Monday, 23 June 2014

പെ​രു​മ്പാ​മ്പി​നെ രാ​ജ​വെ​മ്പാ​ല വി​ഴു​ങ്ങി ര​ണ്ടി​നേ​യും​കൂ​ടി വാ​വ വി​ഴു​ങ്ങി

മു​പ്പ​ത് കി​ലോ​യു​ള്ള പെ​രു​മ്പാ​മ്പി​നെ വി​ഴു​ങ്ങി​യ​ശേ​ഷം നാ​ട്ടു​കാർ​ക്ക് ഭീ​ഷ​ണി​യു​യർ​ത്തി​യ രാ​ജ​വെ​മ്പാ​ല​യെ ഫോ​റ​സ്റ്റു​കാ​രു​ടെ അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ത്തെ തു​ടർ​ന്ന് പാ​ഞ്ഞെ​ത്തി​യ വാ​വ സു​രേ​ഷ് പി​ടി​കൂ​ടി. പെ​രു​മ്പാ​മ്പി​നെ വി​ഴു​ങ്ങി​യി​രു​ന്നെ​ങ്കി​ലും പ​ത്തു​കി​ലോ​യു​ള്ള രാ​ജ​വെ​മ്പാ​ല ആ​ക്ര​മ​ണ​സ്വ​ഭാ​വം കൈ​വി​ട്ടി​രു​ന്നി​ല്ല. വാ​വ പി​ടി കൂ​ടി​യ രാ​ജ​വെ​മ്പാ​ല​കൾ ഇ​തോ​ടെ അ​മ്പ​താ​യി. 43 രാ​ജ​വെ​മ്പാ​ല​ക​ളെ പി​ടി​കൂ​ടി​യ വാ​വ സു​രേ​ഷ് നേ​ര​ത്തേ​ ത​ന്നെ താ​യ്്ലൻ​ഡു​കാ​ര​നാ​യ പാ​മ്പു​പി​ടി​ത്ത​ക്കാ​ര​ന്റെ ലോ​ക റെ​ക്കാ​ഡ് ത​കർ​ത്തി​രു​ന്നു .

അ​ടു​ത്തി​ടെ ര​ണ്ട് രാ​ജ​വെ​മ്പാ​ല​ക​ളെ പി​ടി​കൂ​ടി​യ കു​ള​ത്തു​പ്പു​ഴ നി​ന്നാ​ണ് പെ​രു​മ്പാ​മ്പി​നെ വി​ഴു​ങ്ങി​യ പ​തി​നാ​റ​ടി​യോ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ​യും വാ​വ പി​ടി​കൂ​ടി​യ​ത്. കു​ള​ത്തൂ​പ്പു​ഴ​യ്ക്ക​ടു​ത്ത് കൂ​വ​ക്കാ​ട്ട് ബി​നിൽ ബേ​ബി​യു​ടെ പു​ര​യി​ട​ത്തിൽ ഒ​ളി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു രാ​ജ​വെ​മ്പാ​ല. നാ​ട്ടു​കാ​രു​ടെ ക​ണ്ണി​പ്പെ​ട്ട​തോ​ടെ , പ​ത്തി​യു​യർ​ത്തി​യും ചീ​റ്റി​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാൽ , കൂ​റ്റൻ പെ​രു​മ്പാ​മ്പാ​നെ​ത്ത​ന്നെ വി​ഴു​ങ്ങി​യ​തി​നാൽ ഇ​ഴ​ഞ്ഞു​പോ​കാൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.പി​ടി​യി​ലാ​യ​തോ​ടെ പെ​രു​മ്പാമ്പി​നെ രാ​ജ​വെ​മ്പാ​ല ഛർ​ദ്ദി​ച്ചു. പ​ക്ഷേ ദ​ഹി​ക്കാൻ തു​ട​ങ്ങി​യി​രു​ന്നു.

