എന്താണ് ബ്ലാക്ക് ബോക്സ്?
കോക്ക്പിറ്റ് സംഭാഷണങ്ങളും ഒരു വിമാനത്തിന്റെ, അല്ലെങ്കിൽ ഹെലികോപ്റ്ററിന്റെ പ്രവർത്തനവും ഇതിൽ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തും. ഇതുവഴി പറക്കലിനിടെയുള്ള വിമാനത്തിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദാംശങ്ങളും അത് തകരുന്നതിന് മുമ്പ് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും അവസാന സംഭാഷണങ്ങളും കൃത്യമായി അറിയാൻ അപകടത്തെപ്പറ്റി അന്വേഷിക്കുന്നവരെ ബ്ലാക് ബോക്സ് സഹായിക്കുന്നു.
എഫ്ഡിആറും സിവിആറും
ബ്ലാക്ക് ബോക്സിൽ രണ്ട് തരം ഫ്ലൈറ്റ് റെക്കോഡിങ് ഡിവൈസുകളാണ് ഉള്ളത്. ആദ്യത്തേത് ഫ്ലൈറ്റ് ഡാറ്റ റെക്കോഡറാണ് (FDR). വിമാനത്തിന്റെ ഓരോ പ്രവർത്തനങ്ങളെയും ചലനങ്ങളെയും സെക്കന്റ് അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം, വെർട്ടിക്കൽ ആക്സിലറേഷൻ, ഇന്ധന ഉപയോഗത്തിന്റെ വിവരങ്ങൾ എന്നിവയാണ് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ രേഖപ്പെടുത്തുന്നത്. ഏകദേശം 25 മണിക്കൂറോളം ഡാറ്റ റെക്കോർഡ് ചെയ്യാനുള്ള സംഭരണശേഷിയാണ് ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിനുള്ളത്.
രണ്ടാമത്തേത് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR) ആണ്. കോക്ക്പിറ്റിലെ പൈലറ്റുമാരുമായുള്ള സംഭാഷണങ്ങൾ അടക്കം ഓരോ ശബ്ദങ്ങളും റെക്കോർഡ് ചെയ്യുന്ന ഉപകരണമാണ് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ. എഞ്ചിന്റെ ശബ്ദം മുതൽ സ്വിച്ചുകളുടെ ശബ്ദംവരെ ഇതിൽ റെക്കോർഡ് ചെയ്യപ്പെടും.
ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ തന്നെ വിമാനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിവരങ്ങളെല്ലാം ലഭ്യമാകും. അപകടത്തിൽപ്പെട്ട വിമാനത്തിന് ഉണ്ടായിരുന്ന തകരാറുകളും മനസിലാക്കാൻ ഇതിലൂടെ സാധിക്കും.
എങ്ങനെ കണ്ടെത്തും?
കരയിൽവെച്ചാണ് അപകടം സംഭവിക്കുന്നതെങ്കിൽ തിരച്ചിൽ നടത്തുന്നവർക്ക് ബ്ലാക് ബോക്സ് കണ്ടെത്താൻ അതിന്റെ ശോഭയുള്ള ഓറഞ്ച് നിറത്തെ തന്നെ ആശ്രയിക്കേണ്ടി വരും.
ഡാറ്റ പ്രോസസ്സിങ്
ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും അടങ്ങിയിരിക്കുന്ന ബ്ലാക്ക് ബോക്സ് വാണിജ്യ വിമാനങ്ങളിലും പ്രൈവറ്റ് ജെറ്റുകളിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. സാധാരണയായി വിമാനത്തിന്റെ ഏറ്റവും പുറകുവശത്തായാണ് ബ്ലാക്ക്ബോക്സ് ഘടിപ്പിക്കുന്നത്. ഒരു വിമാനം തകരുകയാണെങ്കിൽ ഏറ്റവും കുറവ് കേടുപാടുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഭാഗമാണിത് എന്നതിനാലാണ് ഇത്.
ഫലം വരാനെടുക്കുന്ന സമയം
ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെടാനിടയാക്കിയ മി-17 വി5 വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളിൽ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഘടിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും ഹെലികോപ്റ്ററിന്റെ വാൽ ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ റഷ്യൻ നിർമ്മിതമായതിനാൽ ഡാറ്റ ഡീകോഡ് ചെയ്യുന്നതിന് വിശദാംശങ്ങൾ മോസ്കോയിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ അതിനായി ഇന്ത്യയിലെത്താൻ നിർമാതാവിനോട് അന്വേഷണ സംഘത്തിന് ആവശ്യപ്പെടുകയോ ചെയ്യാം. എന്നാൽ വിദഗ്ധർ വന്ന് പരിശോധിക്കുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്.
ബ്ലാക്ക് ബോക്സ് എന്നാണ് പേരെങ്കിലും ഇതിന്റെ നിറം ഫ്ളൂറസെൻറ് ഓറഞ്ചാണ്. എന്തുകൊണ്ടാണ് ഓറഞ്ച് നിറമുള്ള ഉപകരണത്തെ ബ്ലാക്ക് ബോക്സ് എന്നു വിളിക്കുന്നതിനെപ്പറ്റി വ്യക്തമായ ഉത്തരങ്ങളൊന്നും ലഭ്യമല്ല. രണ്ടാം ലോകമഹായുദ്ധ സമയത്ത് പട്ടാളക്കാർ അവരുടെ നാവിഗേഷൻ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത് കറുത്ത പെട്ടിക്കുള്ളിലായിരുന്നുവെന്നും ഇതിനെ തുടർന്നാണ് ഈ പേരു വന്നതെന്നുമാണ് ഏറ്റവും കൂടുതൽ പ്രചാരമുള്ള വിശദീകരണം
No comments:
Post a Comment