Friday, 17 December 2021

കുടുംബശ്രീ തിരഞ്ഞെടുപ്പിലേക്ക്


കൊല്ലം : കുടുംബശ്രീയിൽ തിരഞ്ഞെടുപ്പ് രംഗത്ത് രാക്ഷ്ട്രീയ പാർട്ടികളും.ഡിസംബർ ഇരുപതോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതിനൊപ്പം തന്നെ വോട്ടർപ്പട്ടികയും പ്രസിദ്ധീകരിക്കുമെന്ന് കുടുംബശ്രീ വൃത്തങ്ങൾ അറിയിച്ചു കഴിഞ്ഞു.അതോടെ 
വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കുടുംബശ്രീയിൽ പുതിയ ഭരണസമിതികളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങും.
അയൽക്കൂട്ടത്തിലും വാർഡുകളിലെ എ ഡി എസിലും പഞ്ചായത്തു തലത്തിലെ സി ഡി എസിലും തിരഞ്ഞെടുപ്പ് നടക്കും. ജനുവരി 25 ന് സി ഡി എസിൽ തിരഞ്ഞെടുപ്പ് നടത്തി ജനുവരി 26ന് പുതിയ സി ഡി എസ്. ഭരണസമിതി സത്യപ്രതിജ്ഞചെയ്യുന്ന വിധത്തിലാണ് നടപടികൾ മുന്നേറുന്നത്. നിലവിലുള്ള ഭരണസമിതികളുടെ കാലയളവ് കഴിഞ്ഞ ജനുവരി 26 ന് അവസാനിച്ചതാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു.

@തിരഞ്ഞെടുക്കുന്നത് ഇവരെ

അയൽക്കൂട്ടത്തിൽ പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കൺവീനർ, സാമൂഹികവികന ഉപസമിതി കൺവീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കൺവീനർ എന്നിങ്ങനെ അഞ്ച്‌ പേരെയാണ് തിരഞ്ഞെടുക്കുക. ഓരോ വാർഡിലെയും അയൽക്കൂട്ടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ചംഗ ഭരണസമിതിയംഗങ്ങൾ എ ഡി എസ് പൊതുസഭയിൽ അംഗങ്ങളാകും. ഇവരിൽ നിന്ന് 11 അംഗങ്ങളെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കും. ഇവരിൽനിന്ന് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, സെക്രട്ടറി എന്നിവർ ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ഓരോ വാർഡിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന 11 പേരും സി ഡി എസ്  പൊതുസഭയിൽ അംഗങ്ങളാകും.വാർഡുകളുടെ എണ്ണത്തിനുസൃതമായാണ് സി ഡി എസ് ഭരണമിതി അംഗങ്ങളുണ്ടാകുക. ഒന്നിൽക്കൂടുതലാളുകൾ രംഗത്തുവന്നാൽ സി ഡി എസ് അംഗങ്ങളാകുന്നതിനും തിരഞ്ഞെടുപ്പ് നടക്കും.സി ഡി എസ് അംഗങ്ങളിൽനിന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കണ്ടെത്തും. മറ്റുള്ളവരെ ഉപസമിതികളിൽ അംഗങ്ങളാക്കും. മൂന്ന്‌ തലത്തിലും ഭരണസമിതിയംഗങ്ങളിൽ 50 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരിക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണവുണ്ടാകും.സി ഡി എസ് പ്രസിഡന്റുമാർക്ക് തുടർച്ചയായി രണ്ട്‌ തവണയാണ് മത്സരിക്കാൻ അവസരമുള്ളത്. എ ഡി എസ്  ഭാരവാഹികൾക്ക് മൂന്നു തവണ മത്സരിക്കാം.

@ കുടുംബശ്രീയിലും രാക്ഷ്ട്രീയം കലർത്തി ഇടത് വലത് രാക്ഷ്ട്രീയം

കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായാണ് കുടുംബശ്രീ സംവിധാനം പ്രവർത്തിക്കുന്നതെങ്കിലും പലയിടങ്ങളിലും തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം കലരാറുണ്ട്.രാഷ്ട്രീയപ്പാർട്ടികൾ അയൽക്കൂട്ടതലങ്ങളിൽ മുതൽ പരോക്ഷ ഇടപെടലുകൾ നടത്തുന്നത് പതിവാണ്. എ ഡി എസ്., സി ഡി എസ് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം കുറേക്കൂടി മറനീക്കി പുറത്തുവരും. സ്ഥാനങ്ങൾ നിലനിർത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമായി അണിയറയിൽ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രാദേശിക ശക്തിപരീക്ഷണത്തിനുള്ള വേദികൂടിയാണ് ഇടത് വലത് 
 രാഷ്ട്രീയപ്പാർട്ടികൾക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പ്. കുടുംബശ്രീയിൽ ആദ്യമായി രാക്ഷ്ട്രീയം കലർത്തിയത് സിപിഎം ആണ് സിപിഎം കുടുംബശ്രീയെ പലയിടത്തും പോക്ഷക സംഘടനയാക്കി മാറ്റി. സിപിമ്മിന്റെ വനിത പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും മറ്റും പ്രകടനങ്ങൾക്ക് കൊടിപിടിക്കുന്നതിനും പാർട്ടി സമ്മേളനങ്ങൾക്കും മറ്റും കൊണ്ട് പോയി പാർട്ടിയിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസിയാക്കി മാറ്റിയതോടെ മറ്റ് രാക്ഷ്ട്രീയ പാർട്ടികളും ഇതിലേക്ക് തിരിയുകയായിരുന്നു. അതോടെ കുടുംബശ്രീയിലും രാക്ഷ്ട്രീയമായി മത്സരമായി. ഇക്കുറി പലയിടത്തും രാക്ഷ്ട്രീയപരമായ മത്സരമാണ് നടക്കുന്നത് എന്ന് കുടുംബശ്രീ പ്രവർത്തകർ ചൂണ്ടികാട്ടുന്നു.

@ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ രാക്ഷ്ട്രീയം കലർത്തരുത് - മഹിളാമോർച്ച 

കുടുംബശ്രീയിൽ രാക്ഷ്ട്രീയം കലർത്തി തിരഞ്ഞെടുപ്പ് നടത്തരുത് എന്ന് മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ശാലിനി. കെ. രാജീവ് പറഞ്ഞു. കുടുംബശ്രീയിൽ രാക്ഷ്ട്രീയം കലർത്തിയാൽ സ്ത്രീശക്തീകരണം എങ്ങുമെത്തില്ല. കുടുംബശ്രീ വഴി നടപ്പാക്കേണ്ട കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കാതെ സംസ്ഥാനസർക്കാരിന്റെതാക്കി മാറ്റി കേരളസർക്കാർ അട്ടിമറിയ്ക്കുകയാണ്.അത് കൊണ്ട് തന്നെ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ രാക്ഷ്ട്രീയം കലർത്തി കുടുംബശ്രീയെ സിപി എമ്മിന്റെ പോക്ഷകസംഘടനയാക്കാൻ 
കുടുംബശ്രീ 
തിരഞ്ഞെടുപ്പിലൂടെ അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നത് കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയില്ല കുടുംബശ്രീ അംഗങ്ങളെ സംഘടിപ്പിച്ചു കൊണ്ട് രാക്ഷ്ട്രീയത്തിന് അതീതമായി മത്സര രംഗത്തുണ്ടാവുമെന്ന് മഹിളമോർച്ച ജില്ലാ പ്രസിഡന്റ്‌ ശാലിനി. കെ. രാജീവ് പറഞ്ഞു.

No comments:

Post a Comment