കല്ലുവാതുക്കല്‍ മാര്‍കെറ്റ് ചീഞ്ഞു നാറുന്നു വയ്യ സഹിക്കാൻ വയ്യ
കല്ലുവാതുക്കല്‍ : വയ്യ സഹിക്കാൻ വയ്യ. ചീഞ്ഞു നാറീട്ടു വയ്യ. കല്ലുവാതുക്കല്‍
ടൗണിലും മാര്‍കെറ്റിലും പരിസര
പ്രദേശങ്ങളിലും മാലിന്യങ്ങള്‍ ചീഞ്ഞ് നാറുന്നു. മൂക്കു പൊത്താതെ നടക്കാൻ വയ്യ. ദിനവും
നൂറു കണക്കിനു കച്ചവടക്കാരും ആയിരകണക്കിന് ആള്‍ക്കാരും വന്നു പോകുന്ന കല്ലുവാതുക്കല്‍ മാര്കെറ്റിനകത്തെ
കാഴ്ചകള്‍ വളരെ ദയനീയമാണ് മാര്‍ക്കറ്റിനകത്തെ സെപ്റ്റിക് ടാങ്ക് പൊളിഞ്ഞു വീണ്ണിട്ടു
മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഇവിടെ നിന്നുള്ള
.ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ മൂക്കുപൊത്തിയാണ് ജനങ്ങള്‍ നടക്കുന്നത്.
ഓടകള്‍ക്ക് സ്ലാബില്ലാത്തതിനാല്‍ അപകടങ്ങളും പതിവാകുന്നു. കൊതുകുകളുടെയും
പെരുച്ചാഴികളുടെയും വിഹാരകേന്ദ്രമാവുകയാണ് ഓടകള്‍
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ പതിനാല് വാര്‍ഡുകളിലും
ബോധവല്‍ക്കരണ പരിപാടികളോ ശുചീകരണ പ്രവര്‍ത്തനങ്ങളോ നടന്നിട്ടില്ലെന്ന് ജനം
പറയുന്നു ഓടകളില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. പരിസര
ശുചിത്വത്തെപ്പറ്റി ബോധവല്‍ക്കരണവും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
നല്‍കേണ്ട ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥയാണ്
കല്ലുവാതുക്കല്‍ ടൗണിലും
പരിസര പ്രദേശങ്ങളും മാലിന്യം കുന്നുകൂടാന്‍ കാരണം.പഞ്ചായത്ത് കൊതുക വളര്‍ത്തു
കേന്ദ്രങ്ങളാകുകയാണ്. മാര്‍കെറ്റിനും പരിസരത്തും
കടകളുടെ പിറകിലും ഇടവഴികളിലുമാണ് അറവ് ശാലകളിലെയും ഹോട്ടലുകളിലെയും മാലിന്യം
നിക്ഷേപിക്കുന്നത്. ഇവ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കത്തിക്കുകയാണ്., സമീപത്തെ വീട്ടുകാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുയരുന്ന പുക മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു.മാലിന്യ
നീക്കം നിലച്ചിരിക്കയാണ്. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
കൊണ്ട് ബി.എം എസ കല്ലുവാതുകള്‍ പഞ്ചായത്ത്
സമിതിയുടെ നേത്രത്വത്തില്‍ മാര്‍ക്കെറ്റില്‍ നിന്നും പ്രകടനമായി പഞ്ചായത്തില്‍
എത്തി പഞ്ചായത്ത് സെക്രടറിയെ ഉപരോധിച്ചു തുടര്‍ന്ന് പഞ്ചായത്ത് സെക്രടറിയുമായി
നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് എത്രയും പെട്ടെന്ന് സെപ്ടിക് ടാങ്ക് മൂടാം എന്ന
ഉറപ്പിന്മേല്‍ ഉപരോധ സമരം അവസാനിപ്പിച്ചു ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ്
പ്രജിത്ത്പുതിയപാലം,ബി .എം.എസ നേതാക്കള്‍ ആയ കല്ലുവാതുക്കല്‍ രമേശന്‍.അനില്‍കുമാര്‍
എന്നിവര്‍ നേത്രത്വം നല്‍കി

No comments:
Post a Comment