റോഡുകൾ പകുതിയിലധികവും തകർന്നടിഞ്ഞു കിടക്കുന്നു മുൻ ഭരണസമിതികൾ നടപ്പാക്കിയ വിവിധ പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകാനാകാതെ തകർന്നടിഞ്ഞു കിടക്കുമ്പോൾ വീണ്ടും വീണ്ടും പദ്ധതികൾ പ്രഖ്യാപിച്ചു കൈയ്യടി നേടുന്ന കലാപരിപാടിയായി ഒരോ ബഡ്ജെറ്റ് സമ്മേളനവും മാറി. അത്യാഡംഭരപൂർവ്വം അതിദാരിദ്യർക്ക് വേണ്ടി നടപ്പാക്കിയ സ്വപ്നക്കൂട് പദ്ധതി മന്ത്രി കെ. എൻ. ബാലഗോപാലിന്റെ ഉത്ഘാടനത്തിൽ ഒതുങ്ങിയപ്പോൾ കർഷിക മേഖലയിൽ നെൽകൃഷിയ്ക്കായി നടപ്പാക്കിയ കതിർമണി പദ്ധതിയും നാടൻ മട്ടയരി വിപണിയിൽ എത്തിക്കുന്ന പദ്ധതിയും വഴിയാധാരമായി. 3 കോടി രൂപ, വിദ്യാർഥികളെ കൃഷി മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കാർഷിക മാസിക,തെങ്ങുകൃഷി വ്യാപന പദ്ധതി,കരിമ്പ് കൃഷി വ്യാപിപ്പിക്കുക,കശുമാവ് കൃഷി വ്യാപനം ഗ്രൂപ്പുകൾക്ക് കാർഷിക യന്ത്രങ്ങൾ വാങ്ങുക, കൽപകം വെളിച്ചെണ്ണ പദ്ധതി വിപുലീകരണം എന്നിങ്ങനെയുള്ള പദ്ധതികൾ വർഷാവർഷം തുകകൾ ബജറ്റിൽ അവതരിപ്പിച്ച് പ്രഖ്യാപനത്തിൽ ഒരുങ്ങും.ആതുരസേവനത്തിന് വരുമാനംകൂടി ഉറപ്പാക്കിയുള്ള പരിശീലനം നൽകുന്ന കൊല്ലം ജില്ലാ പഞ്ചായത്തിൻറെ . മാലാഖകൂട്ടം പദ്ധതിയും ആദ്യഘട്ടത്തിൽ അവസാനിച്ചപ്പോൾ മുക്കാൽ കോടി രൂപ ചെലവഴിച്ച് നാലര വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കലിൽ ആരംഭിച്ച കബഡി അക്കാഡമിയുടെ പ്രവർത്തനം സ്തംഭിച്ചു. അക്കാഡമി ഇന്ന് തുറക്കും നാളെ തുറക്കുമെന്ന പ്രതീക്ഷയിൽ കബഡി പ്രേമികളായ വിദ്യാർത്ഥികൾ ഓരോ ദിവസവും അക്കാഡമിക്ക് മുന്നിലെത്തി മടങ്ങുകയാണ്. കൊല്ലം: ജില്ലാ പഞ്ചായത്തിൻ്റെ മാതൃകാ പദ്ധതിയായ ആയുർപാലിയം പദ്ധതിയും വഴിയാധാരമായപ്പോൾ കരുനാഗപ്പള്ളി അഴീക്കൽ ബീച്ച് നവീകരണം പദ്ധതി പൂർത്തിയാക്കിയില്ല.പരിസ്ഥിതി സുരക്ഷ, ജല സുരക്ഷ/ ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ/ആരോഗ്യം, റോഡ് സുരക്ഷ/ സുരക്ഷിത ഡ്രൈവിംഗ്, കട്ടികളുടെ സുരക്ഷ എന്നിവയ്ക്കായി നിർദ്ദിഷ്ട മേഖലകളിൽ ആവശ്യമായ ബോധവൽക്കരണം, വിദ്യാഭ്യാസം, നിയമ നടപടികൾ എന്നിവ ഉറപ്പുവരുത്തി കൊല്ലം ജില്ലയെ ഒരു മോഡൽ ജില്ലയാക്കി മാറ്റുന്നതിനായി ആരംഭിച്ച സേഫ് കൊല്ലം പദ്ധതി എങ്ങുമെത്തിയില്ല.
