''തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ അമ്മയെ കാണണമെന്നുണ്ടായിരുന്നു. അച്ഛന്റെ ചടങ്ങ് നടക്കുന്നത് കൊണ്ട് പോയില്ല. ഇനി കാണാന്‍ ആഗ്രഹവുമില്ല''- കരിയില്‍ മുറിയില്‍ വാഴപ്പണ വീട്ടില്‍ സുനില്‍കുമാര്‍ - ഷക്കീല ദമ്പതിമാരുടെ മകള്‍ ഷൈനി പറഞ്ഞു. ഒരാഴ്ച മുമ്പ് സുനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഷക്കീല റിമാന്‍ഡിലാണ്. ഫലത്തില്‍ ഷൈനിയും ഇളയ സഹോദരന്‍ ഷമീറും അനാഥരായി. സുനിലിന്റെ സഹോദരി അജിതകുമാരിയുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. സുനിലിന്റെ തറവാട് വീട് ഇതായിരുന്നു. കേസില്‍ ഷക്കീലയെയും കൂട്ടാളികളെയും സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന ദിവസമായിരുന്നു തറവാട്ടില്‍ സുനില്‍കുമാറിന്റെ മരണാനന്തര ചടങ്ങ്. ഷക്കീലയെ വിവാഹം കഴിക്കാനായി സുനില്‍കുമാര്‍ മതം മാറിയിരുന്നുവെങ്കിലും ഹിന്ദുമതാചാരപ്രകാരമായിരുന്നു ചടങ്ങ്.
അച്ഛനും അമ്മയും തമ്മില്‍ വഴക്ക് സാധാരണമാണെങ്കിലും ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഷൈനി പറയുന്നു. ''അച്ഛന്‍ മരിച്ചതായി ഷമീര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പാരിപ്പള്ളിയില്‍ നിന്ന് അമ്മ 19ന് വൈകുന്നേരത്തോടെ കരിയില്‍ മുറിയിലെ വീട്ടിലെത്തി. മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച കരഞ്ഞു. ഇടയ്ക്ക് ബോധം മറയുകയും ചെയ്തു. അയല്‍വാസികളെല്ലാം ചേര്‍ന്ന് ആശ്വസിപ്പിച്ച് തറവാട് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഏതായാലും അച്ഛന്‍ പോയില്ലേ, ഇനി കേസിനൊന്നും പോകേണ്ടെന്ന് ഇടക്കിടെ ഞങ്ങളോട് പറയുമായിരുന്നു. കുറ്റക്കാരെ എങ്ങനെയാ കണ്ടുപിടിക്കുന്നേ, വിരലടയാളക്കാര്‍ വന്നിരുന്നോ, പോലീസ് നായ വന്നിരുന്നോ എന്നെല്ലാം സംശയങ്ങളും ചോദിച്ചു. അറിയാവുന്ന വിവരങ്ങള്‍ ഞങ്ങള്‍ പറഞ്ഞു. 21ന് സംസ്‌കാരം കഴിഞ്ഞ് രാത്രി എല്ലാവരും ഉറങ്ങിയപ്പോഴും അമ്മ ഉറങ്ങാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അന്നും ഞങ്ങളോട് പറഞ്ഞു നമുക്ക് കേസൊന്നും വേണ്ടെന്ന്. അച്ഛനെ ഇല്ലാതാക്കിയത് ആരാണെന്ന് കണ്ടുപിടിക്കണ്ടേ എന്ന് ഞങ്ങളും ചോദിച്ചു. 23ന് വൈകുന്നേരം ഒരു പോലീസുകാരന്‍ വന്ന് അമ്മയെയും അനിയനെയും ഡിവൈ.എസ്.പിക്ക് കാണണമെന്നും സ്റ്റേഷന്‍ വരെ ചെല്ലണമെന്നും പറഞ്ഞു. ആ പോലീസുകാരന്റെ കൂടെ പോയതില്‍ പിന്നെ അമ്മയെ കണ്ടിട്ടില്ല. ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പിന്നെ കേട്ടത്.''- ഷൈനി പറഞ്ഞു.
ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ വെച്ച് പോലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ അമ്മ കുറ്റം സമ്മതിച്ചതായി അറിഞ്ഞു. സ്റ്റേഷനില്‍ വെച്ച് എല്ലാം കുറ്റവും താന്‍ എറ്റതായി വിളിച്ചുപറയണമെന്ന് പറഞ്ഞ് അമ്മ ഷമറീന്റെ പക്കല്‍ ഒരു ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നു. അവന്‍ വിളിക്കാനൊന്നും പോയില്ല. സ്റ്റേഷനില്‍ അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നത് ഷമീറായിരുന്നു. കുറ്റക്കാരിയാണെന്ന് അറിഞ്ഞ ശേഷവും എന്തിനാ വാങ്ങിക്കൊടുക്കുന്നേ എന്ന് പലരും ചോദിച്ചു. എന്തായാലും അമ്മയല്ലേ എന്നായിരുന്നു അവന്റെ മറുപടി - ഷൈനി വെളിപ്പെടുത്തി.
പത്താംക്ലാസില്‍ 75 ശതമാനം മാര്‍ക്ക് വാങ്ങിയ ഷൈനി കഴിഞ്ഞ കൊല്ലം പാരിപ്പള്ളിയില്‍ ഷക്കീലയുടെ ബന്ധുവീട്ടില്‍ നിന്ന് പ്ലസ്ടുവിന് പഠിച്ചിരുന്നു. വീട്ടിലെ അന്തരീഷം വഷളായപ്പോള്‍ പഠിത്തം നിര്‍ത്തി കഴക്കൂട്ടത്ത് അജിതകുമാരിയുടെ വീട്ടിലേക്ക് പോരുകയായിരുന്നു. ഷമീര്‍ കാര്യവട്ടത്ത് ഷക്കീലയുടെ ചേച്ചിയുടെ വീട്ടില്‍ നിന്നാണ് സ്‌കൂളില്‍ പോയിരുന്നത്. കഴക്കൂട്ടം ഗവ.ഹൈസ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഇവരുടെ മൂത്ത സഹോദരി ഷംന വിവാഹിതയാണ്. മൂന്ന് വര്‍ഷം മുമ്പ് ഷക്കീലയും സുനില്‍കുമാറും വഴക്ക് തുടങ്ങിയതോടെയാണ് ഇളയ മക്കള്‍ ബന്ധുവീട്ടിലേക്ക് മാറിയത്.
''സഹോദരന്റെ മക്കള്‍ എന്റെ മക്കള്‍ തന്നെയാണ്. കഴിയുംവിധം ഞാനിവരെ നോക്കും.'' അജിതകുമാരി ഇരുവരെയും ആശ്വസിപ്പിക്കുന്നു.

No comments:
Post a Comment