സ്ഥാനം തെറിക്കും മുന്‍പ് ഊരുചുറ്റല്‍,,,,,,,,,,,ഷീലാ ദീക്ഷിത് 'ഔദ്യോഗിക യാത്ര'കളുടെ തിരക്കിലാണ്,,,,,,, ഇന്നലെ ആലപ്പുഴ, കുമരകം..........മൂന്നാര്‍
എന്‍ഡിഎ സര്‍ക്കാരിന്റെ ഹിറ്റ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് വിനോദയാത്രയിലൂടെ ടെന്‍ഷന്‍ കുറയ്ക്കാനുള്ള ശ്രമത്തില്‍. ഷീല അടക്കമുള്ള ഗവര്‍ണര്‍മാരെ പുറത്താക്കുമെന്ന് വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഷീല തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ ചെലവില്‍ കുടുംബാംഗങ്ങളുമൊത്താണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഗവര്‍ണറുടെ പര്യടനം.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ ഷീലാ ദീക്ഷിത് ഇന്നലെ ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിലാണ് തങ്ങിയത്. ഇന്നലെ ഉച്ചക്ക് ഒന്നിനുശേഷം ആലപ്പുഴയിലെത്തിയ അവര്‍ ജോബിന്‍ അക്കരകളത്തിന്റെ സ്‌പൈസ് റൂട്‌സ് എന്ന ഹൗസ് ബോട്ടിലാണ് യാത്ര നടത്തിയത്. ആര്‍.ബ്ലോക്ക്, വേമ്പനാട് കായല്‍ എന്നിവ ചുറ്റി കണ്ട ഗവര്‍ണര്‍ വൈകുന്നേരം അഞ്ചോടെ കുമരകം കെറ്റിഡിസിയില്‍ എത്തി. ഉച്ചക്ക് അപ്പവും ചിക്കനും കരിമീനും കൊഞ്ചുമായിരുന്നു ആഹാരം. വൈകുന്നേരം കാപ്പിയും പരിപ്പുവടയും.
കാറിലായിരുന്നു ആലപ്പുഴയിലേക്കുള്ള യാത്ര. ഒന്നരയോടെ പുന്നമടയില്‍ നിന്നു ഹൗസ്‌ബോട്ടില്‍ കുമരകത്തേക്കു യാത്ര തിരിച്ചു.
ആലപ്പുഴയില്‍നിന്ന് ഔദ്യോഗിക വാഹനങ്ങളും അകമ്പടി വാഹനങ്ങളും കാലിയടിച്ചാണു കുമരകത്തെ കെടിഡിസിയില്‍ എത്തിയത്. ഗവര്‍ണറും സംഘവും ഇന്നലെ രാത്രി കുമരകത്തു തങ്ങി. ഷീല ദീക്ഷിത്തിനൊപ്പം മകള്‍ ലതിക, ചെറുമകള്‍ അസിയ എന്നിവരും ഉണ്ടായിരുന്നു.
ഇന്നു മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു മൂന്നാറിലേക്കു പുറപ്പെടും. ദേവികുളത്തെ ആഡംബര റിസോര്‍ട്ടിലാണു ഗവര്‍ണര്‍ക്കു താമസം ഒരുക്കുക. ഒരാഴ്ച മുമ്പു തേക്കടിയിലും ഗവര്‍ണര്‍ ഉല്ലാസ യാത്രയ്‌ക്കെത്തിയിരുന്നു. ബോട്ടു സവാരിയും ആസ്വദിച്ചു. സ്വകാര്യ സന്ദര്‍ശനത്തിന്റെ പേരില്‍ ഇതിനോടകം ലക്ഷങ്ങളാണ് ഗവര്‍ണര്‍ പൊടിച്ചത്. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് കര്‍ശന സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയത്.
കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ആരോപണ വിധേയയായിരുന്നു ഷീലയെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു തൊട്ടുപിന്നാലെ ഗവര്‍ണറായി നിയമിച്ചത് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. അഴിമതി കേസുകളില്‍നിന്ന് രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ഭരണഘടനാ പരിരക്ഷയുള്ള ഗവര്‍ണര്‍ പദവിയെന്നായിരുന്നു പാര്‍ട്ടികളുടെ ആരോപണം. എന്‍ഡിഎ അധികാരത്തില്‍ എത്തിയതോടെ ഷീലയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്.

No comments:
Post a Comment