Monday, 3 May 2021

പള്ളിമുക്കിൽ സിഗ്നലുകൾ കണ്ണടച്ചു

പള്ളിമുക്കിൽ സിഗ്നലുകൾ കണ്ണടച്ചു നന്നാക്കാതെ അധികൃതർ 

കൊല്ലം: കൊല്ലം - തിരുവനന്തപുരം ദേശിയപാതയിൽ പള്ളിമുക്കിൽ
 ട്രാഫിക്സിഗ്നൽ സംവിധാനം നിശ്ചലമായിട്ട്‌ 
വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കാതെ അധികൃതർ. സിഗ്നൽ സംവിധാനം ഇല്ലാത്തത് മൂലം ദേശിയപാതയിൽ രൂക്ഷമായ ഗതാഗത കുരുക്കും ചെറുതും വലുതുമായ അപകടങ്ങളുമാണ് ഇവിടെ ഉണ്ടാകുന്നത്. ദേശിയപാതകൂടാതെ കൂനബായികുളം - അയത്തിൽ  
റോഡിൽ നിന്നും ഇരവിപുരം റോഡിൽ നിന്നും ദേശിയപാതയിലൂടെ 
വാഹനങ്ങൾ ഇടതടവില്ലാതെ 
കടന്നുപോകുന്ന തിരക്കേറിയ ജംഗഷനാണ് പള്ളിമുക്ക്. ദേശിയപാതിയിലെ ഏറ്റവും അപകടമുള്ള ജംഗഷനാണിത്. ജംഗക്ഷന് തെക്ക് ഭാഗത്ത് ഇരവിപുരം റോഡിൽ നിന്നും ഇരുന്നൂർ മീറ്റർ മാറി വടക്ക് ഭാഗത്താണ് കൂനമ്പായികുളം റോഡ് ഇ രണ്ട് ഭാഗത്തേക്കും പോകുന്നതും വരുന്നതുമായ വാഹനങ്ങൾ റോഡ് മുറിച്ചു പോകുന്നതിന് വളരെയേറെ ബുദ്ധിമുട്ടാണ് ഇത് മൂലം പലപ്പോഴും രൂക്ഷമായ ഗതാഗതകുരുക്കാണ് ദേശിയപാതയിൽ അനുഭവപ്പെടുന്നത്.പേരിന് ഒരു പോലിസ്കാരനെയോ ഹോംഗാർഡിനെയോ ഇട്ട് ഗതാഗതം നിയന്ത്രിക്കുകയാണ് പോലിസ് ചെയ്യുന്നത് പലപ്പോഴും പോലീസിന്റെ സേവനം ഉണ്ടാവുകയുമില്ല.
ഇവിടെ എം എൽ എ ഫണ്ടിൽ നിന്നും 
ലക്ഷകണക്കിന് രൂപ ചിലവാക്കി സോളാർ സംവിധാനത്തിൽ നാല് വർഷം മുൻപ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത് മാസങ്ങൾക്കകം തന്നെ സിഗ്നൽ സംവിധാനം തകരാറിലായി കമ്പനി അധികൃതർ ആദ്യമൊക്കെ വന്ന് ശരിയാക്കിയിരുന്നുവെങ്കിൽ 
തുടർച്ചയായി ട്രാഫിക് സംവിധാനം തകരാറിലായതോടെ കമ്പനി അധികൃതർ അറ്റകുറ്റപണികൾക്ക് വരാതെയായി തുടർന്ന് 
പോലിസ് സിഗ്നൽ സംവിധാനം ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന്അ റ്റകുറ്റപണികൾ നടത്തേണ്ട കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും നാളിതുവരെ കമ്പനി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല സിഗ്നൽ സംവിധാനത്തിന് സ്ഥാപിച്ച പോസ്റ്റുകളും ക്യാമറകളും നോക്ക് കുത്തിയായി മാറി കാൽനടയാത്രകാർക്ക് തടസമുണ്ടാക്കി റോഡ് സൈഡിലുണ്ട്. നിരവധി 
വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായസ്ഥാപനങ്ങളും മൊത്തകച്ചവട സ്ഥാപനങ്ങളും അടക്കം നിരവധി സ്ഥാപനങ്ങൾ പള്ളിമുക്ക് ജംഗഷനിലുണ്ട്. രാവിലെ മുതൽ രാത്രി  എട്ടുമണിവരെയും ജങ്‌ഷനിലെ നാലുറോഡുകളിലും തിരക്കേറെയാണ് ഇവിടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ദിനവും അനുഭവപ്പെടുന്നത് 
എന്നിട്ടും സിഗ്നൽ നന്നാക്കാൻ നടപടിയില്ല. സിഗ്നൽ പ്രവർത്തനരഹിതമായതോടെ ട്രാഫിക്‌ പോലീസിന്റെ ഗതാഗത പരിപാലനം ജങ്‌ഷനിൽ പിൻവലിച്ചു.
ട്രാഫിക്‌ നിയമ ലംഘനം പിടികൂടാൻ വെച്ച ക്യാമറകളും പ്രവർത്തനരഹിതമായി മാറിയിട്ടുണ്ട്.
രാവിലെ ജോലിക്ക്‌ ഇരുചക്രവാഹനത്തിൽ കുതിക്കുന്നവർ അപകടത്തിൽപ്പെടുന്നു. സ്ത്രീകളും പെൺകുട്ടികളുമാണ്‌ അധികവും എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങൾ തട്ടി റോഡിൽ വീഴുന്നത്‌.

@ സിഗ്നൽ സംവിധാനം അടിയന്തിരമായി ശരിയാക്കി ട്രാഫിക് കുറ്റമറ്റതാക്കണം ഒപ്പം ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ ജംഗക്ഷനിൽ നിയോഗിക്കണം - അനീഷ് ജലാൽ (യുവമോർച്ച ജില്ലാ സെക്രട്ടറി)

 ഫോട്ടോ: റോഡിൽ  കേടുവന്ന ട്രാഫിക്‌ ഐലൻഡിലെ  കാഴ്ച


സേവാഭാരതി ആശ്രാമം സമിതിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു

സേവാഭാരതി ആശ്രാമം സമിതിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു 

കൊല്ലം:കൊറോണ
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാഭാരതി ആശ്രാമം സമിതിയുടെ നേതൃത്വത്തിൽ  ആശ്രാമം
മൈതാനവും പരിസരവും ഇ എസ് ഐ ഹോസ്പിറ്റലും, ആയുർവേദ ഹോസ്പിറ്റൽ, ദേവസ്വം സ്കൂൾ, ക്ഷേത്രങ്ങൾ, ദേശിങ്ങനാട് നഗർ( കമ്പിക്കകം ) അശ്രാമം നഗർ എന്നിവടങ്ങളിലെ പൊതുസ്ഥലങ്ങളും 
വിവിധ സ്ഥാപനങ്ങളും വീടുകളും അണുനശീകരണം നടത്തി.കോറന്റയിൻ ഉള്ള വീടുകളിൽ ഭക്ഷണകിറ്റ് നൽകുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
വാർഡ് കൗൺസിലർ സജിതാനന്ദ ടീച്ചർ,
ബിജെപി കൊല്ലം മണ്ഡലം ട്രഷറർ കൃഷ്ണകുമാർ, ആർഎസ്എസ്മുഖ്യശിക്ഷക് രജീവ്. ആർ എസ് എസ് ഉപനഗർ ശാരീരിക ശിക്ഷാ പ്രമുഖ് ശ്രീമോൻ,സായി, കണ്ണൻ ,രഞ്ജു, ശംഭു, ബിനു , സുധീഷ്, സനീഷ് എന്നിവർ  ഇ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു സാനിറ്റൈസർ ചെയ്തു.
ഫോട്ടോ:സേവാഭാരതി പ്രവർത്തകർ
ആശ്രമം ഡിവിഷനിൽ 
 ആണുനശീകരണം നടത്തുന്നു.

