Wednesday, 15 March 2023

ക്ഷേത്രഭരണത്തിന്റെ മറവിൽ സിപിഐ നേതാവ് സാമ്പത്തിക തിരിമറി നടത്തിയതായി പരാതി.

ക്ഷേത്രഭരണത്തിന്റെ മറവിൽ സിപിഐ നേതാവ് സാമ്പത്തിക തിരിമറി നടത്തിയതായി പരാതി.

ചാത്തന്നൂർ: ക്ഷേത്രഭരണത്തിന്റെ മറവിൽ സിപിഐ നേതാവ് സാമ്പത്തിക തിരിമറി നടത്തുന്നതായി ക്ഷേത്രഭരണസമിതി കമ്മിറ്റി അംഗങ്ങൾ സിപിഐ ജില്ലാ കമ്മിറ്റിയ്ക്ക് പരാതി നൽകി.ചാത്തന്നൂരിലെ പ്രമുഖ ദേവി ക്ഷേത്രത്തിന്റെ ട്രസ്റ്റ് സെക്രട്ടറി കൂടിയായ സിപിഐയുടെ പ്രമുഖ നേതാവിനെതിരെയാണ് സിപിഐ പ്രവർത്തകരും ഭക്തജനങ്ങളും
സാമ്പത്തിക തിരിമറിയുടെ പേരിൽ 
സിപിഐ ജില്ലാ കമ്മിറ്റിയ്ക്ക് പരാതി നൽകിയത്. ട്രസ്റ്റ് പ്രസിഡന്റ്‌ പോക്സോ കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ
കമ്മിറ്റിയിൽ ചോദ്യം ചെയ്യാൻ ആളില്ലാത്ത സ്ഥിതി വന്നതിന് പിന്നാലെയാണ് 
സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത് എന്ന് ആഡിറ്റ് കമ്മിറ്റി അംഗങ്ങളും ആരോപിക്കുന്നു.
ഉത്സവസമയത്ത് പിരിച്ചെടുത്ത ലക്ഷകണക്കിന് രൂപയുടെ തിരിമറി നടത്തിയതായി ക്ഷേത്രത്തിലെ 
കമ്മിറ്റിയിൽ തന്നെയുള്ള  സിപിഐ ലോക്കൽ ബ്രാഞ്ച് തല നേതാക്കളാണ് പാർട്ടി ജില്ലാ നേത്രത്വത്തിന് പരാതി നൽകിയിരിക്കുന്നത്. സിപിഎം പ്രവർത്തകനായ ട്രസ്റ്റ് പ്രസിഡന്റിനെ പോക്സോ കേസിൽ ഉൾപ്പെടുത്തിയതിൽ ഗൂഡാലോചന നടത്തിയത് 
ട്രസ്റ്റ് സെക്രട്ടറി കൂടിയായ സിപിഐ നേതാവാണെന്ന് ഇവർ ആരോപിക്കുന്നു. ക്ഷേത്രത്തിൽ നടന്ന വൻസാമ്പത്തിക തിരിമറി പ്രസിഡന്റ്‌ കമ്മിറ്റിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ഒരു വിഭാഗം കമ്മിറ്റി അംഗങ്ങളുമായി ചേർന്ന്  എതിർക്കുന്നവരെ മാറ്റി ക്ഷേത്രത്തിന്റെ ഭരണം പിടിക്കാൻ സെക്രട്ടറി ഗൂഡാലോചന നടത്തിയെന്ന് സിപിഐ അംഗങ്ങൾ തന്നെ ആരോപിച്ചു കൊണ്ടാണ് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.

No comments:

Post a Comment