Friday, 24 October 2025

പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ നവചണ്ഡികയാഗവും ലക്ഷാർച്ചനയും ഗണപതിയ്ക്ക് അഷ്ടബന്ധകലശവും

പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ നവചണ്ഡികയാഗവും ലക്ഷാർച്ചനയും ഗണപതിയ്ക്ക് അഷ്ടബന്ധകലശവും

പരവൂർ : പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ നവചണ്ഡികയാഗവും ലക്ഷാർച്ചനയും ഗണപതിയ്ക്ക് അഷ്ടബന്ധകലശവും 29ന് തുടങ്ങി നവംബർ രണ്ടിന് അവസാനിക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. കെ. രാമചന്ദ്രഅഡിഗയുടെ മുഖ്യ കാർമ്മികത്തിലാണ് നവചണ്ഡികയാഗം നടക്കുന്നത്.29ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 6ന് തീർത്ഥജലഘോഷയാത്ര, വൈകുന്നേരം 5.30ന് ഭഗവതിസേവ, 6ന് തിരുവാതിര കളി. 30ന് വൈകുന്നേരം 5.30ന് അഷ്ട ബന്ധകലശപൂജ, 6ന് തിരുവാതിരകളി, 7ന് കൈകൊട്ടികളി. 31ന് രാവിലെ 7ന് ലക്ഷ>ർച്ചന, 9.40നും 10.05നുമകം ഗണപതിഭഗവാന്റെ അഷ്ടബന്ധകലശം, ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6.30ന് കൈകൊട്ടികളി, തിരുവാതിരകളി, 7.30ന് നൃത്തസന്ധ്യ. നവംബർ ഒന്നിന് 6.30ന് യാഗശാല പ്രവേശനം തുടർന്ന് ഭദ്രദീപ പ്രജ്വലനം, രാത്രി 8ന് സായാഹ്നഭക്ഷണം. 2ന് രാവിലെ 8ന് പ്രഭാതഭക്ഷണം തുടർന്ന് 
നവചണ്ഡികയാഗം ഉച്ചയ്ക്ക് 11.30ന് മഹാപൂർണ്ണാഹുതി, 11.30ന് അന്നദാനം.

കോൺക്രീറ്റ് മിശ്രിതം റോഡിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു

ചാത്തന്നൂർ: ഓടി കൊണ്ടിരുന്ന  ടാങ്കർ ലോറിയിൽ
കോൺക്രീറ്റ് മിശ്രിതം റോഡിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വഴിയാത്രക്കാരുടെ ദേഹത്ത്  കോൺക്രീറ്റ്  ലായിനി വീഴുകയും 
ചെയ്തു. പരവൂർ - ചാത്തന്നൂർ റോഡിൽ ഇന്നലെ വൈകുന്നേരം നാലരയിലെ മീനാട്  ഭാഗത്ത് പഞ്ചായത്തിന്റെ  അനുവാദമില്ലാതെ പ്രവർത്തിക്കുന്ന 
റെഡിമിക്‌സ്‌ പ്ളാന്റിൽ നിന്നും വർക്കല പോയി  തിരികെ വന്ന കോൺക്രീറ്റ്  മിശ്രിതം 
കൊണ്ട് പോകുന്ന  ടാങ്കർ ലോറിയിൽ നിന്നും കോൺക്രീറ്റ്  മിശ്രിതം പരവൂർ മുതൽ മീനാട് വരെയുള്ള ഭാഗത്ത് റോഡിൽ  നിരന്നത്. മിശ്രിതം റോഡിൽ നിരന്നതോടെ ഇരുചക്രവാഹനങ്ങൾ റോഡിൽ  വീണ് അപകടങ്ങൾ ഉണ്ടായതോടെ ബി ജെ പി പ്രവർത്തകർ  ഫയർഫോഴ്സുമായി ബന്ധപ്പെട്ടെങ്കിലും  ഫയർഫോഴ്സ് അധികൃതർ എത്താതിനെ തുടർന്ന്   പ്ളാന്റിൽ എത്തി  പ്രതിക്ഷേധം ഉയർത്തിയതോടെ പ്ളാന്റ്  
അധികൃതർ എത്തി റോഡ്  വെള്ളമൊഴിച്ച്  ക്ളീൻ ചെയ്യുകയായിരുന്നു
കോൺക്രീറ്റ് താഴെ വീണ സമയത്ത്  കൂടുതൽ വാഹനങ്ങളൊന്നും അതുവഴി കടന്ന് പോകാതിരുന്നതും കോൺക്രീറ്റ് മിശ്രിതം റോഡിൽ  വീഴുന്നത് കണ്ട നാട്ടുകാരും 
ഡ്രൈവർമാരും വാഹനങ്ങൾ ഒരുക്കി നിർത്തിയതും മൂലം
വൻ ദുരന്തം ഒഴിവായി. കമ്പനി  അധികൃതരുടെയും ഡ്രൈവറുടെയും  അശ്രദ്ധയാണ് ഈ അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ഥിരമായിട്ടും കബനി അധികൃതർ നടപടിയെടുക്കാത്തതിൽ പൊതുജനങ്ങളിൽ നിന്നും ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
ഫോട്ടോ: റോഡിൽ വീണ കോൺക്രീറ്റ് മിശ്രിതം കബനി അധികൃതർ എത്തി ക്ളീൻ ആക്കുന്നു.

Thursday, 23 October 2025

കൊല്ലം-ആയൂർ, പാരിപ്പള്ളി-മടത്തറ, ഇത്തിക്കര-ആയൂർ

ചാത്തന്നൂർ : കൊല്ലം-തിരുവനന്തപുരം 
ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന റോഡുകൾ  വിൿസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കൊല്ലം-ആയൂർ, പാരിപ്പള്ളി-മടത്തറ, ചാത്തന്നൂർ - ഓയൂർ - ആയൂർ റോഡുകൾ ആണ് ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ. 
രാപകലില്ലാതെ ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതകൾ വീതികൂട്ടി നാല് വരി പാതയാകണമെന്ന ആവശ്യം ശക്തമാകുകയാണ്‌.
ഇവയുടെ തകർച്ച പരിഹരിക്കാനോ അപകടസൂചകങ്ങൾ സ്ഥാപിക്കാനോ ഗതാഗതക്കുരുക്ക് ഒഴിവാക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ദേശീയപാതയുടെ നിർമാണജോലികൾ നടക്കുന്നതിനാൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കി എംസി റോഡിലേക്ക് എത്താൻ ധാരാളം യാത്രക്കാർ ഈ പാതകളെ ആശ്രയിക്കുന്നുണ്ട്.
വളവുകളും തിരിവുകളും നിറഞ്ഞ ചാത്തന്നൂർ -ആയൂർ റോഡിൽ അപകടസൂചകങ്ങൾ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകൾ കത്തുന്നിടങ്ങളും വിരളമാണ്. രാത്രിയിൽ കാട്ടുപന്നികളുടെ ശല്യവുമുണ്ട്. പാരിപ്പള്ളി-മടത്തറ പാതയുടെ അവസ്ഥയും ഇതുതന്നെ. ദേശീയപാതയെയും എംസി റോഡിനെയും മലയോര ഹൈവേയെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായിട്ടും രാത്രി യാത്രാ സൗകര്യമില്ലാത്തത് ധാരാളം പേരെ വലയ്ക്കുന്നുണ്ട്.

@ കൊല്ലം - ആയൂർ പാത നാല് വരിയാക്കണം

കൊല്ലം റെയിൽവേ സ്റ്റേഷൻമുതൽ ആയൂർവരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. അമ്പതിലധികം ബസുകൾ സർവീസ് നടത്തുന്ന പാതയാണിത്. അയത്തിൽമുതൽ ചെമ്മാൻമുക്കുവരെ രണ്ട് വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ കുരുക്ക് രൂക്ഷമാകും.
മലേവയൽ, കോടാലിമുക്ക് പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ടുമുണ്ടാകും.
മലേവയൽ-പാലമുക്ക് പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധമാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഇവിടെയും പാത പൂർണമായും തകർന്നുകിടക്കുകയാണ്
മുട്ടക്കാവ്-കുണ്ടുമൺ ഭാഗത്ത് പാതയുടെ ഒരുവശത്ത് 30 അടിയിലേറെ താഴ്ചയുള്ള കുഴിയാണ്. സംരക്ഷണവേലിയോ അപകടമുന്നറിയിപ്പുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ധാരാളം വീടുകൾ ഇവിടെയുണ്ട്. മറുഭാഗവും ജനവാസമേഖലയാണ്.
പാതയുടെ വീതിക്കുറവും ഒരുവശത്തെ താഴ്ചയും കൊടുംവളവുമാണ് അപകടസാധ്യത കൂട്ടുന്നത്. ദേശീയപാതാ നിർമാണത്തിനുള്ള മെറ്റലും പാറപ്പൊടിയുമായി ട്രക്കുകൾ ഇതുവഴിയാണ് നിരന്തരം കടന്നുപോകുന്നത്. ബസ് യാത്രികരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും ഭീതിയോടെയാണ് ഇതുവഴി പോകാറ്. പാതകൾ അപകടരഹിതമാക്കണമെന്ന ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്


ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ സജില പ്രസിഡന്റ് സ്ഥാനവും മെബർ സ്ഥാനവും രാജിവച്ചു.

ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  ടി.ആർ സജില പ്രസിഡന്റ് സ്ഥാനവും 
മെബർ സ്ഥാനവും രാജിവച്ചു. 
ചാത്തന്നൂർ ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  ടി.ആർ സജില പ്രസിഡന്റ് സ്ഥാനവും 
മെബർ സ്ഥാനവും രാജിവച്ചു. ഇന്നലെ ഉഴയ്ക്ക് രണ്ട് മണിയോടെ പഞ്ചായത്തിൽ എത്തിയ ശേഷമാണ് ടി.ആർ സജിലയും സജിലയ്ക്ക് ഒപ്പം സി പി എമ്മിൽ നിന്നും കൂറുമാറിയ സുചിത്രയും സെക്രട്ടറിയ്ക്ക്  മുന്നിലെത്തി രാജികത്ത് കൈമാറിയത്. 
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി പി എമ്മിൽ  നിന്നും വിജയിച്ച ഇരുവരും 
2023ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം വിമതയായി 
 ടി.ആർ സജിലയ പ്രസിഡന്റായി. എൽഡിഎഫിൻ്റെ ഔദ്യോഗിക സ്‌ഥാനാർഥി സിപിഎമ്മിലെ മിനി മോൾ ജോഷിനെയാണ് പരാജയപ്പെടുത്തിയത്. സിപിഎം വിമത ടി.ആർ. സജിലയ്ക്ക് 8 വോട്ടും മിനി മോൾ ജോഷിനു 6 വോട്ടും ലഭിച്ചു. ടി.ആർ.സജില, സുചിത്ര എന്നീ 2 അംഗങ്ങൾ സിപിഎമ്മിൽ നിന്നു കൂറുമാറി വോട്ടു ചെയ്തു. സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ചു സിപിഎം വിമതയ്ക്കു കോൺഗ്രസ് പിന്തുണ നൽകുകയായിരുന്നു. ബിജെപി വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. 16 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫിൽ സിപിഎം-5, സിപിഐ -2, സ്വതന്ത്രൻ -ഒന്ന് ഉൾപ്പെടെ 8 അംഗങ്ങളും കോൺഗ്രസ്-6, ബിജെപി-2 എന്നായിരുന്നു കക്ഷി നില. തുടർന്ന് യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ്  ആയ സജില കോൺഗ്രസുമായി അഭിപ്രായ വിത്യാസമുണ്ടായി കോൺഗ്രസുമായി അകന്ന് ജി.എസ്.ജയലാൽ എം എൽ എ യുടെ ഇടപെടലിൽ സി പി ഐയുമായി ചർച്ചകൾ നടന്ന് വരികയാണ് ഇന്നലെ പഞ്ചായത്തിൽ ഉണ്ടായ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു കൊണ്ട് രാജിവച്ചത്.

മീനാട് വാർഡിൽ തിരഞ്ഞെടുപ്പ് കാര്യാലയം തുറന്ന് ബിജെപി

മീനാട് വാർഡിൽ തിരഞ്ഞെടുപ്പ് കാര്യാലയം തുറന്ന് ബിജെപി 

ചാത്തന്നൂർ :  മീനാട് വാർഡിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ച് കൊണ്ട്  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഭദ്രദീപപ്രകാശനം നടത്തി
ഓഫീസ് പ്രവർത്തനം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ മീനാട് ശ്യാം അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ സി.രാജൻപിള്ള,  ഗ്രാമപഞ്ചായത്ത്‌ അംഗം ബീനരാജൻ,സഹകരണസെൽ ജില്ലാ കൺവീനർ എസ്.വി.അനിത്ത്,വാർഡ് പ്രസിഡന്റ്‌ രാഹുൽരാജ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം തിരുവനന്തപുരം മേഖല കമ്മിറ്റി പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ഉത്ഘാടനം ചെയ്യുന്നു.

Wednesday, 22 October 2025

കല്ലുവാതുക്കലിൽ ബിജെപി പടയൊരുക്കം തുടങ്ങി നൂറോളം കോൺഗ്രസ്‌ പ്രവർത്തകർ ബിജെപിയിൽ

കല്ലുവാതുക്കലിൽ ബിജെപി പടയൊരുക്കം തുടങ്ങി നൂറോളം കോൺഗ്രസ്‌ പ്രവർത്തകർ  ബിജെപിയിൽ

ചാത്തന്നൂർ :കല്ലുവാതുക്കലിൽ ബിജെപി പടയൊരുക്കം തുടങ്ങി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി ആധിപത്യം ഉറപ്പിക്കാൻ ബിജെപി. കോൺഗ്രസിൽ നിന്നും
നൂറോളം പേര് ബിജെപിയിൽ ചേർന്നു.
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്‌ മുൻ ഗ്രാമപഞ്ചായത്ത്‌ അംഗവും കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സജീവ് സജിഗത്തിലിന്റെ നേത്രത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ ബിജെപി യിൽ എത്തിയത് സിപിഎം,സിപിഐ രാക്ഷ്ട്രീയപാർട്ടികളിൽ നിന്നും വന്ന പ്രവർത്തകരും അംഗത്വം എടുത്തിട്ടുണ്ട്.
പാരിപ്പള്ളി മീനബലത്ത് നടന്ന രാക്ഷ്ട്രീയ വിശദീകരണ യോഗത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ബിജെപിയിൽ എത്തിയവർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌.ജി.കുറുമണ്ടൽ അധ്യക്ഷത വഹിച്ചു,ബിജെപി സംസ്ഥാന സമിതി അംഗം കിഴക്കനേലസുധാകരൻ,
ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാജേന്ദ്രൻ മാസ്റ്റർ, സജീഷ് അപ്പുമാങ്കൂട്ടം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മണൻ, വിഷ്ണുകുറുപ്പ്,പാരിപ്പള്ളി മേഖലപ്രസിഡന്റ്‌ സുരേഷ്ചന്ദ്രൻപിള്ള, കർഷകമോർച്ച സംസ്ഥാന സമിതി അംഗം മുരളീധരൻ, കല്ലുവാതുക്കൽ മേഖല പ്രസിഡന്റ്‌ വിഷ്ണു വർക്കല എന്നിവർ സംസാരിച്ചു.

@ കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണം ബിജെപി തിരിച്ചു പിടിക്കും -എസ്. പ്രശാന്ത് 

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണം
മുഴുവൻ സീറ്റുകളും നേടി
ബിജെപി തിരിച്ചു പിടിക്കുമെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ് പ്രശാന്ത് പറഞ്ഞു. ബിജെപിയുടെ ഭരണ ത്തെ അട്ടിമറിയ്ക്കാൻ നേതൃത്വം കൊടുത്ത ഇടത് വലത് അവിശുദ്ധ കൂട്ടുകെട്ടിന് ഈ തിരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകാൻ കല്ലുവാതുക്കലിലെ ജനങ്ങൾ കാത്തിരിക്കുകയാണ് അതിന്റെ തെളിവാണ് ഇന്ന് മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം സജീവ് സജിഗത്തിൽ അടക്കം
 നൂറോളം വരുന്ന കോൺഗ്രസ്‌ പ്രവർത്തകർ ബിജെപിയിൽ ചേർന്നത്.വരും ദിവസങ്ങളിൽ കൂടുതൽ ആൾക്കാർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ സീറ്റുകളിലും ബിജെപി യ്ക്ക് വിജയസാധ്യതയുണ്ട് ഇണ്ടി സഖ്യത്തെ പരാജയപ്പെടുത്തി ബിജെപി നേത്രത്വം കൊടുക്കുന്ന എൻ ഡി എ  വിജയിക്കുമെന്നും എസ്. പ്രശാന്ത് പറഞ്ഞു.

കേന്ദ്രസർക്കാരിൻ്റെ അമൃത് സമ്പൂർണകുടിവെള്ളപദ്ധതി നടപ്പാക്കി പരവൂർ നഗരസഭ

കേന്ദ്രസർക്കാരിൻ്റെ അമൃത് സമ്പൂർണ
കുടിവെള്ളപദ്ധതി നടപ്പാക്കി പരവൂർ നഗരസഭ

പരവൂർ : സംസ്ഥാനത്ത് ആദ്യമായി കേന്ദ്രസർക്കാരിൻ്റെ അമൃത് സമ്പൂർണ
കുടിവെള്ളപദ്ധതി നടപ്പാക്കി പരവൂർ നഗരസഭ. മന്ത്രി റോഷി അഗസ്റ്റിൻ പൂർത്തീകരണോദ്ഘാടനം നിർവഹിച്ചു കൊണ്ട്  പദ്ധതി നാടിന് സമർപ്പിച്ചു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. 3221 ഗാർഹിക കണക്‌ഷനുകൾ പുതുതായി നൽകി. 6439 ഗാർഹിക കണക്‌ഷനുകളാണ് ഉണ്ടായിരുന്നത്. 43.4 കിലോമീറ്റർ പുതിയ പൈപ്പുലൈനുകൾ സ്ഥാപിച്ചു. ജപ്പാൻ കുടിവെള്ളപദ്ധതിയുടെ 700 മില്ലി മീറ്റർ, 400 മില്ലി മീറ്റർ പൈപ്പുകൾ പുനഃസ്ഥാപിച്ചു. ജപ്പാൻകുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള 98 പൈപ്പുലൈനുകളുടെ ചോർച്ചയും പരിഹരിച്ചു. തെക്കുംഭാഗം, പൊഴിക്കര, പുക്കുളം സുനാമി ഫ്ളാറ്റ് എന്നിവിടങ്ങളിലേക്ക് പ്രത്യേകം പൈപ്പുലൈൻ സ്ഥാപിച്ചു. ആയിരവില്ലി, പശുമൺ ഏലാകൾക്കു സമീപമുള്ള വീടുകളിലേക്ക് പാടത്തുകൂടി ജിഐ പൈപ്പ് സ്ഥാപിച്ച് കണക്‌ഷൻ നൽകി. ഒമ്പത് ദശലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം പരവൂരിലെത്തുന്നത്. ചോർച്ചയുണ്ടായിരുന്ന പുക്കുളത്തെ ജലസംഭരണിയുടെ ശേഷി 30.9 ലക്ഷം ലിറ്ററായി വർധിപ്പിച്ചു. നേരത്തേ വശങ്ങളിലെ ഭിത്തികളുടെ ചോർച്ചമൂലം കൂടുതൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. ഭിത്തികൾ ബലപ്പെടുത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. തീരദേശമേഖലകളിലേക്കുൾപ്പെടെ ശക്തിയിൽ വെള്ളം പമ്പുചെയ്യാൻ ഇതുവഴി കഴിയുന്നുണ്ട്. പൈപ്പിടാൻ പൊളിച്ച 16.5 കിലോമീറ്റർ റോഡും പുനഃസ്ഥാപിച്ചു. 16.32 കോടി രൂപ ചെലവിലാണ് അമൃത് പദ്ധതി നടപ്പാക്കിയത്. നഗരങ്ങളിൽ കുടിവെള്ളലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയാണിത്. എല്ലാവീടുകളിലും കുടിവെള്ളത്തിൻ്റെ ലഭ്യത ഉറപ്പാക്കുക, പൈപ്പുലൈനുകൾ ശക്തിപ്പെടുത്തുക, കാലപ്പഴക്കം ചെന്ന പൈപ്പുലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുക, ജലമലിനീകരണം കുറയ്ക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പദ്ധതിച്ചെലവിൻ്റെ 50 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും 10 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വഹിക്കുന്ന പദ്ധതിയാണിത്. ജി.എസ്.ജയലാൽ.എം.എൽ എ അധ്യക്ഷത വഹിച്ചു.എൻ.കെ.
പ്രേമചന്ദ്രൻ. എം.പി മുഖ്യാതിഥിയായി പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, 
വൈസ് ചെയർമാൻ സഫർകയാൽ, എസ് എൻ വി ബാങ്ക് പ്രസിഡന്റ് 
നെടുങ്ങോലം രഘൂ, കൗൺസിലർമാരായ സ്വർണ്ണമ്മ സുരേഷ്, എസ്. ഗീത, എസ്. ശ്രീലാൽ, ബി.ജെ പി പരവൂർ മണ്ടലം പ്രസിഡന്റ് പ്രദീപ്.ജി. കുറുമണ്ടൽ എന്നിവർ സംസാരിച്ചു.

@  അമ്യത് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ 
 കേന്ദ്ര സർക്കാരിന്റെ പേര്  പറയാതെ കോർപ്പറേഷനും എം എൽ എയും

കേന്ദ്ര സർക്കാർ പദ്ധതിയായ അമ്യത് പദ്ധതിയും ജൽ ജീവൻ മിഷൻ പദ്ധതിയും സംസ്ഥാന സർക്കാരിന്റെയും പരവൂർ മുൻസിപ്പാലിറ്റിയുടെയും പദ്ധതിയാക്കി അവതരിപ്പിച്ചു കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ചത് പരവൂരിൽ രാഷ്ട്രിയ വിവാദമായി മാറുന്നു. അൻപത് ശതമാനം കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമൃത് കുടിവെള്ള പദ്ധതിയുടെയും പൂർണ്ണമായും കേന്ദ്ര സർക്കാർ സർക്കാർ ഫണ്ട് ഉപയോഗിച്ച് . നടക്കുന്ന ജൽ ജീവൻ പദ്ധതിയും ആറ് മാസം മുൻപ് പൂർത്തിയായിട്ടും ഉത്ഘാടനം വൈകിച്ചു കൊണ്ട് ജി.എസ്.ജയലാൽ എം.എൽ എ യുടെ പോക്കറ്റ് പദ്ധതിയായ ദാഹനീർ പദ്ധതിയാണ് എന്ന് വരുത്തി രണ്ട് പദ്ധതികളും ഉത്ഘാടനം ചെയ്യുകയായിരുന്നു. ഉത്ഘാടന നോട്ടീസിലും പ്രചരണ ബോർഡുകളിലും എങ്ങും തന്നെ കേന്ദ്രസർക്കാരിന്റെ പേര് പറയാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. 

@ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അപമാനിച്ചു എം എൽ എ യും നഗരസഭയും 

അമ്യത് പദ്ധതിയുടെ ഉത്ഘാടന ചടങ്ങിനും രണ്ട് മണിക്കൂർ മുൻപ് സമ്മേളന സ്ഥലത്ത് എത്തിയ മുഖ്യാതിഥി എൻ.കെ.പ്രേമചന്ദ്രൻ.എം.പി മന്ത്രി എത്തുന്നതിനും ഒരു മണിക്കൂർ മുൻപ് സമ്മേളന സ്ഥലത്ത് എത്തിയിരുന്നു എന്നിട്ടും സമ്മേളനം തുടങ്ങാതെ മന്ത്രിയും എം എൽ എ യും എത്തിയതിന് ശേഷമാണ് സമ്മേളനം തുടങ്ങിയത്. തുടർന്ന് വഴിപാട് പോലെ പ്രസംഗവും ഉത്ഘാടനവും നടത്തിയതോടെ  അധ്യക്ഷനായ എം.എൽ എ യും മന്ത്രിയും സമ്മേളന സ്ഥലം വിട്ടതോടെ  സദസും ശൂന്യമായി തുടർന്ന് എൻ.കെ പ്രേമചന്ദ്രൻ 
എം.പി മുഖ്യ പ്രഭാഷണം നടത്താതെ  സമ്മേളനനഗരി വിട്ടു. യു ഡി എഫുകാരിയായ ചെയർപേഴ്സൺ പി.ശ്രീജ ഇടതുപക്ഷ നേതാക്കൾക്കും എം എൽ എ യുടെയും  പരിപാടികൾക്ക് ഒത്താശ ചെയ്യുന്ന നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് അണികളില്ല സ്ഥാനാർഥിയാവാൻ ആളിനെ കിട്ടാനില്ല

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്  അണികളില്ല സ്ഥാനാർഥിയാവാൻ ആളിനെ കിട്ടാനില്ല ഗതികേടിന്റെ നടുമുറ്റത്ത് കോൺഗ്രസ്‌.

ചാത്തന്നൂർ : തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്  അണികളില്ല സ്ഥാനാർഥിയാവാൻ ആളിനെ കിട്ടാനില്ല ഗതികേടിന്റെ നടുമുറ്റത്ത് കോൺഗ്രസ്‌. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലാണ് സ്ഥാനാർഥികളാവാൻ യു ഡി എഫ് ആളിനെ തപ്പി നടക്കുന്നത്.പട്ടികജാതി സംവരണ വാർഡുകൾ ആയ സിവിൽസ്റ്റേഷൻ, ഞവരൂർ എന്നീ വാർഡുകളിലാണ് സ്ഥാനാർഥികൾക്ക് വേണ്ടി കോൺഗ്രസ്‌ നെട്ടോട്ടമോടുന്നത്. 
ഞവരൂർ വാർഡിൽ ആളിനെ കിട്ടാതായതോടെ വയലിക്കട വാർഡിൽ നിന്നുമുള്ള നിലവിലുള്ള പട്ടികജാതി അംഗത്തിനെ കൊണ്ട് വരാനുള്ള നീക്കമാണ് നടത്തുന്നത്.പട്ടികജാതി വനിത വാർഡായ സിവിൽസ്റ്റേഷൻ വാർഡിൽ പഞ്ചായത്ത്‌ മുഴുവൻ അരിച്ചുപറക്കിയിട്ടും ഒരാളിനെയും കിട്ടാത്ത അവസ്ഥ. വനിത വാർഡുകളായ ബ്ലോക്ക്, താഴം, എം. സി പുരം, മാമ്പള്ളിക്കുന്നം, കോയിപ്പാട്, വരിഞ്ഞം ഇടനാട്, കോട്ടവാതുക്കൽ
എന്നിവടങ്ങളിൽ നേതാക്കന്മാരുടെ ഭാര്യമാരെ നിർത്താൻ നീക്കം നടക്കുമ്പോൾ ജനറൽ സീറ്റായ കാരംകോട്, മീനാട്, കല്ലുവട്ടാംകുഴി, മീനാട് എന്നിവടങ്ങളിൽ പ്രവർത്തന രംഗത്തുള്ള നേതാക്കൾ പോലും സ്ഥാനാർഥികളാവാൻ തയ്യാറല്ല ന്യുനപക്ഷ സമുദായത്തിലുള്ളവർ കൂടുതലുള്ള വാർഡുകൾ ആയ പാലവിള, വയലിക്കട,ഏറം എന്നീ വാർഡുകൾ മാത്രമാണ് യു ഡി എഫ് വിജയസാധ്യത കാണുന്നത്. ഇക്കുറി ജയിച്ച അഞ്ചു സീറ്റുകളിൽ രണ്ടു സീറ്റുകൾ പോകുമെന്ന് കണക്ക് കൂട്ടുന്ന യു ഡി എഫ് മൂന്ന് സീറ്റ് ഉറപ്പ് ആണെന്ന് കണക്ക് കൂട്ടി ആ സീറ്റുകളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ബൂത്ത് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും പോലും പലയിടത്തും സജീവമല്ലാത്തത് ആണ് പലരും സ്ഥാനാർഥിയാവാൻ നിൽക്കാൻ മടിക്കുന്നത് എന്നാണ് കോൺഗ്രസ്‌ നേതാക്കൾ ചൂണ്ടികാട്ടുന്നത് കടലാസ്സിൽ ഒതുങ്ങുന്ന കമ്മിറ്റികൾ പോലും ചാത്തന്നൂർ പഞ്ചായത്തിന്റെ പല വാർഡുകളിലും ഇല്ലെന്ന് കോൺഗ്രസ്‌ പ്രവർത്തകർ തന്നെ സമ്മതിക്കുമ്പോൾ കോൺഗ്രസ്‌ ചാത്തന്നൂർ പഞ്ചായത്തിൽ ചരമഗീതം അടയുന്ന കാഴ്ചയാണ് കാണുന്നത്.

