Tuesday, 30 April 2024

ബി എൽ ഒ മാർക്ക് വേതനം കിട്ടിയില്ല

ബി എൽ ഒ മാർക്ക് 
വേതനം കിട്ടിയില്ല 

ചാത്തന്നൂർ : ഇലക്ഷൻ ഡ്യൂട്ടി ചെയ്ത ബൂത്ത്‌ ലെവൽ ഓഫീസർമാർക്ക്‌ വേതനം ഇതുവരെ ലഭിച്ചില്ല. ഇലക്ഷനുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക ശുദ്ധീകരണം മുതൽ വോട്ടെടുപ്പ് ദിവസം ബൂത്തിൽ വോട്ടർ അസിസ്റ്റന്റ് വരെയായി മൂന്നു മാസകാലത്തോളം ആയിരുന്നു ബിഎൽഒ മാരുടെ ജോലി. മരിച്ചവരെയും, സ്ഥലത്തില്ലാത്തവരെയും വീടുകൾ തോറും കയറിയിറങ്ങി കണ്ടെത്തി ഒഴിവാക്കൽ ഇരട്ടിപ്പുള്ളവരെ ഒഴിവാക്കൽ എന്നിവ ബിഎൽഒ മാരുടെ ചുമതലയായിരുന്നു. കൂടാതെ ഭിന്നശേഷിക്കാരുടെയും, എൺപത്തിയഞ്ച് വയസിന് മുകളിൽ ഉള്ളവരെയും വോട്ട് ചെയ്യിക്കുന്നതിനായി അവരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് പോകേണ്ട ജോലിയും ബി എൽ ഒ മാർക്ക്‌ ആയിരുന്നു. ഈ ചൂട് കൂടിയ കാലാവസ്ഥയിൽ ഒരു ആഴ്ചയിൽ കൂടുതൽ സമയമെടുത്താണ് സ്ലിപ്പുകൾ വീടുകളിൽ എത്തിച്ചത്.എണ്ണൂറ് മുതൽ ആയിരത്തിയഞ്ഞൂറ് വരെ വോട്ടർമാർ ഓരോ ബൂത്തിലും  ഉണ്ട്.
ആളില്ലാത്ത വീടുകളിൽ പല പ്രാവശ്യം പോകേണ്ടി വന്നിട്ടുണ്ട്.
ബി എൽ ഒ മാരിൽ ഭൂരിപക്ഷവും അംഗൻവാടി പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.
തിരഞ്ഞെടുപ്പ് ജോലിയിൽ പങ്കെടുത്ത മറ്റ് ജീവനക്കാർക് എല്ലാം വേതനം നൽകി കഴിഞ്ഞു.
വർഷം ആറായിരം രൂപയാണ് ഒരു ബി എൽ ഒ യ്ക്ക് ലഭിക്കുന്നത്.
ഇതൊക്കെ കൊണ്ടാണ് ആരും പുതിയതായി ഈ ജോലി ഏറ്റെടുക്കാൻ തയ്യാറാകാത്തത്.

Monday, 29 April 2024

അതിജീവനത്തിനു വഴിതേടി കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ

അതിജീവനത്തിനു വഴിതേടി കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ
ചാത്തന്നൂർ : ഒരുകാലത്ത് പ്രൗഢിയോടെ തലയുയർത്തിനിന്ന കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് ഹൈസ്കൂൾ ഇന്ന് അതിജീവനത്തിന് വഴിതേടുകയാണ്. ഏതുനിമിഷവും താഴുവീഴാമെന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ സ്കൂളിന്റെ പോക്ക്.1959ൽ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്‌കൂൾ ആരംഭിച്ചത്. 2013ൽ സംസ്ഥാന ഗവണമെന്റ് ഏറ്റെടുത്തതോടെ ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലെ ഏകസർക്കാർ ഹൈസ്കൂൾ കൂടിയാണിത്.
വിരലിലെണ്ണാവുന്നത്രയും കുട്ടികളാണ് ഇത്തവണയും ഇവിടെ പ്രവേശനം തേടിയെത്തിയത് വരും ദിനങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തുമെന്ന പ്രതീക്ഷയിലാണ്.
1959 ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ് സ്കൂൾ അനുവദിച്ചത്. ചാത്തന്നൂർ പഞ്ചായത്തിലെ 
കാരംകോട് പ്രവർത്തിച്ചിരുന്ന സംസ്കൃതം ഹൈസ്കൂൾ മാനേജ്മെന്റ് പൂട്ടിയതോടെയാണ് കല്ലുവാതുക്കലിൽ ഹൈസ്കൂളിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് കുരുമ്പിലഴികം കെ.ബാലൻ പിള്ള, ഡോ. എൻ.ജി.കുറുപ്പ്,മുൻ മന്ത്രി പി.രവീന്ദ്രൻ എന്നിവരുടെ പരിശ്രമഫലമായാണ് പഞ്ചായത്തിന് സ്കൂൾ അനുവദിച്ചത്. 1980കളിൽ മൂവായിരത്തിലേറെ വിദ്യാർഥികളും എഴുപതിലേറെ അധ്യാപകരുമുണ്ടായിരുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്.  എസ് എസ് എൽ സി പരീക്ഷയിൽതുടർച്ചയായി നൂറുശതമാനം വിജയം നേടുന്ന ഈ പൊതുവിദ്യാലയത്തിൽ വിദ്യാർഥികൾ ചേരുന്നില്ലെന്നതാണ് പ്രധാന വിഷയം.
കല്ലുവാതുക്കൽ 
ഗ്രാമപ്പഞ്ചായത്തിൽ നിന്ന്‌ സ്കൂളിന്റെ പ്രവർത്തനം സർക്കാർ ഏറ്റെടുത്തതോടെയാണ് സ്കൂളിന്റെ പ്രവർത്തനം താറുമാറായത്.ഇപ്പോൾ ജില്ലാ പഞ്ചായത്തിനാണ് മേൽനോട്ടം.
 അധ്യാപകരുടെ കുറവു പരിഹരിക്കാൻ താത്‌കാലിക അധ്യാപകരുടെ നിയമനംപോലും നടത്താനുള്ള കാലതാമസവും മറ്റും സ്കൂളിന്റെ നിലവാരത്തകർച്ചയ്ക്കു കാരണമായി. ഇതോടെ രക്ഷാകർത്താക്കൾ കുട്ടികളെ മറ്റ് സ്കൂളുകളിൽ ചേർക്കാൻ തുടങ്ങി. ഏറ്റവും സൗകര്യമുള്ള കളിസ്ഥലവും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ അധികൃതർ ശ്രമിച്ചില്ല. സർക്കാർ തലത്തിൽ ഹയർ സെക്കണ്ടറി ഇല്ലാത്ത ഗ്രാമ പഞ്ചായത്താണ് കല്ലുവാതുക്കൽ.
ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പാരിപ്പളിയിലോ ചാത്തന്നൂരോ പോകേണ്ട അവസ്ഥയാണ്. 
 നിരവധി കെട്ടിടങ്ങൾ വെറുതെ കിടക്കുന്ന ഏറെ സൗകര്യങ്ങളുള്ള സ്കൂളിൽ പ്ലസ്ടു വരികയാണെങ്കിൽ സ്കൂളിന്റെ വികസനത്തിന് ഏറെ പ്രയോജനമാകും. ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് ആരംഭിച്ച ജില്ലാകബഡി ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയാണ്. കബഡി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചാൽത്തന്നെ ഒരു പരിധിവരെ ഈ സ്കൂളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാം.

@ കല്ലുവാതുക്കൽ ഗവ.
പഞ്ചായത്ത് ഹൈസ്കൂ‌ളിൽ ഹയർസെക്കൻഡറി കോഴ്‌സുകൾ ആരംഭിക്കണം - എസ്. സുദീപ

സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കോഴ്സുകളിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെക്കൂടി ഉൾപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും.ഒപ്പം തന്നെ 
കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനായി പൂർവവിദ്യാർത്ഥികളും ജനപ്രതിനിധികളും അക്ഷരസ്നേഹികളും മുന്നിട്ടിറങ്ങണം.  എസ്എസ് എൽ.സി പരീക്ഷയിൽ നൂറുമേനി വിജയംനേടിയ സ്കൂളാണിത്
എസ്. സുദീപ(മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌)

ചാത്തന്നൂരിൽ വീണ്ടും ഗുണ്ടാ ആക്രമണം രണ്ടു പേർക്ക് ഗുരുതര പരിക്ക്

ചാത്തന്നൂർ : ചാത്തന്നൂരിൽ വീണ്ടും ഗുണ്ടാ ആക്രമണം രണ്ടു പേർക്ക് 
ഗുരുതര പരിക്ക്. ചാത്തന്നൂർ 
ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ശാന്തി എന്ന് വിളിക്കുന്ന
ശിവപ്രസാദ് (42), ഓട്ടോ റിക്ഷ ഡ്രൈവർ മുകേഷ് (40)എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെ ശിവപ്രസാദിന്റെ വീടിന്റെ സമീപം വച്ചാണ് ആക്രമണം ഉണ്ടായത് ശിവപ്രസാദിനെ വീട്ടിൽ കൊണ്ടാക്കിയതിന് ശേഷം തിരിച്ചു പോകാൻ ഒരുങ്ങിയപ്പോൾ ആണ് കഞ്ചാവ് മയക്കുമരുന്ന് കേസുകളിൽ പ്രതികളായ ക്രിമിനൽ സംഘങ്ങളിൽ ഉൾപ്പെട്ട സംഘങ്ങൾ ആക്രമണം നടത്തിയത്. അഞ്ജു മണിയോടെ ശിവപ്രസാദിന്റെ വീട്ടിൽ എത്തിയ സംഘം ഭാര്യ ഷിജിയുടെ അടുത്ത്ശി വപ്രസാദിനെ തിരക്കുകയും ഇല്ലായെന്ന് പറഞ്ഞതോടെ ജാതിപേര് വിളിച്ചു ആക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെ റോഡിൽ കാത്ത് നിന്ന സംഘം ശിവപ്രസാദിനെ വീട്ടിൽ കൊണ്ടാക്കി മടങ്ങിയ ആട്ടോറിക്ഷ തടയുകയും ആട്ടോറിക്ഷ ഡ്രൈവറെയും ശിവപ്രസാദിനെയും മാരകായുധങ്ങളുമായി 
ആക്രമിക്കുകയായിരുന്നു.
 കഞ്ചാവ് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ 
 പ്രതികളായ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന മനു, ഉളിയനാട് ലാലു  എന്നിവരുടെ നേത്രത്വത്തിലുള്ള സംഘമാണ് എന്ന് പോലീസ് പറഞ്ഞു ചാത്തന്നൂർ പോലീസ് കേസെടുത്ത് 
 അന്വേഷണം ആരംഭിച്ചു

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ശക്തമായ അടിയോഴുക്ക് ആര് ജയിക്കുമെന്ന് പറയാനാവാത്ത വിധം മത്സരം പ്രവചനാതീതമെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

കൊല്ലം : കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ 
ശക്തമായ അടിയോഴുക്ക് ആര് ജയിക്കുമെന്ന് പറയാനാവാത്ത വിധം മത്സരം പ്രവചനാതീതമെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇരു മുന്നണികളുടെയുടെ രാക്ഷ്ട്രീയപരമായ കണക്ക് കൂട്ടലുകൾ തെറ്റിച്ച തിരഞ്ഞെടുപ്പാണിതെന്ന് 
മുന്നണി നേതാക്കൾ തന്നെ സ്വയം സമ്മതിക്കുന്നു. എൻ ഡി എ യുടെ ശക്തമായ സാന്നിധ്യമാണ് ഇക്കുറി മത്സരം പ്രവചനാതീതമാക്കിയതെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നു. ഇരു മുന്നണികൾക്കും പാരമ്പര്യമായി വോട്ട് ചെയ്തു കൊണ്ടിരുന്ന ഒരു വലിയ വിഭാഗം വോട്ട് ചെയ്യാനായി എത്താതതാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ പ്രചരണത്തിൽ 
മുന്നിട്ട് നിന്ന സ്ഥലം എം പി കൂടിയായ എൻ. കെ. പ്രേമചന്ദ്രൻ അവസാനലാപ്പിൽ പിൻതള്ളിപോയതാണ് വിജയം പ്രവചനാതീതമാക്കിയത്.
കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ ആർ എസ് പിയ്ക്ക് എതിരായി ഉണ്ടായ വികാരമാണ് ഇതിന് കാരണമായി കണക്ക് കൂട്ടുന്നത്. ദേശീയ രാക്ഷ്ട്രീയം ചർച്ച ചെയ്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ സംസ്ഥാന ഭരണത്തിന് എതിരായി വിധിയെഴുതിയെന്നും പക്ഷേ ആ വോട്ട് യു ഡി എഫിലേക്കോ എൻ ഡി എ സഖ്യത്തിനോ പോയി കാണുമെന്ന് നിരീക്ഷകർ പറയുന്നു തൊഴിലാളി സമൂഹം മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്തമായി എൻ ഡി എയ്ക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്ന് ഇരു മുന്നണികളും ഒരു പോലെ സമ്മതിക്കുന്നു. ചവറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ യു ഡി എഫിന് നേരിയ  മുൻതൂക്കം ഉണ്ടാവുമെന്നും കുണ്ടറയിലും ചാത്തന്നൂരിലും ഭൂരിപക്ഷം പ്രവചിക്കാൻ പറ്റില്ലായെന്നും ചടയമംഗലം പുനലൂർ എന്നിവടങ്ങളിൽ പിന്നിൽ പോകുമെന്നും യു ഡി എഫ് കേന്ദ്രങ്ങൾ പറയുബോൾ കൊല്ലത്ത് പിറകിൽ പോയാലും ബാക്കിയുള്ള സ്ഥലങ്ങളിൽ ഭൂരിപക്ഷം കിട്ടുമെന്ന് എൽ ഡി എഫ് കേന്ദ്രങ്ങൾ ആശ്വാസത്തോടെ പറയുന്നു.ഇരു മുന്നണികൾക്കും എൻ ഡി എ സഖ്യം പിടിക്കുന്ന വോട്ടുകളുടെ എണ്ണം മുൻകാലങ്ങളിലെ പോലെ ഗണിക്കാൻ കഴിയാത്തതാണ് ഇരു മുന്നണികളെയും മുൾമുനയിൽ നിർത്തുന്നത്.


