Thursday, 19 June 2014

ഇംഗ്ലീഷുകാരുടെ ഹോട്ടലില്‍ കണ്ട നഗ്‌നസുന്ദരി ആര്‌?????????????????????????


ഇംഗ്ലീഷുകാര്‍ ഇപ്പോള്‍ തല പുകയ്ക്കുന്നത് ലോകകപ്പില്‍ ഇറ്റലിയോടേറ്റ തോല്‍വിയെക്കുറിച്ചോ നാളത്തെ മത്സരത്തില്‍ ഉറുഗ്വായെ കീഴടക്കുന്നതിനെ കുറിച്ചോ അല്ല. ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രത്യക്ഷപ്പെട്ട നഗ്‌ന സുന്ദരിയാണ് ഇപ്പോള്‍ മാധ്യമങ്ങളുടെയും ഇംഗ്ലീഷ് ഫുട്‌ബോള്‍ ആരാധകരുടെയും ഉറക്കം കെടുത്തുന്നത്.

കളിക്കാരുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും കര്‍ശന നിരോധനമാണ് കോച്ച് റോയ് ഹോഡ്‌സണ്‍ ഏര്‍പ്പെടുത്തിയത്. മക്കളെയും കൂടി ബ്രസീലിലെത്തിയ സൂപ്പര്‍താരം വെയ്ന്‍ റൂണിയുടെ ഭാര്യയെ മടക്കി അയക്കുക വരെ ചെയ്തു കര്‍ക്കശക്കാരനായ ഹോഡ്‌സണ്‍. അങ്ങനെ കണ്ണില്‍ ചോരയില്ലാതെ കഠിനമായ ബ്രഹ്മചര്യ വ്രതം അടിച്ചേല്‍പ്പിച്ച ടീമിന്റെ ഹോട്ടലില്‍ ഒരു യുവതി പ്രത്യക്ഷപ്പെട്ടത്. അതും പരിപൂര്‍ണ നഗ്‌നയായി തന്നെ.

ടീം താമസിക്കുന്ന റോയല്‍ ട്യൂലിപ് ഹോട്ടലിന്റെ ബാല്‍ക്കണിയിലാണ് ഇരുപത് വയസ്സ് തോന്നിക്കുന്ന യുവതി നൂല്‍ബന്ധമില്ലാതെ പ്രത്യക്ഷപ്പെട്ടത്. ഏറെ നേരെ അവിടെ ചിലവഴിച്ച യുവതി കാഴ്ചകളെല്ലാം കണ്ട്, കാഴ്ചക്കാരെ വേണ്ടുവോളം ആകര്‍ഷിച്ചശേഷമാണ് തുണിയുടുത്ത് മുറിയിലേയ്ക്ക് മടങ്ങിയത്. ടീമംഗങ്ങളെ ഒരു നോക്കു കാണാനായി ഹോട്ടലിന് മുന്നില്‍ തമ്പടിച്ചവര്‍ ഈ സവിശേഷ കാഴ്ച കണ്ട് ഞെട്ടി. പലരും അപൂര്‍വ സുന്ദരമായ ഈ കാഴ്ച വേണ്ടുവോളം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന മട്ടിലായിരുന്നു യുവതി.

യുവതിക്ക് ഇംഗ്ലീഷ് ടീമംഗങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് കോച്ച് വിശദീകരിച്ചു. വസ്ത്രമുണക്കാനായാണ് യുവതി ബാല്‍ക്കണിയിലെത്തിയതെന്നും അവര്‍ക്ക് ഇംഗ്ലീഷ് ടീം അവിടെ താമസമുള്ള കാര്യം അറിയില്ലെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിപരീതമായി 418 മുറികളുള്ള ഹോട്ടലിലെ രണ്ടു നിലകള്‍ മാത്രമാണ് ഇംഗ്ലീഷ് ടീമിനുവേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഹോട്ടലില്‍ മറ്റു താമസക്കാരുള്ളത് ടീമിനെ ബാധിക്കില്ലെന്ന നിലപാടിലാണ് ടീം അധികൃതര്‍. ഹോട്ടലിലെ മറ്റു താമസക്കാര്‍ക്ക് ടീമംഗങ്ങളുമായി യഥേഷ്ടം ഇടപഴകുന്നതിനും കാര്യമായ നിയന്ത്രണമൊന്നുമില്ല. എന്നാല്‍, ഇറ്റലിക്കെതിരായ ആദ്യ മത്സരത്തില്‍ പരാജയത്തെത്തുടര്‍ന്ന് ആരാധകരുടെ പ്രതിഷേധം ഭയന്ന് ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വിവാദത്തിന് തിരികൊളുത്തിക്കൊണ്ടുള്ള സുന്ദരിയുടെ രംഗപ്രവേശം.

No comments:

Post a Comment