുറച്ച് ജനറൽ വാർഡുകളിൽ മാത്രമാണ് പുരുഷന്മാർക്ക് മൽസരിക്കാനാവുക . അതിലും വനിതകളുടെ തള്ളികയറ്റമുണ്ടാവുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയും പുറത്തിറങ്ങിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു രാഷ്ട്രീയ പാർട്ടികളും മുന്നൊരുക്കപ്രവർത്തനങ്ങൾ
കരുതികൂട്ടി മുന്നേ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഓരോ മുന്നണിയിലേയും ഘടകക്ഷികളും തനതായ പ്രവർത്തനമാണ് നടത്തുന്നത് . ബി ജെ പി എല്ലാ പഞ്ചായത്തിലും വാർഡ് - ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചു പാർട്ടി വാർഡ് സമ്മേളനങ്ങളും മണ്ഡലം സമ്മേളനങ്ങളും പൂർത്തിയാക്കി.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ശില്പശാലകളും സംഘടിപ്പിച്ചു കൊണ്ട്
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനാണ് മുൻഗണന നൽകിയിട്ടുള്ളത്. സി പി എമ്മും വാർഡ് കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കോൺഗ്രസ് നേതൃത്വവും ബൂത്ത് കമ്മിറ്റികൾ വിളിച്ചുകൂട്ടി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ പലയിടത്തും
വോട്ട് പിടിത്തം തുടങ്ങിയത് നേതൃത്വങ്ങൾക്ക് തലവേദനയായിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടങ്ങാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.
No comments:
Post a Comment