ഉദ്യോഗസ്ഥരെ ബലിയാടാക്കി നേതാക്കൾ രക്ഷപ്പെടുന്നു - ബി.ബി.ഗോപകുമാർ
പരവൂർ : സഹകരണ ബാങ്കുകളിൽ
നടന്ന ക്രമകേടുകളിൽ
പാർട്ടിയുടെ ലേബലിൽ ജോലി കിട്ടിയ ഉദ്യോഗസ്ഥരെ ബലിയാടാക്കി നേതാക്കൾ കേസുകളിൽ നിന്നും രക്ഷപെടുകയാണ് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു. ബി.ബി. ഗോപകുമാർ പറഞ്ഞു ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സഹകരണ സംരക്ഷണ സദസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കുട്ടൻസുരേഷിന്റെ ആത്മഹത്യ അതിന്റെ മുഖ്യഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ഒരു ഉദ്യോഗസ്ഥനെ കേസിൽപ്പെടുത്തി
ബലിയാടാക്കി നേതാക്കൾ രക്ഷപെടാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്ത് സിപിഎം നേതാക്കൾ നെടുങ്ങോലം ബാങ്കിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷണം അനിവാര്യമാണ് ഉദ്യോഗസ്ഥർ മാത്രമല്ല ഭരണസമിതി അംഗങ്ങളും ഒരേ പോലെ പ്രതികളാണ് നേതാക്കൾ നടത്തിയ ക്രമക്കേടുകൾ പുറത്തു കൊണ്ട് വരാൻ സത്യസന്ധമായ അന്വേഷണം അനിവാര്യമാണ് അത് കൊണ്ട് തന്നെ നെടുങ്ങോലം ബാങ്കിൽ നടന്ന ക്രമകേടുകളെ കുറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണ് എന്ന് ഗോപകുമാർ പറഞ്ഞു. ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീൺ അധ്യക്ഷത വഹിച്ചു, കളിയാക്കുളം ഉണ്ണി,സഹകരണസെൽ ജില്ലാ കൺവീനർ എസ്.വി അനിത്ത്, നവീൻ.ജി.കൃഷ്ണ, ഗ്രാമപഞ്ചായത്ത് അംഗം എൽ. രാഗിണി, രാജൻ പിള്ള, എസ്. കെ. ഉദയകുമാർ,ശരത് ചന്ദ്രൻ
മണ്ഡലം വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സജീവ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment