Sunday, 29 September 2024

പള്ളിക്കമണ്ണടി പാലം യാഥാർത്ഥ്യത്തിലേക്ക്.


പള്ളിക്കമണ്ണടി  പാലം യാഥാർത്ഥ്യത്തിലേക്ക്. 

@ ടെൻഡറുകൾ ക്ഷണിച്ച് ഉത്തരവായി.



ചാത്തന്നൂർ: പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മാണം   യാഥാർത്ഥ്യമാവുകയാണ്. പാലം നിർമ്മാണത്തിനായി ടെൻഡറുകൾ ക്ഷണിച്ച് ഉത്തരവായി. പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മിക്കണമെന്നത് നാടിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.  പാലം നിർമ്മാണത്തിൻ്റെ ടെൻഡർ നടപടികളിൽ വരെ എത്തിയിരിക്കുകയാണ്. ഇന്നലെയാണ്‌ 
ടെൻഡറുകൾ ക്ഷണിച്ചു കൊണ്ട് ഉത്തരവ് നിലവിൽ വന്നിട്ടുള്ളത്. ഒക്ടോബർ 14-ാം തീയതിയാണ് ടെൻഡറുകൾ സമർപ്പിക്കാവുന്ന അവസാന തീയതി. 

പള്ളിക്കമണ്ണടി പാലത്തിൻ്റെ  നിർമ്മാണത്തിനായി 12 കോടി രൂപയുടെ ധനകാര്യാനുമതിയാണ് ലഭിച്ചിട്ടുളളത്. അതിൽ 10.09 കോടി രൂപ പാലം നിർമ്മാണത്തിനും  1.56 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ് വിനിയോഗിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ്  പള്ളിക്കമണ്ണടി- കുമ്മല്ലൂർ പാലങ്ങളുടെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വഴി തുക അനുവദിച്ചത്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ പള്ളിക്കമണ്ണടി പാലം നിർമ്മാണത്തിനുള്ള ടെൻഡർ നടപടികളിൽ എത്തിയിട്ടുള്ളത്. പാലം നിർമ്മാണത്തിനായി 55.32ആർസ് ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. കുമ്മല്ലൂർ പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഉടൻ പൂർത്തിയായി ടെൻഡർ നടപടികളിലേക്ക് കടക്കും.

 ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പള്ളിക്കമണ്ണടി പാലം. പള്ളിക്കമണ്ണടി കടവിൽ പാലം വരുമ്പോൾ ചാത്തന്നൂരിൽ നിന്നും ഇത്തിക്കര പാലം വഴി ചുറ്റിസഞ്ചരിക്കാതെ ആദിച്ചനല്ലൂരിലേക്കും തിരിച്ചും കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാകും. 
      കെ.ആർ എഫ്.ബി യ്ക്കാണ് പ്രവൃത്തിയുടെ നിർവ്വഹണ ചുമതല .ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ പള്ളിക്കമണ്ണടി പാലത്തിൻ്റെ നിർമ്മാണം  ആരംഭിക്കും 

വിശ്വസ്തതയോടെ
ജി.എസ്.ജയലാൽ എം.എൽ.എ
ചാത്തന്നൂർ
28. 09. 2024

പ്രാദേശിക വിഷയങ്ങൾ പ്രക്ഷുബ്ദമാക്കിയ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് ലോക്കൽ സമ്മേളനങ്ങളിലേക്കു കടക്കുമ്പോൾ ജില്ലയിൽ സി പി എം നേതൃത്വം ജാഗ്രതയിൽ.

കൊല്ലം: ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയർന്ന് വന്ന വിഭാഗിയതയ്ക്കും പിണറായി വിജയൻ അടക്കമുള്ള 
നേതാക്കൾക്കും എതിരെ ഉയർന്ന് വന്ന വിമർശനങ്ങൾക്കും തടയിടാൻ സി പി എം ജില്ലാ നേതൃത്വം നീക്കം തുടങ്ങി.
പ്രാദേശിക വിഷയങ്ങൾ പ്രക്ഷുബ്ദമാക്കിയ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് ലോക്കൽ സമ്മേളനങ്ങളിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന വിഭാഗിയതയ്ക്ക് തടയിടാൻ
ജില്ലയിൽ സി പി എം നേതൃത്വം ജാഗ്രതയിലാണ്. ഇപ്പോൾ നടന്നു വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ തന്നെ ശക്തമായ വിഭാഗീയതയുടെ അലയൊലി പ്രകടമായ സാഹചര്യത്തിലാണ് ഉയർന്ന ഘടകങ്ങളിലേക്ക് ഇത് നീളാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നത്. കൊല്ലം ജില്ലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. നൂറോളം ബ്രാഞ്ചുകളിൽ വിഭാഗിയത ഉണ്ടായി എന്നാണ്  ഏരിയകമ്മിറ്റിയിൽ നിന്നുള്ള
റിപ്പോർട്ട്. ശക്തമായ വിമർശനങ്ങൾ ഉയർന്നതും പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ആയ ചടയമംഗലം,കടയ്ക്കൽ, ചിതറ, പുനലൂർ 
മേഖലയിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്ന് തന്നെയാണ് എന്നതാണ് പാർട്ടി നേ
നേതൃത്വത്തിനെ അബരിപ്പിക്കുന്നത്.
കൊല്ലത്തിന്റെ 
പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ പറ്റിയ സ്ഥാനാർഥിയായിരുന്നില്ല മുകേഷ് എന്ന് ചടയമംഗലം, കടയ്ക്കൽ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഒരുപോലെ അഭിപ്രായം ഉയർന്നത് ജില്ലാ നേതൃത്വത്തിനെ വെട്ടിലാക്കിയിരിക്കുകയാണ്‌.
പാർട്ടി ലൈനിൽ നിന്ന്  വിപരീതമായി
 പ്രവർത്തിക്കുന്നവർ പാർട്ടിയ്ക്കുള്ളിൽ കടന്ന് കൂടിയിരിക്കുന്നു
 പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്‌റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് ‌സ്റ്റേഷനിൽനിന്ന് കിട്ടുന്ന സാഹചര്യമാണ്
എന്നൊക്കെ തുടങ്ങിയ ആരോപണങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയരുന്നത്.
എം.മുകേഷിന്റെ അറസ്റ്റിന് പിന്നാലെ പി.വി.അൻവർ എം എൽ എ തുറന്നുവിട്ട വിമർശനങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് മറുപടിയുമായി രംഗത്തെത്തിയിട്ടു പോലും പ്രതിനിധികൾ ഈ വിഷയങ്ങളെ സമ്മേളനങ്ങളിൽ ഉയർത്തുന്നുണ്ട്.
ലോക്കൽ സമ്മേളനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും.  ലോക്കൽതലങ്ങളിൽ ഇത്തരം 
വിമർശനങ്ങൾ പരമാവധി ഒഴിവാക്കാനാകും ജില്ലാ നേതൃത്വത്തിന്റെ ശ്രമം. എം.മുകേഷിനെ മുൻ നിർത്തി മത്സരിച്ച ലോകസഭാ തിരഞ്ഞെടുപ്പ് തോൽവി, സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നിവയേക്കാൾ പ്രധാന്യം സമ്മേളനങ്ങളിൽ വിവാദ വിഷയങ്ങൾക്ക് ലഭിക്കാനുള്ള സാഹചര്യം നേതൃത്വം മുൻകൂട്ടി കാണുന്നുണ്ട്. മുൻ കാലങ്ങളിൽനിന്നു വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രെ വിമർശനമുയരുന്നത് പുതിയ പ്രവണതയാണ്.
പഴയ അച്യുതാനന്ദൻ പക്ഷത്തിന്റെ തട്ടകമായ ജീല്ലയിൽ പഴയ വി.എസ്. പക്ഷത്തിന് ചുക്കാൻ പിടിക്കാൻ പി കെ ഗുരുദാസൻ തന്നെ രംഗത്ത് എത്തിയതും സംസ്ഥാന 
നേതൃത്വത്തിന് തലവേദന ആയിട്ടുണ്ട് അത് 
കൊണ്ട്  തന്നെ വിമർശനങ്ങൾ  ഇല്ലാതാക്കാനാണ് 
നേതൃത്വത്തിന്റെ ശ്രമം. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പെരുമാറ്റവും ധാർഷ്ട്യവും പാർട്ടിക്ക് ദോഷകരമാകുന്നുവെന്ന വിമർശനവും ബ്രാഞ്ചുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ഇ.പി. ജയരാജനെതിരെയുള്ള വിമർശനങ്ങളും  കീഴ്‌ഘടകങ്ങളിൽ ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ
 മകൾ വീണാ വിജയൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവർക്കെതിരേയും സമ്മേളനങ്ങളിൽ വിമർശനമുയരുന്നുണ്ട്. പി.ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നുമാറ്റണമെന്നും സാധാരണക്കാർക്കും പാർട്ടി പ്രവർത്തകർക്കും പൊലീസ്സ്‌സ്റ്റേഷനിൽനിന്നു നീതി ലഭിക്കുന്നില്ലെന്നും സമ്മേളനങ്ങളിൽ വിമർശനമുയർന്നു. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ 
പോലും സംഘടനാ പ്രതിസന്ധി രൂക്ഷമാക്കി  ബ്രാഞ്ച് സമ്മേളനങ്ങളിൽ മത്സര നടന്നതും 
നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്  മത്സരത്തിലൂടെ പാർട്ടിയോട് പ്രതിബദ്ധത ഇല്ലാത്ത പുതിയ നേതൃത്വ നിര വരുന്നു എന്നതാണ് പ്രധാന തലവേദന എന്ന് നേതൃത്വം തന്നെ ചൂണ്ടി കാണിക്കുന്നു. വരും ദിനങ്ങളിൽ നടക്കാൻ പോകുന്ന ലോക്കൽ സമ്മേളനങ്ങളിൽ ഭരണനേതൃത്വത്തിനെതിരെയുള്ള വിമർശനം കൂടുതലായി ഉയരാതിരിക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ നേതൃത്വം കൈകൊള്ളുന്നത്.

ജല വിനോദയാത്രകളിലും അപകടങ്ങൾ പതിയിരിക്കുന്നു

പരവൂർ: ജല വിനോദയാത്രകളിലും അപകടങ്ങൾ പതിയിരിക്കുന്നു സുരക്ഷിതത്വം വേ
വേണെമെന്ന ആവശ്യം ശക്തമാകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കാപ്പിൽ പരവൂർ പൊഴിക്കര, നെടുങ്ങോലം എന്നീ സ്ഥലങ്ങൾ
 കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടുകൾ വഴി നടത്തുന്ന
ജല വിനോദ യാത്രകളിൽ അപകടങ്ങൾ പതിയിരിക്കുന്നു. കായലും കടലും ഒന്നായി കിടക്കുന്ന പൊഴിക്കര, കാപ്പിൽ
 എന്നിവിടങ്ങളിൽ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നതറിയാതെയാണ് ഇവിടേക്ക് സഞ്ചാരികളെത്തുന്നത്. വിനോദസഞ്ചാരത്തിനെത്തിയ നിരവധി ജീവനുകൾ ഈ സ്ഥലങ്ങളിൽ പലതവണയായി പൊലിഞ്ഞിട്ടും അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊഴിക്കര ലക്ഷ്യമാക്കി സഞ്ചാരികളുമായി കുതിക്കുന്ന ബോട്ടുകളിലധികവും ഉൾനാടൻ ജലയാന നിയമവും തുറമുഖ വകുപ്പ് നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് സർവീസ് തുടരുന്നത്. പലതവണ പൊലീസ് ഇത്തരം ബോട്ടുകളെ പിടികൂടി നടപടികൾ സ്വീകരിച്ചെങ്കിലും വീണ്ടും പഴയപടിയായി. കാപ്പിൽ ഭാഗത്ത്
മത്സ്യബന്ധന യാനങ്ങളെയാണ് വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നത്. ജലദുരന്തങ്ങൾ തടയാൻ സർക്കാർ തയ്യാറാക്കിയ ഇൻലാൻഡ് വെസൽസ് റൂൾസ് കെജി കൊല്ലം ജില്ലയിൽ നടപ്പാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ജലയാത്രയ്ക്കിടയിലെ അപകടങ്ങൾ കുറയ്ക്കാൻ കർശന നിർദ്ദേശങ്ങൾ നിലവിലുണ്ട്. യാത്രക്കാർക്കെല്ലാം ലൈഫ്‌ബോയ് ഉണ്ടാക്കിയിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. നിലവിൽ  ലൈഫ് ബോയ്കൾ ഇല്ലാതെയാണ്
യാനങ്ങളുടെ ജലയാത്ര. അപകടങ്ങളിൽപ്പെടുന്ന യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇവയൊന്നും യാനങ്ങളിൽ ഇല്ല
 ജലയാത്രികരുടെയും ഉടമസ്ഥരുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ഉപദേശകസമിതി രൂപവത്കരണം എന്നിവ നിയമത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിലും പാലിക്കാറില്ല. അടിയന്തിരമായി കാപ്പിൽ, പൊഴിക്കര, നെടുങ്ങോലം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അതധികൃത ജലയാത്ര ടൂർ ഓപ്പറേറ്റർമാരെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.

കോഷ്ണക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ 15-ാമത് ഭാഗവത സപ്താഹ ജ്ഞാന യജ്ഞവും സദ്യാലയ സമർപ്പണവും

ചാത്തന്നൂർ: കോഷ്ണക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ 15-ാമത് ഭാഗവത സപ്താഹ ജ്ഞാന യജ്ഞവും സദ്യാലയ സമർപ്പണവും ഒക്ടോബർ 3 ന് തുടങ്ങി 10 ന് അവസാനിക്കും. 3 ന് വൈകുന്നേരം 4.30 ന് ഭദ്രദീപ പ്രകാശനവും യജ്ഞ സമ്മേളനവും സദ്യാലയ സമർപ്പണവും. 4 ന് രാവിലെ 6.30 ന് വിഷ്ണു സഹസ്രനാമജപം, 8 ന് ഭാഗവത പാരായണം സമാരംഭം,10ന് വരാഹവതാരം, ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകുന്നേരം 5.30 ന് ലളിത സഹസ്രനാമജപം. 5 ന് രാവിലെ 10 ന് നരസിം ഹാവതാരം,ഉച്ചയ്ക്ക് 1 ന് അന്നദാനം, 6 ന് രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം,ഉച്ചയ്ക്ക് 1 ന് അന്നദാനം. 7 ന് രാവിലെ 11 ന് ഗോവിന്ദ പട്ടാഭിഷേകം,ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകുന്നേരം 5 ന് വിദ്യാഗോപാല മന്ത്രാർച്ചന, 8 ന് രാവിലെ 11 ന് രൂഗ് മണീ സ്വയംവരം, 1 ന് സ്വയംവര സദ്യ,വൈകുന്നേരം 5ന് സർ ൈവവശ്വര്യ പൂജ. 9 ന് രാവിലെ 9ന് മഹാമൃത്യുജ്ഞയഹോമം, 10.30 ന് കുചേലഗതി, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകുന്നേരം 5 ന് നാരങ്ങ വിളക്ക് പൂജ. 10 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 ന് വിഷ്ണു സഹസ്രനാമജപം, 8.30 ന് നവഗ്രഹപൂജ, 10 ന് ഭഗവാന്റെ സ്വധാമപ്രാപ്തി, 11.30 ന് അവഭൃഥസ്നാനം, ഉച്ചയ്ക്ക് 1 ന് അന്നദാനം,

പോളച്ചിറയിൽ പുഞ്ചകൃഷിക്ക് വഴിയൊരുക്കി സർക്കാർ ഉത്തരവ്

പോളച്ചിറയിൽ  പുഞ്ചകൃഷിക്ക് വഴിയൊരുക്കി സർക്കാർ ഉത്തരവ്

ചാത്തന്നൂർ : വർഷങ്ങളായി തരിശ് കിടക്കുന്ന പോളച്ചിറ പാടശേഖരത്ത് പുഞ്ച കൃഷിക്ക് വഴിയൊരുക്കി സർക്കാർ ഉത്തരവ്. 1500 ഏക്കറോളം വിസ്തൃതിയുള്ള പോളച്ചിറ പാടശേഖരത്തിലെ 150 ഏക്കറോളം സ്ഥലത്ത് നെൽകൃഷിയൊരുക്കാൻ പമ്പിംഗ് സബ്സിഡിക്ക് അനുമതി ലഭ്യമാക്കും വിധമാണ് കൃഷിവകുപ്പിൻ്റെ ഉത്തരവിറങ്ങിയിരിക്കുന്നത്. ചിറക്കര,മീനാട് വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന പോളച്ചിറ പാടശേഖരത്തെ ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് പമ്പിംഗ് സബ്സിഡി അനുവദിക്കുന്നത്. നെൽകൃഷിയുടെ വിസ്തൃതി സംബന്ധിച്ച് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും നൽകുന്ന വിത സർട്ടിഫിക്കറ്റിൻ്റേയും വിളവെടുപ്പ് സർട്ടിഫിക്കറ്റിൻ്റേയും അടിസ്ഥാനത്തിലാണ് പമ്പിംഗ് സബ്സിഡി അനുവദിക്കുക. നിലവിൽ ഏക്കറിന് 1800/- രൂപ സബ്സിഡിയായി ലഭിക്കും. വെള്ളം വറ്റിക്കുന്നതിലെ സാമ്പത്തികച്ചെലവ് ലഘൂകരിക്കാൻ കഴിയുന്നത് കർഷകർക്ക് ആശ്വാസകരമാണ്. രണ്ട് മോട്ടോർ തറയും 150 എച്ച്. പി വരുന്ന മോട്ടോറുകളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും ഇവ പൂർണ്ണമായ തോതിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്തത് കാരണം പോളച്ചിറയിൽ നെൽകൃഷി മുടങ്ങി കിടക്കുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചിറക്കര ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്ന് പുഞ്ച സ്പെഷ്യൽ ഓഫീസിൻ്റെ സാധ്യത ആരായുകയും അതിലേക്കുള്ള കടലാസ് പണികൾ വേഗത്തിലാക്കുകയുമായിരുന്നു. തുടർന്ന് പാടശേഖര സമിതി കൺവീനറുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതി ഇതിനായുള്ള തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പോളച്ചിറയിലെ പമ്പിംഗുമായി ബന്ധപ്പെട്ട ലേല നടപടികളിൽ പങ്കെടുക്കാനും ഈ വർഷത്തെ പുഞ്ച കൃഷിയിൽ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാനും വേണ്ട നടപടികൾ ഊർജിതപ്പെടുത്തുമെന്നും ഇതിനായി എത്രയും വേഗം കർഷകരുടെ യോഗം വിളിച്ച് ചേർക്കുമെന്നും ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജില റ്റി. ആറും വൈസ് പ്രസിഡന്റ് കെ.സുജയ്കുമാറും അറിയിച്ചു.

Saturday, 28 September 2024

അൻവർ വന്ന വഴി അറിയാലോ? കോൺഗ്രസിൽ നിന്നുംവന്നവനാണ് അൻവർ...