ഇല്ലാതാക്കരുത്....ഇ ജലാശയത്തെ


ഇല്ലാതാക്കരുത്....ഇ ജലാശയത്തെ 

കൊട്ടിയം : വേനൽക്കാലത്തുപോലും ജലസമൃദ്ധമായ ഉമയനല്ലൂർ ചിറ ആഫ്രിക്കൻ പായൽ മൂടി നാല് വശങ്ങളിലും കാടുകയറി നശിക്കുന്നു. ദേശിയപാതയിൽ നിന്നുള്ള ഓടയിലൂടെ ഒഴുക്കിവിടുന്ന മനുഷ്യവിസർജ്യം കലർന്ന മലിനജലവും ഇവിടേക്ക് ഒഴുകിയെത്തുന്നത് മൂലം ചിറയിലെ ജലവും ആർക്കും ഉപയോഗിക്കാനാകാത്ത വിധം മലിനമാണ്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഉമയനലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇ ചിറയ്ക്ക് ഒന്നര ഏക്കറോളം വിസ്തൃതിയുണ്ട്.
 ഉമയനല്ലൂർ നാടുവിലക്കര റോഡിൽ ക്ഷേത്രത്തിന് വടക്ക് വശത്തായിട്ടാണ് ജലസമൃദ്ധമായ ഇ ചിറയുള്ളത്.
ഇ ചിറയുടെ ശുചീകരണം നടന്നിട്ട് ഒരു പതിറ്റാണ്ടോളമായി. ഭക്തജനങ്ങളും നാട്ടുകാരും ദേവസ്വം ബോർഡിൽ 
 നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
നാല് സൈഡുകളിലും കല്ല് കൊണ്ട് കെട്ടിയ സംരക്ഷണഭിത്തി കെട്ടിയിട്ടുള്ള
ഇവിടെ കുളത്തിലേക്കിറങ്ങാനായി രണ്ടു ഭാഗത്തായി കൽപ്പടവുകളുണ്ട്.
ഇവയെല്ലാം തകർന്നനിലയിലാണ്. കൂടാതെ കാടുകയറി മൂടി. പാർശ്വഭിത്തിയോടു ചേർന്ന ഭാഗത്തും വള്ളിപ്പടർപ്പുകൾ നിറഞ്ഞു.
ഇ ചിറയിലെ വെള്ളം സമീപ ഏലാകളിലെ കൃഷികൾക്കും
മറ്റ് ആവശ്യങ്ങൾക്കും  ഈ ചിറയിലെ വെള്ളത്തെ ആശ്രയിച്ചിരുന്നു.കൃഷിയ്ക്ക് വേണ്ടി പമ്പ് സെറ്റും മറ്റ് സജീകരണങ്ങളും  ഇവിടെ ഉണ്ട് ഇതെല്ലാം ഇപ്പോൾ ഉപയോഗ ശൂന്യമായി കുളം ഏറെ ശോച്യാവസ്ഥയിലായതോടെ നാട്ടുകാരും കർഷകരും ദുരിതത്തിലാണ്.
ഇഴജന്തുക്കളുടെ ശല്യമേറെ. കൊതുകുശല്യവും രൂക്ഷമാണ്.ഒപ്പം തന്നെ നാല് സൈഡിലെയും 
പാർശ്വഭിത്തികളും ജീർണിച്ച നിലയിലാണ്. കൂടാതെ മലിനജലവും ഇവിടേക്ക് ഒഴുക്കി വിടുന്നുണ്ട്.
ഉമയനല്ലൂർ ജംഗഷനിൽ നിന്നും ഓടായിലൂടെ ഒഴുകി വരുന്ന 
മാലിന്യം നിറഞ്ഞു വരുന്ന ഓട പഞ്ചായത്ത്‌ ഇടപെട്ട് അടയ്ക്കണമെന്നും nàട്ടുകാർ ആവശ്യപ്പെടുന്നു.ഒപ്പം തന്നെ 
അടിയന്തിരമായി ചിറ നവീകരണപ്രവർത്തനങ്ങൾ നടത്തി ശുചീകരിച്ചു കൊണ്ട് കൃഷിയ്ക്കായി വച്ചിരിക്കുന്ന പമ്പും അറ്റകുറ്റപണികൾ നടത്തി കൃഷിയ്ക്ക് ഉപയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

@ ചിറയുടെ ഭാഗമായുള്ള ഉമയനല്ലൂർ തോടും സംരഷിക്കണം.

