Monday, 13 December 2021

കേരള. സർക്കാർ ആവീഷ്കരിച്ചു നടപ്പാക്കുന്ന കെ റെയില്‍ പദ്ധതി കൊല്ലംജില്ലയുടെ ജൈവ വൈവിധ്യത്തെ തകർക്കുക വഴി പാരിസ്ഥിതിക ദുരന്തം വിളിച്ചു വരുത്തും.

കൊല്ലം: കേരള. സർക്കാർ ആവീഷ്കരിച്ചു നടപ്പാക്കുന്ന 
കെ റെയില്‍ പദ്ധതി കൊല്ലംജില്ലയുടെ 
ജൈവ വൈവിധ്യത്തെ തകർക്കുക വഴി 
പാരിസ്ഥിതിക ദുരന്തം വിളിച്ചു വരുത്തും.
ജില്ലയിലെ വിസ്തൃതമായ തണ്ണീര്‍ത്തടങ്ങളും  ജലാശയങ്ങളും ജനസാന്ദ്രതയേറിയ വാസമേഖലകളും നെല്‍പാടങ്ങളും കെട്ടിട സമുച്ചയങ്ങളും
കല്ലുവാതുക്കൽ പഞ്ചായത്തിലെ 
വേളമാനൂരിലെ ജൈവവൈവിദ്യമാർന്ന കുന്നുകളും വയലേലകളും 
ഉള്‍പ്പെടുന്ന നൂറ് കണക്കിന് ഹെക്ടര്‍ ഭൂമിയാണ്  ഇതിന് വേണ്ടി സർക്കാർ ഏറ്റെടുക്കുന്നത്.ഇത് ഗുരുതര പരിസ്തിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ജില്ലയിൽ പദ്ധതിയുടെ കല്ലിടീൽ പകുതി പോലും പിന്നീടുന്നതിന് മുൻപ് ശക്തമായ ജനകീയ പ്രഷോഭമാണ് രൂപം കൊള്ളുന്നത്. ഇതെല്ലാം അവഗണിച്ചു കൊണ്ട്  തങ്ങളുടെ ഫ്‌ളാഗ് ഷിപ്പ് പ്രൊജക്ടായ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍.
63,941 കോടി രൂപ ചെലവ് കണക്കാക്കപ്പെടുന്ന ഈ പദ്ധതി കൊല്ലം ജില്ലയുടെ  പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
സംസ്ഥാനത്ത് ഒരു അതിവേഗ ഗതാഗത സംവിധാനം ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ പോലും പദ്ധതിയേക്കുറിച്ച് ഈ പദ്ധതിയിൽ 
ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്.
വന്‍തോതിലുള്ള പാരിസ്ഥിതിക-ജനവാസമാറ്റത്തിലേക്ക് ഈ പദ്ധതി നയിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ജില്ലയിലെ പരിസ്ഥിതി ലോലപ്രാദേശങ്ങൾ വഴിയാണ് കെ. റെയിൽ കടന്ന് പോകുന്നത് അത് കൊണ്ട് തന്നെ 
 കണക്ക് കൂട്ടാന്‍ പറ്റാത്തത്ര വലിയ വിപത്തിലേക്കാകും കെ.റെയിൽ പദ്ധതി കൊണ്ടുചെന്നെത്തിക്കുക

@ കെ റെയിൽ പദ്ധതി വഴി വൻ 
കുടിയൊഴിക്കലിലേക്ക് എത്തിക്കും 

ജില്ലയിലെ ചെറുതും വലുതുമായ നൂറ് കണക്കിന് വീടുകൾ പൂർണ്ണമായും ഭാഗികമായും ഇല്ലാതാകും ചിലർക്ക് വീടും വസ്തുവും തന്നെ പൂർണ്ണമായും നഷ്ടമാകും. വേളമാനൂർ അംമ്പേദ്കർ കോളനിയിലെ നിർദ്ധനരായ മൂന്ന് കുടുംബങ്ങളുടെ വീടുകൾ പൂർണ്ണമായും പോകുമ്പോൾ ഇവർക്ക് സർക്കാർ വക ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല. ഇത് പോലെ നൂറ് കണക്കിന് കുടുംബങ്ങൾ വീടും വസ്തുവും ഉപേക്ഷിച്ചു പോകേണ്ടി വരും ജനസാന്ദ്രത കൂടിയ കൊല്ലം ജില്ലയിൽ വന്‍ തോതിലുള്ള ഒരു കുടിയൊഴിക്കലിലേക്ക് ഇത് എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇതെല്ലാം കണ്ട് കൊണ്ട് തന്നെ റീയൽ എസ്റ്റേറ്റ് മാഫിയ രംഗതെത്തിയിട്ടുണ്ട്.

