Tuesday, 7 October 2025

സിപിഐ സമ്മേളനങ്ങളിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും എതിരെയുള്ള വിമർശനങ്ങൾ പരിശോധിക്കാൻ സിപിഎം

സി പി ഐ സമ്മേളനങ്ങളുടെ വിവരശേ രണവുമായി സിപിഎം
ചാത്തന്നൂർ :സിപിഐ സമ്മേളനങ്ങളിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും എതിരെയുള്ള വിമർശനങ്ങൾ പരിശോധിക്കാൻ സിപിഎം സംസ്ഥാന സമിതി ബ്രാഞ്ച് തലം വരെയുള്ള ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
സിപിഐയുടെ സമ്മേളനങ്ങളിൽ ബ്രാഞ്ച് തലം മുതൽ സംസ്ഥാന തലം വരെ എൽഡിഎഫ് സർക്കാരിൻ്റെ ഉന്നതസ്ഥാനങ്ങളിലുള്ളവരെ പരസ്യമായിവിമർശിക്കുന്നതിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള എൽഡിഎഫ് മന്ത്രിമാരുടെ പ്രകടനത്തെയും നിലപാടുകളെയും കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തൽ കൂടിയായിരുന്നു സിപിഐ 
സമ്മേളനങ്ങൾ സമ്മേളനങ്ങളിൽ  ശക്തമായ വിമർശങ്ങൾ ആണ് ഉയർന്നു വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ സമ്മേളനങ്ങളിൽ ഉയർന്നു വന്ന വിമർശനങ്ങൾ പരിശോധന നടത്താനും വിമർശിച്ചവരെ കണ്ടെത്താനുമുള്ള തീരുമാനവുമായി സിപിഎം മുന്നോട്ട് പോകുന്നത്. സംഘടന റിപ്പോർട്ടുകളിലും അനുബന്ധ പ്രമേയങ്ങളിലും തുടർ ചർച്ചകളിലും സിപിഎമ്മിനെയും ഭരണത്തെയും പരസ്യമായും രഹസ്യമായും വിമർശിക്കുന്നതിന് സമ്മേളനം നിയന്ത്രിച്ച ഉന്നത നേതാക്കൾ ശ്രമിക്കാഞ്ഞതും പല ഘട്ടത്തിലും നേതാക്കൾ തന്നെ വിമർശകരായി മാറിയതും സിപിഎം കമ്മിറ്റികളിൽ ചർച്ചയായി മാറിയിട്ടുണ്ട്. ജില്ലാ സമ്മേളനങ്ങളിൽ അവതരിപ്പിച്ച റിപ്പോർട്ടുകളിൽ പോലും സംസ്ഥാന ഭരണത്തിനും സിപിഎമ്മിനെതിരെയുമുള്ള വിമർശനങ്ങൾ സ്ഥാനം പിടിച്ചുവെന്ന് പത്രമാധ്യമങ്ങൾ പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്തതാണ് സിപിഎം ഇങ്ങനെയുള്ള തീരുമാനം എടുത്തത്.മുൻ സമ്മേളനങ്ങളിൽ നിന്നും വിഭിന്നമായി സിപിഐ സമ്മേളനങ്ങളിൽ ഇടത് ഐക്യത്തിന്  ദോഷകരമായ രീതിയിൽ വിമർശനങ്ങൾ ഉണ്ടായത് ഗൗരവകരമായ രീതിയിലാണ് സിപിഎം കാണുന്നത്. തൊഴിൽ സഹകരണ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ ചൂണ്ടികാട്ടി സിപിഐ പ്രതിനിധികൾ ശക്തമായ വിമർശനമാണ് ഉയർത്തിയത്.സിപിഎമ്മിൽ നിന്നും സിപിഐ യിൽ എത്തിയവർക്ക് സിപിഐ അമിത പ്രാധാന്യം നൽകിയ തും സിപിഎം നോക്കി കാണുന്നുണ്ട്.
സിപിഐ സമ്മേളനങ്ങളിൽ നടന്ന വിമർശനങ്ങളുടെ പത്രറിപ്പോർട്ടുകളിലും ദൃശ്യമാധ്യമങ്ങളിലും വന്ന റിപ്പോർട്ടുകൾ വൻതോതിൽ പ്രചരിച്ചത് ഇടത് മുന്നണിയ്ക്ക് ദോഷമായി മാറിയിട്ടുണ്ട്.ഇത് വരുന്ന ഇടത് മുന്നണിയോഗത്തിൽ ചർച്ച നടക്കാനിരിക്കെയാണ് സിപിഎം സിപിഐ സമ്മേളനങ്ങളുടെ വിവരശേഖരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

No comments:

Post a Comment