ചിറയുടെ വടക്ക് ഭാഗത്ത് കൂടി ഒഴുക്കുന്ന ഉമയനല്ലൂർ തോടും സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.ഉമയനല്ലൂർ കുടിയിരുത്ത് വയലിൽ നിന്നും തുടങ്ങി ചിറയുടെ സമീപത്ത് കൂടി ഉമയനല്ലൂർ ഏലായിലേക്ക് ഒഴുകുന്ന ഉമയനല്ലൂർ തോടും കാട് പിടിച്ചു ഉപയോഗശൂന്യമായി കിടക്കുകയാണ് മഴ സമയത്ത് കുടിയിരുത്ത് വയലിലും ചിറയിലും ജലനിരപ്പ് ഉയർന്നാൽ വെള്ളം ഒഴുകി പോകുന്നതിനും വേനൽ സമയത്ത് ഉമയനല്ലൂർ ഏലായിലേക്ക് വെള്ളം എത്തിച്ചു കൃഷി നടത്തുന്നതിനും ഉപയോഗിക്കാവുന്ന ഇ തോട് പഞ്ചായത്ത്‌ ഇടപെട്ട് 
നവീകരിച്ചു സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.പഞ്ചായത്ത്‌ 
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ജലാശയങ്ങൾ വൃത്തിയാക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ നാടിന്റെ നീരുറവ ഉപയോഗപ്രദമാക്കണം  - ബിജെപി 

ഉമയനല്ലൂർ നിവാസികളുടെ ആശ്രയമായ ഈ ചിറ നവീകരിക്കാൻ നടപടികൾ ദേവസ്വം ബോർഡ്അ ധികൃതർ അടിയന്തരമായി സ്വീകരിക്കണം.( ഉമയനല്ലൂർ ഷാജി,
ബിജെപി ജില്ലാ കമ്മിറ്റി അംഗം)


@ ചിറ സംരഷിക്കാൻ 
അടിയന്തിര നടപടിവേണം - ദേവസ്വം ഉപദേശക സമിതി

ചിറയുടെ ശുചീകരണം എത്രയുംവേഗം നടത്തണം. ദേവസ്വം ബോർഡിൽ ഇ ആവശ്യം ഉന്നയിച്ചു കൊണ്ട് അപേക്ഷ കൊടുത്തിട്ടുണ്ട്. മയ്യനാട് പഞ്ചായത്തിലെ പ്രധാന ജലാശയമായ ഉമയനല്ലൂർ ചിറയുടെ സംരക്ഷണം വൈകുന്നത് പരിസരവാസികളെയും ദുരിതത്തിലാക്കുകയാണ്. വേനൽ കടുക്കുന്നതോടെ ഇവിടെ ജലക്ഷാമവും രൂക്ഷമാണ്.(അനിൽകൃഷ്ണൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌)






Sunday, 2 May 2021

ആർ ബാലകൃഷ്ണപിള്ള

കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു.

