Thursday, 30 January 2025

സ്നേഹിക്കാന്‍ ശ്രമിച്ചു പരാജയപെടുന്ന ചില മനുഷ്യരെ കണ്ടിട്ടുണ്ടോ?

സ്നേഹിക്കാന്‍ ശ്രമിച്ചു പരാജയപെടുന്ന ചില മനുഷ്യരെ കണ്ടിട്ടുണ്ടോ?

എന്നാല്  അങ്ങനെ ചിലരുണ്ട്......

ഒരിക്കല്‍ അവര്‍ പ്രാണനേക്കാള്  സ്നേഹിച്ചവരാകാം.....

അവഗണിച്ചിട്ടും പിന്നാലെ നടന്നിട്ടുണ്ടാകും.....

സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടി കെഞ്ചിയിട്ടുണ്ടാകും..

ഒടുവില്‍  സത്യം തിരിച്ചറിഞ്ഞു  സ്വയം തിരുത്തിയിട്ടുണ്ടാകും....

തിരികെ അവരുടെ ലോകത്തേക്ക് മടങ്ങിയിട്ടുണ്ടാകും...

ഒരിക്കല്‍  സ്നേഹിച്ചു പോയതിന്റെ പേരില് തീരാമുറിവിനെ തലോടി ജീവിക്കുന്നുണ്ടാവാം..

അവരിലേക്ക്  ഒരു സുപ്രഭാതത്തില് ഒന്നും സംഭവിക്കാത്തത് പോലെ മടങ്ങി ചെല്ലൂന്നവര്‍ ഉണ്ടാകും...

ഏറേദൂരം നടന്നപ്പോള്‍ പിന്‍തുടര്‍ന്നിരുന്ന നിഴലീന്റെ  അഭാവം മനസ്സിലാക്കി മടങ്ങി വന്നവരാകാം..

പുതിയ കൂട്ടു തേടി പോയി അവിടെ പരാജയപെട്ട് മടങ്ങിയവരാകാം....

ആരായാലും  ആദ്യത്തെ വ്യക്തിക്ക്   മടങ്ങി വന്ന ആളെ  അംഗീകരിക്കാന്‍  കഴിയണമെന്നില്ല...

അവര്‍ക്ക് ഇടയില് ഒരിക്കലും  പഴയ ബന്ധത്തിന്റെ ഊഷ്മളത  കാണണമെന്നും ഇല്ല...

എങ്കിലും  അവര്‍ വീണ്ടും സ്നേഹിക്കാന്‍ ശ്രമിക്കും..

ഒരിക്കല്‍ ഏറെ ശ്രമപെട്ടു വലിച്ചെറിഞ്ഞ രൂപത്തെ വീണ്ടും  പ്രതിഷ്ഠിക്കാന്‍ ഏറേ ശ്രമകരമാണ്....

ചിലര് ആ ശ്രമത്തില് വിജയിക്കും...

ചിലര് പരാജയപെടും...

സ്നേഹം ഉണ്ടായിട്ടും  ഏറേ പ്രിയപ്പെട്ടത് ആയിട്ടും 

സ്നേഹിക്കാന്‍ ശ്രമിച്ചു  പരാജയപെടുന്ന ചില മനുഷ്യര്....

നിങ്ങള്‍ കണ്ടിട്ടുണ്ടോ അവരെ...?

ചില മനുഷ്യരുണ്ട്...മനസിൽ

ചില മനുഷ്യരുണ്ട്...മനസിൽ..
അത്രമേല്‍  ആഴത്തില് മുറിവേറ്റവര്‍....!!!!
മടക്കമില്ലാത്ത വിധം ചിലരില്  കുരുങ്ങി പോയവര്‍...!!!!!
തിരികെ കിട്ടാത്ത സ്നേഹത്തിന് മുന്നില്  ഇനിയും യാചിച്ചു നില്‍ക്കുന്നവര്‍....!!!!
ഇടതടവില്ലാതെ സ്നേഹത്തിന്റെയും  പരിഭവത്തിന്റെയും പിണക്കത്തിന്റെയും ഇണക്കത്തിന്റെയും നേര്‍ത്ത മഴയായി മാറിയവര്‍........!!!!!!!
എന്റെത് എന്റേതെന്ന് ഓരോ നിമിഷവും ചേര്‍ത്തു പിടിക്കുന്നവര്‍.....!!!!!!
നിങ്ങള്‍ കരുതും പോലെ അവര്‍ മണ്ടരല്ല.....
നിങ്ങളെ സ്നേഹിച്ചു പോയതുകൊണ്ട് , വിശ്വസിച്ചു പോയതുകൊണ്ട്  സ്വയം  മണ്ടരായി  അഭിനയിക്കുന്നവരാണ്....
അവര്‍ക്ക്   ദീപ്തി. ആശ്വസിക്കാന്‍
 സമാധാനിക്കാന്‍ 
 ആത്മാര്‍ത്ഥത ഇല്ലാത്ത നിങ്ങളുടെ  ഒരു ചിരി മതി.......
ഒരു സുഖാന്വേഷണം  മതി.....
അവര്‍ക്ക് അറിയാം അതില്  ഒരുതരി ആത്മാര്‍ത്ഥത ഉണ്ടാകില്ലെന്ന്...
എന്നിട്ടും അവര്‍  അതില്  ആശ്വസിക്കും....!!!!
സമാധാനിക്കും.....!!!!
സന്തോഷിക്കും.....!!!
അവര്‍ മണ്ടരായത് കൊണ്ടല്ല......
നിങ്ങള്‍ക്ക്  അവരെ അര്‍ഹിക്കാനുള്ള യോഗ്യത പോലും ഇല്ലെന്ന തിരിച്ചറിവ് ആണ്.......🌹