.
Sunday, 12 March 2023
അജിതകുമാരി ടീച്ചർ അല്ല ഇവർക്ക് അമ്മ
ഭിന്നശേഷി കുട്ടികളുമായുള്ള കോണ്‍വര്‍സേഷന്‍...അവരോടൊപ്പം, അവരുമായി, അവരോട് ലയിച്ച് ഇടപെഴകാറുണ്ടോ നിങ്ങള്‍. എന്നാൽ അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു അമ്മയുണ്ട് ഇവിടെ ചാത്തന്നൂർ ആനന്ദതീരത്തിൽ വി.അജിതകുമാരിയാണ് ആ അമ്മ ഡിഗ്രി സോഷ്യോളജിയിൽ ബിരുദമെടുത്ത ഇ 49കാരി സ്വയം തിരഞ്ഞെടുത്ത പാതയിലൂടെ ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്കൂളിൽ അധ്യാപികയായി ജോലിക്ക് കയറുകയായിരുന്നു.തുടർന്ന്താൻ സ്വരുകൂട്ടി വച്ച സമ്പാദ്യം എല്ലാം ഉപയോഗിച്ച് 2014-ൽ ചാത്തന്നൂരിൽ വാടക കെട്ടിടത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്കൂൾ തുടങ്ങുകയായിരുന്നു രണ്ടു വർഷം കഴിഞ്ഞതോടെ അവിടെ നിന്നും കൂടുതൽ സൗകാര്യമുള്ള ചാത്തന്നൂർ പരവൂർ റോഡിൽ പാലമുക്കിന് സമീപം വീട് വാടകയ്ക്ക് എടുത്ത് സ്ഥാപനം വിപുലീകരിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായ പല വയസിലുള്ള നൂറിൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് ആക്കൂട്ടത്തിൽ അനാഥരും കൊണ്ടാക്കിയിട്ട് നാളിതുവരെ തിരിഞ്ഞു നോക്കാത്തവരും ആക്കൂട്ടത്തിലുണ്ട്. ഇവിടുത്തെ കുട്ടികൾക്ക് ഒപ്പമാണ് ജീവിതവും മുഴുവൻ സമയവും ആനന്ദതീരത്തിൽ തന്നെയാണ് മൂത്ത മകനും അമ്മയുടെ പാതയിൽ ബിരുദം കഴിഞ്ഞു ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഇളയമകൻ എന്ജനിയറിങ്ങ് പഠനം പൂർത്തിയാക്കി അമ്മയെ സഹായിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭാഷ വികസിക്കുന്നതിനും ബുദ്ധി വികസിക്കുന്നതിനുമെല്ലാം ട്രയിനിങ് ഇവിടെ കൊടുക്കുന്നുണ്ട് കുട്ടികള്‍ സംസാരിക്കുന്നതില്‍ വ്യക്തത വേണമെന്ന് ഒന്നും ഇല്ല. അവര്‍ ഇങ്ങോട്ട് പറയുമ്പോള്‍ അങ്ങോട്ടും പറയുക തന്നെ അവരുടെ ഭാഷ മനസിലാക്കാൻ കഴിഞ്ഞാൽ അവരെ വളർത്തിയെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരാൻ കഴിയുമെന്ന് അജിത ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു.നല്ലവരായ പൊതുസമൂഹത്തിന്റെ പിന്തുണയോടെ മഹാത്തായ ജീവകാരുണ്യ പ്രവർത്തനവുമായി 23വർഷം പൂർത്തീകരിച്ചു കൊണ്ട് അജിതടീച്ചർ മുന്നോട്ട് പോകുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment