Friday, 27 June 2014

കുടിയന്‍മാര്‍ വെറും ബാബുമോന്‍മാരോ????????

ചോദിക്കുന്ന ബ്രാന്റുകള്‍ നല്‍കുന്നില്ലെന്ന് വ്യാപക പരാതി..................

ബീവറേജ് ഷോപ്പുകളില്‍ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം...........

സര്‍ക്കാര്‍ വക മദ്യവില്‍പ്പന ശാലകളില്‍കൂടുതല്‍ ആവശ്യക്കാരുള്ള വിലകുറഞ്ഞതുമായ മദ്യത്തിന് ക്ഷാമം. ബാറുകള്‍ പൂട്ടിയതോടെ ബീവറേജ് കോര്‍പ്പറേഷന്റേയും, കണ്‍സ്യൂമര്‍ ഫെഡിന്റേയുമെല്ലാം മദ്യശാലകളില്‍ വില്‍പ്പന കൂടിയതിനാലാണ് മദ്യത്തിന് ക്ഷാമം നേരിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.   അതേസമയം കൂടുതല്‍ വിറ്റഴിക്കുന്ന ബ്രാന്റ് മദ്യം കൂടുതലായി സ്റ്റോക്ക് ചെയ്യാന്‍ തയാറാകാതെ വില്‍പ്പന കുറവുള്ള കമ്പനികളുടെ മദ്യത്തിന് കച്ചവടമുണ്ടാക്കി ചില ഔട്ട്‌ലെറ്റുകളിലെ ജീവനക്കാര്‍ കമ്മീഷന്‍ പറ്റുന്നതായും ആരോപണമുണ്ട്. മാക്ഡവല്‍, ഹണീബി എന്നീ   ബ്രാണ്ടിയും, സെലിബ്രേഷന്‍, ഓള്‍ഡ് പോര്‍ട്ട് എന്നീ റമ്മുകളുമാണ്  കൂടുതലും മദ്യപര്‍ക്ക് ആവശ്യം.

ഇതിന്റെ ക്വാര്‍ട്ടര്‍ (175 മില്ലി), പയന്റ് (350 മില്ലി), അര ലിറ്റര്‍ (825 മില്ലി) എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. എന്നാല്‍ ഇതൊന്നും പിറവത്തും, മുളന്തുരുത്തിയിലുമുള്ള ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍ ക്ഷാമമാണ്.  തങ്ങള്‍ക്കാവശ്യമുള്ള ബ്രാണ്ടുകള്‍ ആവശ്യപ്പെടുമ്പോള്‍ ഇതില്ലെന്നും, പകരം മറ്റൊന്നു തരമാമെന്നും പറഞ്ഞ് കേട്ടുകേള്‍വിപോലുമില്ലാത്ത മദ്യമാണ് ജീവനക്കാര്‍ നല്കുന്നതെന്നാണ് മദ്യപരുടെ പ്രധാന പരാതി. നിലവാരം കുറഞ്ഞ ബ്രാന്റ് മദ്യം ഇങ്ങനെ അടിച്ചേല്‍പ്പിക്കുന്നതുവഴി ജീവനക്കാര്‍ക്കുള്ള കമ്മീഷനായി നല്ലൊരു തുക ലഭിക്കുമെന്നും പറയപ്പെടുന്നു. പണമായി വേണ്ടാത്തവര്‍ക്ക് വില കൂടിയ ഗിഫ്റ്റ് നല്കുന്നുമുണ്ടത്രെ.

  ചാത്തന്നൂര്‍ ബീവറേജ് കോര്‍പ്പറേഷനില്‍ ഇല്ലാത്ത മദ്യമേതെന്ന് അറിയുന്നതിന് മദ്യപര്‍ക്കായി ഒരു നോട്ടീസ് ബോര്‍ഡ് തയാറാക്കിയിട്ടുണ്ട്. ഇതില്‍ വായിച്ച ശേഷം മദ്യമേതാണ് വേണ്ടതെന്ന് തീരുമാനിച്ചോണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

No comments:

Post a Comment