രാത്രി ബസുകൾ മുടങ്ങുന്നു, യാത്രക്കാർ വലയുന്നു
പരവൂർ : സന്ധ്യ കഴിഞ്ഞാൽ പരവൂരിൽ
മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന
രാത്രി ബസുകൾ മുടങ്ങുന്നതുകാരണം യാത്രക്കാർ വലയുന്നു.രാത്രി ഒൻപത്
മണി വരെ പരവൂരിൽ നിന്നും വിവിധ ഭാഗങ്ങളിലേക്കും തിരിച്ചു പരവൂരിലേക്കും പ്രൈവറ്റ് ബസ് സർവീസുകൾ ഉണ്ട്. പക്ഷെ ഏഴ് മണിക്ക് മുൻപ് ട്രിപ്പ് അവസാനിപ്പിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
ഇതുകാരണം പരവൂരിൽ നിന്നും സമീപപ്രദേശങ്ങളിലേക്കും മറ്റും ജോലിക്ക് പോയിവരുന്ന തൊഴിലാളികൾ തിരികെയെത്താൻ കഷ്ടപ്പെടുന്നു.തിരിച്ചു പരവൂരിൽ നിന്നും ചാത്തന്നൂർ, പാരിപ്പള്ളി, വർക്കല എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന
രാത്രി ബസുകളും കൊറോണകാലഘട്ടത്തിന് ശേഷം പുന:സ്ഥാപിച്ചിട്ടില്ല. ഇ ബസുകൾ പകൽ സമയത്ത് ട്രിപ്പ് നടത്തുമെങ്കിലും വൈകുന്നേരം 6.30ന് ട്രിപ്പ് അവസാനിപ്പിക്കുകയാണ്.
ഇത് മൂലം
കാർ, ഓട്ടോ എന്നിവ വിളിച്ച് വീടുകളിൽ എത്തേണ്ട ഗതികേടിലാണ് യാത്രക്കാർ.
ഇരുപത്തിനാല് മണിക്കൂർ ചികിത്സയുള്ള
നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സതേടി വരുന്നവർക്ക് രാത്രി വൈകി പോകുന്നത്തിനും ദൂരസ്ഥലങ്ങളിൽ പഠനത്തിന് പോയി തിരിച്ചു വരുന്ന വിദ്യാർത്ഥികളും ജോലിക്ക് പോയി തിരികെ വരുന്നവരും യാത്രദുരിതത്തിലാണ്.
ഉത്സവകാലമായതിനാൽ ഇ ക്ഷേത്ര നഗരിയിലേക്ക് ദൂരദേശങ്ങളിൽ നിന്ന് പോലും ഭക്തജനങ്ങൾ എത്തുകയാണ് ഒപ്പം ക്ഷേത്രകലാകാരന്മാരും ഇവിടേക്ക് വരുന്നുണ്ട് ഇവരെല്ലാം ബസുകൾ ഇല്ലാത്തത് മൂലം വലയുകയാണ്
@ ജനങ്ങൾ രാത്രിയാത്ര ഒഴിവാക്കുന്നു.
മുൻസിപ്പാലിറ്റിയായ പരവൂരിൽ നിന്നും പൂതക്കുളം, കലയ്ക്കോട്, നെല്ലേറ്റിൽ, പാരിപ്പള്ളി മെഡിക്കൽ കോളേജ്, കാപ്പിൽ ഇടവാ വഴി വർക്കല തുടങ്ങിയ സ്ഥലങ്ങളിലേക്കും മറ്റും ജനങ്ങൾ രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നുണ്ട് ബസുകൾ ഇല്ലാത്തത് മൂലം പലരും രാത്രിയാത്ര ഒഴിവാക്കുകയാണ്. സാധാരണക്കാരായ ജനങ്ങളാണ് ഇത് മൂലം വലയുന്നത്. രാത്രിയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും നെടുങ്ങോലം ആശുപത്രിയിയിലും ചികിത്സയ്ക്കായി എത്തണമെങ്കിൽ ആട്ടോയും കാറും തന്നെയാണ് ശരണം. പ്രൈവറ്റ് ബസുകൾ മുഴുവൻ ട്രിപ്പുകളും ഓടിച്ചു കൊണ്ട് ജനങ്ങളുടെ യാത്രദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
@ പരവൂരിനെ അവഗണിച്ചു
കെ എസ് ആർ ടി സിയും
കെ എസ് ആർ ടി സിയുടെ ചാത്തന്നൂർ
ഡിപ്പോയിൽനിന്ന് ചെയിൻ സർവീസ് അടക്കം നടത്തികൊണ്ടിരുന്ന ഇ റൂട്ടിൽ പേരിന് വേണ്ടി ഒന്നോ രണ്ടോ ബസുകൾ ഉണ്ട് പരവൂരിനെ അവഗണിക്കുന്ന സമീപനമാണ് കെ എസ് ആർ ടി സിയുടെ എന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രിയിൽ കൂടുതൽ ബസുകൾ ഓടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊറോണ സമയത്തിന് മുൻപ് രാത്രി ഓടികൊണ്ടിരുന്ന സർവീസുകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
No comments:
Post a Comment