@ പരമ്പരാഗതമായി കിട്ടി കൊണ്ടിരുന്ന വോട്ടുകൾ പോൾ ചെയ്യിക്കാനായില്ല ഇടത് പക്ഷത്ത് 
ആശങ്ക. 

പരമ്പരാഗതമായി കിട്ടി കൊണ്ടിരുന്ന വോട്ടുകൾ പോൾ ചെയ്യിക്കാനായില്ല ഇടത് പക്ഷത്ത് 
ആശങ്ക. ഇടതുമുന്നണിയുടെ കൊല്ലം പാർലമെന്റ് കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലിലാണ് ആശങ്ക പങ്കുവയ്ക്കുന്നത്. പതിവിൽ നിന്നും വിരുദ്ധമായി ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകൾ പോളിംഗ് ബൂത്തിൽ എത്തിയില്ല അവസാന സമയത്ത് വോട്ടുകൾ ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും വോട്ടർമാരുടെ നിസoഗത മൂലം നടന്നില്ല എന്നും മണ്ഡലം കൺവീനർമാർ കൊണ്ട് വന്ന റിപ്പോർട്ടിൽ പറയുന്നു.ബിജെപിയ്ക്ക് കിട്ടിയ വോട്ട് ഇക്കുറി വിലയിരുത്താനാകുന്നില്ല എന്ന് എൽ ഡി എഫ് നേതൃത്വ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഭൂരിപക്ഷം ബൂത്ത് കമ്മിറ്റികളും പറയുന്നു.ഓരോ ബൂത്തിലും നിലവിലുള്ള വോട്ടിൽ നിന്നും പത്ത് മുതൽ ഇരുപത്തിയഞ്ചു വോട്ട് വരെ എൻ ഡി എ സ്ഥാനാർഥി വോട്ട് വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 

@ ന്യുനപക്ഷ വോട്ടുകൾ സംഘടിതമായി വോട്ട് ചെയ്യാഞ്ഞത് തിരിച്ചടിയായി.

ന്യുനപക്ഷ വോട്ടുകൾ സംഘടിതമായി വോട്ട് ചെയ്യാഞ്ഞതും ഒരു വിഭാഗം 
കോൺഗ്രസ്‌ പ്രവർത്തകരുടെ നിസoഗതയും മൂലം വോട്ടിംഗിൽ
കുറവ് വന്നിട്ടുണ്ട് എന്ന് യു ഡി എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.  
അവസാന ദിവസങ്ങളിൽ 
യു ഡി എഫ്. പ്രവർത്തനം താഴെ തട്ടിൽ എത്തിക്കാൻ  കഴിയാഞ്ഞതാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ ലാപ്പിൽ മുന്നിട്ടു നിന്ന എൻ. കെ. പ്രേമചന്ദ്രൻ. എം. പി അവസാനലാപ്പിൽ പിൻതള്ളിപോയതിന് പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്.ചവറ,കൊല്ലം 
തീരദേശമേഖലയിൽ വേണ്ടത്ര ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല രാവിലെ തന്നെ വോട്ടിടാൻ എത്താറുള്ള മത്സ്യ തൊഴിലാളികൾ വോട്ടിടാൻ എത്തിയില്ല പലരും മന:പൂർവ്വം കടലിൽ തന്നെ തങ്ങിയതും എല്ലാം തീരദേശ മേഖലയിലും തിരിച്ചടി ഉണ്ടായതായി കണക്ക് കൂട്ടുന്നു.ബൂത്ത്‌ തല കണക്ക് കൂട്ടലുകളിൽ പ്രതീഷയർപ്പിക്കുകയാണ് യു ഡി എഫ്.



പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിറക്കരയിൽ ആരോപണപ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും രംഗതെത്തി.

ചാത്തന്നൂർ : പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിറക്കരയിൽ ആരോപണപ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും രംഗതെത്തി.ചിറക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഎം ചിറക്കര ലോക്കൽ കമ്മിറ്റിയിൽ ഉണ്ടായ വിഭാഗിയത പാർലമെന്റ് തിരഞ്ഞെടുപ്പിനെയും ബാധിച്ചതായി ഇടതു നേതൃത്വം വിലയിരുത്തുന്നു.
തിരഞ്ഞെടപ്പ് പ്രവർത്തനത്തിൽ നിന്നും പാർട്ടി മെമ്പർമാരിൽ വലിയൊരു വിഭാഗം മാറി നിന്നതും പാർട്ടി കുടുംബങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നതും സമയബന്ധിതമായി 
ഇടതുപക്ഷ യുവജന കൺവെൻഷനും
ബൂത്ത് തല കൺവെൻഷനുകളും 
ചേരാൻ കഴിയാത്തതും ആരോപണമുന്നയിച്ചു കൊണ്ട് വിമതപക്ഷം രംഗത്ത് വന്നതാണ് പാർട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്.
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഇടതുപക്ഷം അഭിമാന പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഒരു വലിയ വിഭാഗം വിട്ട് നിന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൽ ഡി വൈ എഫ് 
കൺവെൻഷൻ ചേരാത്ത എകകമ്മിറ്റിയും ചിറക്കര മേഖലയിലാണ്. ഡി വൈ എഫ് ഐയും എ ഐ വൈ എഫും മാത്രമാണ് ഇവിടെയുള്ളത് എ ഐ വൈ എഫിൽ നാമമാത്രമായ പ്രവർത്തകർ മാത്രമാണ് ഉള്ളത് ഡി വൈ എഫ് യിലെ വിഭാഗിയതയാണ് ഇതിന് തടസമായത്.
യുവജനങ്ങളുടെ 
മേഖലാ കൺവെൻഷൻ കൂടാത്തത് മൂലം ബൂത്ത് കൺവെൻഷനുക്കും ചേർന്നില്ല. ഇത് ബൂത്തുകളിലെ യുവജന സ്ക്വാഡ് പ്രവർത്തനത്തെയും ബാധിച്ചതായി ഇരുവിഭാഗവും പരസ്പരം ആരോപിക്കുന്നു.ചിറക്കരയിൽ നിന്ന് ഡി വൈ എഫ് ഐയ്ക്ക് 
ജില്ലാകമ്മിറ്റിയംഗം എസ് എഫ് ഐ 
ഏരിയ പ്രസിഡൻ്റ് ചെറുതും വലുതുമായ ഒരു ഡസൻ നേതാക്കൾ ഉണ്ടായിട്ടും 
 കൺവെൻഷൻ വിളിച്ച് ചേർക്കാൻ കഴിയാത്തതും ഇതിനെ തുടർന്ന് ഡി വൈ എഫ് ഐയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉണ്ടായ തെറിവിളിയും സിപിഎം ഏരിയ നേതൃത്വം ഗൗരവമായാണ് കാണുന്നത്.വരും ദിനങ്ങളിൽ സിപിഎം ഏരിയ നേത്രത്വം ഡി വൈ എഫ് ഐ നേതൃത്വയോഗം വിളിച്ചു കൂട്ടി ശക്തമായ നടപടികളുമായി മുന്നോട്ട് പോകും.


Friday, 26 April 2024

പിഴവില്ലാതെ പഴുതടച്ച സുരക്ഷയിൽ കൃത്യമായി വോട്ട് ചെയ്യിച്ചു പിങ്ക് പോളിംഗ് സ്റ്റേഷൻ മാതൃകയായി.

ചാത്തന്നൂർ : പിഴവില്ലാതെ പഴുതടച്ച സുരക്ഷയിൽ കൃത്യമായി വോട്ട് ചെയ്യിച്ചു പിങ്ക് പോളിംഗ് സ്റ്റേഷൻ മാതൃകയായി.
സമ്മതിദാനാവകാശ വിനിയോഗ പ്രക്രിയയിൽ വനിതാ പ്രാധിനിധ്യം ഉറ പ്പാക്കാൻ പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ 
 സജ്ജീകരിച്ച, ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പിങ്ക് പോളിങ് സ്റ്റേഷനാണ് മാതൃകയായി മാറിയത്.
പ്രധാന കവാടത്തിന് സമീപം സ്കൂളിൻ്റെ കിഴക്ക് 
ഭാഗത്തെ പ്രധാന കെട്ടിടത്തിലുള്ള 155-ാം നമ്പർ ബൂത്തിലാണ് പിങ്ക് പോളിങ് സ്റ്റേഷൻ സജ്ജമാക്കിയത്. നാല് 
വനിത ഓഫീസർമാരും ഒരുവനിത പോലീസ് ഉദ്യോഗസ്ഥയും
ഒരു സ്പെഷ്യൽ പോലീസ് ഓഫീ
സറുമാണ് ഇവിടെയുള്ളത്.
പ്രിസൈഡിങ് ഓഫീസറായ 
 എസ് ബി ഐ. കരി ക്കോട് ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ അനുവിന്റെ നേതൃത്വത്തിൽ 
സെക്കൻഡ് പ്രിസൈഡിങ് ഓഫീസർ ബോബി ക്രി സ്റ്റഫർ (ക്രിസ്തുരാജ് ഹയർ സെ ക്കൻഡറി സ്കൂൾ, കൊല്ലം, ഷീന നാഗൂർ (ജി.എൽ.പി.എസ്., അഞ്ചൽ), അജിത (എസ്.ബി .ഐ.,അഞ്ചൽ), ചാത്തന്നൂർ സ്റ്റഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ ശ്രീലത, സ്നേഹ ( സ്പെഷ്യൽ പോലീസ് ഓഫീസർ) എന്നിവരാണ് ബൂത്തിൽ തിരഞ്ഞെടുപ്പ് ചുമലത നിർവഹിച്ചത്.
ഫോട്ടോ :പിങ്ക് പോളിംഗ് സ്റ്റേഷൻ്റെ പ്രവർത്തനം

ഭഗവത്‌ഗീത പഠിപ്പിക്കുന്ന 10 പ്രധാന ജീവിത പാഠങ്ങൾ

*ഭഗവത്‌ഗീത പഠിപ്പിക്കുന്ന 10 പ്രധാന ജീവിത പാഠങ്ങൾ..*.
🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇
ഭഗവാന്‍(പരമാത്മാവ്) അര്‍ജുനന്(ആത്മാവിന്) നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്🙏

 1. ഒന്നിനെയും ഭയക്കാതിരിക്കുക…….

മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തി നില്‍ക്കുക. ഗീതയില്‍ പരമാത്മാവ് തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട് (ആത്മാവിനോട്) മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാകും.
 
2. ഒന്നിനെയും സംശയിക്കാതിരിക്കുക….
 
ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരുംജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല.
 
3. വിഷയാസക്തിയില്‍ നിന്ന് മോചനം നേടുക…
 
ലൌകികജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം വിഷയാസക്തികളില്‍ നിന്നും മോചനം നേടുക. കാമം, ക്രോധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എല്ലാത്തരം വിഷയങ്ങളില്‍ നിന്നും മുക്തമായിരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയുക. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മന:ശാന്തിയും കൈവരിക്കാന്‍ കഴിയും.
 
4. എന്തായിരിക്കും ഫലം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക…..
 
എന്തെങ്കിലും കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ള്‍ള്‍ള്‍‍ അതിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക. 
 
5. കര്‍മ്മപഥത്തില്‍ നിന്ന് മാറിനില്‍ക്കാതിരിക്കുക….
 
ചെയ്യാനുള്ള പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക. ചെയ്യാനുള്ള കര്‍മ്മങ്ങളില്‍ നിന്ന് ഓടിയൊളിക്കരുത്. അലഞ്ഞുതിരിയുന്ന മനസ്സാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് പരാജയമാണ്.
 
6. പരംപൊരുളിനെ തിരിച്ചറിയുക….🏵️
 
ലൌകികമായ എല്ലാ കെട്ടുപാടുകളോടും ബന്ധനങ്ങളോടും അടിയറവ് പറയാന്‍ കഴിഞ്ഞാല്‍ പരംപൊരുളിന് കീഴ്പ്പെടാന്‍ നമുക്ക് കഴിയും. ഓരോ മനുഷ്യനും ദൈവത്തിന്റെ കരവിരുതാണ്. ഭൂതകാലത്തെ പഴിക്കുന്നതും ഭാവിയെ ഭയപ്പെടുന്നതും വ്യര്‍ത്ഥമാണ്. സ്വയത്തെയും ഈശ്വരനെയും സൃഷ്ടിയുടെ രഹസ്യവും തിരിച്ചറിയുക എന്നതിലാണ് ആത്മാവിന്റെ സന്തോഷം.
 
7. സ്വാര്‍ത്ഥബുദ്ധിയാണെങ്കില്‍ ജ്ഞാനമുണ്ടായിട്ടും കാര്യമില്ല…..
 
നമ്മള്‍ ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബം കാണാന്‍ കഴിയും. കണ്ണാടി തെളിമയുള്ള താണെങ്കില്‍ പ്രതിബിംബവും തെളിമയുള്ളതായിരിക്കും. സ്വാര്‍ത്ഥമതിയായ ഒരാള്‍ക്ക് തന്റെ സ്വഭാവം കൊണ്ടു തന്നെ ഓരോ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാകും. 
 
8. എല്ലാത്തിനോടും സമചിത്തത പാലിക്കുക….
 
ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ദിവസേനയുള്ള തന്റെ പ്രവൃത്തികളില്‍ സംയമനം പാലിക്കാന്‍ കഴിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതോ ഒന്നും കഴിക്കാതിരിക്കുന്നതോ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയോ ഈശ്വരനില്‍ നിന്ന് അകലാന്‍ കാരണമാകുകയോ ഇല്ല..
 
9. കോപം അബദ്ധത്തിലേക്കുള്ള പാതയാണ്; ശാന്തമായിരിക്കുക…..
 
കോപം ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ വിഡ്‌ഢിയാക്കു കയാണ് ചെയ്യുന്നത്. കോപം അനിയന്ത്രിതമാകുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകം നഷ്‌ടമാകും. ഒപ്പം, കാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള കഴിവും നഷ്‌ടമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കുമുള്ള അടിസ്ഥാനപരമായ കാരണം കോപമാണ്. നരകത്തിലേക്കുള്ള മൂന്നു പ്രധാന വാതിലുകളില്‍ ഒന്നാണ് കോപം. കാമവും അത്യാര്‍ത്തിയുമാണ് മറ്റ് രണ്ട് വാതിലുകള്‍. കോപത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയും.
 
10. ശരീരം എന്നത് നശ്വരമാണ് ആത്മാവ് അനശ്വരമാണ്…
 
ഒരു വസ്ത്രത്തിനോട് ആണ് മനുഷ്യശരീരത്തെ ഭഗവത്‌ഗീതയില്‍ ഭഗവാന്‍ ഉപമിക്കുന്നത്. പഴയ വസ്ത്രം മാറ്റി പുതിയ വസ്ത്രം അണിയുന്നതു പോലെയാണ് മനുഷ്യശരീരവും ആത്മാവും. മരണം ശരീരത്തിനു മാത്രമാണ് സംഭവിക്കുന്നത്, ആത്മാവിന് മരണമില്ല...
🎇🎇🎇🎇🎇🎇🎇🎇

Tuesday, 23 April 2024

ബംഗാളിലും തിരഞ്ഞെടുപ്പോ??തിരഞ്ഞെടുപ്പോ ഒന്നും മനസിലാകുന്നില്ല???

ബംഗാളിലും തിരഞ്ഞെടുപ്പോ??തിരഞ്ഞെടുപ്പോ ഒന്നും മനസിലാകുന്നില്ല???

ചാത്തന്നൂര്‍ : പ്രചാരണവും രാഷ്ട്രീയചര്‍ച്ചകളും കൊണ്ട് കവലകളും തെരുവുകളും തിളച്ച് മറിയുമ്പോഴും സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് എന്നാണെന്ന് പോലുമറിയാതെ ഒരു വലിയ വിഭാഗം ഇവിടെ കഴിയുന്നുണ്ട്. വായിക്കാനറിയാത്തഭാഷയിലെ ഫ്ളക്സുകളും പോസ്റ്ററുകളും ചുമരുകളില്‍ നിറയുമ്പോഴും ഇടക്കിടക്ക് അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ വന്നു പോകുമ്പോഴും കേരളത്തില്‍ എന്തോ നടക്കാന്‍ പോകുന്നുവെന്ന് മാത്രം അന്യസംസ്ഥാനക്കാരായ ഇവര്‍ക്കറിയാം. ഈ തക്കത്തില്‍ പണി വല്ലതും തരപ്പെടുമോ എന്നാവും ഇവരുടെ അന്വേഷണം.
നിത്യവൃത്തിക്ക് വക കണ്ടെത്താനായി ബംഗാളില്‍ നിന്നടക്കം കേരളത്തിലേക്ക് വണ്ടി കയറിയവരാണ് തെരഞ്ഞെടുപ്പോ പ്രചാരണച്ചൂടോ ഒന്നുമറിയാതെ കൂലിപ്പണിക്കായി റോഡു വക്കില്‍ തൊഴിലുടമകളെ കാത്ത് നില്‍ക്കുന്നത്.
കൊല്ലത്ത് ഉമയനല്ലൂരില്‍ മാത്രം 1500 ലധികം അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. രാവിലെ 6.30 ഓടെ ഇവര്‍ ജങ്ഷനിലേക്കിറങ്ങും. സ്ഥിരം തൊഴിലുടമകളോ ഏജന്‍റുമാരോ ഇല്ല. കാത്തുനില്‍ക്കുന്നതിനിടക്ക് വാഹനങ്ങളിലെത്തുന്ന ഏജന്‍റുമാരുടെയും തൊഴിലുടമകളുടെും കണ്ണില്‍പെടാന്‍ പിന്നെ തിക്കും തിരക്കുമായിരിക്കും. കൂലി പറഞ്ഞുറപ്പിച്ചായിരിക്കും ‘നിയമനം’. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജേതാവിന്‍െറ ഭാവത്തില്‍ ടെമ്പോയിലേക്കോ ബൈക്കിലേക്കോ ചാടിക്കയറും. തുടര്‍ന്ന് പണി സൈറ്റിലേക്ക്.
വഴിയറിയാതെയോ മറ്റോ അബദ്ധവശാല്‍ ഇവരുടെ മുന്നിലെങ്ങാനും ബൈക്ക് നിര്‍ത്തിപ്പോയാല്‍ പെട്ടു. നിമിഷനേരത്തിനുള്ളില്‍ വളഞ്ഞ് വിലപേശലും മേന്മ വിശദീകരിക്കലും ആരംഭിക്കും. തൊഴിലാളികളില്‍ കൂടുതലും ബംഗാളില്‍ നിന്നുള്ളവരാണ്. തെരഞ്ഞെടുപ്പിനെ ക്കുറിച്ച് ചോദിച്ചാല്‍ അധികം പേരും കൈമലര്‍ത്തും. പിന്നെ പെട്ടെന്ന് മാറിക്കളയാനാവും ശ്രമം. സ്വന്തം മണ്ഡലമേതെന്നോ അവിടെ ആരൊക്കെ മത്സരിക്കുന്നുവെന്നോ അധികംപേര്‍ക്കും അറിയില്ല.
ദിവസക്കൂലിക്ക് ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പ് പോസ്റ്ററൊട്ടിക്കല്‍, കൊടികെട്ടല്‍ തുടങ്ങിയ ചെറുപണികള്‍ തരപ്പെട്ടവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇത് മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പുമായി ഇവരുടെ ബന്ധം. പോസ്റ്ററുകള്‍ മലയാളത്തിലായതും ഒട്ടിക്കല്‍ രാത്രിയിലായതും മൂലം ‘തലതിരിയു’ മെന്നതിനാല്‍ പലരും ജോലിക്ക് വിളിക്കാന്‍ ധൈര്യം കാണിക്കുന്നില്ലത്രേ.
കൊല്‍ക്കത്ത ദഖിന്‍ ദിനജ് പൂര്‍ സ്വദേശിയായ ബിപൂല്‍ അലി പത്ത് വര്‍ഷമായി കൊല്ലത്തെത്തിയിട്ട്. 33കാരനായ ഇദ്ദേഹത്തിന് അവസാനമായി വോട്ട് ചെയ്തത് എന്നാണെന്നോ ആര്‍ക്കാണെന്നോ ഓര്‍മയില്ല.കോണ്‍ക്രീറ്റ് ജോലിക്കാരനാണ് ഇയാള്‍. സി.പി.എം അനുഭാവിയായിരുന്നു ആദ്യം. എന്നാല്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിനോടായി താല്‍പര്യം ഇപ്പോൾ മോദിജിയെ അറിയാം ബിജെപിയെയും ബംഗാൾ മാറും ബിജെപി വരും എന്ന് പറയുമ്പോഴും വോട്ടിടാൻ പോകുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി 
മാള്‍ഡായിലെ നോര്‍ദാസ് സ്വദേശി മൈദൂര്‍ അലി കേരളത്തിലെത്തിയിട്ട് ആറ് ദിവസമേ ആയുള്ളൂ. മണ്ഡലത്തില്‍ ആരൊക്കെ നില്‍ക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ‘ആരൊക്കെയോ മത്സരിക്കുന്നു’വെന്നായിരുന്നു മറുപടി. സ്വന്തം ഗ്രാമത്തില്‍ തൃണമൂലും ആര്‍.എസ്.പിയുമാണ് തുല്യശക്തികള്‍ എന്നറിയാം. ചെറുപ്പത്തില്‍ ആര്‍ എസ് പിയില്‍ ഉണ്ടായിരുന്നു ഇപ്പോൾ ആ പാർട്ടി ഇല്ലാതായി എന്ന് പറഞ്ഞു 
പക്ഷേ കൊല്ലത്തെ ആര്‍.എസ്.പിയെയോ സ്ഥാനാര്‍ഥി പ്രേമചന്ദ്രനെയോ തീപാറുന്ന പോരാട്ടത്തെയോ കുറിച്ച് ഇദ്ദേഹത്തിന് ഒന്നുമറിയില്ല. കുടിയേറ്റക്കാര്‍ക്കിടയില്‍ ന്യൂനപക്ഷമാണെങ്കിലും ‘ന്യൂജനറേഷ’നാണ് അല്‍പമെങ്കിലും ഭേദം. ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്ന ഇവരില്‍ പലരും തെരഞ്ഞെടുപ്പിന് നാട്ടില്‍ പോകാനാവാത്തതില്‍ ദുoഖിതരാണ്.

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കിലേക്കുള്ള പൈപ്പ് ഇടുന്നതിന് വേണ്ടി കഴിഞ്ഞ മൂന്നു മാസമായി അടിച്ചിട്ട ജെ എസ് എം - കോഷ്ണക്കാവ് റോഡ് പുനർനിർമ്മാണം നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കിലേക്കുള്ള 
പൈപ്പ് ഇടുന്നതിന് വേണ്ടി കഴിഞ്ഞ 
മൂന്നു മാസമായി അടിച്ചിട്ട ജെ എസ് എം - കോഷ്ണക്കാവ് റോഡ് പുനർനിർമ്മാണം നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.ദേശിയപാതയിൽ നിന്നും ചാത്തന്നൂർ പഞ്ചായത്തിന്റെ വടക്ക് ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡാണിത്. റോഡ് അടച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. ദേശീയപാത പുനർനിർമ്മാണത്തിനിടെ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്ന 
അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണ് റോഡ് വെട്ടി പൊളിച്ചത്..
ഒരാഴ്ച  കൊണ്ട് പൈപ്പ് ലൈനിലിന്റെ പണി പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിച്ചെങ്കിലും റോഡ് തുറക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. ദേശീയപാതയിൽ സർവീസ് റോഡിന്റെ പണി പൂർത്തിയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മാസങ്ങൾ പിന്നിട്ടിട്ടും ഈ റോഡ് അടച്ചിട്ടിരിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. 
ജെ എസ് എം ആശുപത്രി, കോഷ്ണക്കാവ്
ഏറo വടക്ക് എന്നീ ഭാഗങ്ങളിലേക്ക് കിലോമീറ്ററുകൾ കറങ്ങി പോകേണ്ട അവസ്ഥയുമായി.കോഷ്ണകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവകാലമാണ്.
മാസങ്ങളായി അടച്ചിട്ട റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പല ഓഫിസുകളും കയറിയിറങ്ങി. അനങ്ങാപ്പാറ നയമാണ് അധികൃതർ സ്വീകരിക്കുന്നത്. ഉടൻ റോഡ് തുറന്നില്ലങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറയുന്നു.


വിജയകാഹളം മുഴക്കി പ്രവർത്തകരെ ആവേശത്തിലാക്കിഎൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാർ. ജിയുടെ സ്വീകരണ പര്യടനം.

ചാത്തന്നൂർ : ചാത്തന്നൂരിന്റെ രാജ 
വീഥികളെ പുളകിതമാക്കി നാടെങ്ങും വിജയകാഹളം മുഴക്കി പ്രവർത്തകരെ ആവേശത്തിലാക്കിഎൻ ഡി എ 
 സ്ഥാനാർഥി കൃഷ്ണകുമാർ. ജിയുടെ 
 സ്വീകരണ പര്യടനം.  താലപ്പൊലിയും കൈകൊട്ടികളിയുമായി സ്ഥാനാർഥിക്ക് 
ചാത്തന്നൂർ നൽകിയത് ഉജ്വല വരവേൽപ്. ആദ്യസ്വീകരണ കേന്ദ്രമായ 
കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കൽ കടമ്മാൻതോട്ടത്തിൽ 
നാട്ടുകാരും കർഷകരും കർഷകതൊഴിലാളികളുമടക്കം നൂറുകണക്കിനാളുകളാണ് . 
മുദ്രാവാക്യം വിളികളോടെ  കൃഷ്ണകുമാറിനെ 
സ്വീകരിച്ചത്.ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ 
ഉദ്ഘാടനംചെയ്തു. പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ഡൽ 
 അധ്യക്ഷനായി. തുടർന്ന് പിന്നാലെ അനൗൺസ്മെൻ്റ് വാഹനങ്ങളുടെ അകമ്പടിയിൽ തുറന്നവാഹനത്തിൽ 
കൃഷ്ണകുമാർ. ജി എത്തി സ്വീകരണത്തിന് നന്ദി പറഞ്ഞു.
 കടന്നുചെന്ന വഴികളിലെല്ലാം ജനങ്ങൾ ആവേശപൂർവം  സ്വീകരിച്ചു. 
 കൈകൊട്ടിക്കളി സംഘത്തിന്റെ നേതൃത്വത്തിൽ കല്ലുവാതുക്കൽ ശാസ്ത്രിമുക്കിൽ 
കൈകൊടിക്കളിയുടെഅകമ്പടിയോടെയാണ്  സ്ഥാനാർഥിയെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്.
സ്വീകരണത്തിലുടനീളം സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ അണിനിരന്നു. കേന്ദ്രസർക്കാർ നിർമ്മാണം നടത്തി നടപ്പാക്കിയ ചാത്തന്നൂർ - പരവൂർ -പാരിപ്പളളി റോഡിന്റെ വികസനപ്രവർത്തനങ്ങൾ ചൂണ്ടികാട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പരവൂരിലും നെടുങ്ങോലത്തും ജനങ്ങൾ 
സ്ഥാനാർഥിയെ സ്വീകരിച്ചത്.
ചാത്തന്നൂർ എത്തിയപ്പോൾ 
 ചാറ്റൽമഴയിലും ആവേശം ചോരാതെ ജനനായകനെ കാത്ത് കെ എസ് ആർ ടി സി ഡിപ്പോ ജങ്ഷനിലും ശ്രീഭൂതനാഥപുരത്തും ആളുകൾ കാത്തുനിന്നു ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയിൽ സ്ഥാനാർഥിക്ക് ആവേശ്വജ്വല സ്വീകരണമാണ് ലഭിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, മണ്ഡലം പ്രസിഡന്റുമാരായ പ്രദീപ്‌. ജി. കുറുമണ്ഡൽ, കൃഷ്ണരാജ്, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പാപ്പാടി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രോഹിണി, മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എസ്. സുദീപ,മുൻ വൈസ് പ്രസിഡന്റ്‌ സത്യപാലൻ,
ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രോഹിണി,
മുൻസിപ്പൽ കൗൺസിലർമാരായ സ്വർണ്ണമ്മസുരേഷ്, അനീഷ്യ, ഷീലസുനിൽ, സിന്ധു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈമരാജ്, രഞ്ജിത്, രാജൻപിള്ള 
തുടങ്ങിയവർ നേതൃത്വം നൽകി ചാത്തന്നൂർ നിയോജക  മണ്ഡലത്തിൽ 
കല്ലുവാതുക്കൽ, പൂതക്കുളം, പരവൂർ, ചിറക്കര, ചാത്തന്നൂർ, ആദിച്ചനല്ലൂർ, പൂയപ്പള്ളി തുടങ്ങിയ പഞ്ചായതുകളിലായി അറുപതോളം 
 കേന്ദ്രങ്ങളിലാണ് സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കിയത്.