Thursday, 16 October 2025

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കം:വനിതാസ്ഥാനാർത്ഥികൾക്ക് വേണ്ടി നെട്ടോട്ടം

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കം:വനിതാസ്ഥാനാർത്ഥികൾക്ക് വേണ്ടി നെട്ടോട്ടം 

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണ സീറ്റുകളുടെ ഞെ
ഞെറുക്കെടുപ്പ് പൂർത്തിയായതോടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു  വനിതാ സ്ഥാനാർത്ഥികള   കണ്ടെത്താൻ  രാഷ്ട്രീയ പാർട്ടികൾ   നെട്ടോട്ടം  തുടങ്ങി. സീറ്റുകൾ കൂടുതലും വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ളതിനാൽ  അവരെ അടുക്കളയിൽ നിന്ന്   അരങ്ങത്തേയ്ക്കിറക്കാൻ രാഷ്ട്രീയ പാർട്ടികൾ  കിണഞ്ഞു   ശ്രമിക്കുകയാണ്.
കുടുംബശ്രീ, ഹരിതകർമ്മസേന, തൊഴിലുറപ്പ് മേറ്റുമാർ, ആശവർക്കർമാർ
 എന്നീവരുടെ പിന്നാലെയാണ് രാഷ്ട്രിയ പാർട്ടികൾ 
വനിതാ സ്ഥാനാർത്ഥികളുടെ  ബാഹുല്യം  സ്ഥാനാർത്ഥിക്കുപ്പായം തയ്പ്പിച്ചു കാത്തിരിക്കുന്ന പുരുഷ കേസരികൾക്കാണ്  പാരയാകുന്നത്.18 വാർഡുള്ള  ഒരു ഗ്രാമപ‌ഞ്ചായത്തിൽ  പത്ത് വാർഡുകൾ സംവരണവാർഡുകളായിരിക്കും.ശേഷിക്കുന്ന കുറച്ച്  ജനറൽ വാർഡുകളിൽ മാത്രമാണ് പുരുഷന്മാർക്ക്    മൽസരിക്കാനാവുക . അതിലും വനിതകളുടെ തള്ളികയറ്റമുണ്ടാവുമോ  എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയും പുറത്തിറങ്ങിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു രാഷ്ട്രീയ പാർട്ടികളും  മുന്നൊരുക്കപ്രവർത്തനങ്ങൾ
കരുതികൂട്ടി മുന്നേ ആരംഭിച്ചു  കഴിഞ്ഞിരുന്നു. ഓരോ മുന്നണിയിലേയും  ഘടകക്ഷികളും തനതായ  പ്രവർത്തനമാണ്  നടത്തുന്നത് . ബി ജെ പി എല്ലാ  പഞ്ചായത്തിലും  വാർഡ് - ബൂത്ത് കമ്മിറ്റികൾ  രൂപീകരിച്ചു  പാർട്ടി വാർഡ് സമ്മേളനങ്ങളും മണ്ഡലം സമ്മേളനങ്ങളും പൂർത്തിയാക്കി.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ശില്പശാലകളും സംഘടിപ്പിച്ചു കൊണ്ട് 
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനാണ്  മുൻഗണന നൽകിയിട്ടുള്ളത്. സി പി എമ്മും വാർഡ് കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കോൺഗ്രസ് നേതൃത്വവും  ബൂത്ത് കമ്മിറ്റികൾ വിളിച്ചുകൂട്ടി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ പലയിടത്തും 
വോട്ട്  പിടിത്തം തുടങ്ങിയത് നേതൃത്വങ്ങൾക്ക് തലവേദനയായിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടങ്ങാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.

മുതിർന്ന സ്വയം സേവകനും കയർ വ്യവസായിയുമായിരുന്ന മുണ്ടും തലയ്ക്കൽ സോമരാജന് യാത്രമൊഴി

മുതിർന്ന സ്വയം സേവകനും കയർ വ്യവസായിയുമായിരുന്ന മുണ്ടും തലയ്ക്കൽ സോമരാജന് യാത്രമൊഴി

പരവൂർ: മുതിർന്ന സ്വയം സേവകനും കയർ വ്യവസായിയുമായിരുന്ന മുണ്ടും തലയ്ക്കൽ സോമരാജന് യാത്രമൊഴി നല്കാൻ വൻജനാവലി ഒഴുകിയെത്തി ജീവിതത്തിന്റെ നാനാ മേഖലയിലുള്ള വ്യവസായികളും സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം വൻജനാവലിയാണ് പരവൂർ ഒല്ലാലിലെ മുണ്ടും തലയ്ക്കൽ വീട്ടിൽ എത്തിയത്. ഇന്നലെ രാവിലെ ഒൻപതരയോടെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളുടെ അകബടിയോടെ വിലാപയാത്രയായാണ് ഒല്ലാലിലെ വീട്ടിൽ എത്തിച്ചത് തുടർന്ന് ആയിരങ്ങൾ അന്ത്യോപചാരം അർപ്പിക്കാനെത്തി മൂന്ന് മണിയോടെ കർമ്മങ്ങൾ പൂർത്തിയാക്കി സംസ്കാരം നടത്തി. രാഷ്ട്രിയ സ്വയം സേവക സംഘം ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ് സുദർശനൻ,പ്രാന്ത്രിയ വ്യവസ്ഥ പ്രമുഖ് രാജൻ കരൂർ, പ്രാന്തിയ സഹ പ്രചാർ പ്രമുഖ് എം.സതീശൻ, ജന്മഭൂമി യൂണിറ്റ് മാനേജർ
സി.കെ.ചന്ദ്രബാബു,മുതിർന്ന പ്രചാരകന്മാരായ കൃഷ്ണൻകുട്ടി,  ടി.എസ്.അജയൻ, മീനാട് ഉണ്ണി,ജില്ലാ സംഘചാലക്  ആർ.ഗോപാലകൃഷ്ണൻ, വിഭാഗ് കാര്യവാഹ് സി.  പ്രദീപ്, 
പ്രാന്തിയ കാര്യകാര്യ സദസ്യന്മാരായ വി.മുരളീധരൻ, വി.പ്രതാപൻ, 
എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റെ് ബി.ഐ. ശ്രീനാഗേഷ്, എസ് എൻ ഡി പി ചാത്തന്നൂർ യൂണിയൻ സെക്രട്ടറി വിജയകുമാർ,എസ്എൻ വി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, എസ് എൻ വി സമാജം പ്രസിഡന്റ് ആർ.സാജൻ, ബി.ജെ പി ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, തിരുവനന്തപുരം മേഖല പ്രസിഡന്റെ ബിബി.ഗോപകുമാർ, സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരൻ,ജില്ലാ വൈസ് പ്രസിഡന്റ് പരവൂർ സുനിൽ, ട്രഷറർ സി രാജൻ പിള്ള തുടങ്ങി സംഘ പരിവാർ പ്രസ്ഥാനങ്ങളിലെ വിവിധ രംഗങ്ങളിലുള്ളവർ ആദാരജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

Wednesday, 15 October 2025

ചിറക്കര ക്ഷേത്രം വാർഡിൽ കുന്ന് മുക്കിനടുത്തു രാവണൻ പൊയ്കയുടെ കരയിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്..

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലെ പോക്കറ്റ് റോഡുകൾ മാലിന്യം തള്ളലിന്റെ കേന്ദ്രങ്ങളായി മാറുന്നു. പലയിടത്തും നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ദൂരെ സ്‌ഥലങ്ങളിൽ നിന്ന് രാത്രികാലങ്ങളിലും പുലർച്ചെയുമായി വൻതോതിൽ ആണ് പാഴ് വസ്‌തുക്കൾ റോഡരികിൽ തള്ളുന്നത്. നേരത്തെ പാതയോരത്തെ കാടുപിടിച്ച പ്രദേശങ്ങളിലാണ് ഇത്തരം മാലിന്യം തള്ളൽ നടന്നിരുന്നത്. എന്നാൽ സമീപത്തെ കടകളിലും മറ്റും ക്യാമറകൾ ഉള്ളതിനാൽ ഇത്തരം സ്ഥ‌ലങ്ങൾ ഒഴിവാക്കുന്നവർ നേരെ ഉൾറോഡുകളിലേക്കാണ് നീങ്ങുന്നത്.  തോടരുകളിലും കനാൽ തീരങ്ങളിലുമാണ്  ഏറെക്കാലമായി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്ചീഞ്ഞളിഞ്ഞ ഭക്ഷ്യവസ്‌തുക്കളും  കുട്ടികളുടെ വിസർജ്യം  അടക്കം  കൊണ്ടുവന്നിടുന്നത്. ചിറക്കരയിലെ രാവണൻ പൊയ്കയുടെ കരയിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്.
ഇവിടെ വേസ്റ്റുകൾ കൊണ്ടിട്ടു അഴുകി റോഡിൽ കൂടി ജനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.  കെ.ഐ.പി കനാലിന് സമാന്തരമായുള്ള 
പോക്കറ്റ് റോഡിലും പോളച്ചിറ  ഏലായ്ക്ക്  സമാന്തരമായുള്ള ഏലാ റോഡിലും 
വൻതോതിൽ മാലിന്യം തള്ളൽ നടക്കുന്നുണ്ട്. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ചില വീടുകളുടെ സമീപത്താണ് കിറ്റുകളിൽ മാലിന്യം കൊണ്ടുവന്നിരുന്നത്. ഇത് കാക്കകളും തെരുവുനായ്ക്കളും ചേർന്ന് റോഡാകെ പരത്തുന്നു. ഇതോടെ പരിസരമാകെ ദുർഗന്ധപൂരിതമാകുകയും ചെയ്യുന്നു. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഒന്നും ഉണ്ടായില്ല. റോഡിലും അടുത്തിടെയായി മാലിന്യം തള്ളൽ വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരവൂർ- ചാത്തന്നൂർ റോഡിൽ നെടുങ്ങോലം കോട്ടേക്കുന്ന് ഭാഗത്ത് മാലിന്യം തള്ളൽ കുടിയിട്ടുണ്ട്. സദാ ആൾസഞ്ചാരമുള്ള റോഡ് ആയതിനാൽ നേരത്തെ ഈ പ്രശ്ന‌ം ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ രാത്രി കാലങ്ങളിലും മറ്റും ആരുടെയും ശ്രദ്ധയിൽപ്പെടാത്ത തരത്തിൽ ഇരുചക വാഹനങ്ങളിലും മറ്റും മാലിന്യം കൊണ്ടു വന്നു തള്ളുകയാണ്. നാട്ടുകാർ  പലതവണ ചിറക്കര പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിട്ടും പരിഹാര നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഫോട്ടോ: ചിറക്കര ക്ഷേത്രം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യ നിക്ഷേപിച്ച നിലയിൽ 

Tuesday, 14 October 2025

ക്ഷേത്രങ്ങളിൽ കൊള്ള നടത്തുന്നവർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരിക്കുന്നു - തെക്കടം സുദർശനൻ

ക്ഷേത്രങ്ങളിൽ കൊള്ള നടത്തുന്നവർ തിരുവിതാംകൂർ ദേവസ്വം ബോർഡ്  ഭരിക്കുന്നു - തെക്കടം സുദർശനൻ

പരവൂർ: ക്ഷേത്രങ്ങളിൽ കൊള്ള നടത്തുന്നവർ ദേവസ്വം ബോർഡ്  ഭരിക്കുകയാണെന്ന്
ഹിന്ദുഐക്യവേദി  സംസ്ഥാനസെക്രട്ടറി തെക്കടം സുദർശനൻ പറഞ്ഞു ഹിന്ദുഐ
ഐക്യവേദിയുടെ നേതൃത്വത്തിൽ  പരവൂരിൽ നടന്ന പ്രതിക്ഷേധത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു. ശബരിമലയിൽ    ദേവസ്വം സ്വത്തിൽ തട്ടിപ്പ് നടത്തി ആ തട്ടിപ്പിന് നെറ്റിപ്പട്ടം ചാർത്തുന്നവരാണ് കേ
ദേവസ്വം ബോർഡ് ഭരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തെ ഒരു ദേവസ്വം ബോർഡിനെതിരെ അമ്പലം കൊള്ളയടിച്ചതിന് എഫ്ഐആർ ഇടുന്നത്. അതും ലോകശ്രദ്ധനേടിയ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ സ്വർണപ്പാളികൾ കൊള്ളയടിച്ചതിന്. ദേവസ്വം എന്ന വാക്കിൻ്റെ അർത്ഥം ദൈവത്തിൻ്റേത് എന്നാണ്. ദേവസ്വം ബോർഡിൻ്റെ ഉത്തരവാദിത്തം ദേവൻ്റെ സ്വത്തും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുക എന്നതും. സംസ്ഥാനത്ത് സർക്കാർ നിയന്ത്രിക്കുന്ന അഞ്ച് ദേവസ്വങ്ങളാണുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ്, മലബാർ ദേവസ്വം ബോർഡ്, കൂടൽമാണിക്യം ദേവസ്വം ബോർഡ്. ദേവസ്വം ബോർഡുകളിൽ വിശ്വാസികൾ ആണ് അംഗങ്ങൾ ആകേണ്ടത്. എന്നാൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനനുസരിച്ച് ബോർഡിൻ്റെ രാഷ്ട്രീയ നിറവും മാറും. പക്ഷെ അമ്പലക്കൊള്ളയ്ക്ക് മാത്രം വ്യത്യാസമുണ്ടാകില്ല. അതാണ് ശബരിമലയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യ വേദി താലൂക്ക് പ്രസിഡന്റ് മാങ്കുളം രാജേഷ്, താലൂക്ക് ജനറൽ സെക്രട്ടറി പ്രസന്നൻ, ബിജെപി ജില്ലാ ഉപാദ്യക്ഷൻ സുനിൽകുമാർ പ്രദീപ്‌ കുറുമണ്ടൽ, ശിവപ്രസാദ്, അമർനാഥ്,ബിജു സദാനന്ദൻ,ജാൻ, പ്രദീപ്‌ നെടുങ്ങോലം, മോനിഷ്, സുഭാഷിണി മുനിസിപ്പൽ കൗൺസിലർമാരായ സ്വർണ്ണമ്മ സുരേഷ്, അനീഷ്യ,സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി എച്ച്. അനിൽകുമാർ സ്വാഗതവും പറഞ്ഞു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു


മാങ്കുളം രാജേഷ്,

മൈലക്കാട് കാഞ്ഞിരംകടവിൽ പ്രവർത്തിക്കുന്ന അനധികൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് കത്തിക്കൽ പതിവായി മാറുന്നു.

