Friday, 27 June 2014

റേഷനരിമേടിക്കാന്‍ പോലും കാശില്ലസാറന്മാരെ,,,,,,,,,,,,,,,,,,,,,,,,

കദനകഥയില്‍ മനസ്സലിഞ്ഞ് പോലീസുകാര്‍.........


ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍ക്ക് ശമ്പ ളംകിട്ടിയിട്ട് മൂന്ന് മാസം....................


ടവറിനുമുകളില്‍ കയറി ജീവനക്കാരന്റെ ആത്മഹത്യഭീഷണി................


ബിഎസ്എന്‍എല്‍ താല്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസം. ജീവിതം വഴിമുട്ടിയ ജീവനക്കാരന്‍ മാമ്മൂട് ബിഎസ്എന്‍എല്‍ ഓഫീസിനു സമീപത്തെ 180 അടി ഉയരമുള്ള മെബൈല്‍ ഫോണ്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. മാമ്മൂട് എക്‌സ്‌ചേഞ്ചിലെ ജീവനക്കാരന്‍ കുറുമ്പനാടം ശ്രീമംഗലത്ത് ടി.എ.ബിജു(45)വാണ് മാമ്മൂടിനെ രണ്ടുമണിക്കൂറിലേറെ നേരം ആശങ്കയിലാഴ്ത്തിയത്. തൃക്കൊടിത്താനം പോലീസും ചങ്ങനാശേരി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ചാണ് ബിജുവിനെ ടവറില്‍ നിന്നും താഴെയിറക്കിയത്. "സാറന്മാരെ എനിക്ക് ശമ്പളം കിട്ടാതെ ഞാന്‍ ഇറങ്ങില്ല" എന്ന് ഇയാള്‍ ടവറിനു മുകളില്‍ നിന്ന് ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. ബിജുവിന്റെ ശമ്പളം ഓഫീസില്‍ എത്തിയെന്നും ഇറങ്ങി വന്നാല്‍ താരാമെന്നും പറഞ്ഞെങ്കിലും ബിജു ആദ്യമൊന്നും ചെവിക്കൊണ്ടില്ല.

  ടവറില്‍ നിന്നും താഴെയിങ്ങിയ ബിജു തന്റെ ജീവിതത്തിന്റെ കഥന കഥകള്‍ കണ്ണുനീരോടെ വിവരിച്ചപ്പോള്‍ കാണികളായി നിന്നവരുടെ കണ്ണുകള്‍ പോലും ഈറനണിഞ്ഞു. "സാര്‍ എനിക്ക് മൂന്നുമാസമായി ബിഎസ്എന്‍എല്‍ ശമ്പളം നല്‍കുന്നില്ല. ഞാനും എന്റെ കുടുംബവും മുഴുപട്ടിണിയിലാണ്, റേഷന്‍ വാങ്ങാന്‍പോലും കാശില്ല, കുഞ്ഞുങ്ങള്‍ക്ക് പനി വന്നിട്ട് മരുന്നു വാങ്ങാന്‍ പോലും കഴിയുന്നില്ല, എന്നെപ്പോലെ മറ്റുള്ള താല്കാലിക ജീവനക്കാരും ബുദ്ധിമുട്ടിലാണ്. ഞാന്‍ 22 വര്‍ഷമായി ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്. എനിക്ക് മാസം ആറായിരം രൂപ മാത്രമാണ് ശമ്പളം. ഇതു കിട്ടാതെ വന്നാല്‍ ഞാന്‍ എങ്ങനെ ജീവിക്കും.

 ബിജു പോലീസിന്റെയും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും മുമ്പില്‍ കൈകള്‍ കൂപ്പി ". പോലീസ് ജീപ്പില്‍ കയറ്റി ബിജുവിനെ തൃക്കൊടിത്താനം സ്റ്റേഷനിലെത്തിച്ചെങ്കിലും ജീവിത ദുരിതം കേട്ട് മനസലിഞ്ഞ പോലീസ് കേസെടുക്കാതെ താക്കീതു നല്‍കി വിട്ടയച്ചു.  ജില്ലയിലാകെ ബിഎസ്എന്‍എലിനു 349 കരാര്‍ ജീവനക്കാരാണുള്ളത്. മാമ്മൂട് ബിഎസ്എന്‍എല്‍ ഓഫീസിനു കീഴില്‍ 22 കരാര്‍ ജീവനക്കാരാണുള്ളത്. 250 രൂപ ദിവസ വേതനത്തിനാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി ഇവരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്.  ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ 15 ദിവസമായി ഇവര്‍ പണിമുടത്തിലാണ്.

  ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പരന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ സംഭവ സ്ഥലത്തെത്തി. നടക്കപ്പാടം മുതല്‍ മാമ്മൂടു വരെ റോഡില്‍ വാഹനങ്ങളെയും നാട്ടുകാരെയും കൊണ്ട് തിങ്ങി. ഒന്നര മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതവും കുരുങ്ങി. മാമ്മൂട് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള നൂറുകണക്കിനു ഫോണുകള്‍ മാസങ്ങളായി തകരാറിലാണെന്ന ആക്ഷേപം ശക്തമാണ്.

No comments:

Post a Comment