ചാത്തന്നൂർ : പഞ്ചായത്ത് വില്ലേജ് പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ പാസുകളും വ്യാജ നമ്പർ പ്ളേറ്റുകളും ഉപയോഗിച്ച് കൊണ്ട് ദിനംപ്രതി നൂറ് കണക്കിന് ലോഡ് കരമണ്ണ് ആണ് ചാത്തന്നൂർ മേഖലയിൽ നിന്നും കടത്തുന്നത്. ജിയോളജിയിൽ നിന്നും ലഭിക്കുന്ന
പാസിന്റെ വ്യാജ പാസുപയോഗിച്ച്
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കരമണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകുന്നത്.
ചാത്തന്നൂർ ചിറക്കര കല്ലുവാതുക്കൽ മേഖലകളിൽ അനധികൃത കരമണ്ണ് ഖനനം വ്യാപകമായിട്ടും നിരവധി പരാതികൾ ജില്ലാ ഭരണകൂടത്തിന് സഹിതം നൽകിയിട്ടും
യാതൊരു നടപടിയും സ്വീകരിക്കാതെ എല്ലാത്തിനും മൗനപിന്തുണ നൽകുകയാണ് പഞ്ചായത്ത് വില്ലേജ് പോലിസ് ഉദ്യോഗസ്ഥർ എന്ന് നാട്ടുകാർ ആരോപിക്കുന്നു.
മണ്ണ് കടത്തുന്ന വാഹനങ്ങളുടെത് വ്യാജ
രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റും ജിയോളജിയുടെ വ്യാജ പാസുകളും വ്യാജ നമ്പർ പ്ളേറ്റുകളും ഉപയോഗിച്ച് ഇൻഷുറൻസും റോഡ് പെർമിറ്റുകളും ഇല്ലാത്ത വാഹനങ്ങൾ
കരമണ്ണുമായി തലങ്ങും വിലങ്ങും പാഞ്ഞിട്ടും
റവന്യൂ സംഘങ്ങളും പോലിസ് പഞ്ചായത്ത് അധികൃതരും യാതൊരുവിധ നടപടിയും എടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം
@ കല്ലുവാതുക്കൽ പഞ്ചായത്തിലെ ഊഴായ്ക്കോട് 23-)o
വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും നേരം ഇരുട്ടി വെളുത്തപ്പോൾ പോയത് നൂറ് കണക്കിന് ലോഡ് മണ്ണാണ്.കാവൽ നിന്നത് പോലിസ് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു രാത്രിയിൽ ടിപ്പർ ലോറികൾ ചീറി പായുന്നത് പോലീസിനെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല എന്ന് മാത്രമല്ല ഇ റോഡിൽ നിന്നും ദേശീയപാതയിൽ എത്തുന്ന സ്ഥലത്ത് ഹൈവേ പോലീസിന്റെ വാഹനം കാവലായി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പോലീസിന്റെ മുന്നിൽ കൂടി യാതൊരു പാസും ഇല്ലാതെ വ്യാജ നമ്പർ പ്ളേറ്റ് ഉപയോഗിച്ച് രാത്രിയിൽ നൂറ് കണക്കിന് ടിപ്പർ ലോറികളിലാണ് മണ്ണ് കടത്തിയത് ഇരുപത് അടിയോളം ഉയരത്തിൽ നിന്നും മണ്ണ് നീക്കം ചെയ്തതോടെ ചുറ്റുവട്ടത്തുള്ള മറ്റ് വസ്തു അപകട ഭീഷണിയായി മാറി. റോഡുകൾ തകർന്ന് തരിപ്പണമായി വില്ലേജ് ഓഫിസർക്കും പഞ്ചായത്ത് സെക്രട്ടറിയ്ക്കും എ സി പി അടക്കമുള്ള ഉദ്യോഗസ്ഥർക്കും പരാതി കൊടുത്തിട്ടും രാത്രിയിൽ തന്നെ വിളിച്ചിച്ചു പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയില്ലായെന്ന് നാട്ടുകാരും സമീപ വസ്തു ഉടമകളും ആരോപിക്കുന്നു. ഇതിനിടയിൽ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയ നാട്ടുകാർക്ക് നേരെ മണ്ണ് കടത്തിയ ടിപ്പർ ഉടമ ഭീഷണിയുമായി രംഗതെത്തിയത് സംഘർഷത്തിന് കാരണമായി.
കോൺഗ്രസ്കാരിയായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റ പിന്തുണയോടെ നടത്തിയ
കരമണ്ണ് കടത്ത് മുൻ ലോക്കൽ കമ്മിറ്റി
സെക്രട്ടറി കൂടിയായ സിപിഎം ഏരിയ കമ്മിറ്റി അoഗത്തിന്റെ നേതൃത്വത്തിൽ മരക്കുളം സ്വദേശിയായ ഡി വൈ എഫ് ഐ പ്രവർത്തകന്റെ ടിപ്പറും ജെ സി ബികളും ഉപയോഗിച്ച് മണ്ണ് കച്ചവടം നടത്തിയത് എന്ന് നാട്ടുകാർ ആരോപിച്ചു.
ഫോട്ടോ:മണ്ണ് മാറ്റിയ സ്ഥലം
ഫോട്ടോ :തകർന്ന റോഡ്.
No comments:
Post a Comment