ചാത്തന്നൂർ:മൈലക്കാട് കാഞ്ഞിരംകടവിൽ പ്രവർത്തിക്കുന്ന അനധികൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ
 പ്ലാസ്റ്റിക് കത്തിക്കൽ പതിവായി മാറുന്നു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഇത്തിക്കര വാർഡിൽ മൈലക്കാട് ഭാഗത്ത് ഇത്തിക്കരയാറിന്റെ തീരത്തുള്ള കാഞ്ഞിരംകടവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത
പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലാണ് രാത്രി കാലങ്ങളിൽ ടൺ കണക്കിന് പ്ലാസ്റ്റികും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകമൂലം ആറിന്റെ മറുകരയായ നെടുങ്ങോലം മേഖലയിൽ കഴിഞ്ഞ ആഴ്ചയിൽ കുഞ്ഞുങ്ങൾ അടക്കം നിരവധി പേരാണ് ആശുപത്രികളിൽ അഭയം തേടിയത്. തുടർന്ന് നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നെങ്കിലും ആദിച്ചനല്ലൂർ പഞ്ചായത്ത്‌ അധികൃതർ തിരിഞ്ഞു നോക്കിയില്ല എന്നാണ് നാട്ടുകാരുടെ പരാതി. കൊല്ലം-തിരുവനന്തപുരം 
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളിൽ നിന്നും സംഭരിക്കുന്ന
മെഡിക്കൽ മാലിന്യം അടക്കമുള്ള
 ആക്രി സാധനങ്ങളും വർക്ക്‌ ഷോപ്പ് 
വേസ്റ്റും രാത്രിയുടെ മറവിൽ ഇവിടയെത്തിച്ചു അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വേർതിരിച്ചു ആവശ്യമുള്ളവ എടുത്ത ശേഷം ബാക്കിയുള്ള പ്ലാസ്റ്റിക് വേസ്റ്റ്‌
രാത്രിയോടെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായി മാറിയിട്ടുണ്ട്. ഇത്തിക്കരയാറിന്റെ വീതി കൂടിയ ഭാഗവും മയ്യനാട് കായലും സംഘമിക്കുന്ന സ്ഥലമാണിത് കാട് പിടിച്ചു കിടക്കുന്ന ഇവിടെ ശശ്മാന മൂകതയാണ്. പൂട്ടി കിടക്കുന്ന വ്യവസാ യ ശാലകളും ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ കട്ടചൂളകളും
പൂട്ടി കിടക്കുന്ന വുവസായ ശാലകളുമാണ് ഇവിടെയുള്ളത്.ഇ സ്ഥാപനങ്ങളുടെയും സ്ഥലത്തിന്റെയും ഉടമസ്ഥർ ആരാണ് എന്ന് ജോലി ചെയ്‌യുന്നവർക്ക് അറിയില്ല.
ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും വൈകുന്നേരങ്ങളിൽ ഇവിടെയെത്തി താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവരാണ് ഇവിടെ പ്ലാസ്റ്റിക് കത്തിക്കുന്നത്. വള്ളത്തിലും മറ്റും എത്തുന്ന സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ് ഇവിടെയെന്ന് നാട്ടുകാർ പറയുന്നു. പകൽ സമയം ശാന്ത മാണെങ്കിലും രാത്രി കാലങ്ങളിൽ മദ്യപാന മയക്കു മരുന്ന് സംഘങ്ങളുടെ താവളമാണ് ഇവിടം.വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം കൊടും കുറ്റവാളികൾ അഭയം തേടുന്നതും ഇവിടെയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി ഇവിടെ പരിശോധന നടത്തി സ്ഥലം ഉടമ കളെ വിളിച്ചു വരുത്തി പ്ലാസ്റ്റിക് കത്തിക്കുന്നത് അവസാനിപ്പിച്ചു പഞ്ചായത്ത്‌ ഇടപെട്ട് കാട് വെട്ടി തെളിയിക്കണമെന്ന ആവശ്യമാണ് ശക്ത മാകുന്നത്.
ഫോട്ടോ:ഇവിടെ പ്ലാസ്റ്റിക് കത്തിക്കുബോൾ ഉയരുന്ന തീ 
പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥലം

 

ബജറ്റിൽ അവതരിപ്പിക്കും കടലാസിൽ ഉറങ്ങും ജില്ലാ പഞ്ചായത്ത്‌ പദ്ധതികൾ

ബജറ്റിൽ അവതരിപ്പിക്കും കടലാസിൽ ഉറങ്ങും ജില്ലാ പഞ്ചായത്ത്‌ പദ്ധതികൾ 

കൊല്ലം : ബജറ്റിൽ അവതരിപ്പിക്കും കടലാസിൽ ഉറങ്ങും ജില്ലാ പഞ്ചായത്ത്‌ പദ്ധതികൾ. വർഷാവർഷം ജനങ്ങൾക്കായി ജില്ലാ പഞ്ചായത്ത്‌ ബഡ്ജറ്റിൽ വകയിരുത്തി നടപ്പാക്കുന്ന പദ്ധതികൾ പലതും കടലാസിൽ ഉറങ്ങുകയാണ്‌ നടപ്പാക്കുന്ന പദ്ധതികൾ എല്ലാം പാതിവഴിയിൽ ഉപേക്ഷിക്കുകയും അല്ലെങ്കിൽ ഉത്ഘാടനത്തിൽ മാത്രം ഒതുങ്ങുകയും ചെയ്യുന്ന അവസ്ഥയാണ്.ജില്ലാ പഞ്ചായത്തിന്റെ  വിവിധ പദ്ധതികൾ.
 റോഡുകൾ പകുതിയിലധികവും തകർന്നടിഞ്ഞു കിടക്കുന്നു മുൻ ഭരണസമിതികൾ നടപ്പാക്കിയ വിവിധ പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകാനാകാതെ തകർന്നടിഞ്ഞു കിടക്കുമ്പോൾ വീണ്ടും വീണ്ടും പദ്ധതികൾ പ്രഖ്യാപിച്ചു കൈയ്യടി നേടുന്ന കലാപരിപാടിയായി ഒരോ ബഡ്ജെറ്റ് സമ്മേളനവും മാറി. അത്യാഡംഭരപൂർവ്വം അതിദാരിദ്യർക്ക് വേണ്ടി നടപ്പാക്കിയ സ്വപ്നക്കൂട് പദ്ധതി മന്ത്രി കെ. എൻ. ബാലഗോപാലിന്റെ ഉത്ഘാടനത്തിൽ ഒതുങ്ങിയപ്പോൾ കർഷിക മേഖലയിൽ നെൽകൃഷിയ്ക്കായി നടപ്പാക്കിയ കതിർമണി പദ്ധതിയും നാടൻ മട്ടയരി വിപണിയിൽ എത്തിക്കുന്ന പദ്ധതിയും വഴിയാധാരമായി. 3 കോടി രൂപ, വിദ്യാർഥികളെ കൃഷി മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കാർഷിക മാസിക,തെങ്ങുകൃഷി വ്യാപന പദ്ധതി,കരിമ്പ് കൃഷി വ്യാപിപ്പിക്കുക,കശുമാവ് കൃഷി വ്യാപനം ഗ്രൂപ്പുകൾക്ക് കാർഷിക യന്ത്രങ്ങൾ വാങ്ങുക, കൽപകം വെളിച്ചെണ്ണ പദ്ധതി വിപുലീകരണം എന്നിങ്ങനെയുള്ള പദ്ധതികൾ  വർഷാവർഷം തുകകൾ ബജറ്റിൽ അവതരിപ്പിച്ച് പ്രഖ്യാപനത്തിൽ  ഒരുങ്ങും.ആതുരസേവനത്തിന് വരുമാനംകൂടി ഉറപ്പാക്കിയുള്ള പരിശീലനം നൽകുന്ന കൊല്ലം ജില്ലാ പഞ്ചായത്തിൻറെ . മാലാഖകൂട്ടം പദ്ധതിയും  ആദ്യഘട്ടത്തിൽ അവസാനിച്ചപ്പോൾ മുക്കാൽ കോടി രൂപ ചെലവഴിച്ച് നാലര വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കലിൽ ആരംഭിച്ച കബഡി അക്കാഡമിയുടെ പ്രവർത്തനം സ്തംഭിച്ചു. അക്കാഡമി ഇന്ന് തുറക്കും നാളെ തുറക്കുമെന്ന പ്രതീക്ഷയിൽ കബഡി പ്രേമികളായ വിദ്യാർത്ഥികൾ ഓരോ ദിവസവും അക്കാഡമിക്ക് മുന്നിലെത്തി മടങ്ങുകയാണ്. കൊല്ലം: ജില്ലാ പഞ്ചായത്തിൻ്റെ മാതൃകാ പദ്ധതിയായ ആയുർപാലിയം പദ്ധതിയും വഴിയാധാരമായപ്പോൾ കരുനാഗപ്പള്ളി അഴീക്കൽ ബീച്ച് നവീകരണം  പദ്ധതി പൂർത്തിയാക്കിയില്ല.പരിസ്ഥിതി സുരക്ഷ, ജല സുരക്ഷ/ ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ/ആരോഗ്യം, റോഡ് സുരക്ഷ/ സുരക്ഷിത ഡ്രൈവിംഗ്, കട്ടികളുടെ സുരക്ഷ എന്നിവയ്ക്കായി നിർദ്ദിഷ്ട മേഖലകളിൽ ആവശ്യമായ ബോധവൽക്കരണം, വിദ്യാഭ്യാസം, നിയമ നടപടികൾ എന്നിവ ഉറപ്പുവരുത്തി കൊല്ലം ജില്ലയെ ഒരു മോഡൽ ജില്ലയാക്കി മാറ്റുന്നതിനായി  ആരംഭിച്ച സേഫ് കൊല്ലം പദ്ധതി  എങ്ങുമെത്തിയില്ല.
കൊല്ലം ജില്ലാ പഞ്ചായത്ത് ജില്ലയിലെ പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി  വിഭാവനം ചെയ്തിട്ടുള്ള  പാർപ്പിട പദ്ധതിയായ സാഫല്യം പാർപ്പിട പദ്ധതി രണ്ടാം ഘട്ടത്തിൽ ഒരുങ്ങി.
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ സ്കൂൾ കുട്ടികൾക്കായി ഒരു ബോക്സിംഗ് അക്കാഡമിയുടെ പ്രവർത്തനമില്ല.
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ദൈനം ദിന കാര്യങ്ങൾ നടക്കുന്ന സ്കൂളുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിനെന്റെയും
ഉത്ഘാടന വേദികളായി മാറിയപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 
കോടി കണക്കിന് രൂപയുടെ ഫണ്ടുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് വാഹനങ്ങളുടെ ദുരുപയോഗം  വഴി ലക്ഷകണക്കിന് രൂപയാണ് നഷ്ടം.
ബജറ്റ് പ്രഖ്യാപനങ്ങളായ  സംരംഭകത്വ സംഗമം നടത്തുന്നതിനായി 10 ലക്ഷം രൂപ . സ്‌റ്റാർട്ടപ്പ് സംരംഭങ്ങളിൽ തൽപരരായ യുവസംരംഭകർക്കു നൂതനമായ പദ്ധതികൾ ഏറ്റെടുക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് യൂത്ത് ടെക് പദ്ധതിയ്ക്ക് 20 ലക്ഷം രൂപ . ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം നൽകാനായി ആംഗലേയ ഭാഷാജ്‌ഞാന പദ്ധതി, ജില്ലയിലെ കിടപ്പു രോഗികൾക്ക് പരിചരണം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന ഹോം കെയർ പഴ്സ‌ൻ പദ്ധതി തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത പദ്ധതികളാണ് പേ
പ്രഖ്യാപനം നടത്തി പേപ്പറിൽ ഒതുങ്ങി ഫണ്ട് വകമാറ്റിയും പൂർത്തിയാക്കിയതായുള്ള 
രേഖകൾ കാണിച്ചും പദ്ധതികളുടെ പേരിൽ ഫണ്ടുകൾ അടിച്ചു മാറ്റുന്നത്.
ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള കുരിയോട്ടുമല, കോട്ടുക്കൽ ഫാമുകളിൽ കേ
കോടി കണക്കിന് രൂപ ചിലവഴിക്കുന്നുണ്ടെങ്കിലും  വരവില്ലാത്തത് മൂലം നഷ്ടകച്ചവടമാണ്. ഈ ഫാമുകളിൽ 
ഫാം ടൂറിസത്തിൻ്റെ ഭാഗമായി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി  ഫാം ഫെസ്‌റ്റ് നടത്തി ലക്ഷകണക്കിന് രൂപയാണ് പൊടി പൊടിക്കുന്നത്.
 കുരിയോട്ടുമല ഫാമിൽ നിന്ന് ജില്ലാ പഞ്ചായത്തിൻ ലേബലിൽ ഫാം ഫ്രഷ് മീറ്റ് പുറത്തിറക്കുമെന്ന വാഗ്ദാനവും ഫാമിൽ ആധുനിക സ്ലോട്ടർ ഹൗസ് ആരംഭിക്കുമെ
മെന്ന് പറഞ്ഞുവെങ്കിലും നടന്നിട്ടില്ല.ആയൂർ തോട്ടത്തറ ഹാച്ചറിയിൽ നിന്ന് കോഴിത്തീറ്റ ഉൽപാദിപ്പിച്ചു വിപണിയിലേക്ക് എത്തിക്കുന്നതിന് ഒരു കോടി രൂപയും വകയിരുത്തിയെങ്കിലും  വകമാറ്റി.ഗ്രാമീണ കുളങ്ങൾ മാലിന്യമുക്‌തമാക്കുന്നതിനും ജില്ലയിലെ പ്രധാന ആറുകൾ ശുചീകരിക്കുന്നതിന് പട്ടികജാതി നഗറുകളിലെ മണ്ണൊലിപ്പ് തടയുന്നതിനായി സംരക്ഷണ ഭിത്തി നിർമ്മാണം എന്നീ പദ്ധതികൾ എവിടെയെത്തിയെ
യെന്ന് ചേദിച്ചാൽ ഉദ്യോഗസ്ഥർ കൈ മലർത്തും.ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വിതരണം,കാൻസർ ബാധിതരായ വയോജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് വസ്ത്രവിതരണം,ട്രാൻസ്ജെൻഡേഴ്‌സിനുള്ളപദ്ധതികൾ,ദാരിദ്ര്യ നിർമാർജനം പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള വിവിധ പദ്ധതികളും അട്ടിമറിയ്ക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്.കായികക്ഷമത, ഭക്ഷണ നിയന്ത്രണം എന്നിവയിൽ വിദ്യാർഥിനികൾക്ക് ശാസ്ത്രീയമായ അവബോധം നൽകൽ,വനിതകൾക്ക് ലാബുകൾ ആരംഭിക്കൽ,വനിതാ സംരംഭകർക്ക് സഹായം നൽകുക,
പെൺകുട്ടികൾക്കു ജൂഡോ, കരാട്ടെ പഠിപ്പിക്കുകഎന്നിങ്ങനെയുള്ള പദ്ധതികൾ വഴിയാധാരമാണ്. ഇപ്പോൾ.ഓരോ പഞ്ചായത്തിലും ഒരു കളിസ്‌ഥലം.പൊതുകുളങ്ങൾ നീന്തൽ പരിശീലന കേന്ദ്രങ്ങളാക്കുക,സ്റ്റേഡിയങ്ങളുടെ നവീകരണം എന്നിവ പ്രഖ്യാപനത്തിൽ ഒതുങ്ങി.