കൊല്ലം ജില്ലാ പഞ്ചായത്ത് ജില്ലയിലെ പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി വിഭാവനം ചെയ്തിട്ടുള്ള പാർപ്പിട പദ്ധതിയായ സാഫല്യം പാർപ്പിട പദ്ധതി രണ്ടാം ഘട്ടത്തിൽ ഒരുങ്ങി.
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ സ്കൂൾ കുട്ടികൾക്കായി ഒരു ബോക്സിംഗ് അക്കാഡമിയുടെ പ്രവർത്തനമില്ല.
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ദൈനം ദിന കാര്യങ്ങൾ നടക്കുന്ന സ്കൂളുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിനെന്റെയും
ഉത്ഘാടന വേദികളായി മാറിയപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള
കോടി കണക്കിന് രൂപയുടെ ഫണ്ടുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് വാഹനങ്ങളുടെ ദുരുപയോഗം വഴി ലക്ഷകണക്കിന് രൂപയാണ് നഷ്ടം.
ബജറ്റ് പ്രഖ്യാപനങ്ങളായ സംരംഭകത്വ സംഗമം നടത്തുന്നതിനായി 10 ലക്ഷം രൂപ . സ്‌റ്റാർട്ടപ്പ് സംരംഭങ്ങളിൽ തൽപരരായ യുവസംരംഭകർക്കു നൂതനമായ പദ്ധതികൾ ഏറ്റെടുക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് യൂത്ത് ടെക് പദ്ധതിയ്ക്ക് 20 ലക്ഷം രൂപ . ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം നൽകാനായി ആംഗലേയ ഭാഷാജ്‌ഞാന പദ്ധതി, ജില്ലയിലെ കിടപ്പു രോഗികൾക്ക് പരിചരണം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന ഹോം കെയർ പഴ്സൻ പദ്ധതി തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത പദ്ധതികളാണ് പേ
പ്രഖ്യാപനം നടത്തി പേപ്പറിൽ ഒതുങ്ങി ഫണ്ട് വകമാറ്റിയും പൂർത്തിയാക്കിയതായുള്ള
രേഖകൾ കാണിച്ചും പദ്ധതികളുടെ പേരിൽ ഫണ്ടുകൾ അടിച്ചു മാറ്റുന്നത്.
ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള കുരിയോട്ടുമല, കോട്ടുക്കൽ ഫാമുകളിൽ കേ
കോടി കണക്കിന് രൂപ ചിലവഴിക്കുന്നുണ്ടെങ്കിലും വരവില്ലാത്തത് മൂലം നഷ്ടകച്ചവടമാണ്. ഈ ഫാമുകളിൽ
ഫാം ടൂറിസത്തിൻ്റെ ഭാഗമായി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഫാം ഫെസ്‌റ്റ് നടത്തി ലക്ഷകണക്കിന് രൂപയാണ് പൊടി പൊടിക്കുന്നത്.
കുരിയോട്ടുമല ഫാമിൽ നിന്ന് ജില്ലാ പഞ്ചായത്തിൻ ലേബലിൽ ഫാം ഫ്രഷ് മീറ്റ് പുറത്തിറക്കുമെന്ന വാഗ്ദാനവും ഫാമിൽ ആധുനിക സ്ലോട്ടർ ഹൗസ് ആരംഭിക്കുമെ
മെന്ന് പറഞ്ഞുവെങ്കിലും നടന്നിട്ടില്ല.ആയൂർ തോട്ടത്തറ ഹാച്ചറിയിൽ നിന്ന് കോഴിത്തീറ്റ ഉൽപാദിപ്പിച്ചു വിപണിയിലേക്ക് എത്തിക്കുന്നതിന് ഒരു കോടി രൂപയും വകയിരുത്തിയെങ്കിലും വകമാറ്റി.ഗ്രാമീണ കുളങ്ങൾ മാലിന്യമുക്‌തമാക്കുന്നതിനും ജില്ലയിലെ പ്രധാന ആറുകൾ ശുചീകരിക്കുന്നതിന് പട്ടികജാതി നഗറുകളിലെ മണ്ണൊലിപ്പ് തടയുന്നതിനായി സംരക്ഷണ ഭിത്തി നിർമ്മാണം എന്നീ പദ്ധതികൾ എവിടെയെത്തിയെ
