മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയിറങ്ങി
കൊട്ടിയം : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയിറങ്ങി. തിരുവാഭരണ ഘോഷയാത്ര മുതൽ 12 ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികൾ വ്യാഴാഴ്ച പുലർച്ചെ കൊടിയിറക്കി 25 കുടം കലശപൂജയോടെയാണ് സമാപിച്ചത്.ബുധനാഴ്ച രാവിലെ മുതൽ നാടാകെ ഉത്സവ ലഹരിയിലായിരുന്നു.രാവിലെ ക്ഷേത്ര മൈതാനത്ത് ആനനീരാട്ടും ആനയൂട്ടും നടന്നു.10 ന് നാഗസ്വരക്കച്ചേരിയും അഞ്ചു മണിയോടെ മുഖത്തല സ്കൂൾ ജംങ്ഷനിൽ ആൽത്തറമേളവും നടന്നു.കലാമണ്ഡലം മട്ടന്നൂർ ശിവദാസ് മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം കൊട്ടിക്കയറി മൂർദ്ധന്യതയിലെത്തിയതോടെ കെട്ടുകാഴ്ചകളും നേർച്ച ആനകളും എത്തി തുടങ്ങി. ഇരുപതിലേറെ ഗജവീരന്മാരും അൻപതോളം കെട്ടുകാഴ്ചകളും നൂറ് കണക്കിന് വാദ്യമേളക്കാരുടെ മേളക്കൊഴുപ്പിൽ കിഴക്കേ നടയിലേക്ക് ഒഴുകിയെത്തി.ആനക്കൊട്ടിലിൽ തൃക്കടവൂർ ശിവരാജുവിന്റെ മുകളിൽ മുഖത്തല കണ്ണൻ എഴുന്നള്ളി.ആറാട്ട് പുറപ്പെട്ടപ്പോഴും കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തി കൊണ്ടിരിക്കുകയായിരുന്നു. ഗാനമേളയും നടന്നു
No comments:
Post a Comment