കൊട്ടിയം: മെഡിക്കൽ കോളേജിലെ പഠനമുറിയിൽ നിന്നും അബ്ദുൽ സലിമിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി പതിനെട്ടു വർഷം മുമ്പ് കോഴിക്കോട് കാന്തപുരത്തു നിന്നും കാണാതായെ കൊയിലോത്തുകണ്ടി മുണ്ടോ ചാലിൽ അബ്ദുൽ സലിം (52) ൻ്റെ മൃതദേഹമാണ് കൊല്ലം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങി കൊണ്ടുപോയത്. നാട്ടിലെ വിവിധ പള്ളികളിൽ മുസലിയാരായി ജോലി നോക്കി വന്നിരുന്ന ഇദ്ദേഹത്തെ പതിനെട്ടു വർഷം മുമ്പ് ബത്തേരിയിൽ നിന്നാണ് കാണാതായത്. ബന്ധുക്കൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. ഇക്കഴിഞ്ഞ ഡിസംമ്പറിൽ വഴിയോരത്തു കിടന്ന ഇദ്ദേഹത്തെ പൊലീസ് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭിയാണ് ഇദ്ദേഹത്തെ പരിചരിച്ചിരുന്നത്. ചികിൽസയിലിരിക്കെ മരിച്ച ഇദ്ദേഹത്തിൻ്റെ മൃതദേഹം നഴ്സ് സുരഭിയുടെ ആവശ്യപ്രകാരം മതാചാര ചടങ്ങുകൾ നടത്തി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അഞ്ചുമാസത്തിന് ശേഷം ഇ ക്കഴിഞ്ഞ രണ്ടിന് സർക്കാർ ഉത്തരവു പ്രകാരം മൃതദേഹം സ്വകാര്യ മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുകയായിരുന്നു. കാണാതായ സലീമിനോട് സാദൃശ്യമുള്ള ഒരാളെ ജില്ലാ ആശുപത്രിയിൽ നഴ്സ് പരിചരിച്ചതും മതാചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തി മോർച്ചറിയിൽ സൂക്ഷിച്ച ശേഷം സ്വകാര്യ മെഡിക്കൽ കോളേജിന് നൽകിയ വിവരം അറിഞ്ഞ സലിമിൻ്റെ സഹോദരൻ അബ്ദുൽ സമദും മകൻ നിസാമും കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി പൊതുപ്രവർത്തകരുടെ സഹായത്തോടെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസുമായി ബന്ധപ്പെടുകയും പോലീസിന്റെ സഹകരണത്തോടെ മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു .സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ സ്വകാര്യ മെഡിക്കൽ കോളജിന്പഠനാപഠനാവശ്യത്തിനായി വിട്ടുനൽകിയ മൃതദേഹം തിരികെ കൊടുക്കുന്നത്
ചിത്രം: മകനും സഹോദരനും മധ്യത്ത്
No comments:
Post a Comment