യെന്ന് ചേദിച്ചാൽ ഉദ്യോഗസ്ഥർ കൈ മലർത്തും.ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വിതരണം,കാൻസർ ബാധിതരായ വയോജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് വസ്ത്രവിതരണം,ട്രാൻസ്ജെൻഡേഴ്‌സിനുള്ളപദ്ധതികൾ,ദാരിദ്ര്യ നിർമാർജനം പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള വിവിധ പദ്ധതികളും അട്ടിമറിയ്ക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്.കായികക്ഷമത, ഭക്ഷണ നിയന്ത്രണം എന്നിവയിൽ വിദ്യാർഥിനികൾക്ക് ശാസ്ത്രീയമായ അവബോധം നൽകൽ,വനിതകൾക്ക് ലാബുകൾ ആരംഭിക്കൽ,വനിതാ സംരംഭകർക്ക് സഹായം നൽകുക,
പെൺകുട്ടികൾക്കു ജൂഡോ, കരാട്ടെ പഠിപ്പിക്കുകഎന്നിങ്ങനെയുള്ള പദ്ധതികൾ വഴിയാധാരമാണ്. ഇപ്പോൾ.ഓരോ പഞ്ചായത്തിലും ഒരു കളിസ്‌ഥലം.പൊതുകുളങ്ങൾ നീന്തൽ പരിശീലന കേന്ദ്രങ്ങളാക്കുക,സ്റ്റേഡിയങ്ങളുടെ നവീകരണം എന്നിവ പ്രഖ്യാപനത്തിൽ ഒതുങ്ങി.
@ ഡോഗ് ഷെൽറ്റർ പദ്ധതി
ഉപേക്ഷിക്കപ്പെട്ടതോ ആക്രമണ സ്വഭാവമുള്ളതോ പ്രായമായതോ ആയ തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനായി കുരിയോട്ടുമല ഫാമിൽ നിർമിക്കുന്ന ഡോഗ് ഷെൽറ്റർ ഹോമിന്റെ പ്രവർത്തനത്തിനായി ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പദ്ധതി നടപ്പിലായില്ല തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതിനുള്ള എബിസി സെൻ്റർ പ്രവർത്തനത്തിനു പദ്ധതിയും എങ്ങുമെത്തിയില്ല.
@ മത്സ്യമേഖലയിൽ അഴിമതി കൃഷി
.
പൊതുകുളങ്ങളിലെ മത്സ്യക്കൃഷി, ഫാം നവീകരണം തുടങ്ങി വിവിധ പദ്ധതികൾ ഉണ്ടെങ്കിലും ആ പദ്ധതികൾ അഴിമതി നടത്താനുള്ള സ്വകാര്യ വ്യക്തികളുടെ കൈ
കൈകളിൽ എത്തുകയാണ്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു എഫ്ആർപി വള്ളങ്ങൾ വാങ്ങിനൽകുന്നതിനായുള്ള പദ്ധതി എങ്ങുമെത്തിയില്ല
ഇൻസുലേറ്റഡ് ബോക്‌സുകൾ സ്‌ഥാപിച്ചിട്ടില്ല, മത്സ്യക്കൃഷിക്ക് സബ്സിഡി നൽകുന്നതിനുള്ള പദ്ധതി കച്ചവടം നടത്താനുള്ള പദ്ധതിയായി മാറിയപ്പോൾ മത്സ്യമേ
മേഖലയിൽ അഴിമതി കൃഷിയായി, വനിതകൾക്ക് മത്സ്യത്തിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾക്കുള്ള പദ്ധതി ഇതുവരയും
തുടങ്ങിയിട്ടില്ല.
@ ജില്ലാ ആശ്പത്രി ഇല്ലാ ആശുപത്രിയാക്കി.
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ജില്ലാ ആശുപത്രിയിൽ മരുന്ന് പോലും ഇല്ല ഡോക്ടർമാർ ഇല്ല അനധികൃത നിയമനവും മുലം കുത്തഴിഞ്ഞ അവസ്ഥയിലാണ്.
പിഇടി സ്‌കാൻ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് അറുവധിച്ചുവെങ്കിലും പദ്ധതി നടപ്പിലായില്ല,
ഖരമാലിന്യ സംസ്കരണത്തിന് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടില്ല
വിക്ടോറിയ ആശുപത്രിയിൽ പ്രസവാനന്തര കിറ്റ് വിതരണം നടക്കുന്നില്ല.
പോഷകാഹാര വിതരണം സാബത്തിക പ്രതിസന്ധി മൂലം പ്രതിസന്ധിയിലാണ്.
No comments:
Post a Comment