   

Monday, 22 April 2024

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്പ് തന്നെ സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ വിജയിച്ചു


ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്പ് തന്നെ സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ വിജയിച്ചതാണ് ഇപ്പോഴത്തെ പ്രധാന വാർത്ത

സൂറത്ത്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്പ് തന്നെ സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ വിജയിച്ചതാണ് ഇപ്പോഴത്തെ പ്രധാന വാർത്ത. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു ബിജെപി ഇതര സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് മുകേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളിയിരുന്നു. ഇതാദ്യമായിട്ടല്ല വോട്ടെടുപ്പിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി വിജയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ നിരവധിപേര്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1951ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വരെ സമാനമായ രീതിയില്‍ വിജയിച്ചു കയറിയവരുണ്ട്.

മുകേഷിന് മുമ്പേ ഇത്തരത്തിൽ വോട്ടെടുപ്പിന് മുന്നേ ലോകസഭാ തിരഞ്ഞെടുപ്പ് വിജയം സംഭവിച്ചത് 2012 ലായിരുന്നു. ഉത്തര്‍പ്രദേശിലെ കനൗജ് മണ്ഡലത്തില്‍ നിന്ന് ഡിമ്പിള്‍ യാദവാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥി. അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ചത്. പകരം തന്റെ മണ്ഡലത്തിൽ ഭാര്യ ഡിമ്പിള്‍ യാദവിനെ മത്സരിപ്പിച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിഎസ്പിയും മത്സരിച്ചില്ല. ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളുകയും ചെയ്തു.
ഫറൂഖ് അബ്ദുള്ള,ഡിമ്പിള്‍ യാദവ്
1951 ലെ പൊതുതിരഞ്ഞെടുപ്പിൽ പത്തും 1957ൽ പതിനൊന്നും സ്ഥാനാർഥികൾ ഇത്തരത്തിൽ വിജയിച്ചു. 1962ല്‍ മൂന്ന് പേരും 1967ല്‍ അഞ്ച് പേരും സമാനരീതിയില്‍ ജയിച്ചു. 1971ല്‍ ഒരു സ്ഥാനാര്‍ഥിയും 1977ല്‍ രണ്ട് പേരും വോട്ടെടുപ്പിന് മുന്നേ തന്നെ ജയം സ്വന്തമാക്കി. മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന വൈ ബി ചവാന്‍ നാസിക് മണ്ഡലത്തില്‍ നിന്നും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ശ്രീനഗറില്‍ നിന്നും ഇത്തരത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതും മുന്നേ വിജയിച്ചവരാണ്

Thursday, 18 April 2024

റേഷൻ അരി ബ്രാൻഡ് അരിയാക്കി കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതു വ്യാപകമാകുന്നു.

ചാത്തന്നൂർ : റേഷൻ അരി ബ്രാൻഡ് അരിയാക്കി 
കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതു വ്യാപകമാകുന്നു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന വൻ തോതിൽ സമാഹരിച്ചു പത്ത് കിലോ പാക്കറ്റുകളിൽ ആക്കി ബ്രാൻഡ് നാമത്തിലുള്ള പത്ത് കിലോ സഞ്ചിയിലാക്കി  കരിഞ്ചന്തയിൽ വിറ്റഴിക്കുന്ന സംഘങ്ങളാണ് ജില്ലയിൽ സജീവമായിരിക്കുന്നത്.കെ റൈസ് എന്ന പേരിൽ സംസ്ഥാന സർക്കാർ വിപണിയിൽ ഇറക്കിയിരിക്കുന്ന 
വെള്ളയരിയാണ് (പുഴുക്കലരി) വാങ്ങുന്ന ആൾക്കാർക്ക് ഇപ്പോൾ അതിന് പകരം  കഴിഞ്ഞ ഒരു വർഷമായി പല മാസങ്ങളിലും വെള്ളയരിക്കു പകരം കുത്തരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്.
റേഷൻ വാങ്ങാനെത്തുന്നവർ  കുത്തിരി വാങ്ങാതെ ഇപോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചു മടങ്ങും. ഇതോടെ അരി വാങ്ങിയതായി രേഖകളിൽ പതിയും. ഇ അരി
ചില ഏജന്റുമാർ മുഖേന ചെറു പാക്കറ്റുകളിൽ ആക്കി ബ്രാൻഡ് അരിയാക്കി മൊത്തവ്യാപാര സ്‌ഥാപനങ്ങൾ വഴിയാണ്  വിറ്റഴിക്കുന്നത്. റേഷൻ കടയുടമയും മൊത്തവ്യാപാരിയും ചേർന്ന് ബ്രാൻഡഡ് സഞ്ചികളിൽ പാക്ക് ചെയ്തതാണ് മാർക്കറ്റിൽ വിൽക്കുന്നത്.ഇത്തരത്തിൽ അരി വില്പന നടത്തുന്നതിന് പ്രതേക ഗോഡൗണുകളും സജീകരിച്ചിട്ടുണ്ട് തമിഴ്നാട്ടിൽ നിന്നും റേഷൻകടകളിൽ നിന്നും ലോറികളിൽ വിവിധ ബ്രാന്റുകളിൽ ആക്കിയ അരിയും ഇക്കൂട്ടത്തിൽ വിറ്റഴിക്കുന്നുണ്ട്.പലചരക്ക് വെളിച്ചെണ്ണ എന്നിവ മായം ചേർത്ത് വിതരണം ചെയ്യുന്ന സംഘങ്ങളാണ് ഇതിന്റെ പിന്നിലും. പൊതുവിപണിയിൽ 
ഭഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയില്ലാത്തതാണ് ഇത്തരത്തിൽ കരിചന്തയിൽ റേഷനരി ബ്രാൻഡ് അരിയാക്കി വിറ്റഴിക്കാൻ കാരണം.


ഇറിഡിയം എന്ന ലോഹം ക്ഷേത്ര താഴിക കുടങ്ങളില്‍ സ്ഥാപിക്കുന്നത് എന്തിനാണ്. ?

#ഇറിഡിയം എന്ന ലോഹം ക്ഷേത്ര താഴിക കുടങ്ങളില്‍ സ്ഥാപിക്കുന്നത് എന്തിനാണ്. ?

ആദ്യമേ നാം മനസിലാക്കേണ്ട ഒരു കാര്യം ,ഈ പ്രപഞ്ചത്തിലെ ഓരോ അംശവും -അത് ഗ്രഹമോ ,നക്ഷത്രമോ ഭൂമിയോ ,ജീവനോ ,പ്രകൃതിയോ എന്തുമാകട്ടെ പരസ്പ്പരം ബന്ധപ്പെടുകയോ , സ്വാധീനിക്കുകയോ ചെയ്യുന്നു എന്നുള്ളതാണ് . ചിലത് പ്രത്യക്ഷമായും ,ചിലത് സൂക്ഷ്മമായും സ്വാധീനിക്കുന്നു ..!! അതിന് ഒരു താളം (ഋതം ) ഉണ്ട് ..! ഈ താളം തെറ്റുമ്പോഴാണ് പ്രകൃതി ദുരന്തങ്ങളോ ,രോഗങ്ങളോ ,ഒക്കെ ഉണ്ടാകുന്നത് ..! നമ്മുടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും മറ്റും ഭൂമിയെയും ,(തിരിച്ചും) പല വിധത്തില് സ്വാധീനിക്കുന്നു ..! ഇവയില് നിന്നുണ്ടാകുന്ന ഊര്ജ്ജമാണ് ഈ സ്വാധീനത്തിന് കാരണം ..! നമ്മുടെ ഹിമാലയത്തിലെ കൈലാസം പോലെയുള്ള പർവ്വതങ്ങളും മറ്റും ഇത്തരത്തിലുള്ള ഊര്ജ്ജത്തെ സംഭരിക്കുകയും അത് ഗുണകരമായ വിധത്തില് ഭൂമിയിലേക്ക്‌ പകരുകയും ചെയ്യുന്നു ..!!

യുഗങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഇത്തരം ശിലാ സംഘാതങ്ങള് ഭൂമിയില്‍ Geometric .-പ്രകാരമുള്ള ഉത്തമ സ്ഥാനങ്ങളിലാണ് നില്ക്കുന്നത് ..! വിവിധ കോണുകളില്‍( Angle) .കൂടി നവഗ്രഹങ്ങളുടെ ചൈതന്യത്തെ ഇത്തരം ശിലാ സംഘാതങ്ങള് സംഭരിക്കുകയും പ്രവഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇതിനെ നാം പവിത്രമായി കരുതുന്നത് ..!

സയന്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നെഗറ്റീവ് അയോണുകള്‍ (ion ) ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം തീര്‍ഥാടന കേന്ദ്രങ്ങള്‍..!ഇതിനൊരു കാരണം ഉണ്ട് ..!! അന്തരീക്ഷ വായുവിലെ മോളിക്യൂളുകള്‍ സ്ഥിരമായി പോസ്സിറ്റീവോ ,നെഗറ്റീവോ ചാര്ജുള്ള കണികകളായി വിഭജിക്കപ്പെടുന്നു ..! ഇതിനാവശ്യമായ ഊർജ്ജം ഇടിമിന്നല്‍,കോസ്മിക് രശ്മികള്‍ ,,സൌരോർജ്ജം , വെള്ളച്ചാട്ടം എന്നിവിടങ്ങളില് നിന്നാണ് പ്രകൃതിദത്തമായി ലഭിക്കുന്നത് ..!
 കൈലാസം .കേദാര്‍നാഥ് ,ഗംഗോത്രി ,യമുനോത്രി ,തുടങ്ങിയ സ്ഥലങ്ങളില് ഇതിന്റെ അനുപാതം സ്ഥിരമാണ് ..! (ഇവിടങ്ങളില് ഈ അനുപാതം തെറ്റിയാല് ഭയാനകവുമാണ്‌ ) എന്നാല് ബാക്കി സ്ഥലങ്ങളില് ചില പ്രത്യേക സാഹചര്യങ്ങളില് വായുവിന്റെ അയോണുകളുടെ സംഖ്യയിലും + -ve ,--ve. ചാർജുകളുടെ അനുപാതത്തിലും വ്യത്യാസം വരുന്നു ..!!അവിടങ്ങളില് ഈ അനുപാതം സ്ഥിരമാക്കാന്‍ വേണ്ടിയാണ് പൂർവ്വികർ അവിടങ്ങളില് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് ..!

നേരത്തെ പറഞ്ഞ നവഗ്രഹ സ്വാംശീകരണം നിർവ്വഹിക്കാനായി ഏറ്റവും സഹായകമായി അവര് നിര്മ്മിച്ചത് ക്ഷേത്രത്തിന്റെ ശ്രീകോവിലാണ്..!!

*lരോഗങ്ങള് തടയുന്നതിനും ,ആരോഗ്യവും ,ആയ്യുസ്സും നില നിര്ത്തുന്നതിനും നെഗറ്റീവ് അയോണ്‍ ( - ion )ആവശ്യമാണ്‌ എന്നവർ മനസിലാക്കി ..!! അതിനായി ക്ഷേത്രം പണിയുകയും ,അതിന്റെ താഴികക്കുടത്തെ അതിശക്തമായ ഒരു ആന്റെന (Antenna ). ആക്കി മാറ്റുകയും ചെയ്തു ..! നവഗ്രഹ സത്തയെ ,ഒരു നാണയത്തിലേക്ക്(Metal Coin ) ആവാഹിച്ച് അതിന്റെ വശങ്ങള് യോഗ ശക്തികൊണ്ട് ഉരുക്കിചേർത്ത് ....അത് താഴികക്കുടങ്ങളില് ക്ഷേത്ര -വേദഗണിതപ്രകാരമുള്ള ഉത്തമ കോണില് സ്ഥാപിച്ചാണ് ഇതൊരു Antenna ആക്കുന്നത് ..! ഈ നാണയത്തിലാണ് Iridum എന്ന ലോഹം അടക്കം ചെയ്തിട്ടുള്ളത് ..! പ്ലാറ്റിനം വര്ഗ്ഗത്തില് പെട്ട(വെള്ള നിറത്തില് അല്പ്പം മഞ്ഞ കലര്ന്ന നിറമുള്ള ) ഈ ലോഹം .2000 ഡിഗ്രി സെന്റി ഗ്രേഡിലും ഒരു മാറ്റവും വരുന്നതല്ല ..!! (1803-ല് സ്മിത്ത് സെന്‍ എന്നൊരു ബ്രട്ടീഷ് കാരനാണ് ഇത്(iridum ) കണ്ടു പിടിച്ചത് എന്ന് പറയുന്നു ..! (3000 വര്ഷം പഴക്കമുള്ള നമ്മുടെ ക്ഷേത്രങ്ങളില് ഇതുണ്ട് എന്ന് നാം ഓർക്കുക ..) അത്യധികം അപൂർവ്വമായ ഈ ലോഹത്തിന് നവഗ്രഹ രശ്മികളെ സ്വാംശീകരിക്കാനും ,ഒപ്പം നേരത്തെ പറഞ്ഞ -ve അയോണുകളെ പ്രസരിപ്പിക്കാനും കഴിയുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ..!

