ചാത്തന്നൂർ : പോക്സോ കേസിൽപ്പെട്ട സിപിഎം പ്രവർത്തകനെയും ഒപ്പം താമസിക്കുന്ന സ്ത്രീയെയും
അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് സി. രാജൻപിള്ള ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ ഇടപെടൽ മൂലം പ്രതികളെ സംരഷിക്കുന്ന നിലപാടാണ് ചാത്തന്നൂർ എ സി പി സ്വീകരിക്കുന്നത്. അതിജീവിത കൊടുത്ത മൊഴി മാറ്റിയെഴുതി കേസ് അട്ടിമറിയ്ക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അതിജീവതയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും മാതാവിന്റെ സഹകരണസ്ഥാപനത്തിലെ ജോലി കളയിക്കുകയും കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടിയന്തിരമായി പ്രതിയെ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ട് വരണം അല്ലെങ്കിൽ ശക്തമായ പ്രഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് സി.രാജൻപിള്ള പറഞ്ഞു.
No comments:
Post a Comment