നിർമാണം ശീമാട്ടി ജംഗഷൻ അപകടമേഖലയായി മാറുന്നു ട്രാഫിക് സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.കഴിഞ്ഞ. ദിവസം നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചതോടെയാണ് നാട്ടുകാരും വ്യാപാരി വ്യവസായികളും ട്രാഫിക് സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. യാതൊരുവിധ സുരക്ഷാസംവിധാനവും ഒരുക്കാതെയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്നത് ശീമാട്ടി ജംഗഷനിലൂടെയുള്ള പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണ്.
ബസുകൾ നിർത്താൻ ബസ് സ്റ്റോപ്പിനായി പ്രതേകം സ്ഥലം അനുവദിക്കാത്തത് മൂലം
ആളിനെ കയറ്റാൻ ബസ് നിർത്തിയാൽ റോഡ് ബ്ലോക്ക് ആയി രൂക്ഷമായ ഗതാഗതകുരുക്ക് ഉണ്ടാകുകയാണ്. കൊല്ലം ഭാഗത്തേക്ക് പോകുന്ന ബസുകളും ഡ്രൈവർമാർക്ക് തോന്നിയപോലെ നിർത്തി ആളിനെ എടുക്കുകയാണ് അങ്ങനെ ഉണ്ടായ അപകടമാണ് ഇന്നലെ നടന്നത് കെ എസ് ആർ ടി സി ബസ് ആളിനെ കയറ്റിയിറക്കി കൊല്ലം ഭാഗത്തേക്ക് പോകുവാൻ
റോഡിൽ കയറുമ്പോൾ ആണ് അപകടം ഉണ്ടായത്.നിർമ്മാണകമ്പനി അധികൃതരുടെ ആൾക്കാർ രാത്രിയിൽ ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടെ ണ്ങ്കിലും പകൽ സമയം ഇല്ല പോലിസ് അധികൃതരും പഞ്ചായത്ത് അധികൃതരും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് പരാതി. യാതൊരു ഗതാഗത നിയന്ത്രണവും ഇല്ലാതെയുള്ള നിർമ്മാണപ്രവർത്തികൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇനിയും അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ അടിയന്തിരമായി
ഉണ്ടാവണമെന്ന് വ്യാപരിവ്യവസായികളും നാട്ടുകാരും പറയുന്നു
ഫോട്ടോ: അപകടകെണിയായി മാറിയ ശീമാട്ടി ജംഗഷനിലെ നിർമ്മാണപ്രവർത്തികൾ നടക്കുന്ന സ്ഥലം
No comments:
Post a Comment