താഴികക്കുടങ്ങളില് ഇത് സ്ഥാപിച്ചത് എന്തിനാണ് .എന്ന്  മനസിലായി എന്ന് കരുതുന്നു .🙏

Monday, 15 April 2024

കണ്ണന്റെ_വനമാല

#കണ്ണന്റെ_വനമാല

ശ്രീകൃഷ്ണ ഭഗവാന് വനമാലി എന്ന ഒരു പേര് ഉണ്ടെന്ന് എല്ലാവരും കേട്ടിട്ട്  ഉണ്ടാവുമല്ലോ. വനമാല അണിഞ്ഞവൻ എന്നാണ് ആ പേരിന്റെ അർത്ഥം. ഒരിക്കലും വാടാത്ത അതി വിശിഷ്ടമായ മാലയാണ് വനമാല. 

   ഒരിക്കൽ കുന്തിദേവിക്ക് ഒരു ആഗ്രഹം ഉണ്ടായി. തന്റെ ജ്യേഷ്ഠന്റെ മകനായ ഉണ്ണികണ്ണനെ ഒന്ന് കാണണം. കൊച്ചു കുട്ടിയായ അർജ്ജുനനെയും കൂട്ടി കുന്തിദേവിക്ക് അന്ന് തന്നെ മധുരയിലേക്ക് പുറപ്പെട്ടു. കാടും മലയും താണ്ടി മധുരയിൽ എത്തിയപ്പോഴാണ് കുന്തീദേവിആകാര്യംഅറിഞ്ഞത്ഉണ്ണികണ്ണൻഅവിടെഇല്ല.കൃഷ്ണപ്രേമംഭക്തിപേജ്അമ്മാവനായ കംസനെ ഭയന്ന് പിറന്ന ഉടൻ തന്നെ അമ്പാടിയിലെ നന്ദഗോപന്റെയുംയശോദയുടെയും അടുത്തേക്ക് കൊണ്ടു പോയിരിക്കുന്നു. എതായാലും ഇറങ്ങി പുറപ്പെട്ടതല്ലെ കണ്ണനെ കണ്ണനെ കണ്ടിട്ട് തന്നെ കാര്യം. അപ്പോഴാണ് ഒരു കാര്യം ഓർത്തത് ഉണ്ണികണ്ണനെ കാണാനായി ചെല്ലുമ്പോൾ അവന് സമ്മാനം കൊടുക്കണ്ടേ. എന്തെങ്കിലും വാങ്ങി കൊടുക്കാം എന്നുവെച്ചാൽ കൈയിൽ പണം ഒന്നും ഇല്ല. മറ്റൊരു വഴിയും കാണാതിരുന്ന കുന്തീദേവി എന്തു ചെയ്തെന്നോ പോകുന്ന വഴിക്ക് കാട്ടിൽ നിന്ന് താമര, മുല്ല, പിച്ചകം തുടങ്ങി ഒരുപാട് പൂക്കൾ ഇറുത്ത് നല്ലൊരു മാല കെട്ടി. എല്ലാ ഋതുക്കളിലും പൂക്കുന്ന പൂവുകൾ ആ മാലയിൽ ഉണ്ടായിരുന്നു. അമ്പാടിയിൽ ചെന്ന് കയറിയതും കുന്തീദേവിയുടെയും അർജ്ജുനന്റെയും അടുത്തേക്ക് ഉണ്ണികണ്ണൻ ഓടി വന്നു. കുന്തീദേവി കണ്ണനെ വാരിപുണർന്നു. എന്നിട്ട് തന്റെ ആനന്ദകണ്ണീർ കൊണ്ട് കൈയിലെ മാല കഴുകി വൃത്തിയാക്കി ഉണ്ണികണ്ണനെ അണിയിച്ചു.

    പ്രിയപ്പെട്ടവരേ അമ്മ സ്നേഹത്തോടെ അണിയിച്ച ആ മാല ഉണ്ണികണ്ണന് വലിയ ഇഷ്ടം ആയി. കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് കുന്തീദേവി യോട് പറഞ്ഞു..

  " അമ്മേ ഈ മാല എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഇത് ഒരിക്കലും വാടുകയും ഇല്ല. എപ്പോഴും എന്റെ കഴുത്തിൽ കിടക്കുക തന്നെ ചെയ്യും". 

  കുന്തീദേവി അണിയിച്ച ആ മാലയാണ് വനമാല എന്ന പേരിൽ പിന്നീട് പ്രശസ്തമായത്. 
 ഹരേ കൃഷ്ണ 🙏

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു.

കൊട്ടിയം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. തഴുത്തല പേരയം ശ്രീ ഭവനിൽ രാധാകൃഷ്ണൻ്റെയും, ചിത്രയുടെയും മകൻ ശരത് ലാൽ ( 25 ) ആണ് മരിച്ചത്. വിഷു ദിവസം പുലർച്ചേ രണ്ടു മണിയോടെ പുതുച്ചിറ - തഴുത്തല റോഡിൽ ഇന്ത്യൻ പബ്ലിക് സ്കൂളിന് സമീപത്തായിരുന്നു അപകടം. ആശ്രാമത്ത് മൊബൈൽ സർവീസ് എഞ്ചിനിയറായ ശരത് ലാൽ ആശ്രാമം ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രകണ്ട് മടങ്ങവെയായിരുന്നു അപകടം.
ഭാര്യ: മിഥുല
കൊട്ടിയം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ചിത്രം: ശരത് ലാൽ

നെടുമ്പന ചിറക്കരോട്ട് മണ്ടയ്ക്കാട്ട് ഭദ്രാഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്നു തുടങ്ങും

നെടുമ്പന ചിറക്കരോട്ട് മണ്ടയ്ക്കാട്ട് ഭദ്രാഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്നു തുടങ്ങും

കൊട്ടിയം : നെടുമ്പന ചിറക്കരോട്ട് മണ്ടയ്ക്കാട്ട് ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകം ഉത്സവത്തിന് ബുധനാഴ്ച തിരിതെളിയും. പുലർച്ചെ നാലിന് മേൽശാന്തി കളയ്ക്കൽ കോഷ് നാട്ടുകാവിൽ എത്തി ഭദ്രദീപം തെളിക്കുന്നതോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകുക. പത്ത് ദിവസത്തെ ഉത്സവാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികളായ പി. ഷിബു, പി.വി.ദിലീപ് കുമാർ, ഡി.വി.ഷിബു, കെ.ചന്ദ്രകുമാർ, വി.സുദർശനൻ, സുമിത രാജു എന്നിവർ അറിയിച്ചു.ഉത്സവ ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ വിശേഷാൽ പൂജകൾ ആരംഭിക്കും. അഭിഷേകം, സമൂഹ ഗണപതി ഹോമം, ദേവീ ഭാഗവത പാരായണം, അന്നദാനം, വിശേഷാൽ ദീപാരാധന. എന്നിവ നടക്കും.10 ന് രാത്രി 8.30 ന് സംഗീത സദസ്, 11 ന് വൈകിട്ട് ഏഴിന് കാളീ പൂജ, 8.15ന് ആത്മീയ പ്രഭാഷണം, 12 ന് സന്ധ്യക്ക് ഏഴിന് സ്വയംവര പാർവ്വതി പൂജ, 13 ന് വൈകിട്ട് ഏഴിന് വിശേഷാൽ ഗണപതി പൂജ, രാത്രി എട്ടിന് സിനിമാറ്റിക് ഡാൻസ് ,14 ന് പുലർച്ചെ അഞ്ചിന് വിഷുക്കണി, ആറിന് പൊങ്കാല വൈകിട്ട് 5.30ന് താലപ്പൊലിയും ചമയവിളക്കും. തെക്കേവിള ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. 6.30ന് ദീപക്കാഴ്ച.ഏഴിന് യോഗീശ്വരനും, യക്ഷിയമ്മയ്ക്കും പൂജ. രാത്രി 8.30 ന് നാടൻ കലാ പരിപാടികൾ.15 ന് വൈകിട്ട് ഏഴിന് കാളിപൂജ, 16 ന് രാത്രി 8.30 ന് മെഗാ തിരുവാതിരയും നാടൻ കലാ പരിപാടിയും.17 ന് വൈകിട്ട് 5.30ന് തടത്തിൽ മുക്ക് ഗുരുമന്ദിരത്തിൽ നിന്നും താലപ്പൊലിയം ചമയവിളക്കും. 7.15ന് തിരുവാതിര, എട്ടിന് തുടിയാട്ടം തനി നാടൻ തുടി മേളം.18 ന് വൈകിട്ട് അഞ്ചിന് നെടുമ്പന ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയും ചമയവിളക്കും രാത്രി 8.30 ന് ഗാനമേള.19 ന് രാവിലെ 6.30 ന് ലളിതാ സഹസ്രനാമാർച്ചന.7.15ന് കലശപൂജയും, കലശാഭിഷേകവും.വൈകിട്ട് നാലിന് എഴുന്നള്ളത്ത്.രാത്രി 8.30 ന് നാടകം

Thursday, 11 April 2024

ഭാരതത്തിൽ വിഭജനത്തിന്റെ പ്രത്യയശാസ്ത്രം കൊണ്ട് വന്നത് ജവാഹർലാൽനെഹ്‌റു-പ്രൊഫ. വി ടി. രമ

ഭാരതത്തിൽ വിഭജനത്തിന്റെ 
പ്രത്യയശാസ്ത്രം കൊണ്ട് വന്നത് ജവാഹർലാൽനെഹ്‌റു-പ്രൊഫ. വി. ടി. രമ 

പരവൂർ : ഭാരതത്തിൽ വിഭജനത്തിന്റെ 
പ്രത്യയശാസ്ത്രം കൊണ്ട് വന്നത് ജവാഹർലാൽനെഹ്‌റുവാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
പ്രഫ. വി. ടി. രമ പറഞ്ഞു നെഹ്‌റുവിന്റെ പാത ഇന്നും പിന്തുടരുകയാണ് രാഹുൽഗാന്ധിയും കോൺഗ്രസും.
തത്ത്വവും നയവും പരിപാടിയും എന്നേ
ഉപേക്ഷിച്ചവരാണ് കോൺഗ്രസുകാർ. അവർക്കിന്ന് നിലനിൽപ്പാണ് പ്രശ്നം. അതിനുവേണ്ടി എന്തും ചെയ്യുക എന്നതാണ് പുതിയ പരിപാടി. അതിന്റെ ഭാഗമായാണ് വയനാട്ടിൽ രാഹുൽ സ്വന്തം പാർട്ടി പതാക ഉപേക്ഷിച്ചു റോഡ്‌ഷോ നടത്തിയത്. കോൺഗ്രസിൻ്റെ ചരിത്രവും നേതാക്കളുടെ ജയപരാജയവും തമ്മിലുള്ള കണക്കെടുപ്പ് നടത്തിയാൽ ഉത്തർപ്രദേശിന് അതിന്റേതായ ചരിത്രമുണ്ട്. പ്രത്യേകിച്ച് നെഹ്റുകുടുംബത്തിൻ്റെ കണക്കെടുപ്പ് നടത്തിയാൽ അത് മുഴച്ചുനിൽക്കും. നെഹ്റുവും ഇന്ദിരയും രാജീവും സോണിയയും രാഹുലുമെല്ലാം ഉത്തർപ്രദേശിൻ്റെ സന്തതികളാണ്. റായ്ബറേലിയും അമേഠിയും ഉപേക്ഷിച്ച് അവർക്കൊരു കളിയില്ല.അമേഠിയിൽ കഴിഞ്ഞ തവണ തോറ്റ രാഹുൽ ഇപ്പോൾ
അമേഠി പൂർണ്ണമായും
ഉപേക്ഷിച്ച് രാഹുൽ തിരഞ്ഞത് അല്ലലില്ലാതെ ജയിക്കാനൊരു മണ്ഡലമാണ്. അങ്ങിനെയാണ് ഇപ്പോൾ വീണ്ടും വയനാട്ടിലെത്തിയത്.ഇപ്പോൾ വയനാട്ടിൽ നിന്നും ഓടാൻ തയ്യാറെടുക്കുകയാണ് എന്നും പ്രൊഫ. വി. ടി. രമ പറഞ്ഞു. സ്ഥാനാർഥി കൃഷ്ണകുമാർ. ജിയ്ക്ക് ചടങ്ങിൽ സ്വീകരണം നൽകി.
ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ആമുഖപ്രഭാഷണം നടത്തി, ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, 
ബിജെപി ജില്ലാ സെക്രട്ടറി പരവൂർ സുനിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എൽ.രോഹിണി, 
ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ വെറ്റമുക്ക് സോമൻ,അഡ്വ. കിഴക്കനേല സുധാകരൻ, അഡ്വ. കൃഷ്ണചന്ദ്രമോഹൻ, ബി. ഐ. ശ്രീനാഗേഷ്, പരവൂർ മണ്ഡലം പ്രസിഡന്റ്‌ 
 പ്രദീപ്‌. ജി. കുറുമണ്ഡൽ, 
ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ്,ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജൻ പിള്ള,
ഷൈമ, എസ്. സത്യപാലൻ, രഞ്ജിത് മൈലക്കാട് എന്നിവർ സംസാരിച്ചു.
ഫോട്ടോ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. വി. ടി. രമ ഉത്ഘാടനം ചെയ്യുന്നു.