@ ഡോഗ് ഷെൽറ്റർ പദ്ധതി 

ഉപേക്ഷിക്കപ്പെട്ടതോ ആക്രമണ സ്വഭാവമുള്ളതോ പ്രായമായതോ ആയ തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനായി കുരിയോട്ടുമല ഫാമിൽ നിർമിക്കുന്ന ഡോഗ് ഷെൽറ്റർ ഹോമിന്റെ പ്രവർത്തനത്തിനായി ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയെങ്കിലും  പദ്ധതി നടപ്പിലായില്ല തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതിനുള്ള എബിസി സെൻ്റർ പ്രവർത്തനത്തിനു പദ്ധതിയും എങ്ങുമെത്തിയില്ല.
 
@ മത്സ്യമേഖലയിൽ അഴിമതി കൃഷി
.
പൊതുകുളങ്ങളിലെ മത്സ്യക്കൃഷി, ഫാം നവീകരണം തുടങ്ങി വിവിധ പദ്ധതികൾ ഉണ്ടെങ്കിലും ആ പദ്ധതികൾ അഴിമതി  നടത്താനുള്ള സ്വകാര്യ വ്യക്തികളുടെ കൈ
കൈകളിൽ എത്തുകയാണ്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു എഫ്ആർപി വള്ളങ്ങൾ വാങ്ങിനൽകുന്നതിനായുള്ള പദ്ധതി എങ്ങുമെത്തിയില്ല
 ഇൻസുലേറ്റഡ് ബോക്‌സുകൾ സ്‌ഥാപിച്ചിട്ടില്ല, മത്സ്യക്കൃഷിക്ക് സബ്സിഡി നൽകുന്നതിനുള്ള പദ്ധതി കച്ചവടം നടത്താനുള്ള പദ്ധതിയായി മാറിയപ്പോൾ മത്സ്യമേ
മേഖലയിൽ  അഴിമതി കൃഷിയായി, വനിതകൾക്ക് മത്സ്യത്തിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾക്കുള്ള പദ്ധതി ഇതുവരയും
തുടങ്ങിയിട്ടില്ല.

@ ജില്ലാ ആശ്പത്രി ഇല്ലാ ആശുപത്രിയാക്കി.

ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ജില്ലാ ആശുപത്രിയിൽ മരുന്ന് പോലും ഇല്ല ഡോക്ടർമാർ  ഇല്ല അനധികൃത നിയമനവും മുലം കുത്തഴിഞ്ഞ അവസ്ഥയിലാണ്.
പിഇടി സ്‌കാൻ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് അറുവധിച്ചുവെങ്കിലും പദ്ധതി നടപ്പിലായില്ല,
ഖരമാലിന്യ സംസ്കരണത്തിന് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടില്ല
വിക്ടോറിയ ആശുപത്രിയിൽ പ്രസവാനന്തര കിറ്റ് വിതരണം നടക്കുന്നില്ല.
പോഷകാഹാര വിതരണം സാബത്തിക പ്രതിസന്ധി മൂലം പ്രതിസന്ധിയിലാണ്.


കേളി കിഴക്കനേലയുടെ പ്രൊഫഷണൽ നാടകമേളയും കേളി പ്രതിഭാപുരസ്‌കാര സമർപ്പണവും.

കേളി കിഴക്കനേലയുടെ പ്രൊഫഷണൽ നാടകമേളയും കേളി പ്രതിഭാപുരസ്‌കാര സമർപ്പണവും.

ചാത്തന്നൂർ :പാരിപ്പള്ളി  കിഴക്കനേല
 കേളി ഗ്രന്ഥശാല ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 33-മത് വാർഷികാഘോഷവും
 പ്രൊഫഷണൽ നാടകമേളയും കേളി പ്രതിഭാപുരസ്‌കാര ചടങ്ങുകളും 16മുതൽ 26വരെ കിഴക്കനേല നന്ദവിലാസം യു.പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും 16ന് രാവിലെ പതാക ഉയർത്തൽ വൈകുന്നേരം 4ന് ലഹരിവിരുദ്ധസ്നേഹസന്ദേശയാത്ര, 6.30ന് അക്ഷരദീപപ്രകാശനം. 17ന് ഉത്ഘാടനസഭ എൻ. കെ. പ്രേമചന്ദ്രൻ. എം.പി, രാത്രി 7ന് കേളിനൈറ്റ്. 18ന്
പ്രൊഫഷണൽ നാടകമേള ഉത്ഘാടനം
കലാശ്രീ രാജൻ കിഴക്കനേല,
രാത്രി 7ന് നാടകം ഡ്രീംകേരള യുടെ "അകത്തേക്ക് തുറന്നിട്ട വാതിൽ"
19ന് വൈകുന്നേരം 6ന് സായ്‌ഹ്‌ന സംസാരം വിഷയം "വായനയുടെ പ്രാധാന്യം വർത്തമാന കാലഘട്ടത്തിൽ"
രാത്രി 7.15ന് നാടകം കാളിദാസകലാ കേന്ദ്രത്തിന്റെ "ശാകുന്തളം", 20ന് രാവിലെ 9ന് സൗജന്യ മെഡിക്കൽ, നേത്ര പരിശോധന രക്തനിർണ്ണയ ക്യാമ്പ് വി. എസ്. സന്തോഷ്‌ കുമാർ ഉത്ഘാടനം ചെയ്യും, 10ന് സംസ്ഥാന തല ചിത്രരചന മത്സരം, 12ന് പാൽപായസസദ്യ. വൈകുന്നേരം 6ന് സായാഹ്നസംസാരം
വിഷയം "കുടുംബബന്ധങ്ങൾ അന്നും ഇന്നും"രാത്രി 7ന് നാടകം വള്ളുവനാട് നാദത്തിന്റെ കാഴ്ചബംഗ്ലാവ്.
 21ന് വൈകുന്നേരം 6ന്  സായാഹ്നസംസാരം വിഷയം "വിദ്യാർത്ഥി കൾ രാക്ഷ്ട്രത്തിന്റെ അടിസ്ഥാനശി ലകൾ",രാത്രി 7.15ന് നാടകം എസ്. എസ്. നടനസഭയുടെ "വിക്ടറിക്ലബ്".
 22ന് വൈകുന്നേരം 6ന് 
സായാഹ്നസംസാരം"സമകാലിക സമൂഹത്തിൽ സ്ത്രിയുടെ പങ്കാളിത്തം".
 രാത്രി 7ന് നാടകം തിരുവനന്തപുരം നവോദയയുടെ സുകുമാരി.23ന് വൈകുന്നേരം 6ന് 
സായാഹ്നസംസാരം വിഷയം "അരുത് ലഹരി" രാത്രി 7ന് നാടകം കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ.24ന് വൈകുന്നേരം 6ന് സായാഹ്നസംസാരം വിഷയം "കൃഷി മറന്ന കേരളം"രാത്രി 7.15ന് നാടകം തിരുവനന്തപുരം അജന്തയുടെ വംശം.
 25ന് വൈകുന്നേരം 6ന് 
വൈകുന്നേരം 6ന് സായാഹ്നസംസാരം വിഷയം "മലയാളത്തിലെ വായ് പൊഴി വഴക്കങ്ങൾ" രാത്രി 7ന് നാടകം വള്ളുവ നാട് ബ്രഹ്മയുടെ "പകലിൽമറഞ്ഞിരുന്നൊരാൾ" 
 26ന് വൈകുന്നേരം 6ന് സമാപനസമ്മേളനവും പുരസ്‌കാരസമർപ്പണവും സ്നേഹജ്വാല അവാർഡ് വിതരണവും ഉത്ഘാടനം ജി. എസ്. ജയലാൽ. എം എൽ എ ഉത്ഘാടനം ചെയ്യും, പ്രശസ്ത ചലച്ചിത്ര നടൻ വിജയ രാഘവന് കേളി പുരസ്‌കാരം പ്രമുഖകഥാകൃത്ത് ബെന്യാമൻ നൽകും.രാത്രി 7മുതൽ സംസ്ഥാനതല കൈകൊട്ടികളി മത്സരം.

മരണത്തിലും പിരിയാത്ത കൂട്ടുകാർക്ക് ഒരുമിച്ച് യാത്ര മൊഴി നൽകി.

കൊട്ടിയം :മരണത്തിലും പിരിയാത്ത കൂട്ടുകാർക്ക് ഒരുമിച്ച് യാത്ര മൊഴി 
നൽകി. ഒരുമിച്ച് കളിച്ച് വളർന്ന രണ്ട് പേരും മരണത്തിലും ഒരുമിച്ചാ യിരുന്നു കഴിഞ്ഞ ദിവസം മയ്യനാട് ശാസ്താംകോവിൽ ജഗ്ഷന് സമീപത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച താന്നിമുക്ക് സാഗരതീരം സുനാമി ഫ്ലാറ്റിൽ അലൻ ജോസ് , വിനു രാജ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇരുവരും രണ്ട് സ്ഥലങ്ങളിൽ നിന്ന് ഫ്ലാറ്റിൽ എത്തിപ്പെട്ട കുടുംബങ്ങൾ ആയിരുന്നു. 5ാം ക്ലാസ്സ് മുതൽ മയ്യനാട്ഹൈസ്കൂളിൽ പഠിച്ച വിനു രാജും, വെള്ളമണലിൽ പഠിച്ച അലനും ഫ്ലാറ്റിലെത്തിയാൽ വലിയ ചങ്ങാതികൾ ആയിരുന്നു. പഠന ശേഷം രണ്ട് പേരും ഒരുമിച്ച് മുണ്ടയ്ക്കൽ പ്രവർത്തിക്കുന്ന നമ്പർ ബോർഡുകൾ നിർമ്മിക്കുന്ന കടയിൽ ജോലിക്ക് പോവുകയായിരുന്നു. അലൻ ജോസിന്റെ ഇരുചക്ര വാഹനത്തിലായിരുന്നു ഇരുവരും എപ്പോഴും യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അവധിയായിരുന്നതിനാൽ കുട്ടുകാർക്കൊപ്പം ചിലവഴിച്ച ശേഷം മയ്യനാട്ടത്തെ എ ടി എം കൗണ്ടറിൽ പോകനായി പോവുന്ന സമയത്താണ് ഇരുവർക്കും അപകടം സംഭവിച്ചത്.ഇന്നലെ രാവിലെ പോസ്റ്റ് മാർട്ടത്തിന് ശേഷം സുനാമി കോളനിയിൽ എത്തിച്ച മൃതദേഹങ്ങൾ ക്ക് ഒരുമിച്ച് കിടത്തി തന്നെ അന്ത്യകർമ്മങ്ങൾ നടത്തി ഒരുമിച്ച് തന്നെ ഇരവിപുരം താന്നി സെന്റ് മൈക്കിൾ ദേവത്തിലെ സെമിത്തേരിയിൽ അടുത്തടുത്ത കല്ലറയിൽ അവർക്കായി അന്ത്യവിശ്രമമൊരുക്കി. കുട്ടുകാരും ബന്ധുക്കളുംനാട്ടുകാരും മടക്കം നിരവധി പേർ അന്ത്യയാത്ര നൽകാൻ പള്ളിയിൽ എത്തിയിരുന്നു.


@ മയ്യനാട്-താന്നി പാതയിലെ ശാസ്‌താംകോവിൽ വളവ് അപകടക്കെണി. ഞായറാഴ്‌ച വൈകീട്ട് ഇവിടെ സംഭവിച്ച അപകടത്തിൽ സമീപത്തെ സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന 20 വയസ്സുകാരായ രണ്ടു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്.
അപകടം പതിവായിട്ടും സുരക്ഷാനടപടികളൊന്നും അധികൃതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മയ്യനാട് എച്ച്എസ്എസ്, ഗവ. ഐടിഐ എന്നിവിടങ്ങളിലെത്തുന്ന ഒട്ടേറെ വിദ്യാർഥികൾ ഈ വഴിയാണ് സഞ്ചരിക്കുന്നത്.
അപകടവളവിലെ പാതയ്ക്കിരുവശത്തും കാടുകയറിയനിലയിലാണ്. വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ ഉയർത്തുന്ന അപകടഭീഷണി 'മാതൃഭൂമി' നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.ഒട്ടേറെ ഇടപ്പാതകളാണ് ശാസ്‌താംകോവിൽ ജങ്ഷനിൽ സംഗമിക്കുന്നത്. മയ്യനാട്ടുനിന്ന് താന്നിയിലേക്ക് ബൈക്കിൽ വന്ന യുവാക്കൾ എതിരേ വന്ന ബസ് കണ്ട് ബ്രേക്കിടാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞ് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇത്തരത്തിൽ നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.

Saturday, 11 October 2025

ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിൽ മാത്രമല്ല അഫ് ഗാൻ ഇന്ത്യ ബന്ധം നിലനിൽക്കുന്നത്.

ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിൽ മാത്രമല്ല അഫ് ഗാൻ ഇന്ത്യ ബന്ധം നിലനിൽക്കുന്നത്. ചരിത്രപരമായി നോക്കിയാൽ ആയിരത്തിലേറെ വർഷങ്ങളായി ഇന്ത്യ യുമായി സാംസ്ക്‌കാരിക വിനിമയം നടത്തുന്ന അയൽ രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന ഒന്നാണ് കാബൂൾ തലസ്ഥാനമായ അഫ്‌ഗാനിസ്ഥാൻ ഇന്ത്യയിലേക്കുള്ള ആര്യൻ അധിനിവേശം തൊട്ട് തുടങ്ങു ന്നതാണ് ആ ചരിത്രം. ഇപ്പോൾ ഒരു നീണ്ട കാലയളവിന് ശേഷം അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം ഒന്നുകൂടി ദൃഢപെടുകയാണ്.