' ഘോ​ര സർ​പ്പ​ങ്ങ​ളു​ടെ ക​ളി​ത്തോ​ഴ​നാ​യ വാ​വ സു​രേ​ഷ് കു​ള​ത്തൂ​പ്പു​ഴ ആർ. പി. എൽ ക്വാർ​ട്ടേ​ഴ്സി​ടു​ത്തു​നി​ന്ന് അ​ടു​ത്തി​ടെ 49​ാ​മ​ത്തെ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യി​രു​ന്നു. അ​പൂർ​വ​വും അ​പ​ക​ട​കാ​രി​യും ക​റു​പ്പ് നി​റം കൂ​ടു​ത​ലു​ള്ള​തു​മാ​യ രാ​ജ​വെ​മ്പാ​ല​​യാ​യി​രു​ന്നു അ​ത്. ഈ ആൺ പാ​മ്പി​നെ എ​ണ്ണ​പ്പ​ന​യു​ടെ മു​ക​ളിൽ​നി​ന്ന് വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് പി​ടി​ച്ച​ത്. ഓ​ട്ടോ റി​ക്ഷ വ​രു​ന്ന​തു​ക​ണ്ട് വി​ര​ണ്ട് റോ​ഡി​ന്റെ മ​റു​സൈ​ഡി​ലേ​ക്ക് പാ​ഞ്ഞ രാ​ജ​വെ​മ്പാ​ല എ​ണ്ണ​പ്പ​ന​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ല​കൾ വെ​ട്ടി​യി​റ​ക്കി​യ​ശേ​ഷ​മാ​ണ് വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. വാ​വ​യു​ടെ പി​ടി​യിൽ നി​ന്ന് ര​ക്ഷ​പ്പെ​ടാൻ വെ​മ്പാ​ല ശ്രി​മി​ച്ചി​രു​ന്നു.

വാ​വ ഇ​ക്കൊ​ല്ലം പി​ടി​കൂ​ടി​യ പ​ത്താ​മ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. വ​ന​ന​ശീ​ക​ര​ണ​വും തീ​റ്റ​ക്കു​റ​വു​മാ​കാം രാ​ജ​വെ​മ്പാ​ല​കൾ ആൾ​പ്പാർ​പ്പു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​വ​രാൻ കാ​ര​ണ​മെ​ന്ന് വാ​വ സു​രേ​ഷ് പ​റ​യു​ന്നു. സാ​ധാ​ര​ണ ഇ​വ കാ​ടി​ന്റെ ത​ണു​പ്പു​പ​റ്റി​ക്കി​ട​ക്കാ​റാ​ണു​ള്ള​ത്.പെ​രു​മ്പാ​മ്പി​നെ വി​ഴു​ങ്ങു​ന്ന​തും അ​ത്ര സാ​ധാ​ര​ണ​യ​ല്ല. എ​ന്നാൽ മ​റ്റ് പാ​മ്പു​ക​ളെ വി​ഴു​ങ്ങാ​റു​ണ്ട്. പ​ട്ടി​ണി​കൊ​ണ്ടാ​ക​ണം കി​ട്ടി​യ ആൺ പെ​രു​മ്പാ​മ്പി​നെ​ത്ത​ന്നെ വി​ഴു​ങ്ങി​യ​ത്. എ​ന്നാൽ കീ​ഴ്‌പ്പെ​ടു​ത്താ​നാ​യി വെ​മ്പാ​ല കു​റെ അ​ദ്ധ്വാ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ക​ണം രാ​ജ​വെ​മ്പാ​ല ക്ഷീ​ണി​ത​യാ​യി​രു​ന്നു.രാ​ജ​വെ​മ്പാ​ല​യെ ഉൾ​ക്കാ​ട്ടിൽ കൊ​ണ്ടു​വി​ട്ട​താ​യി വാ​വ പ​റ​ഞ്ഞു.

No comments:

Post a Comment