മദ്യപിച്ച് ലെക്ക്കെട്ട സ്ത്രീയുടെ അഴിഞ്ഞാട്ടം പരവൂർ -ചാത്തന്നൂർ റോഡിൽ മണിക്കൂറോളം ഗതാഗത സ്തoഭനം

ചാത്തന്നൂർ : മദ്യപിച്ച് ലെക്ക്കെട്ട സ്ത്രീയുടെ അഴിഞ്ഞാട്ടം പരവൂർ -ചാത്തന്നൂർ റോഡിൽ മണിക്കൂറോളം ഗതാഗത സ്തoഭനം. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് പരവൂർ -ചാത്തന്നൂർ റോഡിൽ മീനാട് പാലമുക്കിന് സമീപം മദ്യപിച്ചെത്തിയ അൻപത് വയസ് തോന്നിക്കുന്ന സ്ത്രീ റോഡിൽ കിടന്ന് ഒരുളുകയും വാഹനങ്ങൾക്ക് മുന്നിൽ കയറി നിന്ന് ഗതാഗതതടസം ഉണ്ടാക്കുകയും നാട്ടുകാരെ തെറിവിളിച്ചു കൊണ്ട് ആൾക്കാരെ ശല്യപ്പെടുത്തുകയും ചെയ്തതോടെ നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു തുടർന്ന് പോലീസ് എത്തി നടപടിയെടുക്കാതെ മടങ്ങിയതോടെ സ്ത്രീ കൂടുതൽ ഉപദ്രവകാരിയായി മാറി ചെറുതും വലുതുമായ വാഹനങ്ങൾ തടഞ്ഞു നിർത്തി പ്രശ്നം വഷളായതോടെ നാട്ടുകാർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും പോലീസ് എത്താതിരുന്നതോടെ ജനങ്ങൾ കടുത്ത പ്രതിക്ഷേധമുയർത്തി യെങ്കിലും പോലീസ് തിരിഞ്ഞു നോക്കിയില്ല.തുടർന്ന് നാട്ടുകാർ സ്ത്രിയുടെ വീട്ടിൽ അറിയിക്കുകയും രാത്രി 7.45ഓടെ വീട്ടുകാർ എത്തി കൊണ്ട് പോയതോടെ നാട്ടുകാർക്കും ആശ്വാസമായി.

Sunday, 7 April 2024

ശിവ പഞ്ചഭൂത ക്ഷേത്രങ്ങൾ

#ശിവ പഞ്ചഭൂത ക്ഷേത്രങ്ങൾ 

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

🙏1.ജംബുകേശ്വര ക്ഷേത്രം

💫തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്ര ത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം.
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നു വെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും. ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയും ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.

🙏2.അണ്ണാമലയാർ ക്ഷേത്രം

അണ്ണാമലയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ തമിഴ്നാട്ടിലാണ് അരുണാചലേശ്വർ ആണ് മൂര്‍ത്തി. പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയെ പ്രതിനിധീകരിക്കുന്ന അഗ്നിലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകടഭാവം അഗ്നി

🙏3.കാളഹസ്തി ക്ഷേത്രം

💫ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

🙏4.ഏകാംബരേശ്വര ക്ഷേത്രം

💫തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചു വരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്. 

ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയുംചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.

മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്: ഒരുമാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗരൂപത്തിൽ ശിവനെ ആരാധിക്കുക യായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.

🙏5.ചിദംബരം ക്ഷേത്രം

💫തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ.
ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേവി പാര്‍വ്വതി, ഗണപതി, ശേഷതല്‍പ്പത്തില്‍ കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങൾ
ഇവിടെ കൊത്തിവെച്ചിരിക്കുന്നു.

🙏ഓം നമഃശിവായ 🙏

Saturday, 6 April 2024

ഫണ്ട് അനുവദിച്ചതും തിരികെ പിടിച്ചതും സർക്കാർ;വെട്ടിലായത് തദ്ദേശസ്ഥാപനങ്ങൾ


ഫണ്ട് അനുവദിച്ചതും തിരികെ പിടിച്ചതും സർക്കാർ;വെട്ടിലായത് തദ്ദേശസ്ഥാപനങ്ങൾ

കൊല്ലം :സർക്കാർ അനുവദിച്ച ബജറ്റ് വിഹിതം പോലും ട്രഷറി നിയന്ത്രണത്തിലൂടെ സർക്കാർ പിടിച്ചുവെച്ചത് പഞ്ചായത്തുകളുടെ വികസനപ്രവർത്തനത്തെ ബാധിച്ചതായി പഞ്ചായത്ത് ജനപ്രതിനിധികൾ. സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ബജറ്റ് വിഹിതത്തിൽനിന്ന് അനുവദിച്ച ബിൽ തുകകൾ പോലും നൽകിയില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന സമയത്ത് സമർപ്പിച്ചു എന്ന കാരണത്താലാണ് പുതിയ സാമ്പത്തികവർഷം ബില്ലുകൾ ചെലവഴിക്കുന്നതിന് നിർദേശിച്ചത്.

2023 ഡിസംബർ മുതൽ ട്രഷറി നിയന്ത്രണങ്ങൾ വന്നത് പൂർത്തിയാക്കിയ പദ്ധതികളുടെ ബിൽ തുക മാറി നൽകുന്നതിന് കാലതാമസം വരുത്തി. കേന്ദ്രസർക്കാർ വിഹിതമായ ധനകാര്യ കമ്മിഷൻ ഗ്രാൻഡ് വിഹിതത്തിൽനിന്നു പെർഫോമൻസ് ഗ്രാൻഡ് തുക അനുവദിക്കുന്നത് മാർച്ച് 27 നാണ്. തിരഞ്ഞെടുത്ത പഞ്ചായത്തുകൾക്ക് അധികമായി അനുവദിച്ച ഈ തുക മാർച്ച് 31നകം ചെലവഴിച്ചില്ലെങ്കിൽ നഷ്ടപ്പെടുമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.

27 വരെ ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ മാത്രം പാസാക്കുന്നതിനും ശേഷം സമർപ്പിക്കുന്ന ബില്ലുകൾ അടുത്ത സാമ്പത്തിക വർഷം പാസാക്കിയാൽ മതിയെന്നും ട്രഷറികൾക്ക് നിർദേശവും നൽകി. ഇതും പഞ്ചായത്തുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. കേന്ദ്രസർക്കാർ അനുവദിച്ച് നൽകിയ തുക സംസ്ഥാനസർക്കാർ കൈപ്പറ്റുകയും ഒരു രൂപ പോലും ചെലവഴിക്കാതെ മുഴുവൻ തുകയും ചെലവഴിച്ചെന്ന് വരുത്തിതീർക്കുകയുമാണ് ഇതിലൂടെ ചെയ്തത്.

ജില്ലയിൽ ഒട്ടുമിക്ക പഞ്ചായത്തുകളും മാർച്ച് 31ന് മുൻപ് 100 ശതമാനം പദ്ധതി വിഹിതത്തിന്റെയും ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചിരുന്നു. എങ്കിലും ട്രഷറി നിയന്ത്രണംമൂലം 100 ശതമാനം നേട്ടം കൈവരിക്കാനായത് വിരലിൽ 
എണ്ണാവുന്ന 
പഞ്ചായത്തുകൾക്ക് മാത്രമാണ്.ഇനി 
സ്പിൽ ഓവർ ആകുന്ന പദ്ധതികൾക്ക് അധിക തുക അനുവദിക്കില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനം സമർപ്പിച്ചു എന്ന ഒറ്റക്കാരണത്താൽ നിർബന്ധിത സ്പിൽ ഓവറുകളാക്കിയതോടെ നടപ്പ് സാമ്പത്തിക വർഷം കാര്യമായ പദ്ധതി വിഹിതം പഞ്ചായത്തുകൾക്ക് കിട്ടില്ല.

തെരളി നിവേദ്യമുണ്ടാക്കി പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു

പരവൂർ : തെരളി നിവേദ്യമുണ്ടാക്കി പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു ആയിരങ്ങൾ  പരവൂരിനെ യാഗശാലയാക്കി മാറ്റി നൂറ് കണക്കിന് 
സത്രീജനങ്ങൾ അടുത്ത പൊങ്കാലയ്ക്ക് എത്താമെന്നു പുറ്റിങ്ങലമ്മയ്ക്കു വാക്കുനൽകി യാത്രയായി 
ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് കൈമാറിയ ദീപം ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയ വിളക്കിൽ ക്ഷേത്രംമേൽശാന്തി ഇടുക്കി കിഴക്കേമഠം ബിനുശാന്തി 
ഭദ്രദീപ പ്രകാശനം നടത്തി തുടർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകർന്നതോടെയാണ് 
 പൊങ്കാല സമർപ്പണം ആരംഭിച്ചത് 
ഇതേ ദീപം സഹ മേല്‍ശാന്തിക്ക് കൈമാറി. വലിയ തിടപ്പള്ളിയും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്കും അഗ്നിപകർന്നതോടെ 
 പൊങ്കാല അര്‍പ്പണം ആരംഭിച്ചത്. തുടർന്ന് പൊങ്കാലയ്ക്ക് ശേഷം 
ക്ഷേത്രത്തിൽ നിന്ന് നിയോഗിച്ച ശാന്തിമാർ  നിവേദ്യം നടത്തി പൊങ്കാല ചടങ്ങുകൾക്ക് സമാപനമായി.തുടർന്ന് രാത്രി 7.48ന് ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 
 മീനഭരണി ഉത്സവത്തിന് കൊടിയേറി ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 5.45ന് ദേവിക്ക് നെയ്യഭിഷേകം, തേനഭിഷേകം,6.15ന് ഉദയാസ്ഥമനപൂജ,7ന് ഓട്ടൻതുള്ളൽ,8ന് ഭദ്രകാളിപൂജ,8.30ന് കലശം,9ന് ത്രികാലപൂജ, വൈകുന്നേരം 5.30ന് ചാക്യാർകൂത്ത്,7ന് സംഗീതസദസ്,10ന് ഭരതനാട്യo.

ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ

കൊട്ടിയം : ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി മുഖത്തല നീലമന ഇല്ലത്തിൽ ബ്രഹ്മശ്രീ വൈകുണ്ടം ജി. എൽ. വിഷ്ണുദത്തൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 
 തിരുവുത്സവത്തിന് കൊടിയേറി ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 8ന് ശ്രീഭൂതബലി എഴുന്നുള്ളത്ത്,11ന് കളഭാഭിഷേകം, വൈകുന്നേരം 7ന് കൈകൊട്ടികളി,8.30ന് ഗാനമേള.

പൂതക്കുളം പഞ്ചായത്തിലെ കലയ്‌ക്കോട് പാറവിള പട്ടികജാതി കോളനി ഇപ്പോഴും അടിസ്ഥാന വികസനത്തിൽ അകലെ.

പരവൂർ : പൂതക്കുളം പഞ്ചായത്തിലെ  കലയ്‌ക്കോട് പാറവിള  പട്ടികജാതി കോളനി ഇപ്പോഴും അടിസ്ഥാന വികസനത്തിൽ അകലെ. പഞ്ചായത്തിലെ  വാർഡിലെ കോളനി . 58 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ 63 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ യാത്രാക്ലേശം ഉൾപ്പെടെ പ്രശ്‌നങ്ങൾ ഒട്ടേറെയാണ്. പൂർത്തിയാകാത്ത കുടിവെള്ള പദ്ധതികൾ തകർന്ന് വീഴാറായ വീടുകൾ പൊട്ടിപൊളിഞ്ഞ റോഡുകളുമാണ് ഇവിടെയുള്ളത്. കാലപഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റ പണികൾക്ക് ഫണ്ട് അനുവദിക്കാതെ  വർഷങ്ങളായി പാറവിള കോളനിയെ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സംവിധാനത്തിന്റെയും മാറി മാറി പഞ്ചായത്ത്‌ ഭരിക്കുന്ന ഇടതുമുന്നണിയുടെയും.

@ കുടിവെള്ളപദ്ധതികൾ നോക്ക്കുത്തി 

ലക്ഷകണക്കിന് രൂപ ചിലവഴിച്ചു കൊണ്ട് നടപ്പാക്കിയ കടിവെള്ള പദ്ധതിയും, കോളനിയിലെ തെരുവുവിളക്ക് പദ്ധതിയും പാതിവഴിയിലാണ്. ശുദ്ധജല പദ്ധതി നടപ്പിലാക്കിയിട്ട് വർഷങ്ങളായി എങ്കിലും കുടിവെള്ള സംഭരണിയുടെ പ്ലമ്പിoഗ് ജോലികൾ ചെയ്യാത്തത് മൂലം ഇപ്പോഴും നോക്ക് കുത്തിയായി നിൽക്കുന്നു. ഇതുവരെയും ഒരു വീട്ടിലും ശുദ്ധജലം എത്തിക്കാൻ സാധിച്ചില്ല.കുടിവെള്ളത്തിനായി കുഴിച്ച കുഴൽകിണറും സോളാർ പാനലും കാട് കയറി നശിച്ചു കഴിഞ്ഞു. ആകപ്പാടെ ആശ്രയമായുള്ളത് ഒരു പൊതു കിണർ മാത്രമാണ്.