ചാത്തന്നൂർ:കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. അല്‍പസമയം മുമ്ബാണ് വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
മൃതശരീരം 9 മണി വരെ കൊട്ടാരക്കര ടൗണിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം 9 മുതല്‍ പത്തനാപുരത്തെ എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ ആസ്ഥാനത്തും പൊതുദര്‍ശനത്തിന് സൌകര്യമൊരുക്കിയിട്ടുണ്ട്.
സംസ്കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ട് വളപ്പില്‍ നടക്കും.
ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വരെ ഇടപെടലുണ്ടായിരുന്നു. കെബി ഗണേഷ് കുമാര്‍ കൊവിഡ് ബാധിതനായി ചികിത്സയിലിരുന്ന സമയമായതിനാല്‍ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനും ബാലകൃഷ്ണപ്പിള്ള എത്തി. ഗണേഷിന്‍്റെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും അറിഞ്ഞ ശേഷമാണ് മരണം.
നയം, വിനയം, അഭിനയം എന്നിവ വശമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്നാണ് ആത്മകഥയുടെ അവതാരികയില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയെ കുറിച്ചുള്ള പരാമര്‍ശം. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍ കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളോളം പല തലങ്ങളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപ്പിള്ളയുടേത്.1935 മാര്‍ച്ച്‌ 8 ന് കൊല്ലം കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ള- കാര്‍ത്ത്യായനിയമ്മ ദമ്ബതികളുടെ മകനായാണ് ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ആര്‍ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു. 1964ല്‍ കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനാണ്. ആര്‍. ഭാര്യ വത്സല നേരത്തെ മരിച്ചു. മുന്‍ മന്ത്രിയും ചലച്ചിത്രതാരവുമായ ഗണേഷ് കുമാര്‍ മകനാണ്. രണ്ട് പെണ്‍മക്കളുമുണ്ട്.
1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിള്ള. 1971-ല്‍ ലോക്സഭാംഗമായി. 1975 ല്‍. സി അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതല ഏറ്റെടുത്താണ് ആദ്യ മന്ത്രിസഭാ പ്രവേശം. 1980-82, 82-85, 86-87 കാലഘട്ടങ്ങളില്‍ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്.1991 മുതല്‍ 95-വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ്മന്ത്രി. 1995 മാര്‍ച്ച്‌ 22 മുതല്‍ 95 ജൂലൈ 28 വരെ എ.കെ. ആന്‍റണി മന്ത്രിസഭയിലംഗം.2003-04 വര്‍ഷങ്ങളില്‍ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രി. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി അദ്ദേഹത്തെ നിയമിക്കാന്‍ 2017 മെയില്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. 1985 ല്‍ പഞ്ചാബ് മോഡല്‍ എന്ന പേരില്‍ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന ആര്‍ ബാലകൃഷ്ണപ്പിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂടിയാണ്.
ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയില്‍വാസം. ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോടനുബന്ധിച്ച്‌ മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്‍കി ആര്‍ ബാലകൃഷ്ണപ്പിള്ളയെ വിട്ടയക്കുകയായിരുന്നു. 69 ദിവസത്തെ ജയില്‍ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി അന്ന് പരിഗണിക്കുകയും ചെയ്തു. .കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ആണ് ബാലകൃഷ്ണപിളള.
വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്ന ബാലകൃഷ്ണപിള്ളയുടെ ആത്മകഥാക്കുറിപ്പുകള്‍ ഒരിക്ക് ഡിസി ബുക്സ് പുസ്തകരൂപത്തില്‍ പുനഃക്രമീകരിച്ചിരുന്നു. എന്നാല്‍ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 5990-ആം തടവുപുള്ളിയാകേണ്ടി വന്നു. അങ്ങനെ ആര്‍ ബാലകൃഷ്ണപ്പിള്ള തന്റെ ആത്മകഥക്ക് പ്രിസണര്‍ 5990 എന്നു പേരിട്ടു. 2011 മാര്‍ച്ചിലാണ് ഇതിന്‍റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്

സേവാഭാരതിയുടെ സേവാ യജ്ഞം

സേവാഭാരതിയുടെ സേവാ യജ്ഞം

ചാത്തന്നൂർ: സേവാഭാരതി കല്ലുവാതുക്കൽ ശ്രീരാമപുരം സമിതിയുടെ ആഭിമുഖ്യത്തിൽ 
സേവാദിനത്തോടനുബന്ധിച്ച് മേവനകോണം വാർഡിലെ 
ശ്രീരാമപുരംകുളത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.പായല് മൂടി കാട് പിടിച്ചു കിടന്ന പഞ്ചായത്ത്‌ കുളത്തിലെ പായൽ. പൂർണ്ണമായും മാറ്റി മോട്ടോർപമ്പ് ഉപയോഗിച്ച് വെള്ളം പൂർണ്ണമായും വറ്റിച്ചു ചെളിനീക്കം ചെയ്തു പൂർണ്ണമായും ശുചീകരണപ്രവർത്തങ്ങൾ നടത്തി കുളം ജനങ്ങൾക്ക് ഉപയോഗപ്രദമാക്കി മാറ്റി. രാക്ഷ്ട്രീയ സ്വയം സേവക സംഘം നഗർകാര്യവാഹ് അവിനാശ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ, വൈസ്പ്രസിഡന്റ്‌ എസ്. സത്യപാലൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രോഹിണി, കണ്ണൻ ശ്രീരാമപുരം,ആർ. നിബിൻ,
വിശാഖ് എന്നിവർ നേതൃത്വം നൽകി
ഫോട്ടോ: സേവാഭാരതി പ്രവർത്തകർ കുളം വൃത്തിയാക്കുന്നു.


ചാത്തന്നൂർ: സേവാഭാരതി കല്ലുവാതുക്കൽ  ശ്രീകൃഷ്ണപുരത്ത് 
പൊതുസ്ഥലങ്ങളിലെ കാടുകൾ വെട്ടിതെളിച്ചു റോഡ് സൈഡ് വൃത്തിയാക്കിയും ശുചീകരണയഞജം നടത്തി.ഗ്രാമപഞ്ചായത്ത്‌ അംഗം അപ്പുകുട്ടൻപിള്ള, അഭിലാഷ്, സുനിൽ, ശ്രാവൺ, കൃഷ്ണനുണ്ണി എന്നിവർ നേതൃത്വം നല്കി.

Saturday, 1 May 2021

ലോക്ക് ഡൌൺ പ്രതീതിയിൽ കൊല്ലം കോട്ടകെട്ടി പോലിസ്

ലോക്ക് ഡൌൺ പ്രതീതിയിൽ കൊല്ലം കോട്ടകെട്ടി പോലിസ്

@വീട്ടിലിരുന്ന് ലോക്ക് ഡൗണിനോട്‌ സഹകാരിച്ചു ജനങ്ങൾ 

കൊല്ലം: ലോക്ക് ഡൌൺ പ്രതീതിയിൽ കൊല്ലം കോട്ടകെട്ടി പോലിസ് ദേശിയപാതയടക്കമുള്ള പ്രാധാന റോഡുകളും ഊട് വഴികളിലും ബാരിക്കേഡ് കെട്ടി പോലിസ്  പരിശോധന കർശനമാക്കിയപ്പോൾ വീട്ടിലിരുന്ന് ലോക്ക് ടൗണിനോട്‌ സഹകരിക്കുകയായിരുന്നു ജനങ്ങൾ 
ആവശ്യ സർവീസുകൾക്കുള്ള ഓഫിസുകൾ തുറന്ന് പ്രവർത്തിച്ചു. ആശുപത്രിയിൽ പോകുന്ന രോഗികൾ, അടിയന്തിര യാത്രക്കാർ, തിരഞ്ഞെടുപ്പ് സംമ്പന്ധമായ ജോലിക്ക് പോകുന്നവർ, പരീക്ഷ ജോലിക്ക് പോയവർ പരീക്ഷയ്ക്ക് വിദ്യാർത്ഥികളെയും കൊണ്ട് പോയവർ ആരോഗ്യപ്രവർത്തകർ ഇവർക്കൊന്നും യാത്ര വിലക്ക് ഉണ്ടായിരുന്നില്ല.
മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള 
ആവശ്യസാധനങ്ങൾക്ക് വേണ്ടിയുള്ള കടകൾ തുറന്ന് പ്രവർത്തിച്ചു. പലചരക്ക്, പച്ചക്കറി, പഴങ്ങൾ, മത്‍സ്യ വ്യാപാരികൾ വീട്ട് പടിക്കൽ എത്തിയപ്പോൾ മാർക്കറ്റുകൾ തുറന്ന് പ്രവർത്തിച്ചു.
 ഹോട്ടലുകൾ തുറന്നു പക്ഷെ പാഴ്സലും ഹോം ഡെലിവറിയും മാത്രമായിരുന്നു.
നാമമാത്രമായ 
പ്രൈവറ്റ് ബസുകളും ട്രാൻസ്പോർട്ട്‌ ബസുകളും ഓടി. കെ എസ് ആർ ടി സിയുടെ ഓർഡിനറി സർവീസ് ഉണ്ടാവുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും ദീർഘദൂര സർവീസുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. ലോക്ക് ഡൗണിനോട് പൂർണ്ണമായും ജനങ്ങൾ സഹകരിക്കുന്നതായി പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു 
അനാവശ്യമായി കൂടുതൽ ആൾക്കാർ റോഡിൽ ഇറങ്ങിയില്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അത്യാവശ്യം 
റോഡിലിറങ്ങിയവരെ പോലിസ് ബോധവത്കരണം നടത്തി 
വീടുകളിലേക്ക് തിരിച്ചയച്ചു.

@ ഹയർസെക്കന്ററി പരീക്ഷകൾക്ക് എത്തിയ വിദ്യാർത്ഥികൾ വണ്ടി കിട്ടാതെ ഇരുചക്രവാഹനങ്ങളിൽ  പരീക്ഷ സെന്ററുകളിൽ എത്തി.ജില്ലയിലെ 141സ്കൂളുകളിലാണ് പരീക്ഷ നടന്നത് എല്ലാ വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നതിന് സ്കൂളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ തദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സ്കൂൾ അധികൃതർ 
ചെയ്തിരുന്നു കൊമേഴ്സ് വിഭാഗത്തിൽ അകൗണ്ടൻസി, ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്കർ, ജിയോളജി തുടങ്ങിയ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. രാവിലെ 9.30ന് തുടങ്ങിയ പരീക്ഷ 12മണിയോടെ അവസാനിച്ചു. തിങ്കളാഴ്ചയും പരീക്ഷയുണ്ട്.



Friday, 30 April 2021

കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തി സേവാഭാരതി. അരോഗ്യ വകുപ്പ് അധികൃതരും ജനപ്രതിനിധികളും ബന്ധുക്കളും കോവിഡ് ബാധിച്ച് അവശനിലയിലായ വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനോ പ്രാഥമിക ചികിത്സ പോലും നടത്താതെ മാറി നിന്നപ്പോൾ കുടുംബത്തിന് ആശ്വാസമായി സേവാഭാരതി എത്തിയത്. പുത്തൻകുളം വിവേകോദയം ഗ്രന്ഥശാലയ്ക്ക് സമീപം കല്ലുവിളവീട്ടിൽ സത്യദേവി അമ്മ കൊവിഡ് പോസറ്റീവ് ആയതിനെ തുടർന്ന്ആരോഗ്യ വകുപ്പ് അധികൃതർ ഗ്യഹ ചികീത്സയ്ക്ക് നിർദ്ദേശം നല്കുകയുംആരോഗ്യവകുപ്പ് അധികൃതർ യാതൊരു ചികത്സയും കൊടുക്കാത്തതിനെ തുടർന്ന് കൊറോണ ബാധിച്ച് അവശനിലയിലായി വീട്ടിൽ കിടക്കവേ ഒപ്പമുണ്ടായിരുന്ന ബന്ധു നിരവധി തവണ അരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് ഈ വീട്ടിലെത്തിയ സേവാഭാരതി പ്രവർത്തക ജ്യേതി ജയസിംഗ് സേവാഭാരതിയുമായി ബന്ധപ്പെടുകയും തുടർന്ന് സേവാഭാരതി പ്രവർത്തകൻ വേക്കുളം രാമൻ്റെയും ജ്യേതി ജയസിംഗിൻ്റെയും നേതൃത്വത്തിൽ വീട്ടിൽ മരിച്ചു കിടന്ന സത്യദേവിയമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് പരിശോധനകൾക്ക് ശേഷം മൃതദേഹംസേവാഭാരതി പ്രവർത്തകർ വീട്ടിൽ എത്തിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്തു സംസ്കാരം നടത്തുകയായിരുന്നു. രാഷ്ട്രിയ സ്വയംസേവക സംഘം നഗർ സഹകാര്യവാഹ് അനൂപ്, പൂതക്കുളം മണ്ടൽ കാര്യവാഹ് ശും, മണ്ടൽ സേവാപ്രമുഖ് സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം അപ്പുമാങ്കൂട്ടം, ഷിലോക്, സുനിൽ ഊന്നിൻമൂട്,അശോകൻ, ജയസിംഗ് എന്നിവർ നേതൃത്വം നൽകി

കോവിഡ് ബാധിച്ച്  മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തി സേവാഭാരതി

പരവൂർ: കോവിഡ് ബാധിച്ച്  മരിച്ച വീട്ടമ്മയുടെ സംസ്കാരം നടത്തി സേവാഭാരതി. അരോഗ്യ വകുപ്പ് അധികൃതരും ജനപ്രതിനിധികളും ബന്ധുക്കളും കോവിഡ് ബാധിച്ച് അവശനിലയിലായ വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനോ പ്രാഥമിക ചികിത്സ പോലും നടത്താതെ മാറി നിന്നപ്പോൾ കുടുംബത്തിന് ആശ്വാസമായി സേവാഭാരതി എത്തിയത്. 
പുത്തൻകുളം വിവേകോദയം ഗ്രന്ഥശാലയ്ക്ക് സമീപം കല്ലുവിളവീട്ടിൽ സത്യദേവി അമ്മ കൊവിഡ് പോസറ്റീവ് ആയതിനെ തുടർന്ന്
ആരോഗ്യ വകുപ്പ് അധികൃതർ ഗ്യഹ ചികീത്സയ്ക്ക് നിർദ്ദേശം നല്കുകയും
ആരോഗ്യവകുപ്പ് അധികൃതർ 
യാതൊരു ചികത്സയും കൊടുക്കാത്തതിനെ തുടർന്ന് 
കൊറോണ ബാധിച്ച് അവശനിലയിലായി വീട്ടിൽ കിടക്കവേ ഒപ്പമുണ്ടായിരുന്ന ബന്ധു നിരവധി തവണ അരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് ഈ വീട്ടിലെത്തിയ സേവാഭാരതി പ്രവർത്തക ജ്യേതി ജയസിംഗ് സേവാഭാരതിയുമായി ബന്ധപ്പെടുകയും തുടർന്ന് സേവാഭാരതി പ്രവർത്തകൻ വേക്കുളം രാമൻ്റെയും ജ്യേതി ജയസിംഗിൻ്റെയും നേതൃത്വത്തിൽ വീട്ടിൽ മരിച്ചു കിടന്ന സത്യദേവിയമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് പരിശോധനകൾക്ക് ശേഷം മൃതദേഹം
സേവാഭാരതി പ്രവർത്തകർ 
വീട്ടിൽ എത്തിച്ച് മരണാനന്തര കർമ്മങ്ങൾ ചെയ്തു 
സംസ്കാരം നടത്തുകയായിരുന്നു. രാഷ്ട്രിയ സ്വയംസേവക സംഘം നഗർ സഹകാര്യവാഹ് അനൂപ്, പൂതക്കുളം മണ്ടൽ കാര്യവാഹ് ശും, മണ്ടൽ സേവാപ്രമുഖ് സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം അപ്പുമാങ്കൂട്ടം, ഷിലോക്, സുനിൽ ഊന്നിൻമൂട്,അശോകൻ, ജയസിംഗ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ സംസ്കാര ചടങ്ങുകൾ സേവാഭാരതി പ്രവർത്തകർ നടത്തുന്നു.