Thursday, 23 March 2023

ജനോപകാരപ്രദവും വിക സനോൻമുഖവുമായ നിരവധി പദ്ധതികൾക്ക് തുക വകയിരുത്തി കൊണ്ട് പരവൂർ നഗരസഭയുടെ 2023-24 വർഷത്തെ ബഡ്ജജറ്റ്

: ജനോപകാരപ്രദവും വിക സനോൻമുഖവുമായ നിരവധി പദ്ധതികൾക്ക് തുക വകയിരുത്തി കൊണ്ട് പരവൂർ നഗരസഭയുടെ 2023-24 വർഷത്തെ ബഡ്ജജറ്റ് അവതരിപ്പിക്കപ്പെട്ടു. 600342388 രൂപ വരവും 544443342 രൂപ ചിലവും 55899046 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് വൈസ് ചെയർമാൻ എ.സഫർകയാൽ അവതരിപ്പിച്ചത്.നിലവിലുള്ളപരവൂർ മാസ്റ്റർ പ്ലാൻ കാലോചിതമായി വികസന കാഴ്ചപ്പാടോടെ പരിഷ്കരിക്കുക, നഗരമധ്യത്തിൽ ആകർഷണീയമായ രീതിയിൽ  ഗാന്ധിസ്ക്വയറും, മിനി ഗാർഡനും, എസ്.സി. ഭവന പുനരുദ്ധാരണം, എസ്.സി.വി ദ്യാത്ഥികൾക്ക് സ്കോളർഷിപ്പ്, പ0ന മുറി, പ0 നോപകരണം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതർക്ക് ഭൂമി വാങ്ങൽ, ഞങ്ങളും കൃഷിയിലേക് പദ്ധതി, നെൽക്കൃഷി വികസനം, ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്ന്, പാലിയേറ്റർ കെയർ പദ്ധതി, മത്സ്യതൊഴിലാളികൾക്ക് ഫൈബർ കട്ടമരവും, മക്കൾക്ക് ലാപ്പ്ടോടോപ്പും,വനിതകൾക്ക് തൊഴിൽ പരിശീലനം, കുടുംബശ്രീ തലത്തിൽ ഷീടാക്സി സംവിധാനം, കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ്, സുനാമി ഫ്ലാറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങളും ശുചീകരണ സംവിധാനവും ഒരുക്കുക, നഗരസഭയിൽ ആധുനിക അറവുശാല സ്ഥാപിക്കുക, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഷെൽട്ടർ ഹോം സ്ഥാപിക്കൽ, ബസ് സ്റ്റാൻ്റ് നവീകരണം, എ.ബി.സി പദ്ധതി നടപ്പാക്കൽ, പകൽ വീട് അഭയ കേന്ദ്രമാക്കൽ, ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങൾ, ശുചീകരണ സാമഗ്രികൾ വാങ്ങൽ, ഭവന പദ്ധതി തുടങ്ങി എൺപത്തിയെട്ടോളം നിർദ്ദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്. അമൃത് കുടിവെള്ള പദ്ധതി നടപ്പിലാക്കി നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും, പച്ചക്കറി കൃഷി വ്യാപിപ്പിച്ച് നഗരസഭയിലെ മുഴുവൻ വാർഡുകളെയും ഹരിത സമൃദ്ധി വാർഡുകളാക്കും.മനസ്സോടിത്തിരി മണ്ണ് എന്ന കാമ്പയിൻ്റെ ഭാഗമായി നഗരസഭയ്ക്ക് ലഭിച്ച 78 സെൻ്റ് സ്ഥലം ലൈഫ് ലിസ്റ്റിലെ മുൻഗണനാക്രമം അനുസരിച്ച് ഭൂരഹിത ഭവന രഹിത കുടുംബങ്ങൾക്ക് നൽകും. സുഭിക്ഷ കേരളം, കേരഗ്രാമം പദ്ധതികൾ കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തി വിപുലീകരിക്കും. എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകരുടെ സർവേ പൂർത്തികരിച്ചിട്ടുണ്ട്.നഗരസഭാ പ്രദേശത്തെ തരിശ് നിലങ്ങളിൽ നെൽകൃഷി പ്രോൽസാഹിപ്പിക്കും. നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കും. ആയുർവേദ ആശുപത്രിയിൽ വയോജനങ്ങൾക്ക് പ്രത്യേക പാലിയേറ്റിവ് കെയർ കട്ടിൽ, കുടിവെള്ളത്തിന് ഹീറ്റർ മുതലായവയും സ്ഥാപിക്കുമെന്നും ബഡ്ജറ്റിൽ പറയുന്നുണ്ട്. ബഡ്ജറ്റ് സംബന്ധിച്ച ചർച്ച ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ചേരുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ നടക്കും.  

ചിത്രം:പരവൂർ നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ സഫർ കയാൽ അവതരിപ്പിക്കുന്നു.

No comments:

Post a Comment