അൻവർ വന്ന വഴി അറിയാലോ? കോൺഗ്രസിൽ നിന്നും
വന്നവനാണ് അൻവർ. മുഖ്യമന്ത്രിയുടെ ചോദ്യമതായിരുന്നു. അതിന്
അൻവറിനും മറുപടി ഉണ്ടായിരുന്നു. ഇഎംഎസ് എവിടെ നിന്ന്
വന്നവനാണ്? കോൺഗ്രസിൽ നിന്ന് വന്നവനല്ലേ? കെപിസിസി
സെക്രട്ടറിയായിരുന്നില്ലേ? എങ്ങനെയാണ് ഇഎംഎസ് സഖാവായത്
എന്ന അൻവറിൻ്റെ ചോദ്യം വന്നപ്പോൾ തന്നെ തിരിച്ചറിയണമായിരുന്നു ഇതങ്ങിനെ പോകുന്ന ഐറ്റമല്ലെന്ന്.
എൻ്റെ വാപ്പയും വല്യുപ്പയും പറഞ്ഞത് 'കുത്തുമ്പോൾ കൊമ്പനോട്
തന്നെ കുത്തണമെ'ന്നാണ് പറഞ്ഞത്. വലിയ കൊമ്പനായ
പിണറായിയും ചെറിയ കൊമ്പനായ ഗോവിന്ദൻ മാഷും
ഇപ്പോഴെന്തായി. നേരിട്ട് ഉത്തരമില്ലാതായി. ഇങ്ങിനെയൊരു കെണി
അടുത്തകാലത്തൊന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല സഖാക്കൾ. അറിഞ്ഞ
കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞാൽ സഖാക്കൾ എകെജി
സെന്ററിന്റെ കോലിളക്കിക്കൊണ്ടുപോകുമത്രെ.
അൻവറിനെക്കൊണ്ട് പറയിപ്പിക്കാതിരിക്കാം. അതേ വഴിയുള്ളൂ.
പക്ഷേ അൻവർ വിശ്വസിച്ചതുപോലല്ല കാര്യങ്ങൾ നടത്തുന്നതത്രെ.
അൻവറിന്റെ വാക്കുകൾ തന്നെ നോക്കാം
കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നതെന്ന് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

"എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാൻ്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല. പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തൻ്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്.

പാർട്ടി ലൈനിൽ നിന്ന് താൻ വിപരീതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെന്നും അൻവർ പറഞ്ഞു. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്‌റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് ‌സ്റ്റേഷനിൽനിന്ന് കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്‌റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂർവം ഒന്നും നടക്കുന്നില്ല."- അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ചായിരുന്നു അൻവറിന്റെ പരാമർശം. എഡിജിപി അജിത് കുമാറിനെ നൊട്ടോറിയസ് എന്നാണ് അൻവർ വിളിച്ചത്. തന്റെ വീടിൻ്റെ പിന്നിൽക്കൂടി പോലീസുകാർ ഒച്ചയുണ്ടാക്കാതെ നടക്കുന്നു എന്ന പരാതിയുമുണ്ട് അൻവറിന്. അൻവർ പറഞ്ഞകാര്യങ്ങളെ ഇങ്ങനെ ചുരുക്കാം

"സിറ്റിങ് ജഡ്‌ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ വെല്ലുവിളിക്കുന്നു. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി. പൊലീസിൻ്റെ ഏകപക്ഷീയമായ, വർഗീയമായ നിലപാടുകൾ കുറേക്കാലമായി ഞാൻ ചോദ്യം ചെയ്യുകയാണ്. ന്യൂനപക്ഷങ്ങൾക്കും പാർട്ടി സഖാക്കൾക്കും പൊലീസ് ‌സ്റ്റേഷനുകളിൽ നിന്നും നീതി കിട്ടുന്നില്ല. ഞാൻ ശശിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. എഡിജിപിയും എടുത്തില്ല.

ഉന്നയിച്ച വിഷയങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്നെ കുറ്റവാളിയാക്കി. മുഖ്യമന്ത്രി വിളിക്കാതെ വന്നപ്പോഴാണ് വാർത്താസമ്മേളനം നടത്തിയത്. വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചത്.

നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചത്. മുഖ്യമന്ത്രിയെക്കണ്ട് 11 പേജ് അടങ്ങിയ പരാതി കൊടുത്തു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാൻ പറഞ്ഞു, എല്ലാം കേട്ടു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്തോ ഒരു നിസഹായ അവസ്ഥ എനിക്ക് ഫീൽ ചെയ്തു. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചർച്ച ചെയ്യുന്നില്ല.

കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽനിന്ന് പൂ ജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്മ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിൻ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞു. ഞാൻ സിഎമ്മിൻ്റെ മുന്നിൽ നിന്നും ശബ്ദം ഇടറി കരഞ്ഞു. അജിത് കുമാറിനെ അന്വേണത്തിൽ നിന്നും മാറ്റിനിർത്തണനമെന്ന് ഞാൻ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാവപ്പെട്ട പാർട്ടി സഖാക്കളെയാണ് ഞാൻ ആലോചിച്ചത്. എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിയാസിനെ മാത്രം മതിയോ പാർട്ടിക്ക്? റിയാസിന് വഴിവിട്ട പരിഗണനയുണ്ടെന്ന ആക്ഷേപം പാർട്ടിക്കാർക്കുണ്ട്.

Friday, 27 September 2024

ജെ എസ് എം ജoഗഷൻ - കോഷ്ണകാവ് റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ജെ എസ് എം ജoഗഷൻ - കോഷ്ണകാവ് റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ചാത്തന്നൂർ : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലധികമായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ 
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച് നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കാതെ തകർന്ന് കിടക്കുന്ന 
ജെ എസ് എം ജംഗഷൻ 
 കോഷ്ണകാവ് റോഡ് ഗതാഗത  യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ നിന്നും 
  കോഷ്ണകാവ് ക്ഷേത്രം, ജയന്തി കോളനി, മലയാറ്റികോണം, ഇടനാട്, മരക്കുളം, കവണ പള്ളി  കോളനി എന്നീ പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. ദേശിയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജലഅതോറിറ്റി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഒരു റോഡ് വെട്ടിപൊളിച്ചു പൈപ്പ് സ്ഥാപിച്ചത് ആറു മാസത്തോളം റോഡിൽ പൈപ്പ് സ്ഥാപിക്കുന്ന നിർമ്മാണപ്രവർത്തികൾക്കായി റോഡ് അടച്ചിട്ടു നിർമ്മാണപ്രവർത്തികൾ പൂർത്തിയായിട്ടും റോഡിന്റെ ടാറിങ് നടപടികൾ തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് വകുപ്പ് വകുപ്പ് ദേശിയപാത അതോറിറ്റിയുമായി ഇ റോഡ് നിർമ്മാണത്തിനായി കരാർ ഉണ്ടാക്കിയെങ്കിലും ദേശിയപാത കരാർ എടുത്തിട്ടുള്ള  നിർമ്മാണ കമ്പനി
 കരാർ പ്രകാരം പണി തുടങ്ങാത്തത് മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്‌.കുത്തനെയുള്ള കയറ്റമുള്ള ഇവിടെ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം തകർന്ന് കിടക്കുകയാണ്‌. ദേശിയപാതയുടെ 
 നിർമ്മാണവുമായി ബന്ധപ്പെട്ട് 
പ്രധാന ജങ്ഷനുകളിലെയടക്കം ചെറുതും വലുതുമായ 
 പോക്കറ്റ് റോഡുകൾ മുഴുവനും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ് കുത്തനെയുള്ള ഇറക്കവും കയറ്റവും ഇ റോഡുകൾ എല്ലാം അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്‌.
ഫോട്ടോ :പൊട്ടിപൊളിഞ്ഞു കിടക്കുന്ന ജെ എസ് എം ജംഗഷൻ -കോഷ്ണകാവ് റോഡ്.