ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് ലൈഫിനും റോഡുകൾക്കും ഊന്നൽ
ചാത്തന്നൂർ: ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ വാർഷിക ബഡ്ജറ്റിന് പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരം. പ്രസിഡന്റ് ടി.ദിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ ബഡ്ജറ്റ് അവതരിപ്പിച്ചു. 49,35,15,183 രൂപ വരവും 48,13,81,000 രൂപ ചെലവും 1,21,34,183 രൂപ ബാക്കിയും
പ്രതീക്ഷിക്കുന്നു. ലൈഫ് ഭവന പദ്ധതിക്ക് 8 കോടി, റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി 7കോടി 10 ലക്ഷം,
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്കായി
പോഷകാഹാര വിതരണവും
6 കോടി, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കായി
1 കോടി 38 ലക്ഷം, തെരുവ് വിളക്ക്
ഉൾപ്പെടെയുളള ഊർജ്ജമേഖലയ്ക്കായി 75 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 1 കോടി 81 ലക്ഷം, കാർഷിക മേഖലയിൽ 1 കോടി 70 ലക്ഷം, മൃഗസംരക്ഷണ മേഖലയിൽ 1 കോടി 32 ലക്ഷം, മാലിന്യ സംസ്കരണ മേഖലയിൽ 80 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആർ.സജീവ്കുമാർ, അമൽചന്ദ്രൻ, ഷൈനി ജോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മീര ഉണ്ണി, രേണുക രാജേന്ദ്രൻ, മഹേശ്വരി, എസ്.കെ.ചന്ദ്രകുമാർ, പ്രമോദ് കാരംകോട്, ടി.എം ഇക്ബാൽ, ലീലാമ്മ ചാക്കോ, ആർ.സന്തോഷ്, ഷീബ മധു, ശരത്ചന്ദ്രൻ, കെ.ഇന്ദിര, ബീനരാജൻ, സജീന നജീം, പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, അസി.സെക്രട്ടറി എച്ച്.രാധമ്മ എന്നിവർ സംസാരിച്ചു.
No comments:
Post a Comment