വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അട്ടിമറിക്കുന്നതില്‍ പള്ളിവികാരിയുടെ പങ്കിനു കൂടുതല്‍ തെളിവ്. പദ്ധതിയെ എതിര്‍ത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി യോഗത്തിലേക്കു രണ്ടു തവണ പ്രതിനിധിയെ അയച്ചു. പദ്ധതിയെ എതിര്‍ക്കുന്ന സമാന്തര സംഘടനകളായ സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡിസിനും , കോസ്റ്റല്‍ വാച്ചിനും വേണ്ടി ഹാജരായത് ഒരാളെന്നു തെളിയിക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിനു ലഭിച്ചു.
013 സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രിലയം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി പരിഗണിച്ചത്. സെപ്തംബര്‍ 21 ന് ആദ്യ യോഗം. തുറമുഖത്തിന് അനുമതി നല്‍കും മുന്‍പ് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിവികാരി ഫാദര്‍ മത്തിയാസ് ഡയറക്ടറായ സെന്‍റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ്, സെപ്തംബര്‍ 18നു കത്തയച്ചു. കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍, സെന്‍റര്‍ ഫോര്‍ ഷിഫറീസ് സ്റ്റഡീസ്, കോസ്റ്റല്‍ വാച്ച് എന്നീ സംഘടനകള്‍ക്ക് വേണ്ടി വിദഗ്ധ സമിതിക്ക് മുന്നില്‍ ഹാജറായത് ജോണ്‍ ജേക്കബ് പുത്തൂര്‍ എന്ന റിട്ടയേഡ് നേവി ഉദ്യോഗസ്ഥന്‍. ഇക്കാര്യം ഫാദര്‍ മത്തിയാസും ശരി വയ്ക്കുന്നു.
തുറമുഖം പാരിസ്ഥിതിക ദുരന്തമെന്നായിരുന്നു വിദഗ്ധ സമിതിക്ക് മുന്നിലെ വിശദീകരണം. ഒപ്പം മത്സ്യതൊഴിലാളി സമൂഹം ഒന്നടങ്കം ഇതിനെതിരല്ലെന്നും. ഒക്ടോബറില്‍ നടന്ന യോഗത്തില്‍ പ്രതിനിധി പങ്കെടുത്തില്ല. അടുത്ത യോഗം നവംബര്‍ 23 ന്. തുറമുഖം വിഴിഞ്ഞത്തുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസിന്‍റെ കത്ത്. തുറമുഖത്തിന് പകരം വിനോദ സഞ്ചാര വികസന പദ്ധതികളാണു വിഴിഞ്ഞത്ത് നടപ്പാക്കേണ്ടതെന്നും ആംഡംബര കപ്പലുകള്‍ അടുപ്പിക്കാവുന്ന വിധത്തില്‍ താല്‍ക്കാലിക തുറമുഖമാകാമെന്നുമായിരുന്നു അന്നു ജോണ്‍ ജേക്കബ് പുത്തൂരിന്‍റെ വാദം.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത് പിന്നില്‍ പള്ളിവികാരിയാണെന്ന മേരീദാസന്റെ വെളിപ്പെടുത്തലിന് ശേഷമാണു ഫാദര്‍ മത്തിയാസിന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നത്.

No comments:
Post a Comment