@ സുരക്ഷിതമല്ലാത്ത വീടുകൾ 

വർഷങ്ങൾക്ക് മുൻപ് നിർമ്മാണപ്രവർത്തനം നടത്തിയ 
വീടുകൾ മിക്കവയും സുരക്ഷിതമല്ല. ബലക്ഷയം സംഭവിച്ച വീടുകൾ പൊളിച്ചു നീക്കി പുതിയവ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തി ചില വീടുകൾ കോൺക്രീറ്റ് ചെയ്തെങ്കിലും അവയ്ക്കു മെച്ചപ്പെട്ട
ജനലുകൾ, വാതിലുകൾ എന്നിവ ഇല്ല. 
വീടുകളിൽ വൈദ്യുതി ഉണ്ടെങ്കിലും സുരക്ഷിതമായ വയറിങ് ജോലികൾ ചെയ്തിട്ടില്ല. കോളനി സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചുറ്റിലും മതിൽ, റോഡ്
 നവീകരണം, വഴിവിളക്ക് സ്ഥാപിക്കൽ എന്നിവ നടപ്പാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

.@ 2010 ൽ  ബ്ലോക്ക് പഞ്ചായത്ത്‌ 
നിർമിച്ച കമ്യൂണിറ്റി ഹാൾ സംരക്ഷണം ഇല്ലാത്ത അവസ്ഥയിലാണ് . ഇതു പഞ്ചായത്തിനു കൈമാറി . അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിനോട് ബ്ലോക്ക് പഞ്ചായത്ത്‌ അധികൃതർ മുഖം തിരിക്കുകയാണ്. പട്ടികജാതി വകുപ്പ് നിർമ്മിച്ച വിഞ്ജാൻവാടിയും സംരക്ഷണമില്ലാതെ നശിക്കുകയാണ്.

@ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന ആവശ്യത്തോട് വർഷങ്ങളായി മുഖം തിരിഞ്ഞ് നിൽക്കുകയാണ് ജനപ്രതിനിധികളും സർക്കാർ സംവിധാനവും പൊതുഗതാഗതത്തിന് നിരവധി നിവേദനങ്ങളാണ് സർക്കാരിനും ജനപ്രതിനിധികൾക്കും നൽകിയിട്ടുള്ളത്.
ഫോട്ടോ: പൊളിഞ്ഞു വീഴാറായ വീടുകൾ 
ഫോട്ടോ : നോക്ക് കുത്തിയായ ജല സംഭരണി 

ഫോട്ടോ :കുഴൽകിണറും സോളാർ പാനലും പമ്പ് ഹൗസും കാട് മൂടി നശിക്കുന്നു.


 

ഗ്രാമപഞ്ചായത്ത്‌ അംഗം മുന്നിട്ട് ഇറങ്ങി പൊട്ടിയ പൈപ്പുകൾ റെഡിയാക്കി.

ഗ്രാമപഞ്ചായത്ത്‌ അംഗം മുന്നിട്ട് ഇറങ്ങി പൊട്ടിയ പൈപ്പുകൾ റെഡിയാക്കി.
ചാത്തന്നൂർ : ഗ്രാമപഞ്ചായത്ത്‌ അംഗം മുന്നിട്ട് ഇറങ്ങി പൊട്ടിയ പൈപ്പുകൾ റെഡിയാക്കി. ദേശിയനിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി ചാത്തന്നൂർ തിരുമുക്ക് കളിയാക്കുളം ഭാഗത്ത് അടിക്കടി പൈപ്പ് പൊട്ടുന്നത് പതിവായി മാറിയതോടെയാണ് ഗ്രാമപഞ്ചായത്ത്‌ അംഗം മീരഉണ്ണിയുടെ നേതൃത്വത്തിൽ നാട്ടുകാർ പൊട്ടിയ പൈപ്പുകൾ കണ്ടു പിടിച്ചു നന്നാക്കാൻ ഇറങ്ങിയത്. ഒപ്പം ജല അതോറിറ്റി ഉദ്യോഗസ്ഥരും  എത്തിയതോടെ പൊട്ടിയ പൈപ്പുകൾ കണ്ടു പിടിച്ചു പുതിയ പൈപ്പുകൾ ഇട്ട് കുടിവെള്ള പൈപ്പ് ലൈനുകൾ ശരിയാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിക്കുകയായിരുന്നു.ദീർഘനാളായി പൊട്ടികിടന്ന് കുടിവെള്ളം പാഴായി പോകുകയായിരുന്നു ഒപ്പം പ്രദേശത്ത് ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയും ജലഅതോറിറ്റി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തതോടെയാണ് നാട്ടുകാരെയും കൂട്ടി ഗ്രാമപഞ്ചായത്ത്‌ അംഗം പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ ഇറങ്ങിയത്.


Friday, 5 April 2024

പരമശിവന് മുല്ലപ്പൂ അര്‍പ്പിക്കുന്നത് എന്തിന് ?; കൂവളം പ്രധാനമാണ്

#പരമശിവന് മുല്ലപ്പൂ അര്‍പ്പിക്കുന്നത് എന്തിന് ?; കൂവളം പ്രധാനമാണ്*

ഹൈന്ദവ വിശ്വാസങ്ങളിലും ആരാധനകളിലും പരമശിവന് വലിയ പ്രാധാന്യമുണ്ട്. സര്‍വ്വചരാചരങ്ങളുടേയും ആദിയും അന്ത്യവുമായാണ് ശിവഭഗവാനെ കണക്കാക്കുന്നത്.

ശിവന് അഭിഷേകം നടത്തുമ്പോൾ ഇതിലൂടെ പുറത്തു വരുന്ന പാലും വെള്ളവുമെല്ലാം തീര്‍ത്ഥമായി കരുതിയാണ് ഭക്തര്‍ സേവിക്കുന്നത്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാനുള്ളതാണ് കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം.

എന്നാല്‍ ശിവന് മുല്ലപ്പൂ സമര്‍പ്പിക്കുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ട്. ചിലരിടെ ജാതകത്തില്‍ വാഹന യോഗം ഉണ്ടാകില്ല. ഇവര്‍ ശിവന് ശിവനു മുല്ലപ്പൂ അര്‍പ്പിക്കുന്നത് അനുകൂലമായ സാഹചര്യമൊരുക്കും.

ഏതെങ്കിലും വസ്തുവിനായി താല്‍പര്യം തോന്നിയാല്‍ ശിവ ഭഗവാന് പൂക്കള്‍ നല്‍കുന്നത് ഗുണം ചെയ്യും. മുല്ലപ്പൂവ് ശിവന് അര്‍പ്പിക്കുന്നത് പതിവാക്കിയാല്‍ വീട്ടില്‍ ഐശ്വര്യമുണ്ടാകും.

തുളസിക്കെന്ന പോലെ കൂവളത്തിനും പ്രത്യേക സ്ഥാനമുണ്ട്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാനുള്ളതാണ് കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം. ഇതുവഴി ശിവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം.

കൂവളത്തിന്റെ ഓരോ തണ്ടിലും മൂന്ന് ഇലകള്‍ ആണുള്ളത്, ഇത് പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമമാണ്. 

ഹൈന്ദവ ദൈവങ്ങളുടെ കൂട്ടത്തില്‍ ശിവ ഭഗവാനെ പലരും ആരാധിയ്ക്കുന്നുണ്ട്. നടരാജന്‍ എന്നും ഭസ്മധാരിയെന്നുമെല്ലാം പല പേരുകളില്‍ ശിവ ഭഗവാന്‍ അറിയപ്പെടുന്നുമുണ്ട്.
ഓരോ ഈശ്വരന്മാരേയും ആരാധിയ്ക്കുവാന്‍ ഓരോ വഴികളുള്ളതു പോലെ ശിവനേയും ആരാധിയ്ക്കാന്‍ ചില പ്രത്യേക വഴികളും പൂക്കളും പൂജാദ്രവ്യങ്ങളുമെല്ലാമുണ്ട്.
ചില പ്രത്യേക പുഷ്പങ്ങള്‍ ഭഗാവന് അര്‍പ്പിച്ചാല്‍, പൂജിച്ചാല്‍ സമ്പത്തുള്‍പ്പെടെ പല അഭീഷ്ടങ്ങളും സാധിയ്ക്കുമെന്നാണ് വിശ്വാസം. ഏതെല്ലാം പുഷ്പങ്ങള്‍ ഏതെല്ലാം അഭീഷ്ട സിദ്ധിയ്ക്കായി അര്‍പ്പിയ്ക്കണമെന്ന് അറിയൂ,

*സമ്പത്തു നേടാന്‍*

ജാതകത്തില്‍ ധന്‍ വൈഭവ് എന്ന യോഗമുണ്ടെങ്കില്‍ ഇത് ധാരാളം സമ്പത്തു നേടാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം യോഗമില്ലെങ്കില്‍ ഇതിനും ശിവനു സമര്‍പ്പിയ്ക്കുന്ന പൂക്കള്‍ പരിഹാരമാകും. ശിവന് ശംഖുപുഷ്പവും ഒരു താമരപ്പൂവും കൂവളത്തിന്റെ ഇലയും ചേര്‍ത്തു സമര്‍പ്പിയ്ക്കുന്നത് ധനം നേടാന്‍ സഹായിക്കുന്ന ഒന്നാണ്.

*വിവാഹം*

വിവാഹം വൈകുന്നതിനും അനുയോജ്യമായ വിവാഹം ലഭിയ്ക്കാതിരിയ്ക്കുന്നതിനുമെല്ലാം കൂവളത്തിലയോ പൂവോ ഭഗവാന് സമര്‍പ്പിയ്ക്കുന്നത് നല്ലതാണ്. കൂവളം മാല ശിവ ഭഗവാന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വിവാഹത്തിന് ഉത്തമമായ തീയതി ലഭിയ്ക്കുന്നില്ലെങ്കിലും ഈ വഴിപാടു നല്ലതാണ്. കൂവളപ്പൂ ലഭിയ്ക്കുകയാണെങ്കില്‍ ഇതാണ് കൂടുതല്‍ ഉത്തമമെന്നു പറയാം. പൂജിച്ച ഈ ഇലയും പൂവുമെല്ലാം സ്ത്രീകള്‍ മുടിയില്‍ ചൂടുന്നതും പുരുഷന്മാര്‍ ചെവിയ്ക്കു പിറകേ ചൂടുന്നതുമെല്ലാം ഏറെ നല്ലതാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ശിവ ഭഗവാന് സമര്‍പ്പിയ്ക്കാവുന്ന വഴിപാടാണ് ഇത്.

*ഡിപ്രഷന്‍*

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പവിഴമല്ലിപ്പൂ ശിവനു സമര്‍പ്പിയ്ക്കുന്നത്. ഇത് ഡിപ്രഷന്‍ മാത്രമല്ല, സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഏറെ നല്ലൊരു വഴി തന്നെയാണ്.

*അരളിപ്പൂ*

തടസങ്ങള്‍ ഒഴിവാക്കാന്‍ ശിവന് അരളിപ്പൂ സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതു തന്നെയാണ്. ശിവന് വസ്ത്രവും മറ്റും സമര്‍പ്പിയ്ക്കുന്നതോടൊപ്പം ഈ പൂവു കൂടി സമര്‍പ്പിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

*കറുകപ്പുല്ലും*

ശിവന് കറുകപ്പുല്ലും ഏറെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ആയുരാരോഗ്യ ഭാഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ആയുസിനും ആരോഗ്യതത്തിനുമെല്ലാം കറുകപ്പുല്ലു കൊണ്ടുള്ള വഴിപാടു കഴിപ്പിയ്ക്കാം.

തുളസി കൊണ്ടു മഹാവിഷ്ണുവിനെ അർച്ചിക്കുന്നതു പോലെ പുണ്യദായകമാണു കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുകയെന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുക എന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിരുന്നു. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാനമാണ്. 
മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത്  ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർ‌ത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം. 

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമം. ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സത്‌ഫലങ്ങൾ ലഭിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു.

ശ്രീപരമേശ്വരന്‍റെ ഇഷ്ടവൃക്ഷമാണ് കൂവളം .ശിവഭഗവാന്‍റെ പ്രിയവൃക്ഷമായതിനാല്‍ ശിവദ്രുമം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 

*ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങൾ*

*പരമശിവൻ*

പ്രധാനപ്പെട്ട ദിവസം -  തിങ്കൾ
ശിവൻ എന്ന അർത്ഥം - മംഗളം, 
ഐശ്വര്യം, നന്മ, പൂർണത
പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപ്പെട്ട പൂവ് -  എരിക്ക്, കൂവളം
പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം, ശിവരാത്രി
വാഹനം - കാള
പ്രധാന ആയുധം - ത്രിശൂലം
പ്രധാന ഭൂതഗണം - നന്ദി
സർവ്വലോക ഗുരു ഭാവം - ദക്ഷിണാ മൂർത്തി
സംഹാര ഭാവം - നടരാജ
രോഗ രക്ഷ ഭാവം - വൈദീശ്വര
ആരാധനാ ഭാവം -  ലിന്ഗ
പ്രധാന അഭിഷേകം - ക്ഷീരം, ജലം
പ്രധാന ഹോമം - മ്യത്യുഞ്ജയ
മൂലമന്ത്രം - ഓം നമ: ശിവായ
ശിവജsയുടെ പേര് - കപർദും

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി . 

*ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത് . നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്തി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു*. 

ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം.ഭൈരവൻ, ഭദ്രകാളി വീരഭദ്രൻഎന്നിവരാണ് ഭൂതഗണങ്ങൾ. 

ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ എന്നിവർ പുത്രന്മാർ. കടുംനീല നിറത്തിലെ കഴുത്ത് മൂലം നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്.

*ശിവം ശിവകരം ശാന്തം*
*ശിവാത്മാനം ശിവോത്തമം*
*ശിവമാർഗ്ഗ പ്രണേതാരം*
*പ്രണതോസ്മി സദാശിവം*

*ഭസ്മ ഭൂഷിതനാണ് മഹാദേവന്‍*

ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. *സം ഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു*. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം. 

അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. *ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും*.

ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. *അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല*. 

മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. 

ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.

*ശിവരൂപം*:

മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

*തൃക്കണ്ണ്* :

ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം(അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.

*ചന്ദ്രകല* :

ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

*ഭസ്മം*:

ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

*ജട*:

ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

*നീലകണ്ഠം*:

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. 