@ മീനാട് വില്ലേജിലെ 
ജൈവ വൈവിധ്യ പൈതൃക മേഖലയായ കുളമുടി തോട് തന്നെ 
ഉദാഹരണമായെടുക്കാം.ചാത്തന്നൂർ പഞ്ചായത്തിലെ പ്രധാന ജലസ്രോതസാണ് ഇത് ഇ പദ്ധതി ഇ തോടിന്റെ മധ്യഭാഗത്ത് കൂടി താഴം ഏലായെ പൂർണ്ണമായും ഇല്ലാതാക്കിയാണ് കടന്ന് പോകുന്നത് 
ഇ തോട് ഇപ്പോൾ തന്നെ കൈയ്യേറ്റം മൂലം ഇല്ലാതായി വരികയാണ് കെ റെയിൽ പദ്ധതി കൂടി വരുന്നതോടെ പൂർണ്ണമായും ഇല്ലാതാകും 
ഇത്തിക്കരയാറിനാൽ 
ചുറ്റപ്പെട്ടുകിടക്കുന്ന മീനാട് വില്ലേജിന്റെ പരിസ്ഥിതിയ്ക്ക് ഏൽക്കുന്ന പ്രഹരമാണ് കെ റെയിൽ പദ്ധതി.

@ ജില്ലാ അതിർത്തിയായ 
കല്ലുവാതുക്കൽ പഞ്ചായത്തിലെ 
നെട്ടയത്ത് കൂടി കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്ന കെ. റെയിൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ പാരിപ്പള്ളി കല്ലുവാതുക്കൽ വില്ലേജുകളിലെ 
മലയോരമേഖലയിലൂടെയാണ് കടന്ന് പോകുന്നത്. വേളമാനൂർ കുളങ്ങളും തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് സമ്പന്നമായ  ഗ്രാമമാണ് വേളമാനൂരിലെ കുന്നുകൾ അപൂർവ്വയിനം സസ്യങ്ങളുടേയും, ചിത്രശലഭങ്ങളുടേയും,  പക്ഷികളുടേയും,  തുമ്പികളുടേയും ആവാസസ്ഥലമാണ്,
ഉരഗ വര്‍ഗത്തില്‍ പെട്ട സ്പീഷിസുകള്‍ക്കും അപൂര്‍വ്വയിനത്തില്‍പെട്ടതും വംശനാശം നേരിടുന്നതുമായ  ഉഭയജീവികള്‍ക്കും  പാര്‍പ്പിടമാണ് 
 അതീവ പരിസ്ഥിതി ലോല പ്രദേശമായ
 പരന്നുകിടക്കുന്ന വയലേലകളും കൃഷിയിടങ്ങളിലൂടെയാണ് ഇ പദ്ധതി കടന്ന് പോകുന്നത്.

@ സിൽവർ ലൈൻ ഒരു വെള്ളാന

ഈ പദ്ധതി കടന്നുപോയാല്‍ 
കൊല്ലം ജില്ലയുടെ 
പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക സന്തുലിതാവസ്ഥ താറുമാറാകുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
തിരുവനന്തപുരത്ത് ആരംഭിക്കുന്ന സില്‍വര്‍ ലൈന്‍ സംവിധാനത്തിന് കൊല്ലംമുഖത്തലയാണ് സ്റ്റേഷൻ ഉള്ളത്.
തറനിരപ്പില്‍ തന്നെയാണ് മുഖത്തല സ്റ്റേഷൻ 
നിലവിലുള്ള റെയില്‍വേ സംവിധാനത്തിലൂടെ കൊല്ലത്ത് നിന്നും 
 കാസര്‍കോട് എത്താന്‍ പതിനൊന്നര മണിക്കൂര്‍ എടുക്കുമ്പോള്‍, പുതിയ ഗതാഗത മാര്‍ഗം യാത്രാദൈര്‍ഘ്യം മൂന്നിലൊന്നാക്കിച്ചുരുക്കി, നാല് മണിക്കൂറാക്കിതരുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആശങ്കകളിലേക്കാണ് പദ്ധതി കൊണ്ട് ചെന്ന് എത്തിക്കുകയെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.
നിലവിലെ റെയില്‍പാതയോട് സമാന്തരമായാകും സില്‍വര്‍ നിര്‍മ്മിക്കുകയെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. പക്ഷെ, ഇപ്പോഴത്തെ ക്രമീകരണം നോക്കിയാല്‍ പലയിടങ്ങളിലും നിലവിലുള്ള ട്രാക്കില്‍ നിന്നും  കിലോമീറ്ററുകൾ വരെ അകലെയാണ് പുതിയ ലൈന്‍. അത് കൊണ്ട് തന്നെ 
വന്‍തോതിലുളള ഭൂമി ഏറ്റെടുക്കലിലേക്കാണ് ഇത് നയിക്കുന്നത് അതാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്.
വലിയ വളവുകളും തിരിവുകളും ഒഴിവാക്കാനും വഴി നേര്‍രേഖയിലാക്കാനും വേണ്ടിയാണ് രൂപരേഖയില്‍ മാറ്റം വരുത്തിയതെന്ന് 
സർക്കാർ പറയുന്നു.
എന്നാല്‍ പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രഷോഭമാണ് ഉയരുന്നത്.
ജില്ലയിൽ പദ്ധതിയ്ക്ക് വേണ്ടി കൃത്യമായ ശാസ്ത്രീയ, സാങ്കേതിക, സാമൂഹിക, സാമ്പത്തിക അഘാത പഠനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 
പരിസ്ഥിതി പ്രവര്‍ത്തകർ പറയുന്നതിങ്ങനെയാണ് 
" തണ്ണീര്‍ത്തടങ്ങളേയും നദികളേയും നെല്‍വയലുകളേയും തടാകങ്ങളേയും മുറിച്ചുകൊണ്ട് കടന്നുപോകുന്നതിനാല്‍ പദ്ധതിയ്ക്ക് വലിയ തോതില്‍ ഭൂമിയേറ്റെടുക്കല്‍ വേണ്ടിവരും. പ്രൊജക്ടിന്റെ ഭാഗമായുള്ള അനേകം പാലങ്ങള്‍ക്ക് മാത്രം വലിയ തോതില്‍ കരിങ്കല്ലും മണലും മണ്ണും ആവശ്യമായി വരും.ജില്ലയിലെ എല്ലാ കരിങ്കല്‍ ക്വാറികളും കിഴക്കൻ മേഖലയിലാണ് ഇ പദ്ധതിയ്ക്ക് വേണ്ടി ആ പാറ മലകൾ എല്ലാം സർക്കാർ ഉപയോഗിക്കും 
വന്‍തുക ചെലവാകുന്ന ഈ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങള്‍ ഇത് മാത്രം iപരിശോധിച്ചാല്‍ മനസിലാകും അത് കൊണ്ട് തന്നെ 
സില്‍വര്‍ ലൈന്‍ ഒരു വെള്ളാനയാണ്.’

@ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ ഇല്ലാതാകും
തകർച്ചയുടെ വക്കിൽ നിൽക്കുന്ന കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ ഇ പദ്ധതി വരുന്നതോടെ ഇല്ലാതാകും സ്പിന്നിംഗ് മിൽ കെട്ടിടത്തിന്റെ മധ്യഭാഗത്ത് കൂടിയാണ് നിർദ്ധിഷ്ട കെ. റെയിൽ കടന്ന് പോകുന്നത് നിലവിൽ ദേശീയപാതയ്ക്ക് സ്ഥലമെടുക്കുമ്പോൾ തന്നെ ഇരുപത് സെന്റോളം ഭൂമി പോകുന്നതിന് പിന്നാലെയാണ് മില്ലിനെ നെടുകെ പിളർത്തി കൊണ്ട് കെ റെയിൽ കൂടി വരുന്നത് സ്പിന്നിംഗ് മില്ലിന് മുന്നിലൂടെ ദേശീയപാത മറികടന്നാണ് കെ റെയിൽ യു ആകൃയിൽ തിരിച്ചു മൈലക്കാട് വന്ന് ദേശീയപാത മറികടന്ന് മുഖത്തലയിലേക്ക് പോകുന്നത്. തിരുവനന്തപുരം അതിർത്തി പങ്കിടുന്ന 
നെട്ടയത്ത് നിന്നും നേരെ മുഖത്തലയിലേക്ക് പോകുന്നതിന് പകരം എന്തിനാണ് ആശാസ്ത്രിയ രീതിയിൽ രണ്ട് വട്ടം ദേശിയ പാത മറികടന്ന് ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്നത്  എന്നാണ് ജനങ്ങളുടെ ചോദ്യം.

@ മൺ മറയുന്ന ശിവഭഗവാനും ശിവപ്രിയയും
കൊല്ലം തിരുവനന്തപുരം ദേശീയപാതയിൽ തലയുയത്തി നിൽക്കുന്ന പടുകൂറ്റൻ ശിവപ്രതിമയും അതിനോട് ചേർന്നുള്ള പ്രശസ്ത ആയുർവേദ ആശുപത്രിയായ ശിവപ്രിയയും. പ്രശസ്ത ആയുർവേധ ഡോക്ടറായ ഡോ. കെ. വി. സാബുവിന്റെ നിയന്ത്രണത്തിലുള്ള ഇ ആതുരാലയം പൂർണ്ണമായും കെ. റെയിൽ പ്രാവർത്തികമായാൽ ഇല്ലാതാകും.

@ സർക്കാർ ഇ പദ്ധതിയിൽ നിന്നും പിന്തിരിയണം - ബിജെപി 
 ‘സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്ന് പിന്തിരിയുക തന്നെയാണ് വേണ്ടത്. ചെറിയ നേട്ടങ്ങള്‍ മാത്രം തരുന്ന വമ്പന്‍ പ്രൊജക്ടുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതിനാശവും, കാലാവസ്ഥാവ്യതിയാനവും ചേര്‍ന്ന് വലിയദുരിതമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇടതടവില്ലാതെ ഇതനുഭവിക്കുന്ന ജനങ്ങളോട് സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിക്കണം.’ (ബി. ബി. ഗോപകുമാർ, ബി ജെ പി ജില്ലാ പ്രസിഡന്റ്‌)

No comments:

Post a Comment