Wednesday, 8 February 2023

ചിറക്കര സഹകരണബാങ്ക് നിയമന വിവാദം സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

ചിറക്കര സഹകരണബാങ്ക് നിയമന വിവാദം സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു 

ചാത്തന്നൂർ: ചിറക്കര സർവീസ് ബാങ്കിൽ നിയമന വിവാദം സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തിനെ വീട് കയറി വെട്ടി പരിക്കേല്പ്പ്പിച്ചു. സിപിഐ ഉളിയനാട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ബിനുകുമാറി(45)നെ മറ്റൊരു ലോക്കൽകമ്മിറ്റി അംഗമായ 
 മറുത സുനി എന്ന് വിളിക്കുന്ന സുനിൽ ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബിനുകുമാർ വീട്ടിൽ നിൽക്കുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയും കൊടുവാൾ ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയും ചെയ്തത്. ബിനുവിന്റെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടികൂടിയതോടെ സുനിൽ ഓടി രക്ഷപെട്ടെങ്കിലും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചിറക്കര സഹകരണ ബാങ്ക് നിയമനത്തിൽ ബിനുകുമാറിന്റെ ഭാര്യയ്ക്കും സിപിഐ വനിതാ നേതാവ് മായസുരേഷിന്റെ മകൾക്കും ജോലി ലഭിച്ചിരുന്നു ഇതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.നിരവധി ചർച്ചകൾ സിപിഐ മണ്ഡലം തലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നം പരിഹാരമാകാത്തതിനെ തുടർന്ന് 
 ജില്ലാ സെക്രട്ടറി സൂപാലിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ ഇരിക്കവേയാണ് ഇന്നലെ സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സുനിലിനെ ചാത്തന്നൂർ പോലിസ് അറസ്റ്റ് ചെയ്തു
കേസ് രെജിസ്റ്റർ ചെയ്തു 
കോടതിയിൽ ഹാജരാക്കി ബിനുകുമാറിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 
പരിക്ക് ഗുരുതരമായതിനാൽ 
അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റി ചാത്തന്നൂർ പോലിസ് കേസെടുത്തു.

No comments:

Post a Comment