മാസത്തെ ശമ്പളകുടിശിക
ആവശ്യപ്പെട്ടുകൊണ്ടാണ്
തൊഴിലാളികൾ സമരത്തിനിറങ്ങിയത്
ഇന്നലെ രാവിലെ പത്ത് മണിയോടെ ബി എം എസിൽ അംഗമായ തൊഴിലാളികൾ ജോലി ബഹീഷ്കരിച്ചു കൊണ്ട് സൂചന പണിമുടക്ക് നടത്തിയത്. രാവിലെ പത്ത് മണിയോടെ തുടങ്ങിയ സമരം മെഡിക്കൽ കോളേജ് ഓഫിസിന് മുന്നിൽ നടന്ന പ്രതിക്ഷേധ സമരത്തോടെ സമാപിച്ചു.
ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ശിവരാജൻ ഉത്ഘാടനം ചെയ്തു.ഹൗസ് കീപ്പിംഗ് യൂണിയൻ കൺവീനർ സ്മിത
ബിജെപി പാരിപ്പള്ളി മേഖല പ്രസിഡന്റ്
സതീഷ്ചന്ദ്രൻ, ബി എം എസ് മേഖല ഭാരവാഹികളായ അരുൺസതീശൻ, ഉണ്ണി പാരിപ്പള്ളി, സുഗുണൻ, സജീവ് അച്ചൂസ് എന്നിവർ നേതൃത്വം നൽകി.
@ മെഡിക്കൽ കോളേജിലെ ഹൌസ് കീപ്പിoഗ് ജീവനക്കാരുടെ ശബളം മുടങ്ങിയത് സർക്കാരിന്റെ അനാസ്ഥ- ബി എം എസ്
മെഡിക്കൽ കോളേജിലെ ഹൌസ് കീപ്പിoഗ് ജീവനക്കാരുടെ ശബളം മുടങ്ങിയത് സർക്കാരിന്റെ അനാസ്ഥയാണെന്ന് ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ശിവരാജൻ ആരോപിച്ചു. മെഡിക്കൽ കോളേജിൽ ഏറ്റവും താഴെ തട്ടിൽ മെഡിക്കൽ കോളേജിന്റെ അഭിവാജ്യ ഘടകമാണ്
ഹൌസ് കീപ്പിoഗ് വിഭാഗം ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇ വിഭാഗത്തിന്റെ ശമ്പളം നൽകാതെ ജോലി ചെയ്യിക്കുന്നത് നീതിക്ക് നിരക്കാത്തതാണ്. കഴിഞ്ഞ കുറച്ചു മാസമായി കരാർ കമ്പനിയ്ക്ക് സർക്കാർ ഫണ്ട് നൽകിയിട്ടില്ല അടിയന്തിരമായി ഫണ്ട് അനുവദിച്ചു കൊണ്ട് തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ശിവരാജൻ ആവശ്യപ്പെട്ടു.
@ ആശുപത്രി മാനേജ്മെന്റിനും സർക്കാരിനും എതിരെ സി ഐ ടി യു സമരം.
ആശുപത്രി മാനേജ്മെന്റിനും സർക്കാരിനും എതിരെ സി ഐ ടി യുവും രംഗതെത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള സി ഐ ടി യു നേതാക്കളുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് സമരവുമായി രംഗതെത്തിയത്. മാനേജ് മെന്റിനെതിരെയും സർക്കാരിനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ വഴിപാട് പോലെ പ്രകടനവും സമ്മേളനവും നടത്തിയാണ് സമരം അവസാനിപ്പിച്ചത്. സി ഐ ടി യു അപ്രതീക്ഷിതമായി നടത്തിയ സമരം മാനേജ്മെന്റിലെ സിപിഎം പ്രതിനിധികളെയും പാർട്ടി നേതൃത്വത്തിനെയും അബരിപ്പിച്ചിരിക്കുകയാണ്.
ഫോട്ടോ : ബി എം എസ് നേതൃത്വത്തിൽ നടന്ന സമരം ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ശിവരാജൻ ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment