Tuesday, 14 February 2023

ദേശിയപാത നിർമാണത്തിലെ ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈൻ വിതരണം അശാസ്ത്രിയമായി പരാതിയുമായി നാട്ടുകാർ.

ചാത്തന്നൂർ : ദേശിയപാത നിർമാണത്തിലെ ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈൻ വിതരണം അശാസ്ത്രിയമായി പരാതിയുമായി നാട്ടുകാർ. ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് സമീപമാണ് ഓടയുടെ മറു സൈഡിൽ ട്രയിനേജ് ക്രോസ്സ് ചെയ്തു കൊണ്ട് സർവീസ് റോഡിന്റെ ഭാഗത്ത് കയറി പ്രധാന പൈപ്പ് ലൈനും സർവീസ് ലൈനും ഇട്ട് കോൺക്രീറ്റ് ഇട്ട് സർവീസ് റോഡ് നിർമ്മാണവും പൂർത്തിയാക്കിയത്. ദേശിയപാത കരാറുകാരുടെ സബ് എടുത്തിരിക്കുന്ന കരാറുകാർ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് അപാകതയുണ്ടാവാൻ കാരണമെന്ന് വിദ്ഗ്ദർ പറയുന്നു.നിലവിലുള്ള സ്കെച്ചും പ്ലാനും അനുസരിച്ചു നിർമ്മാണ നടക്കുന്നത് സർവീസ് റോഡിൽ കൂടി യാതൊരു വിധ കേബിൾ പൈപ്പ് ലൈൻ എന്നിവ കടത്തിവിട്ട് കൂടാ എന്നാണ് എന്നാൽ ഇതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് നിർമ്മാണപ്രവർത്തികൾ നടക്കുന്നത്. പൈപ്പ് പൊട്ടിയാൽ സർവീസ് റോഡ് വെട്ടിപൊളിക്കേണ്ട സ്ഥിതിയിൽ കാര്യങ്ങൾ എത്തും അങ്ങനെ വന്നാൽ ഗതാഗത സ്തഭനം ഉണ്ടാകും ഇതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് ദേശിയപാത നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. അടിയന്തിരമായി ദേശിയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇടപെടൽ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

No comments:

Post a Comment