അമേരിക്കൻ അധിനിവേശത്തിനു ശേഷം അതിൽനി 4 മോചിതമായി അഫ്ഗാനിൽ താലിബാൻ ഭരണം ആരം ഭിച്ച ശേഷം ഇന്ത്യാ പല കാരണങ്ങളാലും അവിടുത്തെ സർക്കാരുമായി യോജിപ്പിലെത്തിയിരുന്നില്ല. താലിബാ നിലെ ഇസ്ലാമിക ഭരണകൂടത്തിൻ്റെ സ്ത്രീവിരുദ്ധ നയ ങ്ങൾ ക്രമേണ മാറുകയും പാകിസ്‌താനെ പ്രഖ്യാപിത ശത്രുവായി താലിബാൻ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ഇന്ത്യയ്ക്ക് അഫ്‌ഗാനോടുള്ള സമീപ നത്തിൽ വളരെയേറെ മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു.

ഇന്ന് അയൽപക്കത്തെ ഒരു വിശ്വസ്‌ത പങ്കാളിയായി അഫ്ഗാൻ മാറുമ്പോൾ അത് ഇന്ത്യയെ സംബന്ധിച്ചിട ത്തോളം ഏറെ ആശ്വാസകരമായ ഒരു നിലപാട് ആവു കയാണ്. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി മുത്തഖിയുടെ ഇന്ത്യാ സന്ദർശനം വൻ വിജയമായി മാറുമ്പോൾ അത് പാക്കിസ്ഥാനെ ചൊടിപ്പിക്കുന്നുമുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് ഭീകരരെ അയച്ച് അവയുടെ സ്വസ്ഥത കെടത്തുന്ന പാക്കി സ്ഥാൻ്റെ നയം ചെറിയതോതിൽ എങ്കിലും പാക്കിസ്ഥാൻ നേരെ അഫ്ഗാൻ പ്രയോഗിക്കുന്നുണ്ട്. താലിബാനെതിരെ കടുത്ത ശത്രു നിലപാട് പ്രഖ്യാപിക്കുന്ന പാക്കിസ്ഥാൻ വിതച്ചത് കൊയ്യുന്നു എന്ന് വേണമെങ്കിൽ പറയാം.
എപ്പോഴെങ്കിലും ഒരിക്കൽ ഒരു ഓപ്പറേഷൻ സിന്ധൂർ ടു വിനെ കുറിച്ച് ഇന്ത്യ ചിന്തിച്ചാൽ അപ്പോൾ അഫ്ഗാന്റെ നിലപാട് വളരെ നിർണായകമായിരിക്കും. അതുമാത്ര വുമല്ല അമേരിക്കയുമായി അഫ്‌ഗാനുള്ള ബദ്ധശത്രുത റഷ്യ പോലുള്ള രാജ്യങ്ങൾ ഇപ്പോൾ ഒരു അനുകൂല അവസരമായി കാണുന്നുണ്ട്.

ഏഷ്യയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാൻ ഒഴികെയുള്ള രാജ്യങ്ങൾ എപ്പോൾ ഉയർന്നുവരുന്ന അമേ രിക്കൻ വിരുദ്ധത പരമാവധി അനുകൂലമാക്കുന്ന ഒരു നിലപാടാണ് നാം ഇപ്പോൾ സ്വീകരിക്കേണ്ടത്. അതിന് അഫ്ഗാനുമായുള്ള ഒരു ഊഷ്മള ബന്ധം നാം നിലനിർ ത്തേണ്ടത് ഒരു അനിവാര്യതയായി മാറുന്നുണ്ട്. 
അതിനെക്കാൾ വലിയ അഫ്ഗാൻ ധാതു നിക്ഷേപം സമ്പു ഷ്ടമായ ഒരു രാജ്യമാണ് ഈ സാധ്യത മുതലെടുക്കാനും പരമാവധി അവിടെ കൊള്ളയടി നടത്താനുമാണ് അമേരിക്ക അവിടെ സൈനിക താവളം സൃഷ്ടിച്ചതും. ഇനിയിപ്പോൾ അമേരിക്ക അവിടെനിന്ന് ഒഴിഞ്ഞു മാറിയിരിക്കുന്ന സ്ഥി തിക്ക് ഇന്ത്യയ്ക്ക് അഫ്ഗാനുമായി കൂടുതൽ വ്യാപാര ബന്ധങ്ങളിലും ധാതു കൈമാറ്റ വ്യവസ്ഥകളിലേക്കും നീങ്ങാവുന്നതുമാണ്. അതുപോലെതന്നെ പാക്കിസ്ഥാ നിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്ന ഉണക്കപഴങ്ങൾ, കമ്പിളി അടക്കമുള്ള വസ്തുക്കളുടെ വരവ് ഇപ്പോൾ തടഞ്ഞിരിക്കുന്നത് മറികടക്കാനും നമുക്ക് സഹായം വളരെ അത്യാവശ്യമായി വരുന്നു. പാക്കിസ്ഥാ നിൽ നിന്ന് എന്തെല്ലാം വസ്തുക്കൾ നാം ഇറക്കുന്നത് ചെയ്തുകൊണ്ടിരുന്നോ അതേ സാധനങ്ങൾ തന്നെ അഫ്ഗാനിൽ നിന്ന് കുറച്ചുകൂടെ ഉദാരമായ വ്യവസ്ഥ യിൽ ഇന്ത്യക്ക് ലഭിക്കാനുള്ള സാഹചര്യവും ഇവിടെ തുറന്നു കിട്ടുന്നുണ്ട്.ചുരുക്കത്തിൽ ഇന്ത്യയെ ആത്മാർത്ഥ മിത്രമായി കണ ക്കാക്കുന്ന അഫ്ഗാന്റെ നയം ഇന്ത്യയ്ക്ക് ഗുണം ചെയ്യു മെന്ന് കാര്യത്തിൽ സംശയം വേണ്ട. അതു മാത്രവുമല്ല താലിബാനെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങൾക്ക് അവസാനമാകും എന്നതും വേറെ അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥ യാവും സൃഷ്ടിക്കുക. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇപ്പോൾ അഫ്ഗാനിസ്ഥാന് ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും അതിലേക്കുള്ള ചുവടുവെപ്പുകൾ താമസിയാതെ ഉണ്ടാകും എന്ന ഇന്ത്യയുടെ പ്രഖ്യാപനം വളരെ നിർണ്ണായകമായ മാറ്റങ്ങൾ ആവും സൃഷ്ടിക്കാൻ പോവുക.

ചുരുക്കത്തിൽ ഇസ്ലാമിക ലോകത്ത് ശക്തനായ ഒരു പങ്കാളിയെ കൂടി ലഭിക്കുന്നതോടുകൂടെ ഇന്ത്യ വിദേ ശകാര്യങ്ങളിൽ ഒരുപടി കൂടെ മുന്നിലെത്തും എന്ന കാര്യത്തിലും സംശയം വേണ്ട. അഫ്ഗാനിലെ പല നിർ മ്മാണ പ്രവർത്തനങ്ങളും ഇപ്പോൾ ഇന്ത്യൻ കമ്പനികൾ ഏറ്റെടുത്ത് നടത്താൻ ആരംഭിച്ചിരിക്കുന്നു. അതുമാത്രമല്ല ഇന്ത്യ ഉദാരമായി സംഭാവന ചെയ്യുന്ന ലോകരാജ്യങ്ങളു ടെ പട്ടികയിൽ അഫ്‌ഗാൻ ഉൾപ്പെടുകയും ചെയ്യുന്നു. ചരിത്രപശ്ചാത്തലത്തിൽ തന്നെ പരിശോധിച്ചാൽ പല കാരണങ്ങളാൽ ഏറെക്കാലം വിട്ടുനിന്ന ഒരു ബന്ധം വീണ്ടും സജീവമാക്കാൻ ഈ സന്ദർശനം കൊണ്ട് സാ ധിച്ചിരിക്കുന്നുതീർച്ചയായും ഇരു രാജ്യങ്ങൾക്കും അത് ഏറെ ഗുണം ചെയ്യും എന്ന കാര്യത്തിലും സംശയം അവശേഷിക്കുന്നില്ല...അരുൺ സതീശൻ ചാത്തന്നൂർ
Join►►► ArunSatheesan4ever.Page ►►►
https://www.facebook.com/ArunSatheesan4ever
Like ✔ Comment ✔ Tag ✔Share

സി പി ഐയിൽ വിഭാഗിയത കനക്കുന്നു സിപിഐ സേവ് ഫോറം പാരിപ്പള്ളിയുടെ പേരിൽ നേതാക്കൾക്ക് എതിരെ ലഘു ലേഖകൾ

ചാത്തന്നൂർ :  സി പി ഐയിൽ വിഭാഗിയത കനക്കുന്നു സിപിഐ സേവ് ഫോറം പാരിപ്പള്ളിയുടെ പേരിൽ  നേതാക്കൾക്ക്  എതിരെ  ലഘു ലേഖകൾ. സിപിഐ സമ്മേളനങ്ങളിൽ രൂപം കൊണ്ട വിഭാഗിയത പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തുന്നതാണ് ഇപ്പോൾ ഇറങ്ങിയ ലഘുലേഖകൾ. സിപിഐ പരവൂർ മണ്ഡലം സെക്രട്ടറിയും വിവിധ എ ഐ ടി യു സി യൂണിയനുകളുടെ സെക്രട്ടറിയുമായ പാരിപ്പള്ളി ശ്രീകുമാറിനെതിരെയാണ്‌ 
സിപിഐ സേവ് ഫോറം പാരിപ്പള്ളിയുടെ പേരിൽ ലഘുലേഖകൾ ഇറങ്ങിയിരിക്കുന്നത്. 
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നാലാം ഊഴമില്ലാതെ ജി. എസ്. ജയലാൽ എം എൽ എ മാറിയാൽ പകരം സീനിയർ നേതാവ് കൂടിയായ പരവൂർ മണ്ഡലം സെക്രട്ടറി  പാരിപ്പള്ളിശ്രീകുമാറിനെയാണ് പാർട്ടി നേതൃത്വം  പരിഗണിക്കുന്നത് അതിന് 
 തടയിടാൻ വേണ്ടിയുമാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് ലഘുലേഖകൾ  ഇറക്കിയതാണ് എന്നാണ് ശ്രീകുമാർ പക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ രണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ഇടത് പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ  പാരിപ്പള്ളി ശ്രീകുമാർ ദയനീയമായി പരാജയപ്പെട്ടിരുന്നു. അത് കെ
കൊണ്ട് തന്നെ പഞ്ചായത്ത്‌ നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് കൊണ്ട്  സിപിഐ സ്ഥാനാർഥി ത്വത്തിനായി ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് പരവൂർ മണ്ഡലം നേതൃത്വം പറയുന്നു. രൂക്ഷമായ ആരോപണങ്ങൾ ഉണയിച്ചു കൊണ്ട് ഇറങ്ങിയ ലഘുലേഖകളിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ താത്കാലിക നിയമനങ്ങളിൽ കൈക്കൂലി വാങ്ങിയതായും ജോലി വാങ്ങി കൊടുത്തതിന്റെ പേരിൽ സ്ത്രി തൊഴിലാളിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചതുമായുള്ള ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് പരാതിയായി പാർട്ടി നേതൃത്വത്തിന്  നല്കിയിട്ടും അവഗണിച്ചതാണ്  ഒരു വിഭാഗം പ്രവർത്തകർ സേവ്  സി പ ഐ ഫോറം ഉണ്ടാക്കി വിമത പ്രവർത്തനം  നടത്തിയിരിക്കുന്നത്. ജി.എസ്.ജയലാൽ എം എൽ എ യുമായും പാർട്ടി സംസ്ഥാന ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന പാർപ്പള്ളി ശ്രീകുമാർ കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ ബ്രാഞ്ച് മുതൽ മണ്ടലം വരെ തിരഞ്ഞെടുപ്പിലൂടെയാണ് കയറി വന്നത്പരവൂർ  മണ്ടലം സമ്മേളനത്തിലും  തിരഞ്ഞെടുപ്പിലൂടെയാണ് മണ്ടലം സെക്രട്ടറിയായത്. ഇതിനെതിരെ വലിയൊരു വിഭാഗം പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നില്ക്കുന്ന അന്തരീഷമാണ് ഇപ്പോൾ ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറിയും രണ്ട് മണ്ടലം സെക്രട്ടറിയേറ്റ് അംഗങ്ങളും നാല്  മണ്ടലം കമ്മിറ്റി അംഗങ്ങളും സിപിഐയുടെ നിലവിലുള്ള പ്രവർത്തനത്തിൽ  നിന്നും മാറി നില്കുന്ന സാഹചര്യമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ വിമത പ്രവർത്തനങ്ങൾ ശക്തമാകുമോ എന്ന പരിഭ്രാന്തിയിലാണ് സി പി ഐ നേതൃത്വം.

ദേശീയപാതസമരങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് എതിരായി മാറുന്നു പ്രതിഷേധവുമായി ജനങ്ങൾ എം.പി യുടെ ഓഫീസിലേക്ക്.

ദേശീയപാതസമരങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് എതിരായി മാറുന്നു പ്രതിഷേധവുമായി ജനങ്ങൾ എം.പി യുടെ ഓഫീസിലേക്ക്.
ചാത്തന്നൂർ :  ദേശീയപാതസമരങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് എതിരായി മാറുന്നു പ്രതിഷേധവുമായി ജനങ്ങൾ എം.പി യുടെ ഓഫീസിലേക്ക്.
 വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 
ദേശിയപാത നിർമ്മാണത്തിനെതിരെ ചാത്തന്നൂർ തിരുമുക്കിലും ഇത്തിക്കര യിലും നടക്കുന്ന ജനകീയ സമരങ്ങളോട് കൊല്ലം എം പി യുടെ നിഷേധാത്മക നിലപാടിനെതിരായി മാറുന്നു. സമരമുഖത്ത് ജനങ്ങളുടെ ആവശ്യത്തിന് ഒപ്പമാണെന്ന് പറയുകയും പിന്നീട് ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കുകയും ദേശിയപാത ഉദ്യോഗസ്ഥരെ കാണുന്നതിനും ചർച്ചകൾ നടത്തുന്നതിനുമായുള്ള സമരസമിതിയുടെ ക്ഷണം നിരസിക്കുക യും ചെയ്യുന്ന സമീപനത്തിനെതിരായാണ് പ്രതിഷേധം ശക്തമാകുന്നത്. ചാത്തന്നൂർ തിരുമുക്കിൽ തികച്ചും ആശാസ്ത്രിയ മാണെന്ന് നേരിട്ട് കണ്ടിട്ടും ഇപ്പോഴും അനങ്ങാപ്പാറ സമീപമാണ് എം പി സ്വീകരിക്കുന്നത് എന്ന് സമരക്കാർ ആരോപിക്കുന്നു.ദേശീയപാത നിർമ്മിക്കുന്നതിനുമുമ്പ്, അതത് മണ്ഡലത്തിലെ എംപിമാർക്കും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും വിശദമായ പദ്ധതി റിപ്പോർട്ട് പരിശോധികാൻ  കഴിഞ്ഞു. പത്തിലധികം മീറ്റിംഗുകൾ നടന്നു എന്നിട്ടും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരോട് പറയുവാനോ പ്രശ്നങ്ങളിൽ ഇടപെടാനോ കൊല്ലം എം. പി യ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് സമരക്കാർ പറയുന്നു.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുവാനും എം എൽ എ മാരുമായി പദ്ധതി വിശകലനം നടത്തുവാനും എം പി തയ്യാറായില്ല എന്ന് ജനപ്രതിനിധികളും ചൂണ്ടി കാട്ടുന്നു.ദേശിയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് ആവശ്യങ്ങൾ പറയാനും
അവർക്ക് ഉപദേശം നൽകാനും ഡി പി ആറിൽ മാറ്റങ്ങൾ വരുത്താനും നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ അത് ഒരു ചർച്ചാ വിഷയമാക്കാനും എംപി ഇവിടെ പരാജയപ്പെട്ടുവെന്ന് ജനങ്ങൾ ചൂണ്ടി കാട്ടുന്നു. കൊട്ടിയത്ത് മതിൽ നിർമ്മാണത്തിനെതിരെ നടന്ന സമരം ഫ്ലൈഓവർ എന്ന വ്യാജ വാഗ്ദാനം നൽകി അട്ടിമറിക്കുകയും ബിജെപി നേതാക്കളായ ബി.ബി. ഗോപകുമാറും എസ് പ്രശാന്തും കേന്ദ്രമന്ത്രി യുമായി കൂടി കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലും അന്ന് കേന്ദ്രമന്ത്രി ആയിരുന്ന വി. മുരളീധരന്റെ ഇടപെടലുമാണ്
 കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ എന്നിവടങ്ങളിൽ സ്പാനുകളുടെ എണ്ണം കൂടിയതും ഇപ്പോൾ കാണുന്ന ദേശിയ പാതയുടെ രൂപമാറ്റം വന്നതും. ദേശിയ പാത യോരത്തെ വാണിജ്യ മേഖലയുടെയും  വളരുന്ന പട്ടണങ്ങളുടെ ഭാവിയെക്കുറിച്ചോ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്ന് വ്യാപാരി വ്യവസായി കൾ ഒന്നടങ്കം പറയുന്നു.ഇന്ന് ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ടു ഉണ്ടായ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എൻ.കെ.പ്രേമചന്ദ്രൻ എം പി യാണെന്ന് ജനങ്ങൾ ഒന്നടങ്കം  എം പി യ്ക്ക് എതിരായി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Friday, 10 October 2025

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ പി ചാത്തന്നൂരിൽ ശക്തി തെളിയിക്കും - എസ്. പ്രശാന്ത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പിൽ ബി.ജെ പി ചാത്തന്നൂരിൽ ശക്തി തെളിയിക്കും - എസ്. പ്രശാന്ത്.

പരവൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പിൽ ബി.ജെ പി ചാത്തന്നൂർ നിയോജക മണ്ടലത്തിൽ ശക്തി തെളിയിക്കുമെന്ന് ബി.ജെ പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് പറഞ്ഞു. പരവൂർ മണ്ടലം കമ്മിറ്റിയുടെ സബൂർണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഇടതു വലതു മുന്നണികളുടെ അവിശുദ്ധ കൂട്ട് കെട്ടിനെ അട്ടിമറിച്ച്  കൊണ്ട് പരവൂർ മുൻസിപ്പാലിറ്റിയും ആറ് പഞ്ചായത്തുകളും ബി.ജെ പി  അധികാരത്തിൽ വരുമെന്ന് എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി  അധികാരത്തിലെത്തിയ കല്ലുവാതുക്കൽ പഞ്ചായത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബി ജെ പി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ടലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ടൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ
പരവൂർസുനിൽ,ബൈജു കൂനമ്പായി കുളം സംസ്ഥാന കൗൺസിൽ അംഗങ്ങളായ  രാജേന്ദ്രൻ മാസ്റ്റർ, സജീഷ് അപ്പു മാങ്കൂട്ടം എന്നിവർ സംസാരിച്ചു.
മണ്ടലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മൺ സ്വാഗതവും വിഷ്ണു കുറുപ്പ് നന്ദിയും പറഞ്ഞു

*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പിൽ ബി.ജെ പി ചാത്തന്നൂരിൽ ശക്തി തെളിയിക്കും - എസ്. പ്രശാന്ത്.*

പരവൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പിൽ ബി.ജെ പി ചാത്തന്നൂർ നിയോജക മണ്ടലത്തിൽ ശക്തി തെളിയിക്കുമെന്ന് ബി.ജെ പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത് പറഞ്ഞു. പരവൂർ മണ്ടലം കമ്മിറ്റിയുടെ സബൂർണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഇടതു വലതു മുന്നണികളുടെ അവിശുദ്ധ കൂട്ട് കെട്ടിനെ അട്ടിമറിച്ച്  കൊണ്ട് പരവൂർ മുൻസിപ്പാലിറ്റിയും ആറ് പഞ്ചായത്തുകളും ബി.ജെ പി  അധികാരത്തിൽ വരുമെന്ന് എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി  അധികാരത്തിലെത്തിയ കല്ലുവാതുക്കൽ പഞ്ചായത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബി ജെ പി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ടലം പ്രസിഡന്റ് പ്രദീപ്. ജി. കുറുമണ്ടൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരൻ, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ
പരവൂർ സുനിൽ, ബൈജു കൂനബായിക്കുളം,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ സജീഷ് മാങ്കൂട്ടം, adv രാജേന്ദ്ര മാഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഐശ്വര്യ വി, SC മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം ചന്ദ്രൻ എന്നിവർ സംസാരിച്ചു.
മണ്ടലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മൺ സ്വാഗതവും വിഷ്ണു കുറുപ്പ് നന്ദിയും പറഞ്ഞു

കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെ സ്വത്തും വരവും സമ്പാദ്യവുമൊക്കെ ഏതൊക്കെവഴിയാണ് ചോരുന്നതെന്നും ആരൊക്കെയാണ് കൈക്കലാക്കുന്നതെന്നും അതിശയപ്പെടേണ്ട സാഹചര്യമാണ്.

കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെ സ്വത്തും വരവും സമ്പാദ്യവുമൊക്കെ ഏതൊക്കെവഴിയാണ് ചോരുന്നതെന്നും ആരൊക്കെയാണ് കൈക്കലാക്കുന്നതെന്നും അതിശയപ്പെടേണ്ട സാഹചര്യമാണ്. ഉണ്ണികൃഷ്‌ണൻപോറ്റി എന്ന, ഇതേവരെ അജ്ഞാതനായിരുന്ന, ഇപ്പോഴും വ്യക്തിവിവരങ്ങൾ ഏറെയൊന്നും പൊതുസമൂഹത്തിൽ ലഭ്യമല്ലാത്ത ഒരാൾ, വിഖ്യാതവും നന്നായി ഭരിക്കപ്പെടുന്നതെന്നു കരുതപ്പെട്ടതുമായ ശബരിമല അയ്യപ്പക്ഷേത്രത്തിലെ സ്വർണപ്പാളികൾ സൂത്രത്തിൽ കടത്തിക്കൊണ്ടുപോകുകയും ദിവസങ്ങളോളം യഥേച്ഛയാ വിനിയോഗിക്കുകയുംചെയ്‌ത സംഭവം വിശ്വാസിസമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഉണ്ടാക്കിയിട്ടുള്ള അമ്പരപ്പ് വിവരണാതീതമാണ്. അസാമാന്യ ധനവരവുള്ള ആ ക്ഷേത്രത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബഹുവിധമായ ക്രമക്കേടുകളുടെ അഗ്രംമാത്രമായിരിക്കാമിതെന്ന ചിന്തയാണ് ഇപ്പോൾ പ്രബലമാകുന്നത്. അതിനിടെയാണ് കോഴിക്കോട് ജില്ലയിൽ മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള രണ്ടു ക്ഷേത്രങ്ങളിൽനിന്ന് ചില ക്രമക്കേടുവിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണ ഉരുപ്പടികൾ 2023-ൽ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസർ കൊണ്ടുപോയെന്ന വിവരമാണ് ഇപ്പോൾ വെളിച്ചത്തായിരിക്കുന്നത്. പിന്നീടുവന്ന ഓഫീസർമാർക്കൊന്നും ലോക്കറിൻ്റെ താക്കോൽ ലഭിച്ചില്ല. പക്ഷേ, ക്രമക്കേട് ബോധ്യപ്പെട്ടിട്ടും ക്രിമിനൽനടപടിയുണ്ടായില്ല. ഏറ്റവുമൊടുവിൽ ചുമതലയേറ്റ എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിപ്രകാരം മലബാർ ദേവസ്വം വെരിഫിക്കേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം നഷ്‌ടപ്പെട്ടതായി സ്ഥിരീകരിച്ചു. ശ്രീകോവിലിനോടുചേർന്നും ചുറ്റമ്പലത്തിനോടുചേർന്നുമുള്ള രണ്ട് ലോക്കറുകളിൽനിന്നായി അഞ്ച് ഉരുപ്പടികളാണ് കാണാതായതായി പറയുന്നത്. സ്വർണം, വെള്ളി ഉരുപ്പടികൾ ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിട്ടും ക്ഷേത്രലോക്കറിൽത്തന്നെ സൂക്ഷിച്ചതിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്.
മുക്കം തോട്ടത്തിൻകടവ് കുന്നത്തുപറമ്പ് ശിവക്ഷേത്രത്തിലേക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സമർപ്പിച്ച സ്വർണം-വെള്ളി ആഭരണങ്ങൾ നഷ്ട‌പ്പെട്ടതായും കഴിഞ്ഞദിവസം പരാതിയുയർന്നു. നിലവിൽ ക്ഷേത്രശ്രീകോവിലിലുള്ള 'സ്വർണത്താലികൾ' മുക്കുപണ്ടമാണെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2023 ഫെബ്രുവരിയിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതലയേറ്റെടുത്തസമയത്ത് 32 സ്വർണ ചന്ദ്രക്കലയും 12 സ്വർണത്താലിയും മൂന്നു പൊട്ടുമുണ്ടായിരുന്നെന്ന് രേഖകൾ പറയുന്നു. ഇതുകൂടാതെ ഒട്ടേറെ വെള്ളി, ഓട് ആഭരണങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഈമാസം നാലിന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആറ്് ചന്ദ്രക്കലയും നാലു താലിയും രണ്ടു പൊട്ടുംമാത്രം. ഇതിൽ, നാലു താലിയും മുക്കുപണ്ടമാണെന്നും കണ്ടെത്തി. ഈ ക്ഷേത്രത്തിലെ വികസനപ്രവൃത്തികൾക്ക് ദേവസ്വം ബോർഡ് അനുവദിച്ച ഒന്നരലക്ഷത്തോളം രൂപ ട്രസ്റ്റി ബോർഡ് ചെയർമാൻ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി കഴിഞ്ഞ ഓഗസ്റ്റിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ തുക ക്ഷേത്രക്കമ്മിറ്റിക്ക് തിരിച്ചുനൽകി. തുടർന്ന്, പുതിയ ക്ഷേത്രക്കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചുമതലയേറ്റെടുക്കുന്നതിനുമുൻപ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറുടെ അധ്യക്ഷതയിൽ പരിശോധന നടത്തുകയുംചെയ്‌തു. ഈ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്.

ക്ഷേത്രം, വിശ്വാസിയുടെ വൈകാരികമൂലധനമാണ്. അതുകൊണ്ടുകൂടിയാണ് അതൊരു പാവനസങ്കേതമാകുന്നത്. അവിടെയെത്തുന്ന ധനം വിശ്വാസിയുടെ അർപ്പണമാണ്. അതിനുമുണ്ട് പവിത്രസ്വഭാവം. അത് ക്ഷേത്രത്തിന്റെ പരിപാലനത്തിനും മറ്റു പുണ്യപ്രവൃത്തികൾക്കുമാണു വിനിയോഗിക്കേണ്ടത്. ക്ഷേത്രത്തിലെ ഭരണക്കാർക്കോ ജീവനക്കാർക്കോ സ്വായത്തമാക്കാനുള്ള ധനമല്ല അത്. അങ്ങനെ ചെയ്യുന്നത് വിശ്വാസത്തോടുള്ള അനാദരവും പൊതുമുതലിന്റെറെ കുറ്റകരമായ ദുർവിനിയോഗവുമാകും. അതാണു പക്ഷേ, കേരളത്തിലെ പല ക്ഷേത്രങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ശബരിമലയിൽനിന്നുള്ള വാർത്തകൾതന്നെ അതിൻ്റെ പ്രത്യക്ഷങ്ങളാണ്. അതു തുടരാൻ അനുവദിച്ചുകൂടാ. ക്ഷേത്രസ്വത്തുക്കളുടെയും നിത്യവരുമാനത്തിൻ്റെയും ഓഡിറ്റിങ് ശക്തമാക്കാനുള്ള നടപടിയുണ്ടാകണം. ചെറിയ ക്ഷേത്രങ്ങളിലടക്കം ഭണ്ഡാരവരുമാനത്തിൻ്റെയും നടവരവിന്റെയുമൊക്കെ കൃത്യമായ ഓഡിറ്റിങ് നടക്കണം. എല്ലാറ്റിനുമൊരു കണക്കുംകൈയുമുണ്ടാകണം. ക്ഷേത്രസ്വത്ത് കൈയിട്ടുവാരാനുള്ളതാകരുത്.

ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന

ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടമാണെന്നാണ് വിവരം. ദേവസ്വം വിജിലൻസ് വെള്ളിയാഴ്‌ച ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻപോറ്റിയാണ് തിരിമറിക്കു പിന്നിലെന്ന ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയേക്കും.
സ്വർണപ്പാളികൾ കേരളത്തിനു വെളിയിൽ ആർക്കോ നൽകിയെന്നാണ് സൂചന. പാളിയുടെയോ സ്വർണത്തിന്റെയോ വിപണിവിലയല്ല ഇതിൽ പ്രധാനം. ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ പാളി എന്ന നിലയിൽ അമൂല്യമായ ഒരു വസ്‌തുവാണിത്. ഇത്തരം വസ്തു‌ക്കൾ എന്തുവിലനൽകിയും വാങ്ങി വീട്ടിൽ സൂക്ഷിക്കുന്ന ചിലരുണ്ട്. അവരിൽനിന്ന് വൻതുകവാങ്ങി ഉണ്ണികൃഷ്ണ‌ൻപോറ്റി കൈമാറിയിരിക്കാമെന്നാണ് നിഗമനം.
ക്ഷേത്ര ശ്രീകോവിലിൽ വർഷങ്ങളോളം ഇരുന്ന സ്വർണരൂപം, ശനിദോഷമകറ്റാനും ഐശ്വര്യവർധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി വിറ്റെന്നാണ് വിലയിരുത്തൽ.
പാളി പുതുതായി സ്വർണം പൂശണമെങ്കിൽത്തന്നെ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് ശബരിമലയിലെ വിഗ്രഹം നിർമിച്ച ശില്പികുടുംബാംഗമായ തട്ടാവിള മഹേഷ് പണിക്കർ പറയുന്നു. പുറത്തുകൊണ്ടുപോയത്, കടത്തിക്കൊണ്ടുപോകൽ തന്നെയായിരുന്നെന്ന് ഇതിൽനിന്ന് വ്യക്തം.
ചെന്നൈയിലെ നവീകരണം കഴിഞ്ഞ ഒക്ടോബർ 17-ന് ദ്വാരപാലകശില്പങ്ങളിൽ ചേർക്കാൻ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികളിൽ ദേ ദവസ്വം വിജിലൻസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. 2019-ന് മുൻപുള്ള ചിത്രങ്ങളും ഇപ്പോഴത്തെ പാളികളും വിശദമായി വിശകലനംചെയ്‌തിട്ടുണ്ട്. ഈ പരിശോധനയും പാളികൾ മാറ്റിയെന്ന നിഗമനത്തിലേക്കെത്തിക്കുന്നു. പുതിയ പാളികൾക്ക് പഴയതുമായി ചില അളവുവ്യത്യാസങ്ങൾ ഉണ്ടെന്ന സൂചനയും കിട്ടിയിട്ടുണ്ട്.

സ്വർണപ്പാളി ചെന്‌പായ വഴി

1. 2019 ജൂലായ് 20: സ്വർണംപൊതിഞ്ഞ പാളികൾ സ്വർണംപൂശാനായി സന്നിധാനത്തുനിന്ന് അഴിച്ചെടുക്കുന്നു. 14 ഭാഗങ്ങളാണ് അന്നുണ്ടായിരുന്നത്.

2. ഈ പാളികൾ ചെന്നൈയിൽ ചില വീടുകളിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയെന്നാണ് സൂചന. വിശ്വാസമൂല്യം മുതലെടുത്ത് അവിടെവെച്ച് വൻതുകയ്ക്ക് വിറ്റെന്നാണ് കരുതുന്നത്. മൊത്തമായി കച്ചവടംചെയ്യാനുള്ള സാധ്യത കുറവാണ്. പ്രത്യേകം മാറ്റി എടുക്കാവുന്ന രീതിയിലായതിനാൽ അങ്ങനെത്തന്നെ 'വീതംവെപ്പ്' നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ

3. സന്നിധാനത്തിൽനിന്ന് അഴിച്ചെടുത്തതെന്ന മട്ടിൽ 39 ദിവസം കഴിഞ്ഞാണ് സ്വർണംപൂശാനായി പാളി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിൽ എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂർണമായും ചെമ്പായിരുന്നെന്ന് സ്മ‌ാർട്ട് ക്രിയേഷൻസിൻ്റെ എംഡിയും അഭിഭാഷകനും പറഞ്ഞത് പാളി മാറ്റിയെന്നതിനെ സാധൂകരിക്കുന്നു. ഇവിടെയെത്തിക്കാൻ എന്തുകൊണ്ടാണ് ഇത്രയും കാലതാമസം ഉണ്ടായതെന്ന ചോദ്യത്തിന് ഉണ്ണികൃഷ്ണ‌ൻപോറ്റിക്കോ അന്നത്തെ ദേവസ്വം അധികാരികൾക്കോ ഉത്തരം നൽകാനായിട്ടില്ല

4. 39 ദിവസത്തിനിടെ എവിടെവെച്ചെങ്കിലും പുതിയ പാളിയുണ്ടാക്കിയിരിക്കാനാണ് സാധ്യത. പഴയപാളിയുടെ പകർപ്പിൽ മൂശ തയ്യാറാക്കി അതേപോലെ പുതിയ ചെമ്പുപാളിയുണ്ടാക്കി സ്വർണംപൂശിയെന്നാണ് നിഗമനം

Tuesday, 7 October 2025

സിപിഐ സമ്മേളനങ്ങളിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും എതിരെയുള്ള വിമർശനങ്ങൾ പരിശോധിക്കാൻ സിപിഎം

സി പി ഐ സമ്മേളനങ്ങളുടെ വിവരശേ രണവുമായി സിപിഎം
ചാത്തന്നൂർ :സിപിഐ സമ്മേളനങ്ങളിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും എതിരെയുള്ള വിമർശനങ്ങൾ പരിശോധിക്കാൻ സിപിഎം സംസ്ഥാന സമിതി ബ്രാഞ്ച് തലം വരെയുള്ള ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
സിപിഐയുടെ സമ്മേളനങ്ങളിൽ ബ്രാഞ്ച് തലം മുതൽ സംസ്ഥാന തലം വരെ എൽഡിഎഫ് സർക്കാരിൻ്റെ ഉന്നതസ്ഥാനങ്ങളിലുള്ളവരെ പരസ്യമായിവിമർശിക്കുന്നതിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള എൽഡിഎഫ് മന്ത്രിമാരുടെ പ്രകടനത്തെയും നിലപാടുകളെയും കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തൽ കൂടിയായിരുന്നു സിപിഐ 
സമ്മേളനങ്ങൾ സമ്മേളനങ്ങളിൽ  ശക്തമായ വിമർശങ്ങൾ ആണ് ഉയർന്നു വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ സമ്മേളനങ്ങളിൽ ഉയർന്നു വന്ന വിമർശനങ്ങൾ പരിശോധന നടത്താനും വിമർശിച്ചവരെ കണ്ടെത്താനുമുള്ള തീരുമാനവുമായി സിപിഎം മുന്നോട്ട് പോകുന്നത്. സംഘടന റിപ്പോർട്ടുകളിലും അനുബന്ധ പ്രമേയങ്ങളിലും തുടർ ചർച്ചകളിലും സിപിഎമ്മിനെയും ഭരണത്തെയും പരസ്യമായും രഹസ്യമായും വിമർശിക്കുന്നതിന് സമ്മേളനം നിയന്ത്രിച്ച ഉന്നത നേതാക്കൾ ശ്രമിക്കാഞ്ഞതും പല ഘട്ടത്തിലും നേതാക്കൾ തന്നെ വിമർശകരായി മാറിയതും സിപിഎം കമ്മിറ്റികളിൽ ചർച്ചയായി മാറിയിട്ടുണ്ട്. ജില്ലാ സമ്മേളനങ്ങളിൽ അവതരിപ്പിച്ച റിപ്പോർട്ടുകളിൽ പോലും സംസ്ഥാന ഭരണത്തിനും സിപിഎമ്മിനെതിരെയുമുള്ള വിമർശനങ്ങൾ സ്ഥാനം പിടിച്ചുവെന്ന് പത്രമാധ്യമങ്ങൾ പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്തതാണ് സിപിഎം ഇങ്ങനെയുള്ള തീരുമാനം എടുത്തത്.മുൻ സമ്മേളനങ്ങളിൽ നിന്നും വിഭിന്നമായി സിപിഐ സമ്മേളനങ്ങളിൽ ഇടത് ഐക്യത്തിന്  ദോഷകരമായ രീതിയിൽ വിമർശനങ്ങൾ ഉണ്ടായത് ഗൗരവകരമായ രീതിയിലാണ് സിപിഎം കാണുന്നത്. തൊഴിൽ സഹകരണ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ ചൂണ്ടികാട്ടി സിപിഐ പ്രതിനിധികൾ ശക്തമായ വിമർശനമാണ് ഉയർത്തിയത്.സിപിഎമ്മിൽ നിന്നും സിപിഐ യിൽ എത്തിയവർക്ക് സിപിഐ അമിത പ്രാധാന്യം നൽകിയ തും സിപിഎം നോക്കി കാണുന്നുണ്ട്.
സിപിഐ സമ്മേളനങ്ങളിൽ നടന്ന വിമർശനങ്ങളുടെ പത്രറിപ്പോർട്ടുകളിലും ദൃശ്യമാധ്യമങ്ങളിലും വന്ന റിപ്പോർട്ടുകൾ വൻതോതിൽ പ്രചരിച്ചത് ഇടത് മുന്നണിയ്ക്ക് ദോഷമായി മാറിയിട്ടുണ്ട്.ഇത് വരുന്ന ഇടത് മുന്നണിയോഗത്തിൽ ചർച്ച നടക്കാനിരിക്കെയാണ് സിപിഎം സിപിഐ സമ്മേളനങ്ങളുടെ വിവരശേഖരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Saturday, 4 October 2025

പരവൂരിൽ തെരുവ് നായ ശല്യം രൂക്ഷം നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

പരവൂരിൽ തെരുവ് നായ ശല്യം രൂക്ഷം നടപടി വേണമെന്ന  ആവശ്യം ശക്തമാകുന്നു. 

പരവൂർ: പരവൂർ നഗരസഭ  പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. നഗരഹൃദയത്തിലടക്കം രാവെന്നോ പകലെന്നോ ഇല്ലാതെ തെരുവ് നായ്ക്കൾ കുട്ടമായി എത്തുന്നത് ജനങ്ങൾക്ക് ഭീക്ഷണിയായി മാറുന്നു.
കാൽനട,ഇരുചക്ര വാഹന യാത്രക്കാർ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായി മാറി തെരുവുനായ്ക്കൾ കുറുകെ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. പ്രധാനമായും പരവൂർ  റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാട് പിടിച്ച് കിടക്കുന്ന ഭാഗങ്ങളാണ് ഇവരുടെ പ്രധാന താവളം.
ഒല്ലാൽ റെയിൽവേ ഗേറ്റ്, മാർക്കറ്റിന് സമീപം, സ്കൂൾ പരിസരം, പൊഴിക്കര,തെക്കും ഭാഗം  ബീച്ചുകൾ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിട്ടുള്ളത്. കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ വഴിയാത്രക്കാർക്ക് നടക്കാനോ പറ്റാത്ത സ്ഥിതിയാണ്. ദിനംപ്രതി ഓട്ടോ, ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.
സ്‌കൂൾ കുട്ടികൾക്ക്  തെരുവ് നായ്ക്കളെ ഭയക്കാതെ നടന്ന് സ്‌കൂളിലെത്താൻ കഴിയുന്നില്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ പട്ടിയെ തുരത്താൻ കയ്യിൽ കുറുവടികൾ കരുതേണ്ട നിലയിലാണ്. ഇരുചക്ര വാഹനക്കാർക്ക് തെരുവ് നായ്ക്കൾ മരണക്കെണി ഒരുക്കുകയാണ്. നായ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല.അപകടത്തിൽപെടുന്ന പലരും ദിവസങ്ങളും മാസങ്ങളും ചികിത്സ തേടണം.
ആക്രമണകാരികളായ നായ്ക്കളെ പിടികൂടി  മുൻസിപ്പൽ തലത്തിൽ വന്ധ്യകരണം നടത്തുകയോ ഷെൽട്ടറുകളിലേക്ക് മാറ്റി പാർപ്പിക്കുകയോ ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. പല നായ്കൾക്കും പേവിഷ ബാധയുണ്ടോയെന്ന് സംശയമാണ്. പ്രഭാത സായാഹ്ന സവാരിക്കിറങ്ങുന്ന വയോധികരും സ്‌കൂൾ വിദ്യാർത്ഥികളുമാണ് മിക്കപ്പോഴും തെരുവനായ ആക്രമണത്തിന് ഇരയാകുന്നത്. 
മുൻസിപ്പൽ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയ നിലയിലാണിന്ന്. തെരുവുനായ്ക്കളെ കൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അധികൃതർ മനസിലാക്കുന്നില്ല. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. തെരുവുനായ്ക്കൾ മൂലം ഇനി ഒരു ജീവൻ പൊലിയും മുൻപ് അധികൃതർ ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ അപേക്ഷ.

@  തെരുവ് നായ്ക്കൾ അതിർത്തി കടന്ന് എത്തുന്നു. 

കൊല്ലം - തിരുവനന്തപുരം ജില്ലാ  അതിർത്തിയായ കാപ്പിലിലും തീര പ്രദേശങ്ങളിലും 
 അതിർത്തി കടത്തി വാഹനങ്ങളിൽ നായ്ക്കളെ കൊണ്ടുവന്ന് ആൾപ്പാർപ്പ് കുറഞ്ഞ പ്രദേശങ്ങളിൽ ഇറക്കി വിടുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവിൽ വിടാനുള്ള പദ്ധതി  പരവൂർ നഗരസഭയിൽ നടപ്പാക്കാത്തത് മൂലം  തെരുവ്  നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു.വന്ധ്യംകരണം നടക്കാതെയായി.
തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതി  പരവൂർ നഗരസഭയ്ക്ക് 
 ഇല്ല. മുൻപ് നായ ശല്യം രൂക്ഷമാകുമ്പോൾ 'പട്ടിപിടുത്തക്കാർ' ഇറങ്ങുക പതിവ്. ഇപ്പോൾ ഇതും നടക്കാതായി. മാർക്കറ്റുകൾ, മാലിന്യം നിറയുന്ന പാതയോരങ്ങൾ എന്നിവിടങ്ങളിലാണ് നായ ശല്യം ഏറെ രൂക്ഷമായിട്ടുള്ളത്. അതിർത്തി കടത്തി വാഹനങ്ങളിൽ കൊണ്ടു വരുന്ന നായ്ക്കൾ  തീരദേശത്ത്  അടുത്തിടെ ക്രമാതീതമായി വർധിച്ചതായി നാട്ടുകാർ പറയുന്നു. റോഡിൽ മാലിന്യം നിറയുന്നതാണ് തെരുവ് നായ്ക്കൾക്ക് ചാകരയാകുന്നത്. അറവുശാല മാലിന്യം ഉൾപ്പെടെ ഉൾപ്രദേശങ്ങളിലെ റോഡു വക്കിൽ തള്ളുന്നുണ്ട്. ഇത്തരം സ്‌ഥലം കേന്ദ്രീകരിച്ചാണ് നായ്ക്കളെ വാഹനത്തിൽ കൊണ്ട് ഇറക്കുന്നതും. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.