*ഗംഗാനദി*:

സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. 

ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

*നാഗങ്ങൾ*:

നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

*മാൻ*:

കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

*തൃശൂലം*:

ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു. ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

*നന്തി*:

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.

*നീലകണ്ഠം* :

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

*ഢമരു* :

ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

*ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു*

1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്

*പഞ്ചഭൂത ക്ഷേത്രങ്ങൾ* :

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

1- *ജംബുകേശ്വര ക്ഷേത്രം*

തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം. 
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയുക് ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.

2- *അണ്ണാമലയാർ ക്ഷേത്രം*

അണ്ണാമലയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ തമിഴ്നാട്ലാണ. അരുണാചലേശ്വർ ആണ് മൂര്‍ത്തി. പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയെ പ്രതിനിധീകരിക്കുന്ന അഗ്നിലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകടഭാവം അഗ്നി

3- *കാളഹസ്തി ക്ഷേത്രം*

ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

4- *ഏകാംബരേശ്വര ക്ഷേത്രം*

തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്. 

ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാതിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.

മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്: ഒരുമാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.

5- *ചിദംബരം ക്ഷേത്രം*

തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ.
ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേവി പാര്‍വ്വതി, ഗണപതി, ശേഷതല്‍പ്പത്തില്‍ കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങൾ
ഇവിടെ കൊത്തിവെച്ചിരിക്കുന്നു.

*ദ്വാദശജ്യോതിർ ലിംഗക്ഷേത്രങ്ങൾ*

1. *സോമനാഥ്*

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

ഗസ്നിയിലെ മഹ്മൂദിന്റെആക്രമണകാലത്ത് ഭാരതത്തിലേറ്റവും മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും ഗംഗയിൽനിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർ, തീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർ, രത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില. 1025ൽ ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു.1951ൽ അതേ സ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു.

2. *മല്ലികാര്‍ജുന സ്വാമി ക്ഷേത്രം*

ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന്‍ പരമശിവനും ദേവി പാര്‍വതിയുമാണ്‌ പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ്‌ ഇവിടെ ആരാധിച്ചു പോരുന്നത്. 

ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ സ്ഥലങ്ങളുടേയും നിറ സാന്നിധ്യമാണ് ഈ നഗരത്തിനു ഒരു ആത്മീയ പരിവേഷം ചാര്‍ത്തി നല്‍കിയത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 212 കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി കൃഷ്ണ നദിക്കരയിലാണ് ഈ നഗരത്തിന്റെ സ്ഥാനം.

3. *മഹാകാലേശ്വർ*

മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു. 
ദ്വാദശജ്യോതിർലിം‌ഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിം‌ഗംസ്വയം‌ഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.

പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേനമഹാരാജാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ.

4. *ഓംകാരേശ്വർ*

ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.

5. *കേദാർനാഥ്*

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം, ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.
പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

6. *ഭീംശങ്കർ*

മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം. പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

7. *വിശ്വനാഥൻ*

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്നകാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 

ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, യുവാക്കളോ വൃദ്ധരോ ആകട്ടെ ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

8. *ത്രയംബകേശ്വർ*

മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. 

ത്രയംബകേശ്വർ ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷിഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം
ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.

9. *വൈദ്യനാഥൻ*

ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ്വൈദ്യനാഥ് ക്ഷേത്രം. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. ഹിന്ദു പുരാണമനുസരിച്ച്?

Monday, 1 April 2024

കാക്കിക്കുള്ളിലെ അദ്ധ്യാപകനും അവതാരകനും.

കാക്കിക്കുള്ളിലെ അദ്ധ്യാപകനും 
അവതാരകനും.
കൊട്ടിയം : "ഗ്രീൻ സിഗ്നൽ " എന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി വിക്ടേഴ്സ് ചാനലിൽ മുപ്പതിലധികം എപ്പിസോഡ് പിന്നിട്ട് കഴിഞ്ഞു.  കൗമാരത്തിന്റെ പടിവാതിലിൽ എത്തിനില്കുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പരിപാടി തയ്യാറാക്കി അവതരിപ്പിക്കുന്നത്. പരിപാടി അവതാരകൻ വളരെ ലളിതമായി കുട്ടികളോട് കാര്യങ്ങൾ വിശദികരിക്കുന്നു. ഒരു അദ്ധ്യാപകന്റെ കൈയ്യടക്കത്തോടെ ഈ പരിപാടി അവതരിപ്പിക്കുന്നത് ഒരു പോലിസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച്  സബ്ബ് ഇൻസ്പെക്ടർ ഷാനവാസാണ് ഈ പരിപാടി തയ്യാറാക്കി അവതരിപ്പിക്കുന്നത്. കുട്ടികളും മുതിർന്നവരും റോഡുകളിൽ പാലിക്കേണ്ട മര്യാദകളെ പറ്റിയും, റോഡ് നിയമത്തിന്റെ ശാസ്ത്രിയതയെ പറ്റി വിശദമായ സ്വോദഹരണ രീതിയിലാണ് ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നത്.  കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഈ പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും രാത്രി ഏഴ് മണിക്കാണ് ഗ്രീൻ സിഗ്നൽ പ്രക്ഷേപണം ചെയ്യുന്നത്.   കാക്കിക്കുള്ളിലെ ഈ അധ്യാപകൻ ഗതാഗത ബോധവൽക്കരണത്തിന്റെ 2500 ക്ലാസ്സ് കഴിഞ്ഞ ഈ വേളയിലാണ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സഹകരണത്തോടെ  വിദ്ധ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയ 
" സുരക്ഷിത യാത്ര " എന്ന പാഠപുസ്തക നിർമ്മിതിയിലും ഈ സബ്ബ് ഇൻസ്പെക്ടർ പങ്കാളിയായി. ഇതിന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറുടെ പ്രശംസാപത്രവും ലഭിച്ചിരുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാരിനും പോലിസ് വകുപ്പിനും വേണ്ടി സ്റ്റോപ്പ്, ജാഗ്രത, സഞ്ചാരം എന്നി മൂന്ന് പുസ്തകങ്ങൾ തയ്യാറാക്കി പ്രസിദ്ധികരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ജീവന്റെ രക്ഷ എന്ന പോലീസ് വകുപ്പ് ഒരുക്കിയ ടെലിഫിലിം നിർമ്മിതിയിലും പങ്കാളിയായി പ്രവർത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പ്രകൃതിദുരന്തം നേരിടുന്നതിനുള്ള കർമ്മ സേനയുടെ ഫാക്കൽറ്റിയായും പ്രവർത്തിച്ച് വരുന്നു.
          സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ 
ആവിഷ്കരിച്ച ശുഭയാത്ര പദ്ധതിയുടെ ഭാഗമായി 2014 മുതൽ കുട്ടികൾക്കും വാഹന യാത്രക്കാർക്കും വേണ്ടി ഷാനവാസ് ക്ലാസ്സുകൾ നല്കിവരുന്നു. 
പി.പ്രകാശ് കൊല്ലം സിറ്റി പോലിസ് കമ്മീഷണർ ആയിരിക്കെയാണ് ഷാനവാസിനെ പുതിയ ചുമതല ഏൽപ്പിക്കുന്നത്. തുടക്കത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവർക്കായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്. ആഴ്ചയിൽ ബുധൻ ശനി ദിവസങ്ങളിലായിരുന്നു ക്ലാസ്സ് . ക്ലാസ്സുകൾ പെട്ടെന്ന് ക്ലിക്കായതിനെ തുടർന്ന് കുടുബശ്രി പ്രവർത്തകർ. സ്കൂൾ കോളേജ് വിദ്ധ്യാർത്ഥികൾ പോലിസ് ഉദ്യോഗസ്ഥർ ക്ലബുകൾ സന്നദ്ധ സംഘടനകൾ എന്നിവരിലേക്ക് ക്ലാസ്സുകൾ വ്യാപിപ്പിച്ചു.എൻ എസ് എസ് സ്കൗടസ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്, എൻ സി സി, നേവൽ എൻ സി സി എന്നിവരുടെ സ്ഥിരം അധ്യാപകനായി.
       2008, 2017 എന്നിവർഷങ്ങളിൽ കൊല്ലത്തെ പത്ര ഫോട്ടോഗ്രാഫർമാർ പകർത്തിയ റോഡപകടങ്ങളുടെ ചിത്രങ്ങൾ വച്ച് " ജാഗ്രത ജീവന്റെ സുരക്ഷയ്ക്കായി ഒരു നേർ കാഴ്ച " എന്ന ഗതാഗത ബോധവൽകരണ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു.
      കൊല്ലം ബൈപ്പാസ്സ് ഉദ്ഘാടനം ചെയ്തത്തോടെ അപകടങ്ങൾ തുടർ കഥയായപ്പോൾ ഇത് കൂറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബൈപ്പാസ് ജാഗ്രത സമിതിയുമായി ചേർന്ന് മേവറം മുതൽ കാവനാട് വരെയുള്ള ബൈപ്പാസ് മേഖലയിൽ വിവിധയിടങ്ങളിൽ ബോധവൽകരണ പരിപാടി നടത്തി. 
        സംസ്ഥാന സർക്കാർ ആദ്യമായി ട്രാഫിക്ക് മാനേജ്മെന്റിന് ഏർപ്പെടുത്തിയ പോലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ അവാർഡ് 2017 ൽ അർഹനായി. 2018 ൽ ജില്ലാ ഭരണകൂടത്തിന്റെ ഗതാഗത മേഖലയ്ക്ക് ഏർപ്പെടുത്തിയ ശ്രേഷ്ഠ സേവന പുരസ്കാരം ലഭിച്ചു. റോട്ടറി ക്ലബ് സംസ്ഥാന തലത്തിൽ നല്കിയ വൊക്കേഷണൽ എക്സലൻസ് അവാർഡ്. പ്രഫഷണൽ എക്സലൻസ് അവാർഡ് എന്നിവ മൂന്ന് പ്രാവശ്യം ലഭിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ 50 ൽ അധികം അവാർഡുകൾ മികച്ച പോലിസ് സേവനത്തിന് ലഭിച്ചിട്ടുണ്ട്. 
      ഈ അടുത്തിടെ കൊല്ലം പൂയപ്പള്ളിയിൽ നിന്നും തട്ടി കൊണ്ട് പോയ അബിഗോൾ സാറ എന്ന ആറ് വയസ്സ് കാരി കുട്ടിയെ കണ്ടെത്തുന്നതിനുള്ള മികച്ച പ്രവർത്തനത്തിന് കൊല്ലം സിറ്റി പോലിസ് മേധാവിയുടെ പ്രത്യേക അഭിനന്ദന പത്രവും ലഭിച്ചിരുന്നു
        കൊല്ലം വാളത്തുഗൽ തെയ്യംസ് വീട്ടിലാണ് താമസം
മുബീനയാണ് ഭാര്യ. ടി കെ എം കോളേജിലെ 
എം എസ് സി വിദ്യാർത്ഥി  അഹിൻ ,കേന്ദ്രിയ വിദ്യാലയത്തിലെ . പത്താം ക്ലാസ്സ്
വിദ്ധ്യാർത്ഥി അഹദ് എന്നിവർ മക്കളാണ്.

ശ്രീഭൂതനാഥ കഥകളി യോഗത്തിന്റെ യുവകഥകളി നടൻ ഹരിശങ്കർ

ശ്രീഭൂതനാഥ കഥകളി യോഗത്തിന്റെ യുവകഥകളി നടൻ ഹരിശങ്കർ 

കേരളത്തിന്റെ തനതു കലയായ കഥകളിയോട് പുതുതലമുറ അകന്നു നിൽക്കുന്നു എന്ന പ്രചാരണത്തിന് ചാത്തന്നൂർ ശ്രീഭൂതനാഥ കഥകളിയോഗം നല്കുന്ന മറുപടിയാണ് യുവകഥകളി നടനായ ചാത്തന്നൂർ ഹരിശങ്കർ.
ശ്രീഭൂതനാഥകഥകളിയോഗത്തിൽ പഠിച്ചു വളർന്ന കലാമണ്ഡലം ഹരിശങ്കർ ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന യുവ കഥകളി നടന്മാരിൽ ഒരാളാണ്. ആറാം വയസ് മുതൽ ശ്രീഭൂതനാഥ കഥകളിയോഗത്തിൽ ആചാര്യനായ ചാത്തന്നൂർ കൊച്ചുനാരായണപിള്ളയുടെ കീഴിൽ അഭ്യസിച്ചു തുടങ്ങി പന്ത്രണ്ടാം വയസിൽ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ട് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിശങ്കർ യൂണിവേഴ്സിറ്റി തലത്തിൽ മൂന്ന് തവണ എ ഗ്രേഡ്  നേടുകയും ചെയ്തു.ആർ എൽ വി കോളേജിൽ നിന്നും കഥകളി ബിരുദം നേടിയ ഹരിശങ്കർ കേരള കലാമണ്ടലത്തിൽ നിന്നും ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്
 കഥകളിയിൽ  ശ്രീകൃഷ്ണവേഷത്തിൽ നിന്ന് അരങ്ങേറ്റം കുറിച്ച് പിനീട് അർജുനൻ,രൗദ്ര ഭീമൻ,വീരഭദ്രൻ, ശിവൻ, കൃഷ്ണൻ, തുടങ്ങിയ ഒട്ടനവധി വേഷങ്ങൾ കെട്ടി
എല്ലാ വേഷങ്ങളിൽ ഒരുപോലെ പ്രിയപ്പെട്ടതാണ് ഇത് വരെ 
രണ്ടായിരത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ചു കഴിഞ്ഞ ഹരിശങ്കറിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ കൊച്ചു നാരായണപിള്ള, കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി,കലാമണ്ഡലം ആദിത്യൻ,കലാമണ്ഡലം അരുൺ വാര്യർ എന്നിവർ ഗുരുക്കളാണ്.